” മോനെ ഇതൊന്നു മേടിച്ചിട്ട് വാഡാ അമ്മയുടെ ചക്കരയല്ലെ ”
” എനിക്ക് കളിക്കാൻ പോണം”
അതുൽ തൻ്റെ ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടിലേക്ക് നടന്നു.അന്ന് ഞായറാഴ്ചയാണ്, ക്രിക്കറ്റ് കൊടുമ്പിരി കൊള്ളുന്ന ദിവസം.രാധമ്മ പിന്നെ അശ്വൻ വരുന്നത് വരെ കാത്തു നിന്നു.അതുലിൻ്റെ ഏട്ടനാണ് അശ്വൻ അവൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.അശ്വൻ നല്ല അനുസരണയുള്ളവനായിരുന്നു.അച്ഛനുമ്മയും പറയുന്നതെല്ലാം അവൻ അനുസരിക്കും.കൂട്ടുകാരുടെ പ്രിയ തോഴൻ.പക്ഷെ അതുൽ അങ്ങനെയായിരുന്നില്ല. അവനെ അനുസരിപ്പിക്കാൻ അവൻ്റെ അച്ഛനും അമ്മയും പലപ്പോഴും പാട് പെട്ടു.ഇളയവനായിരുന്നതിൽ ഒരൽപ്പം ഒാമനിച്ചാണ് അവനെ വളർത്തിയത്.പക്ഷെ അവനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരാളുണ്ടായിരുന്നു അവിടെ,അവൻ്റെ അച്ഛമ്മ.അച്ഛമ്മയ്ക്കൊപ്പം കന്നുകാലികളെ മേയ്ക്കുവാനും പുല്ലറുക്കാൻ അവന് ഇഷ്ടമായിരുന്നു.രാത്രി അച്ഛൻ ചന്ദ്രക്കലാധരനൊപ്പം അവൻ തോട്ടിൽ കുളിക്കാൻ പോകും.അച്ഛനോട് അവൻ ഓരോ സംശയങ്ങൾ ചോദിക്കും. അമ്മയ്ക്ക് കൂട്ടായ് അശ്വൻ വീട്ടിൽ തന്നെയിരിക്കും അപ്പോൾ.
” മോനെ കടയിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്”
കൂട്ടുകാരൻ്റെ വീട്ടിൽ പോയി അശ്വൻ തിരിച്ചു വന്നപ്പോൾ രാധമ്മ പറഞ്ഞു.അവൻ തൻ്റെ കൂട്ടുകാരന് കുറച്ച് സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ പോയതായിരുന്നു.
” ഉം താ അമ്മേ പോയിട്ടുവരാം”
അവൻ സാധനങ്ങൾ മേടിക്കാനുള്ള ലിസ്റ്റ് അമ്മയുടെ കെെയിൽ നിന്ന് മേടിച്ചു കടയിലേക്ക് നടന്നു.
അതുൽ അവിടെ ക്രിക്കറ്റ് തകർക്കുകയാണ്.ക്രീസിൽ ഇറങ്ങിയാൽ പിന്നെ അദ്ദേഹം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറായി മാറും.സ്ട്രെെറ്റ് ഡ്രെെവും കവർഡ്രെെവും അപ്പർക്കട്ടും എന്ന് വേണ്ട സകലതും പ്രയോഗിക്കും.ടീമിൻ്റെ സ്റ്റാർ ബാറ്റ്സ്മാനാണ് അദ്ദേഹം.ആ ഞായറാഴ്ച അങ്ങനെ കടന്നുപോയി.
ആയിടയാണ് അതുലിന് ക്ലാസിൽ പുതുതായി ഒരു മലയാളം അധ്യാപകൻ വന്നത്,ഗംഗാധരൻ മാഷ്.വളരെ സ്നേഹത്തോടെ സംസാരിക്കുന്ന മാഷിനെ അതുലിനും കൂട്ടുകാർക്കും ഇഷ്ടമായി.
അൽപ്പം വികൃതിയായിരുന്നെങ്കിലും പഠിക്കാൻ മിടുക്കനായിരുന്ന അതുലിനെ മാഷും ശ്രദ്ധിച്ച് തുടങ്ങി.അവനോട് ഒരു പ്രത്യേക വാത്സല്യം അദ്ദേഹം കാണിച്ചു.അവന് വായിക്കാൻ പുസ്തകങ്ങൾ നൽകി.
ദിവസങ്ങൾ കഴിയുന്തോറും അതുലിന് കൂടുതൽ മാറ്റങ്ങൾ വന്നു.അവൻ അച്ഛനമ്മമാരെ അനുസരിക്കാൻ തുടങ്ങി.ഏട്ടനോട് വഴക്ക് കൂടുന്നത് നിർത്തി.മകനിൽ വന്ന മാറ്റം കണ്ട് ചന്ദ്രക്കലാധരനും രാധമ്മയും അത്ഭുതപ്പെട്ടു.
” അച്ഛാ ഞങ്ങക്ക് ഇപ്പ പുതിയൊരു മാഷ് വന്നിട്ടുണ്ട് ഗംഗാധരൻ മാഷ് ഭയങ്കര പാവാ അച്ഛാ”
“മാഷ് പറയുന്ന പോലെ കേൾക്ക് ട്ടോ മോൻ”
” ഉം സാറെനിക്ക് ഒന്ന് രണ്ടു പുസ്തകങ്ങൾ തന്നിട്ടുണ്ട് അച്ഛാ”
” മോനോടുള്ള സ്നേഹം കൊണ്ടല്ലെ ചക്കരെ അതെല്ലാം വായിച്ച് പഠിക്ക്”
രാധമ്മയും അശ്വനും കൂടി വന്നപ്പോൾ അവൻ തൻ്റെ പുസ്തകം എല്ലാവർക്കുമായ് കാണിച്ചു.ആ ആറാംക്ലാസുകാരൻ്റെ പുസ്തകം തുറന്നു നോക്കിയ അവർ അത്ഭുതപ്പെട്ടു.ആ പുസ്തകം നിറയെ ‘ മാതാ പിതാ ഗുരു ദെെവം ‘എന്ന വാചകം എഴുതി വെച്ചിരിക്കുന്നു.
” എന്തിനാ മോനെ ഇങ്ങനെ എഴുതിയത്?”
” അതൊ ഞാൻ അമ്മയോടും അച്ഛനോടും അനുസരണക്കേട് കാണിച്ചിട്ടില്ലെ, പിന്നെ ഏട്ടനോടു എപ്പോഴും വഴക്ക് കൂടിയിട്ടില്ലെ അതിനെല്ലാം മാപ്പ് പറഞ്ഞു ഞാനെഴുതിയതാണ് അമ്മേ”
” അയ്യോ എൻ്റെ മോനെ അതൊന്നും അമ്മ കാര്യമായ് എടുത്തിട്ടേയില്ല അതൊക്കെ നിൻ്റെ കുറുമ്പായിട്ടല്ലെ ഞങ്ങൾ എടുത്തിട്ടുള്ളൂ വേണേൽ അച്ഛനോട് ചോദിച്ചു നോക്ക്”
അവൻ അച്ഛൻ്റെ മുഖത്തേക്ക് നോക്കി.അച്ഛൻ അവനെ വാത്സല്യത്തോടെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.
” വാ ഡാ ചക്കരെ”
അശ്വൻ അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
വർഷങ്ങൾ കടന്നുപോയി.അശ്വൻ ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥനായി.ചന്ദ്രക്കലാധരനും രാധമ്മക്കും തുണയായി മാറി.കാലത്തിൻ്റെ അടിയൊഴുക്കുകൾ അതുലിനെ ഒരു കഥാകാരനാക്കി.ഇന്നയാൾ പുതിയൊരു കഥയെഴുതുകയാണ്….
മാതാ പിതാ ഗുരു ദെെവം…
ശുഭം…..
സ്നേഹപൂർവ്വം……
* A K R **
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission