അങ്ങനെ ഒരു കൊറോണക്കാലത്ത്‌

4921 Views

corona days

ജീവിതം എവിടെവന്നു  നിൽക്കുന്നു എന്നറിയാൻ നിന്നും ഇരുന്നും കിടന്നും ആലോചിക്കാൻ സമയം ….പിന്നെയും സമയം ബാക്കി… അതാണ് കൊറോണ എനിക്കുതന്നതു…ഒരുകണക്കിന് അതുനന്നായി ….

എല്ലാവര്ക്കും ഇങ്ങനെത്തന്നെ ആണോ ?  അത് അറിയില്ല

ഞാനെന്തായാലും എന്റെ ജീവിത നദിയിലൂടെ ഒന്നുപിറകിലേക്കു തുഴയുകയാണ്.അങ്ങനെ ഇരുന്നുതുഴയാൻ ഒരു തോണിയെങ്കിലും  ഉണ്ടല്ലോ മഹാഭാഗ്യം !

കാരണം എന്റെ ചുറ്റിലുമായി നദിയുടെ ഒഴുക്കിൽനിന്നു രക്ഷപ്പെടാനായി ഒരു മരക്കൊമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അലമുറയിടുന്ന ഒരുപാടുപേരെ ഞാൻ കണ്ടു ..രക്ഷിക്കാനാവില്ല ..അല്ല നിങ്ങൾ കരുതുന്നപോലെ ഞാൻ ഹൃദയശൂന്യയായതുകൊണ്ടല്ല അത് അനുവദനീയമല്ല സാധ്ദ്യവുമല്ല !!

എനിക്കിപ്പോൾ കാഴ്ചകൾ വ്യക്തമാണ്

ഇപ്പോൾ എന്റെ ഇരു വശങ്ങളിലും   ചുട്ടുപൊള്ളുന്ന കെട്ടിടങ്ങളും, ചുട്ടുപഴുത്ത ഭൂമിയും, പേരിനുപോലും ഉണങ്ങിയ  ഒരു  മരക്കമ്പുപോലും ഇല്ല …ഒരു മനുഷ്യജീവിയും എന്തിനു ഒരു പക്ഷിപോലും ഇല്ല …..

ഇപ്പോൾ അവിടവിടെയായി നേരിയ പച്ചപ്പുകാണാം ….എങ്കിലും കെട്ടിടങ്ങളുടെ ധാരാളിത്തത്തിൽ കാഴ്ചകൾ അവ്യക്തങ്ങളായിരുന്നു.
വൃക്ഷ്ങ്ങളും മനുഷ്യരും പറവകളും അവിടെയും ഉണ്ടായിരുന്നില്ല …

കുറച്ചുകഴിഞ്ഞപ്പോൾ കെട്ടിടങ്ങളുടെ ധാരാളിത്തത്തിനു   നേരിയകുറവുവന്നു അതാവാം  ഒരുമനുഷ്യനെ എനിക്കു കാണാനായി ഒരുമരക്കൊമ്പും അതിലെ ഒന്നുരണ്ടു പച്ചിലകളും ആകാശത്തിൽ  ഒരു പക്ഷിയെയും ഞാൻകണ്ടു കുറച്ചുനേരം പറന്നിട്ടു ആ വൃക്ഷക്കൊമ്പിൽ അതുവന്നിരുന്നു ചുറ്റലും ഒന്നുകണ്ണോടിച്ചു,  എന്നെകണ്ടിട്ടൊ നേരത്തെകണ്ടമനുഷ്യനെകണ്ടിട്ടൊ അത് ഭയന്നിട്ടെന്നോണം ശക്തമായി ചിറകടിച്ചു എങ്ങോട്ടൊപറന്നുപോയി.

കുറച്ചുകൂടി കഴിഞ്ഞപ്പോൾ  കെട്ടിടങ്ങളുടെ ഉയരം നന്നേ കുറഞ്ഞതുപോലെ കണ്ടു. കെട്ടിടങ്ങൾക്കിടയിൽ കുറച്ചു ഭൂമിയും അതിൽ ഒരു വൃക്ഷവും അതിന്റെ ശാഖകളിൽ അവിടവിടെയായി ഇലകളും അതിനിടയിൽ ഒരു ഫലവും അത് കൊത്തിതിന്നുന്ന ഒരു പക്ഷിയെയും ഞാൻ കണ്ടു. ആ മരത്തിന്റെ ചുവട്ടിലായി ഒരു മനുഷ്യൻ നിൽക്കുന്നുണ്ടായിരുന്നു അയാളെക്കണ്ടിട്ടും ആ പക്ഷിക്ക് വലിയ ഭയമൊന്നും ഉണ്ടായതായി എനിക്കുതോന്നിയില്ല. മാത്രമല്ല ആ മനുഷ്യൻ്റെ മുഖത്തും തെല്ലൊരു സമാധാനം  പ്രകടമായിരുന്നു, ഒരുമരത്തിന്റെയങ്കിലും തണൽ അത് ഒരു വലിയ ആശ്വാസമായിരുന്നിരിക്കണം. എന്നെകണ്ടിട്ടാവണം അയാളൊന്നു ചിരിക്കാൻശ്രമിച്ചപോലെ, അല്ല തോന്നലല്ല…… ഞാനും  അയാളുടെകണ്ണുകളിലേക്കുനോക്കി പതിയെഒന്നുചിരിച്ചു …

വീണ്ടുംപിന്നോട്ടുപോയപ്പോൾ കൂടുതൽ മരങ്ങളും അതിൽ ചില്ലകളും ചില്ലകളിലെല്ലാം നിറയെ ഫലങ്ങളും ആ ഫലങ്ങൾ ആസ്വദിച്ചു അതിൽ കുറെയധികം പക്ഷികളെയും അവയുടെ കൂടുകളെയും അതിൽ  കുഞ്ഞിക്കുരുവികളെയും കാണാനായി ഭൂമിയുടെ മുകളിൽ ഒരു പച്ചപ്പുതപ്പുപോലെ നിറയെ പുൽപ്പടർപ്പുകളും പൂക്കളും ശലഭങ്ങളും ആ പൂക്കളിറുക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെയും ഫലങ്ങൾ പറിക്കുന്ന സ്ത്രീകളെയും ഭൂമിയിൽ വിതയ്ക്കുന്ന പുരുഷനെയും കണ്ടു…ഇതിനുമുന്നേകാണാതിരുന്ന  ചിലതുകൂടി അവിടെ കാണപ്പെട്ടു ആ മനുഷ്യർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു അതുകൊണ്ടാവണം ആ മുഖങ്ങളിലൊന്നും ആശങ്കകണ്ടെത്താൻ എനിക്കായില്ല..ആ സന്തോഷം കണ്ടതുകൊണ്ടാകാം  എന്റെ മുഖത്തിലും  മനസ്സിലും  ഒരുപോലെ  സന്തോഷക്കടലിരമ്പിയതു .

പിന്നെപ്പിന്നെ നദിയ്ക്കിരുവശവും  നിറയെ പച്ചപ്പ്‌ കാണാനായി പലനിറത്തിലും  വലിപ്പത്തിലുമു ള്ള പൂക്കളും പക്ഷികളും മിന്നാമിനുങ്ങുകളും മനുഷ്യക്കുഞ്ഞുങ്ങളും സ്ത്രീപുരുഷന്മാരും അതിൽതന്നെ വൃദ്ധരുംചെറുപ്പക്കാരും പാടങ്ങളും  മറ്റനേകം നദികളും അതിലെല്ലാം ചെറുതോണികളും അതിലെല്ലാം സന്തോഷംനിറഞ്ഞ യാത്രക്കാരെയും കണ്ടു.

എനിക്കുചുറ്റുമുള്ള മനുഷ്യരിൽ  മാത്രമല്ല ഭൂമിയിലും ആകാശത്തിലും സന്തോഷം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

എങ്ങനെയാണു എനിക്കിതെല്ലാം ഉപേക്ഷിച്ചു പോകാൻ കഴിഞ്ഞത് ?

എങ്ങനെയാണു എനിക്കിതെല്ലാം നഷ്ടമായത് ?

ഇതെല്ലം കണ്ടില്ലെന്നുവച്ചു  മറ്റെന്തുതേടിയാണ് ഞാൻ അലയുന്നത് ?

ഈ നിമിഷം ഞാൻ സഞ്ചരിക്കുന്ന തോണിയെ ഇവിടെനിർത്തി നിത്യമായ ഈ സന്തോഷത്തിൽ എന്നുംജീവിക്കാൻ എനിക്ക് കഴിയുമോ?

ഇല്ലഒരിക്കലുമില്ല ……..

ഈ സന്തോഷം സമാധാനം എല്ലാം എന്നോമണ്മറഞ്ഞു പോയതാണ്, എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങി….

ഇപ്പൊ കോറോണയുടെ ന്യൂസ് റിപ്പോർട്ടുകൾ കേട്ടുതുടങ്ങി….

ഓർമകൾക്ക് വിട……വീണ്ടും   ആശങ്കകളുടെ ലോകത്തിലേക്ക് , ഭയത്തിന്റെ ലോകത്തിലേക്ക് …..

പക്ഷെ ഓര്മകളിലെങ്കിലും ഒരു തിരിച്ചുപോക്കിനു കഴിഞ്ഞു കോറോണയ്ക്കു നന്ദി പറഞ്ഞാൽ എനിക്ക് ഭ്രാന്താണെന്ന് പറയേണ്ടിവരും…എങ്കിലും  കുഴപ്പമില്ല ഒരായിരം നന്ദി…..ഈ ഭ്രാന്ത് എനിക്ക് വേണം ഇതിന്റെ പേരിൽ ചങ്ങലയിൽകിടക്കാൻ ഞാൻ തയ്യാറാണ്…..അങ്ങനെയെങ്കിലും ആ സുന്ദരമായ ഓർമകളുടെ ലോകത്തിൽ ഒരു തടസ്സങ്ങളും ഇല്ലാതെ എനിക്കുനടക്കാമല്ലോ…..

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply