സ്നേഹവാത്സല്യം

6992 Views

sneha valsalyam

സ്നേഹവാത്സല്യം
“”””””””””””””””””””””””’

മണപ്പുള്ളിക്കാവ് അമ്മയുടെ വേലദിവസം,നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടി.നെറ്റിപ്പട്ടം ചാർത്തി വർണ്ണക്കുടകളേന്തി ഗജവീരൻമാർ കോട്ടമെെതാനത്ത് അണിനിരന്നു.മട്ടന്നൂരും സംഘവും പഞ്ചവാദ്യത്തിൻ്റെ സംഗീതം പൊഴിച്ചു.
വണ്ടി വേഷങ്ങൾ കാണാൻ റോഡരികിൽ ആളുകൾ തടിച്ചു കൂടി നിന്നു. പൂക്കാവടികൾ പൊയ്ക്കൊണ്ടിരുന്നു.

അപ്പോഴാണ് ആദി തൻ്റെ മുന്നിലിരിക്കുന്ന അമ്മയേയും കുഞ്ഞിനേയും ശ്രദ്ധിച്ചത്.ആ കുഞ്ഞിൻ്റെ കരച്ചിലാണ് അവൻ്റെ ശ്രദ്ധ അവരിലേക്കെത്തിച്ചത്.കുഞ്ഞ് നിർത്താതെ കരയുകയാണ്.കുറേ നേരം അവൻ ആ കുഞ്ഞിനെ നോക്കി നിന്നു.ആ അമ്മ കുഞ്ഞിന് വെള്ളവും മറ്റും നൽകുന്നുണ്ടായിരുന്നു.പക്ഷെ കുഞ്ഞു കരച്ചിൽ നിർത്തിയില്ല.
ആദിക്ക് കാര്യം മനസിലായി ! ആ കുഞ്ഞു അമ്മയുടെ പാല് കിട്ടാതെ കരയുകയാണ്.ആ അമ്മയുടെ നിസ്സഹായത അവന് മനസിലായി.ആ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ അവരങ്ങനെ ആ കുഞ്ഞിന് പാല് കൊടുക്കും.

ആദി ചുറ്റിലും നോക്കി.അപ്പോഴാണ് ആദി തൻ്റെ തൊട്ടു പിറകിലായി അടച്ചിട്ടിരിക്കുന്ന ഹോട്ടൽ ശ്രദ്ധിച്ചത്.ഹോട്ടലിൻ്റെ മുൻവശത്ത് കുറച്ച് സ്ഥലമുണ്ട്.

” ചേച്ചിയമ്മേ ”

” ആ ”

ആ അമ്മ ആദിയെ നോക്കി ചിരിച്ചു.

” ചേച്ചിയമ്മേ കുഞ്ഞു കരച്ചിൽ നിർത്തുന്നില്ലല്ലൊ!ദാ അങ്ങോട്ടേക്ക് ഒന്ന് നീങ്ങി നിന്നോളൂ കുഞ്ഞിന് പാല് കിട്ടാഞ്ഞ് കരയുവായിരിക്കും.”

അവർ ആദിയിലെ ആ കുഞ്ഞനുജൻ്റെ സ്നേഹത്തെ അറിഞ്ഞു.അവർ വളരെ വാത്സല്യത്തോടെ അവനെ നോക്കി.ആദി തൊട്ടടുത്ത നിന്ന വയസായ ഒരു അമ്മയോട് ആ കുഞ്ഞിനും അമ്മയ്ക്കും കൂടെ പോവാൻ അപേക്ഷിച്ചു.

അവർ ആദി പറഞ്ഞിടത്തേക്ക് നടന്നു.പെട്ടെന്ന് തന്നെ അവർ തിരിച്ചു വന്നു.

” എന്തു പറ്റി ചേച്ചിയമ്മേ”

ആദി വളരെ ആവലാതിയോട് ചോദിച്ചു

” അവിടെ മുഴുവൻ ഇരുട്ടാ കുട്ടാ”

” ആണോ എങ്കിൽ എൻ്റെ ഫോണിൽ ടോർച്ചുണ്ട് ചേച്ചിയമ്മ ദാ കൊണ്ട് പൊയ്ക്കോളൂ.”

” അയ്യോ എങ്കിലും അങ്ങോട്ട് പോകാൻ പേടി തോന്നുന്നു.കുറച്ച് ആളുകൾ മുൻപിൽ നിൽക്കുന്നു.കുട്ടൻ ഒന്ന് വരുമോ ഞങ്ങളുടെ കൂടെ”

ആദിക്ക് വളരെ സന്തോഷം തോന്നി

” അതിനെന്താ ചേച്ചിയമ്മേ ദാ വരാം”

ആദി അവരേം കൂട്ടി നടന്നു.അവിടെ നിന്ന ചേട്ടന്മാരോട് ഒന്ന് മാറി നിൽക്കാൻ അവൻ ആവശ്യപ്പെട്ടു.ആ അമ്മ കുഞ്ഞിന് വേണ്ടുവോളം പാല് കൊടുത്തു.

” കുട്ടൻ്റെ പേരെന്താ ”

” ആദിത്യൻ”

” ചേച്ചിയമ്മയുടെ ?”

” ഗ്രേസി”

” ശരി ചേച്ചിയമ്മ സൂക്ഷിച്ച് പോ ഇനി എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണാം”

” ശരി കുട്ടാ കാണാട്ടൊ”

ആദിയെ വാത്സല്യത്തോടെ നോക്കിച്ചിരിച്ച് അവർ നടന്നു നീങ്ങി.മണപ്പുള്ളി അമ്മയെ വണങ്ങി ആദിയും വളരെ സന്തോഷത്തോടെ തിരിച്ചു നടന്നു…

ശുഭം…

സ്നേഹപൂർവ്വം…

* A K R *

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സ്നേഹവാത്സല്യം”

Leave a Reply