Skip to content

ഉഴൈപ്പാളി

uzhazipali story

ഉഴൈപ്പാളി
“”””””””””””””””

അന്നും വേലായുധൻ ചേട്ടൻ ചുമടെടുക്കുന്ന തിരക്കിലായിരുന്നു… പതിവിലും ഊർജസ്വലനായിരുന്നു അദ്ദേഹം.

നാളെ വേലായുധൻ ചേട്ടൻ്റെ മകളുടെ വിവാഹനിശ്ചയമാണ്.ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.എല്ലാം നോക്കിനടത്താൻ താൻ ഒരാളെ ഉള്ളുവെങ്കിലും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല ദൈവത്തോട്… തൻ്റെ സ്നേഹം ഏകമകളായ അശ്വതിക്ക് മാത്രം നൽകാൻ കഴിഞ്ഞതിനാൽ അദ്ദേഹം വളരെയധികം സംതൃപ്തനായിരുന്നു.

വല്യങ്ങാടിക്ക് മുകളിൽ സൂര്യൻ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്നു.സമയം 2നോടടുക്കുകമാണ്.ഇതിനോടകം നൂറോളം ചുമടുകൾ അയാൾ ഏറ്റിയിരുന്നു.പ്രായം 60 കഴിഞ്ഞെങ്കിലും അദ്ദേഹം ഒരിക്കലും തളർന്നിരുന്നില്ല.മകൾക്ക് വേണ്ടി പൊടിഞ്ഞ ഓരോ തുള്ളി വിയർപ്പുതുള്ളികളും അദ്ദേഹത്തിന് സന്തോഷം നൽകുന്നതായിരുന്നു.

അന്ന് ഉച്ചയോടെ വീട്ടിലേക്ക് പോവാനായിരുന്നു വേലായുധൻ ചേട്ടൻ്റെ തീരുമാനം.ഒരു പരിചയക്കാരനിൽ നിന്നും കുറച്ചു രൂപ കടം ചോദിച്ചിരുന്നു ചെലവുകൾക്കായ്…

അന്നത്തെ അവസാന ചുമടും താങ്ങി അദ്ദേഹം നടന്നു.പെട്ടെന്നാണ് അയൽവാസിയായ നാരായണേട്ടനും മകനും ഓടിക്കൊണ്ട് വന്നത്.

“എന്താ നാരായണ? കഴിഞ്ഞു ഇതും കൂടിയെയുള്ളൂ ഞാ ഇറങ്ങാൻ നിക്കുവാ?”

“ഉം അത് എറക്ക് ”

വേലായുധൻ ചേട്ടൻ ചുമടൊതുക്കി വന്നു.

“വേലായുധാ നീ മോളോട് ചോദിച്ചിരുന്നില്ലെ ഈ കല്ല്യാണത്തിന് സമ്മതമാണൊ എന്ന്?”

“അവളുടെ സമ്മതമില്ലാതെ ഞാൻ കല്ല്യാണം നിശ്ചയിക്കുമെന്ന് തോന്നുന്നുണ്ടൊ നിനക്ക് നാരായണ? എന്താണ് എന്താണുണ്ടായത് പറ?”

വേലായുധൻ ചേട്ടൻ്റെ മുഖത്ത് വല്ലാത്ത പരിഭ്രമവും വെപ്രാളവും പ്രത്യക്ഷപ്പെട്ടു.

“അതെ വേലായുധാ മോൾക്ക് ഒരു പയ്യനോട് ഇഷ്ടം ഉണ്ടായിരുന്നു കൂടെ പഠിച്ച ഒരു പയ്യനാണ്, അവൻ ജോലിയായിട്ട് വിളിക്കാന്ന് പറഞ്ഞിരുന്നത്രെ…മോളിപ്പ അവൻ്റെ കൂടെ പോയിരിക്കുകയാണ്.”

എല്ലാം കേട്ടു നിന്ന വേലായുധൻ ചേട്ടൻ തൂണുപോലെ സ്തംബിച്ചു നിന്നു.ശരീരം ഭാരം ചുമക്കുമ്പോഴും അയാളുടെ മനസ്സിന് ആ കഴിവുണ്ടായിരുന്നില്ല. ആ ദുഃഖഭാരം താങ്ങാനാവാതെ അയാൾ മലർന്നടിച്ചു വീണു.

നാരായണേട്ടനും മകനും കൂടി അയാളെ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു.അറ്റാക്കായിരുന്നു.വേലായുധൻ്റെ ചേട്ടൻ്റെ ഭാര്യയും കുടുംബക്കാരുമെല്ലാം ആശുപത്രിയിൽ എത്തി.കണ്ണീർ തുടച്ചുകൊണ്ട് അവർ ICU വിന് പുറത്തു നിന്നു.

“ആരാ കൗസല്യ നിങ്ങൾ മാത്രം ഒന്നു കേറി കണ്ടോളൂ അധികം സംസാരിപ്പിക്കരുത്”

ഡോക്ടർ അറിയിച്ചു.കൗസല്യേടത്തി കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

” കൗസൂ മോൾക്ക് നമ്മളോട് പറയാരുന്നല്ലൊ, അവളുടെ ഇഷ്ടമല്ലെ നമുക്ക് വലുത്”

അയാൾ വിതുമ്പിക്കൊണ്ട് ഭാര്യയോട് പറഞ്ഞു.അവർ മറുപടി പറയാനാവാതെ കണ്ണ് തുടച്ചിരുന്നു.

“മോളോട് എനിക്ക് ദേഷ്യമൊന്നില്ലാന്ന് പറയണം കൗസൂ,അവൾക്കായ് കരുതിവെച്ചതെല്ലാം അവൾക്കെന്നെ കൊടുക്കണം,അച്ഛൻ്റെ അ അനു അനുഗ്ര….”

അയാൾക്ക് വാക്കുകൾ മുഴുപ്പിക്കാനായില്ല.ഒരു ദീർഘനിശ്വാസത്തോടെ കൂടി അയാൾ അയാളുടെ ഭാരം എന്നന്നേക്കുമായ് ഇറക്കിവെച്ചുകൊണ്ട് ഈ ലോകത്തോട് യാത്ര പറഞ്ഞു….

സ്നേഹപൂർവ്വം….

* A K R**

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഉഴൈപ്പാളി”

Leave a Reply

Don`t copy text!