Skip to content

യാത്രാ നിനവുകൾ

yathra-ninavukal

രചന :-ഹേമന്ത് .ആർ

മുളന്തുരുത്തി പോലെയുള്ള ഈ ചെറിയ റെയിൽവേ സ്റ്റേഷനിൽ രാത്രി ഏഴു മണിക്ക് എത്തേണ്ട ട്രെയിൻ പാതിരാത്രി സമയം പന്ത്രണ്ട് മുപ്പത് കഴിഞ്ഞപ്പോഴാണ് എത്തിയത്. ദൗർഭാഗ്യവശാൽ അമ്മയും സഹോദരിയും മാത്രമുള്ള വീട്ടിൽ നിന്ന് ആ പാതിരാനേരം തന്നെ കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലല്ലോ എന്ന അവസ്ഥ ലിംമ്നയെ കൂടുതൽ ഭയാശങ്കയിലാക്കി. പെട്ടെന്നായിരുന്നു ലിംമ്നയുടെ ഫോണിലേക്ക് സഹോദരി ലിനിയുടെ കോൾ വന്നത്.

ലിനി:- “ചേച്ചി ഒരു പ്രധാനകാര്യം, ചേച്ചീനെ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ അവസാനം ഒരാൾ സമ്മതിച്ചിട്ടുണ്ട്. പക്ഷേ പേര് പറഞ്ഞാൽ ചിലപ്പോൾ ചേച്ചിക്ക് ഇഷ്ടപ്പെടത്തില്ല.”

ലിംമ്ന:-“നീ കാര്യം പറ ലിനി, ആൾ ആരാണ്?”

ലിനി:- “വരുൺ ചേട്ടൻ. വേറെ പലരെയും വിളിച്ചിട്ട് കിട്ടിയില്ല.“

ലിംമ്ന:-“ഹോ, എന്തു പണിയാടീ കാണിച്ചത്, ഇതിലും ഭേദം നിനക്ക് എന്നെ അങ്ങ് കൊല്ലാമായിരുന്നല്ലോ?”

ലിംമ്ന ലിനിയോട് ചൂടായിട്ടു സംസാരിക്കാൻ കാരണം ഉണ്ടായിരുന്നു. കുറച്ചു കൊല്ലം മുൻപുവരെ വരുണുമായി പ്രണയത്തിലായിരുന്നു ലിംമ്ന. എന്നാൽ ആയിടയ്ക്കാണ് വരുണിന്‍റെ ജീവിതത്തിൽ ജോലി നഷ്ടവും സാമ്പത്തിക തകർച്ചയും ഒരുമിച്ച് വന്നത്. സദാ ഉയർന്ന ജീവിതനിലവാരം സ്വപ്നം കണ്ടു കൊണ്ടിരുന്ന ലിംമ്നക്ക് വരുണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇതിലും വലിയൊരു കാരണം വേറെ വേണ്ടിയിരുന്നില്ല. ലിംമ്ന പിന്നീട് ബാംഗ്ലൂരിൽ ഒരു ഐ.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇനി തന്‍റെ ജീവിതത്തിൽ ഒരു പുരുഷൻ കടന്ന് വരികയാണെങ്കിൽ ആ വ്യക്തി തന്‍റെ നിലയ്ക്കും വിലയ്ക്കും ഒത്തുപോകുന്ന ഒരാള്‍ ആയിരിക്കണം എന്നായിരുന്നു ലിംമ്നയുടെ നിലപാട്. ഈ സംഭവങ്ങളൊക്കെ അറിയാമായിരുന്ന ലിനി ഇങ്ങനെ ഒരു അവസരത്തിൽ വരുണിനെത്തന്നെ സഹായത്തിനു വിളിച്ചതാണ് ലിംമ്നയെ ചൊടിപ്പിച്ചത്.
ലിനി :-“അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ചേച്ചി, പലരെയും വിളിച്ചിട്ട് കാര്യം നടക്കുന്നില്ല എന്ന് കണ്ടപ്പോൾ മാത്രമാണ് വരുണ്‍ ചേട്ടനെ വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ വരുണ്‍ ചേട്ടൻ ഏൽക്കുകയും ചെയ്തു. ചേച്ചി എന്തായാലും കൂടുതലൊന്നും ആലോചിക്കേണ്ട. പെട്ടെന്ന് വീടെത്താൻ നോക്ക് .വരുണ്‍ ചേട്ടന്‍ ചേച്ചിയെ വിളിച്ചോളും.”

ഇത്രയും പറഞ്ഞ് തീര്‍ത്ത് ലിനി ഫോൺ കട്ട് ചെയ്തു.

വിജനമായ സ്റ്റേഷന്‍ വരാന്തയിലിരുന്ന് ലിംമ്ന ചിന്തിച്ചു. ഒരു തേപ്പുകാരിയുടെ പണി കൊടുത്ത തന്നെ ഇങ്ങനെ ഒരു അവസരത്തിൽ വരുൺ സഹായിക്കാമെന്ന് ഏറ്റതു തന്നെ ലിംമ്നക്ക് ഒരു അതിശയമായി തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ലിംമ്നയുടെ ഫോണിൽ വരുണിന്‍റെ കോൾ വന്നു.

വരുണ്‍ :- “ങാ! ലിംമ്ന , ഞാന്‍ സ്റ്റേഷന്‍റെ എക്സിറ്റ് പോയന്‍റിന്‍റെ അവിടെ കാത്തു നിൽപുണ്ട്. ഇങ്ങോട്ട് വന്നോളൂ”

ഒരു വലിയ ചമ്മലും ഉളുപ്പും കലർന്ന വികാരത്തോടെ ലിംമ്ന എക്സിറ്റ് പോയിൻറ് ലക്ഷ്യമാക്കി നടന്നു. അപ്പോൾ എക്സിറ്റ് പോയിന്‍റില്‍ ഒരു ചെറുപുഞ്ചിരിയോടെ വരുണ്‍ കാത്തുനിൽക്കുന്നുണ്ടായിരുന്നു .പൂര്‍വ്വകാലത്തെ യാതൊരു പരിഭവവും മുഖത്ത് പ്രകടമാക്കാതെ ഉള്ള വരുണിന്‍റെ മുഖഭാവം ലിംമ്നയുടെ മനസ്സിന്‍റെ സമ്മർദ്ദത്തിന് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. തൊട്ടടുത്തു നിർത്തിയിട്ടിരുന്ന ടാക്സി കാറിൽ കയറാൻ വരുണ്‍ ലിംമ്നയോട് നിർദ്ദേശിച്ചു. ജോലി പരാജയം വരുണിനെ ഇപ്പോൾ ഒരു ടാക്സി ഡ്രൈവർ ആക്കി. വരുണുമായുള്ള ബന്ധം ഉപേക്ഷിച്ചത് എത്ര നന്നായി എന്ന് ലിംമ്ന അപ്പോള്‍ മനസ്സിൽ ചിന്തിച്ചു. വരുണുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്‍റെ പേരിൽ തന്നെ പഴിചാരിയ കൂട്ടുകാരികളോട് തന്‍റെ ഭാഗം ന്യായീകരിക്കാൻ ദൈവം തന്ന അവസരമായി ലിംമ്ന ഈ സന്ദര്‍ഭത്തെ പറ്റി ചിന്തിച്ചു. വരുണിന്‍റെ കാർ ക്രമേണ വേഗത്തില്‍ നീങ്ങി തുടങ്ങി. വരുണിന്‍റെ ഇപ്പോഴത്തെ ഔദ്യോഗിക അവസ്ഥയെപ്പറ്റി താന്‍ എങ്ങാനും ചോദിക്കും എന്ന പേടി ആയിരിക്കാം വരുണിന് പെട്ടെന്ന് വീട്ടില്‍ കൊണ്ട് വിടാനുള്ള ഈ വെമ്പല്‍ എന്ന് ലിംമ്ന ചിന്തിച്ചു. പെട്ടെന്നാണ് വരുണിന്‍റെ മൊബൈലിൽ ഒരു ഇൻകമിംഗ് കോൾ വന്നത്. ഡ്രൈവർ പ്രശാന്ത് എന്ന് മൊബൈലിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേയിൽ തെളിഞ്ഞത് ലിംമ്ന ശ്രദ്ധിച്ചു. വന്ന കോള്‍ ശരിയായ വിധത്തിൽ കേള്‍ക്കാന്‍ എന്ന വിധം വരുണ്‍ തന്‍റെ മൊബൈൽ കാറിന്‍റെ ലൗഡ്സ്പീക്കറില്‍ കണക്ട് ചെയ്തു. പിന്നീട് കാറിനകത്ത് ഇൻകമിംഗ് കോൾ സംഭാഷണം ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി

പ്രശാന്ത് :- “വരുണ്‍ ചേട്ടാ, ഞാൻ ഇപ്പോൾ കട്ടപ്പനയിലാ. വണ്ടി ഇവിടെ ബ്രേക്ക് ഡൗണായി, ഇനി എന്ത് ചെയ്യും?”

വരുൺ :- “പ്രശാന്ത് പേടിക്കണ്ട. ഞാൻ ഇപ്പോൾ ഒരു പതിനായിരം രൂപ നിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. തൽക്കാലം ഇന്ന് രാത്രി നീ വണ്ടിയിൽ അഡ്ജസ്റ്റ് ചെയ്യ്. എന്നിട്ട് നാളെ അടുത്തുള്ള വർക് ഷോപ്പില്‍ കൊണ്ടുപോയി വണ്ടി ശരിയാക്കിയിട്ട് തിരിച്ചാല്‍ മതി. മിച്ചമുള്ള തുക നിന്‍റെ ആവശ്യത്തിന് എടുത്തോ”

ഒരു വണ്ടി മുതലാളിയുടെ ഭാവത്തിലുള്ള വരുണിന്‍റെ സംഭാഷണം ലിംമ്നയുടെ മനസ്സിൽ സംശയത്തിന് ഇടയാക്കി.

ലിംമ്ന:- “ഈ ടാക്സി വരുണിന്‍റെ സ്വന്തം വണ്ടി ആണോ? അതോ വാടകയ്ക്ക് ഓടിക്കുകയാണോ”

വരുണ്‍:- “ഇത് എൻറെ സ്വന്തം വണ്ടി ആണ്. ഇത് മാത്രമല്ല വേറെ പത്തു ടാക്സി കാറും ടൗണിൽ സ്വന്തമായി ഒരു ടെക്സ്റ്റൈൽ ഷോപ്പും ഉണ്ട്.”

വരുണിനെപ്പറ്റി യുള്ള തന്‍റെ ധാരണകള്‍ തകിടം മറിഞ്ഞതിന്‍റെ ചമ്മല്‍ പുറത്തു കാണിക്കാതെ ലിംമ്ന ചോദിച്ചു.

ലിംമ്ന:- “ഹൊ ഗ്രേറ്റ്! ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത് വളരെ അതിശയമായി തോന്നുന്നു”.

വരുണ്‍:- “അത് മറ്റൊന്നുമല്ല, നിന്നോടുള്ള അടങ്ങാത്ത പകയാണ് ജീവിതത്തിൽ എനിക്ക് ഇത്രയും നേടാന്‍ കാരണമായത്.”

ഇടുത്തീ പോലെയാണ് വരുണിന്‍റെ ഈ സംഭാഷണം ലിംമ്ന കേട്ടുകൊണ്ടിരുന്നത്.

വരുണ്‍:- “എന്തിന്‍റെ കുറവുകള്‍ കൊണ്ടാണോ നീ എന്നെ ഇട്ടേച്ചു പോയത്, ആ കുറവുകള്‍ എന്തു വില കൊടുത്തും എന്‍റെ ജീവിതത്തിൽ നേടിയെടുക്കണം എന്ന നിന്നോടുള്ള അടങ്ങാത്ത വാശി. ആ വാശിയാണ് എന്നെ ഇത്രയും നേടാൻ പ്രാപ്തനാക്കിയത് .ഇങ്ങനെയൊക്കെ ഫലത്തിൽ നല്ലത് സംഭവിച്ചപ്പോൾ അത് ബാക്കി ആരെക്കാളും നീ അറിയണം എന്ന് എനിക്ക് വാശി ഉണ്ടായിരുന്നു. അങ്ങനെ ഒരു അവസരം ഒത്തുവന്നതു കൊണ്ടാണ് ഈ പാതിരാ നേരം നിന്‍റെ സഹോദരി വിളിച്ചുപറഞ്ഞപ്പോൾ ഞാന്‍ കുട്ടി കൊണ്ടുവരാമെന്ന് ഏറ്റത്.”

ഇത്രയും കേട്ടപ്പോൾ വരുണിന്‍റെ മുന്നിൽ താൻ മനസ്സുകൊണ്ട് ഒരുപാട് ചെറുതായതുപോലെ ലിംമ്നക്ക് തോന്നി. ഈ കഥയെല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും ലിംമ്ന വീടെയെത്തിയിരുന്നു . ചമ്മല്‍ മനസ്സിൽ കടിച്ചമര്‍ത്തി നന്ദി ഭാവത്തിലുള്ള ഒരു വികാരം ലിംമ്ന വരുണിന്‍റെ മുഖത്തുനോക്കി പ്രകടമാക്കി.ഒരു ചെറു പുഞ്ചിരി വീണ്ടും ലിംമ്നക്ക് സമ്മാനിച്ചുകൊണ്ട് വരുണ്‍ യാത്രയായി.

സൂചന കുറിപ്പ് : ഞാന്‍ ആദ്യമായി എഴുതിയ കഥയാണ്‌. തെറ്റു കുറ്റ ങ്ങളുണ്ടെങ്കില്‍ ക്ഷമിക്കുക.

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “യാത്രാ നിനവുകൾ”

Leave a Reply

Don`t copy text!