Skip to content

നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

amma pranayam story

ഇന്നലെയല്ലെ നിനക്കൊരു പെൻസിൽ വാങ്ങിച്ചു തന്നത് .. അത് എവിടെപ്പോയി

ഉമ്മാ… അത് കാണുന്നില്ല..

എന്ത് വാങ്ങിച്ചു തന്നാലും
രണ്ട് ദിവസത്തിൽ കൂടുതൽ നിന്റെ കയ്യിൽ കാണില്ല….
സൂക്ഷിച്ചു വെക്കണ്ടേ മോളെ….

ഇനി ഞാൻ സൂക്ഷിച്ചു വെക്കാം
ഉമ്മാ

എത്ര വട്ടം എന്നോട് നീ ഇത്‌
പറഞ്ഞു സൂക്ഷിച്ചു വെക്കാമെന്ന് എന്നിട്ട് അവിടെയും ഇവിടെയും കളഞ്ഞിട്ട് വരും…. എല്ലാം ആ ബോക്സിൽ ഇട്ടു വെക്കണം… എന്നാൽ ഇങ്ങിനെ ഓരോന്ന് കാണാതെ ആവല്ലാലോ മോളെ

ഉമ്മാ..എന്റെ ബോക്സും കാണുന്നില്ല ഒരു ബോക്സ്‌ വാങ്ങിച്ചു തരണേ ഉമ്മാ

ഈ കുട്ടിയേയും കൊണ്ട് ഞാൻ തോറ്റു ഇങ്ങിനെ ഒരു സാധനത്തിനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല….

അനീസയും മകൾ ഫാത്തിമയും
തമ്മിൽ ഇന്ന് നടന്ന സംഭാഷണമാണ് നിങ്ങൾ ഇതുവരെ കേട്ടത്….

എല്ലാ ദിവസവും ഉമ്മയും മകളും
തമ്മിൽ ഇങ്ങിനെയുള്ള തർക്കം പതിവാണ്…

എന്നും ഇവരുടെ ഒച്ചയും ബഹളവും കാണുമ്പോൾ…അനീസയുട ഭർത്താവ് പറയും….

“എടീ… എപ്പോൾ നോക്കിയാലും ഈ വീട്ടിലേ അവസ്ഥ ഇങ്ങിനെയാണ്‌…
അയൽക്കാരൊക്കെ എന്ത് കരുതും നമ്മളെ പറ്റി…. നമ്മളെ കൊണ്ട് അവരുടെ സ്വസ്ഥത തകരുന്നു “എന്ന്‌

അപ്പോൾ അനീസ പറയും….
നിങ്ങളുടെ മോളെ പോലെ ഒരു സാധനം ഭൂമിയിൽ ഉണ്ടാവില്ല…. എന്ന്‌

അനീസയുടെ ഒരേ ഒരു മോളാണ് ഫാത്തിമ… വീട്ടിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള ഗവണ്മെന്റ്
സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്… ഫാത്തിമ….

പിറ്റേന്ന് രാവിലെ അനീസ… ഫാത്തിമയെ സ്കൂളിൽ പറഞ്ഞയക്കാനുള്ള തയ്യാറെടുപ്പിലാണ്….

ഉമ്മാ ഇന്ന് ബുധനാഴ്ചയല്ലേ
യുണിഫോം ഇടണ്ടാലോ ഇന്ന്

വേണ്ടാ… മോൾക്ക്‌.. പുതിയ
ആ റോസ് ഡ്രസ്സ്‌ ഇട്ടു തരാം ഉമ്മ

വേണ്ടാ ഉമ്മാ.. എനിക്ക് പഴയ ഡ്രസ്സ്‌
മതി… പുതിയത് ഇട്ടാൽ….സ്കൂളിൽ നിന്നും കളിക്കുമ്പോൾ മണ്ണൊക്കെ ആവും…

പിന്നെ എപ്പോളാണ് പുതിയ ഡ്രസ്സ്‌
ഒക്കെ ഇടുക..നീ…

എന്നാൽ ഞാൻ വീട്ടിൽ നിന്നും ഇട്ടോളാം പുതിയ ഡ്രസ്സ്‌..വീട്ടിൽ ആവുമ്പോൾ ആരും കാണൂലാലോ ഉമ്മാ

നിന്നെ പോലെ ഒരു മര മണ്ടൂസിനെ എവിടെയും കാണൂല…. ആരും കാണാൻ ഇല്ല എങ്കിൽ പിന്നെ പുതിയ ഡ്രസ്സ്‌ ഇട്ടിട്ട് കാര്യം എന്താണ്….. നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

കുളിയൊക്കെ കഴിഞ്ഞു ഫാത്തിമ
അവൾക് ഇഷ്ടപെട്ട പഴയ ഡ്രെസ്സും ഇട്ട് സ്‌കൂളിലേക്ക് പോവാൻ നേരം

ഉമ്മാ വരയില്ലാത്ത നോട്ട് വാങ്ങണം
സ്കൂളിൾ സ്റ്റോറിൽ നിന്നും ഞാൻ വാങ്ങിക്കാം

മോളെ വര ഇല്ലാത്ത നോട്ടിനല്ലേ
പത്ത് രൂപ രണ്ടു ദിവസം മുമ്പ് നിനക്ക് തന്നത്….

ഉമ്മാ ഇത് അതല്ല… അത്
വേറെയാണ്… ഇന്ന് നോട്ട് വാങ്ങിയില്ല എങ്കിൽ ടീച്ചറെന്നെ അടിക്കും

മകൾക്ക് ടീച്ചറുടെ കയ്യിൽ നിന്നും അടി കിട്ടുന്നത് പേടിച്ചിട്ട്‌ അനീസ വേഗം പത്ത് രൂപയെടുത്ത് ഫാത്തിമാക്ക് കൊടുത്തു

വർഷങ്ങൾക്ക് ശേഷം….

ഉമ്മാ ഒരു സന്തോഷ വാർത്തയുണ്ട്
എന്റെ ബെസ്റ്റ് ഫ്രണ്ട് കാവ്യക്ക് രണ്ടാം റാങ്ക് കിട്ടി…..

സന്തോഷം മോളെ… എവിടെയാ അവളുടെ വീട്…. അവളുടെ അച്ഛനും അമ്മയ്ക്കും എത്ര സന്തോഷം ഉണ്ടാവും ഇപ്പോൾ അല്ലെ മോളെ….

ഇല്ലുമ്മാ അവളുടെ..അച്ഛൻ അവൾക് രണ്ടു വയസ്സ് ഉള്ളപ്പോൾ ഒരു അപകടത്തിൽ മരണപെട്ടു…. മൂന്ന് വയസ്സ് ആയപ്പോൾ അവളുടെ അമ്മയും മരണപെട്ടു…..

അയ്യോ പാവം…. കാവ്യക്ക് റാങ്ക് കിട്ടിയെങ്കിലും.. അവൾക് എത്ര വിഷമം കാണും… അവളുടെ ഈ സന്തോഷം കാണാൻ അച്ഛനും അമ്മയും ഇല്ലാത്തത്

ശരിയാണ് ഉമ്മാ…പാവം കാവ്യ…
അവളെ അനുമോദിക്കാൻ… സ്കൂളിൽ ഒരു മീറ്റിംഗ് ഉണ്ട് നാളെ….

എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും വരണം എന്ന്‌ സ്കൂളിൽ നിന്നും പറഞ്ഞിട്ടുണ്ട്…..

തീർച്ചയായും ഞാനും വരും നിന്റെ കൂടെ
കാവ്യയെ എനിക്കൊന്ന് കാണണം… അവളുടെ കൈ പിടിച്ചു മുത്തണം…ജന്മം തന്നവർ നേരത്തെ കാലത്ത് പോയിട്ടും അവൾ ലക്ഷകണക്കിന് വിദ്യാർത്ഥികളെ പിന്നിലാക്കി അവൾ റാങ്ക് വാങ്ങിച്ചില്ലേ

ഫാത്തിമാ… ഉപ്പാനോട് പറയണം നിന്റെ കൂട്ടുകാരിക്ക് റാങ്ക് കിട്ടിയ വിവരം
അവൾക് ഒരു സമ്മാനം കൊടുക്കണം എന്നും പറയൂ… എന്നോട് അഭിപ്രായം പറഞ്ഞാൽ… ബാക്കി ഞാൻ സപ്പോർട്ട് ചെയ്യും…..

രാത്രി വീട്ടിൽ എത്തിയ ഉപ്പാന്റെ അരികിൽ എത്തിയ ഫാത്തിമ
കൂട്ടുകാരിക്ക് റാങ്ക് കിട്ടിയ വിവരങ്ങൾ പറഞ്ഞപ്പോൾ…..

മോളെ ഫാത്തിമാ… കൂട്ടുകാരിയല്ലേ അവൾ.. അപ്പോൾ നാളെ നമ്മൾ എല്ലാവരും കൂടി സ്കൂളിൽ പോവുന്നു… കൂട്ടുകാരിക്ക് അനുമോദനങ്ങൾ അറിയിക്കാൻ

നമുക്കൊരു സമ്മാനം കൊടുത്താലോ ആ മോൾക്ക്‌….

ഉപ്പാ ഉപ്പാന്റെ മനസ്സും ഉമ്മാന്റെ മനസ്സും ഒന്നാണ്…. ഉമ്മ ഇപ്പോൾ പറഞ്ഞെ ഉള്ളൂ സമ്മാനം കൊടുക്കുന്ന കാര്യം…

പിറ്റേന്ന് കാലത്ത് ഉപ്പയും ഉമ്മയും ഫാത്തിമയും അങ്ങാടിയിലേക് പോയി

കാവ്യക് കൊടുക്കാൻ ചെറിയൊരു സ്വർണ്ണമാല തന്നെ വാങ്ങിച്ചു….

മോളെ ഫാത്തിമാ എനിക്കൊരു കൺഫ്യൂഷൻ

എന്താണ് ഉപ്പാ…..

നമ്മൾ മാത്രം ഗിഫ്റ്റ് കൊടുക്കുമ്പോൾ ധാരാളിത്തം ആയിട്ട് സദസ്സിൽ ഉള്ളവർ മനസ്സിലാകുമോ…..

അങ്ങിനെയൊന്നും കരുതില്ല
സമ്മാനം എന്താണ് എന്നൊന്നും പറയണ്ടാ…. ചെറിയൊരു ഗിഫ്റ്റ് എന്ന്‌ മാത്രം പറഞ്ഞാൽ മതി…..

എന്നാൽ അങ്ങിനെ ചെയ്യാം

അൽപ്പം കഴിഞ്ഞു എല്ലാവരും സ്‌കൂളിലേക് പുറപ്പെട്ടു…

കാവ്യക്ക് കൊടുക്കുന്ന അനുമോദന സദസ്സിൽ ഏറ്റവും പിന്നിലാണ്
ഫാത്തിമാക്കും ഉപ്പാക്കും ഉമ്മാക്കും
ഇരിക്കാൻ സൗകര്യം ലഭിച്ചത്….

വലിയ ഹാൾ… നിറഞ്ഞ സദസ്സ്….

സ്ഥലം എം എൽ എ
പഞ്ചായത്ത്‌ പ്രസിഡന്റ്
പിടിഎ ഭാരവാഹികൾ… അദ്ധ്യാപകർ
റാങ്ക് ജേതാവ്… കാവ്യ തുടങ്ങിയവർ സ്റ്റെജിൽ ഇരിക്കുന്നുണ്ട്….

പ്രധാന അദ്ധ്യാപകൻ ഭാസ്കരൻ മാസ്റ്ററുടെ സ്വാഗത പ്രസംഗത്തിന് ശേഷം
യോഗം ഉൽഘടനം ചെയ്യാൻ സ്ഥലം എം എൽ.എ. യെ ക്ഷണിച്ചു….

ബഹുമാനം നിറഞ്ഞ സദസ്സിൽ ഉള്ളവരെ
വേദിയെ ധന്യമാക്കിയ രക്ഷിതാക്കളെ വിദ്യാർത്ഥികളെ…..

എനിക്ക് ഇന്ന് വളരെ സന്തോഷമുള്ള ദിവസ്സമാണ്‌…എന്റെ മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്ക് … രണ്ടാം റാങ്ക് കിട്ടി എന്നതിൽ ഉപരി….

കഷ്ടതകൾക് നടുവിലൂടെ നീന്തിയാണ് അവൾ ഈ സ്ഥാനത്ത് എത്തിയത്…. എന്നത് അത്ഭുതം ഉളവാക്കുന്നത് തന്നെയാണ്
സ്കൂളിന്റെയും നാട്ടിന്റെയും അഭിമാനം ഉയർത്തിയ… കാവ്യയുടെ തുടർ പഠനം സർക്കാർ ഏറ്റെടുക്കും…. നമ്മുടെ മുഖ്യ മന്ത്രിയോട് ഈ വിഷയം സംസാരിച്ചിരുന്നു…. മാത്രമല്ല…..

സ്‌കൂളിലേക് വരുന്ന റോഡ്‌ വളരെ ശോചനീയ അവസ്ഥയിലാണുള്ളത്
എന്നെനിക്ക് ഇപ്പോൾ മനസ്സിലായി
അത് ഉടനെ… ടാർ ഇടാൻ നിർദേശം കൊടുക്കും… എന്നും പറഞ്ഞപ്പോൾ
സദസ്സ്…കയ്യടിയോടെയാണ് വരവേറ്റത്

സദസ്സിൽ ഒരുപാട് വിശിഷ്ട അഥിതികൾ
ഉണ്ട് അവർക്കൊക്കെ സംസാരിക്കാൻ ആഗ്രഹം ഉണ്ടാവും… അത് കൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു
ജയ് ഹിന്ത്‌…..

അടുത്തതായി..സ്കൂളിന്റെ അഭിമാനം നമ്മൾ ഏവരുടെയും അഭിമാനവുമായ കാവ്യ നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കും… അതിന് വേണ്ടി കാവ്യയെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു

ആദ്യമായിട്ടാണ് മൈക്കിന് മുന്നിൽ നിൽക്കുന്നത് കാവ്യക് അൽപം നാണമുണ്ട്…… എങ്കിലും..കാവ്യ മൈക് കയ്യിലെടുത്തു……

“പ്രിയമുള്ളവരെ….എനിക്ക് കിട്ടിയ ഈ റാങ്ക് എന്റെ പ്രിയപെട്ട കൂട്ടുകാരിക്ക് സമർപ്പിക്കുന്നു ”

സദസ്സ് നിശബ്ദമായി… എന്താണ് കാവ്യ പറയുന്നത്… ഏത് കൂട്ടുകാരിയെ പറ്റിയാണ് പറയുന്നത്… സദസ്സിലുള്ളവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണ്…. ഏത് കൂട്ടുകാരി
ആരാണ് ആ കൂട്ടുകാരി…. കാവ്യയുടെ അടുത്ത വാക്കുകൾക്ക് വേണ്ടി സദസ്സ് കാതോർക്കുകയാണ്….

ഇപ്പോൾ നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്താണ് കാവ്യ പറയുന്നത് എന്ന്‌ അല്ലെ…..

ജീവിതത്തിൽ എന്ത് സൗഭാഗ്യം ലഭിച്ചാലും എത്ര ഉന്നതിയിൽ എത്തിയാലും… ഞാൻ എന്റെ ആ കൂട്ടുകാരിയോട് എന്നും കടപ്പെട്ടിരിക്കും

നേരത്തെ കാലത്ത് തന്നെ എന്റെ അച്ഛനും അമ്മയും ഈ ലോകത്തോട് വിടപറഞ്ഞു…..
അവരുടെ കയ്യിൽ നിന്നും ഒരു നാരങ്ങാ മുട്ടായി വാങ്ങി തിന്നാൻ ഭാഗ്യമില്ലാതെ പോയവളാണ് ഞാൻ

കൂലി പണിയെടുത്തു സ്വന്തം മക്കൾക്ക്‌ മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കൊടുക്കാൻ പോലും ഗതിയില്ലാതെ
അഭിമാനം ഓർത്ത്‌ ആരുടെ മുന്നിലും കൈ നീട്ടാത്ത എന്റെ ഇളയച്ഛന്റെ
കൂടെയാണ് ഞാൻ വളർന്നത്….

സ്കൂളിലേക്ക് ആവശ്യമുള്ള നോട്ട് ബുക്കും പെൻസിലും… വാങ്ങാൻ
പൈസ വേണം എന്ന്‌
ഇളയച്ഛനോട് ചോദിക്കാൻ പോവുമ്പോൾ… ഇളയമ്മ ഇളയച്ഛനോട് പരിഭവം പറയുന്നത് കാണും എപ്പോളും

ഇവിടെ അരിയില്ല, മുളകില്ല
മല്ലിയില്ല… എന്നൊക്കെ……..

ഇതിനിടയിൽ ഞാൻ എന്റെ ആവശ്യങ്ങൾ പറഞ്ഞാൽ എന്താവും അവസ്ഥ എന്നോർത്ത് ഞാൻ ഒന്നും പറയില്ല…..

സ്കൂളിൽ ബെഞ്ചിലിരുന്നു
പലപ്പോളും ഞാൻ കരഞ്ഞിട്ടുണ്ട്…
അച്ഛനോടും അമ്മയോടും ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട്…. എന്നെ ഭൂമിയിൽ തനിച്ചാക്കി എന്തിനാ നിങ്ങൾ പോയത് എന്നെയും കൂട്ടാമായിരുന്നു എന്ന്‌ പറഞ്ഞിട്ട്….

എന്റെ ബെഞ്ചിൽ എന്റെ തോൾ ചേർന്നിരുന്ന ഫാത്തിമയെ ഞാൻ ദൈവമായിട്ട് കാണും…
അതാ… നോക്കൂ.. കൊച്ചുകള്ളിയെ പോലെ ഉമ്മാന്റെ അടുത്ത് ഇരിക്കുന്നു

ഇത് കേട്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഫാത്തിമയിലേക്കായി….

കാവ്യ… തുടരുകയാണ്

എഴുതാൻ പുസ്തകം കയ്യിൽ ഇല്ലെങ്കിൽ അവളുടെ പുസ്തകം തന്നിട്ട് പറയും

എന്റേത് നിന്റേത് എന്ന വിത്യാസം നമുക്ക് വേണ്ടാ നീ എടുത്തോളൂ എന്ന്‌
എനിക്ക് ഉമ്മ നാളെ വേറെ വാങ്ങിച്ചു തരും എന്ന്‌ പറയും…

എന്നും ക്ലാസ്സിൽ എത്തിയാൽ അവളുടെ ആദ്യത്തെ ജോലി എന്റെ ബാഗ് പരിശോധനയാണ്…..
ബാഗിൽ എന്തെകിലും കുറവുണ്ടോ എന്ന്‌ നോക്കാൻ….

ഒരു ദിവസം അവളുടെ കയ്യിൽ പേന
ഒന്ന് മാത്രം…. അതെനിക്ക് തന്നു
അവളുടെ കയ്യിൽ പേന ഇല്ലാത്തത് കൊണ്ട് ടീച്ചർ തല്ലുകയും
അവളെ വെയിലത്ത്‌ നിർത്തുകയും ചെയ്തിട്ടുണ്ട്…..

ഇത് കേൾക്കുമ്പോൾ വേദിയിലും സദസ്സിലും ഉള്ളവർ കണ്ണ് തുടക്കുയാണ്

അവളുടെ വീട്ടിൽ നിന്നും കൊണ്ട് വരുന്ന
ഭക്ഷണത്തിന്റെ ഒരുഭാഗം എനിക്ക് തരുന്നത് കൊണ്ട് പല ദിവസങ്ങളിലും
പട്ടിണി ഇല്ലാതെ ഞാൻ കഴിഞ്ഞു കൂടിയത്….

വീണ്ടും . സദസ്സിൽ ഉള്ളവർ കണ്ണ് തുടക്കുമ്പോൾ…

കാവ്യ തുടർന്നു….

നിങ്ങളെ കണ്ണീരിൽ ആക്കാനല്ല ഇതൊക്കെ പറയുന്നത്…. ആത്മാർത്ഥ സ്നേഹത്തിന്റെ ഭാവങ്ങൾ വരച്ചു കാണിക്കുകയാണ് ഞാൻ ചെയ്യുന്നത്

ഒരു ദിവസം ഞാൻ ഫാത്തിമയോട്

“എടീ വീട്ടിൽ പല കള്ളങ്ങളും പറയുന്നുണ്ടാവും എനിക്ക് വേണ്ടി
അല്ലെ ‘ എന്ന്‌ ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഒരു വാക്ക്…. ഞാൻ ഒരിക്കലും മറക്കില്ല….. നിങ്ങളും മറക്കരുത്

ഞാൻ കള്ളം പറയാറുണ്ട്… പക്ഷെ
അത് ഒരു പാവം ചങ്ങാതിയെ സഹായിക്കാനാണ്… എന്റെ അള്ളാഹു ഒരിക്കലും ഈ കാരണം കൊണ്ട് എന്നെ ശിക്ഷിക്കില്ല…. അള്ളാഹു ദയ ഉള്ളവനാണ് അവന്റെ നോട്ടം ഹൃദയത്തിലേക്കാണ് എന്ന്‌….

ഫാത്തിമയുടെ ഈ സഹായമനസ്സ്
കാവ്യയിലൂടെ സദസ്സ് അറിഞ്ഞപ്പോൾ

ഫാത്തിമയോടുള്ള ബഹുമാനം കൊണ്ട് എല്ലാവരും എഴുനേറ്റു നിന്നു….

സദസ്സിൽ ഉള്ളവരും വേദിയിൽ ഉള്ളവരും ഫാത്തിമയുടെ അരികിലെത്തി അവളെ
അഭിനന്ദനങ്ങൾ അറിയിച്ചു….

സദസ്സ് ഒന്നടങ്കം ആവശ്യപെട്ടു…. ഫാത്തിമ രണ്ടു വാക്ക് സ്റ്റെജിൽ കയറി സംസാരിക്കണമെന്ന്…..

സദസിന്റെ പൊതു വികാരം മനസ്സിലാക്കി
ഫാത്തിമ സ്റ്റെജിൽ കയറി കാവ്യയെ കെട്ടിപിടിക്കുകയാണ് ….ഈ കാഴ്ച കണ്ടു നിന്നവർക്ക് എത്രമാത്രം സന്തോഷം ഉണ്ടാക്കി എന്ന്‌.. സദസ്സിൽ മുഴങ്ങുന്ന കയ്യടി ശബ്ദം സാക്ഷ്യപെടുത്തുന്നു…..

മൈക് കയ്യിലെടുത്ത ഫാത്തിമ സംസാരിക്കാൻ തുടങ്ങി….

“ഇങ്ങിനെ ഒരു അംഗീകാരം.. ആഗ്രഹിചിട്ടില്ല…. അംഗീകാരം കിട്ടാൻ ഒന്നും ഞാൻ ചെയ്തില്ല…..
എന്റെ കൂട്ടുകാരിയെ സഹായിക്കുക എന്നത് എന്റെ ബാധ്യതയാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായി എന്ന്‌ മാത്രം”

നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആണ് നമ്മൾ ചെയ്യുന്ന നന്മകൾ… അത് എന്നും സ്മരിക്കപെടും….

കൂടുതൽ ഒന്നും പറയാനില്ല….
ഈ ധന്യ മുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച ഞാൻ ഭാഗ്യവതിയാണ്….. കാവ്യക്ക് എന്റെ രക്ഷിതാക്കൾ ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്…. അത് ഈ വേദിയിൽ വെച്ച് കാവ്യക്ക് കൊടുക്കാൻ അവസരം കൊടുക്കണം… എന്ന്‌ അഭ്യർത്ഥിക്കുന്നു
ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു….. ഫാത്തിമ
വാക്കുകൾ അവസാനിപ്പിച്ചു

മൈക്ക് കയ്യിൽ വാങ്ങിയ ഹെഡ് മാസ്റ്റർ

ഫാത്തിമയുടെ രക്ഷിതാക്കളെ സ്റ്റെജിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യ്തു…..

അവർ രണ്ടു പേരും വേദിയിലേക്
കയറി…..
രണ്ടു പേരും ചേർന്ന് കൊണ്ട് വന്ന
സമ്മാനം.. കാവ്യയുടെ കയ്യിൽ കൊടുത്തുപ്പോൾ…. സദസ്സിൽ നിന്നുയർന്ന കയ്യടി ശബ്ദം … ആ പരിസരം മുഴുവൻ പ്രകമ്പനം കൊള്ളുന്നതായിരുന്നു…..

(ആത്മാർത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് സദസ്സിന് നൽകിയാണ് പരിപാടി അവസാനിച്ചത്)

ഫൈസൽ, സറീനാസ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!