Skip to content

നിങ്ങൾക്കായി ഒരു ദിവസം

aksharathalukal-malayalam-stories

ഈ തിരക്കിട്ട ജീവിതപ്രയാണത്തിൽ എന്നെങ്കിലും  നിങ്ങളെത്തന്നെ  നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടോ…
എങ്കിൽ ഒരിക്കലെങ്കിലും ജനിച്ച നാട്ടിലേക്ക് പോകുക..ഒരു ദിവസം..ആളും ആർഭാടങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ …തനിയെ..
ആ നാട്ടുവഴിയിലൂടെ..തന്നെ വളർത്തിയ ആ വീട്ടിലേക്ക് …ഇന്ന് നിങ്ങളെ കാത്തിരിക്കാൻ യഥാർത്ഥത്തിൽ  ആരുമിലെങ്കിലും പോകൂ  …
വീടിന്റെ  പടിക്കെട്ടിൽ  കുറച്ചു നേരം ഇരിക്കു ..കാണാനാവും ചാരുകസേരയിൽ അച്ഛനിരിക്കുന്നത് .
പതുക്കെ അടുക്കളയുടെ പിന്നിലോട്ടു ചെല്ലു..വിയർത്തൊലിച്ചു പപ്പടം കാച്ചുന്ന അമ്മയെ കാണാം ..
എന്തോ പിറുപിറുക്കുന്നതു  കേൾക്കുന്നുണ്ട് അല്ലെ…ശ്രദ്ധിക്കു…കേൾക്കാനാവും..ആ സ്നേഹപരിഭവം..’ഈ കുട്ടി എവിടെയാ …കളിച്ചു നടക്കുകയായിരിക്കും..ഉച്ചയൂണിന്നു സമയമായി..ഇനി അച്ഛന്റെ ചീത്തവിളി കേൾക്കാതിരുന്നാൽ  മതിയായിരുന്നു  എന്ന്.’..
അതാ വരുന്നു ..’അമ്മ..കാണുന്നില്ലേ കേൾക്കുന്നില്ലേ ആ പരിഭവം…
ഇനി പതുക്കെ തൊടിയിലൂടെ നടക്കു ..കാണാനാവും പണ്ട് ഊഞ്ഞാൽ കെട്ടിക്കളിച്ച  ആ മാമരം..അതിനും വയസ്സായി അല്ലെ..അത് ചോദിച്ചുകാണും ‘എവിടെയാ എന്റെ കുട്ടി പോയി ഒളിച്ചതെന്ന് .’…
തൊടിയുടെ അരികിലെ വേലിയുടെ അരികിൽ നിന്ന് പാടവരമ്പിലേക്കു നോക്കി നിൽക്കാൻ തോന്നുന്നില്ലേ ..വെയിലിൽ അങ്ങ് അകലെ..ചെമ്മരിയാടുകളുടെ  മേച്ചില്….
കാണാൻ കഴിയുന്നുണ്ടോ…
ഇതു രാവിലെ ആയിരുന്നുവെങ്കിൽ..’അമ്മ വിളിച്ചുണർത്തുന്നത് അനുഭവിക്കാമായിരുന്നു ..
കണ്ണാ..കുട്ടാ..എന്നൊക്കെ..പറഞ്ഞു..അച്ഛൻ കേൾക്കാതെ..
എഴുന്നേറ്റു ഉമിക്കരിയും ഈര്ക്കിലുമെടുത്തു..വീട്ടിനരികിലെ കുളത്തിലേക്ക് ഒരു ഓട്ടം..ഒരു കുളി..
മൂക്കുപൊത്തി..വേഗം മുങ്ങിത്താണ്..
തോർത്തീട്ടു ഒരു ഓട്ടം…ഇറയത്തു  നിന്ന് അമ്മയുടെ കയ്യിലെ രാസനാതി പൊടി നെറുകയിൽ ഇട്ടുതരാൻ തലകുനിച്ചതു പോലെ..തോന്നിയില്ലേ ..
അമ്മ വായിൽ ദോശ പൊട്ടിച്ചുതരുന്നതോർത്തു..വായ അറിയാതെ പൊളിച്ചു അല്ലെ…
പതുക്കെ വീണ്ടും നടക്കു..സ്കൂളിൽ പോയിരുന്ന വഴികളിലൂടെ..പഴയ കളിക്കുട്ടുകാർ ..അവരോ അല്ലെങ്കിൽ നിങ്ങളോ..കാത്തുനില്കുന്നതായോ..അല്ലെങ്കിൽ അവരുടെ കൂടെ എത്താൻ നിങ്ങൾ വേഗത്തിൽ നടന്നു…ഓടുന്നു..കിതച്ചുകൊണ്ടു..കൂട്ടുകൂടിയപോലെ..
ഇപ്പോൾ ഒരു പുഞ്ചിരി ഊറിവരുന്നല്ലേ…
നടക്കു പാടവരമ്പിലൂടെ..ഓർത്തുവോ മഴക്കാലത്തു നിങ്ങൾ ആ വഴിയിലൂടെ നടന്നത്..
വരമ്പിലെ ചാലുകൾ ചാടിക്കടന്നതും ..വീണതും…ഞണ്ടുകളെയും..വൽമാക്രികളെയും നോക്കി നിന്നത് ഓർക്കുന്നുവോ …വള്ളി ചെരുപ്പിൽ നിന്നും ചളി  പിന്നിൽ തെറിച്ചത് നോക്കിയത്..
കൈയിൽ ഇലാസ്റ്റിക് ടേപ് ഇട്ട പുസ്തകങ്ങൾ..അല്ലെങ്കിൽ പുസ്തകസഞ്ചി..
ആവശ്യത്തിന് തുറക്കാത്ത കുട..
കുട ചുറ്റിച്ചു മഴ വെള്ളം തെറുപ്പിച്ചത്..കുട മറന്നതിനു..ശകാരം കേൾക്കെ.. പേടിച്ചു..അമ്മയോട് കള്ളം പറഞ്ഞത്….
വഴിയരികിലെ കാക്കാരത്തിപൂക്കൾ കാണുന്നുണ്ട് അല്ലെ..കടുത്തുവ  കാലിൽ തട്ടി ചൊറിഞ്ഞത്…
നടക്കു..ഇനിയും..പതുക്കെ..സ്കൂളിൽ പതുക്കെ എത്തിയാൽ മതി..
വേണമെങ്കിൽ ഒരു നാടൻ ചായ ആവാട്ടോ…ആ പഴയ ചായപ്പീടിക തിരയുകയായിരിക്കും..
അതൊക്കെ മാറിയത് നിങ്ങൾ അറിഞ്ഞില്ലല്ലൊ ..
സ്കൂളിൽ എത്തിയോ…ഹും..
അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ വേണം കയറാൻ..നമുക്ക് കൂട്ടിന് സ്കൂൾ മാത്രം…
ഇന്നത്തെ തരംഗമായ ‘ഗെറ്റ് ടുഗെദർ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ പ്രഹസനമോ.. ബഹളത്തിലോ അല്ല…ആളും ആരവവും ഇല്ലാത്തപ്പോൾ…
അതൊരു വല്ലാത്ത അനുഭവമാണ്…നിങ്ങൾ കൊതിച്ചിട്ടില്ലെ ..ഈ സമയം..
‘പിൻഡ്രോപ്പ് സൈലൻസ്’ എന്ന് പറയുന്ന അവസ്ഥയാവണം.
പതുക്കെ അവിടെ മുഴുവൻ അലഞ്ഞുതിരിയണം…
അപ്പോൾ ഓർമ്മകളുടെ വേലിയേറ്റമുണ്ടാകും..
കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും…
നിങ്ങൾക്കു ചുറ്റുമുള്ള ചുവരുകളോടും തൂണുകളോടും സംസാരിക്കാം…അവരുടെ നെഞ്ചിടുപ്പും നിങ്ങൾക്കു  കേൾക്കാം..പറയാനുണ്ടാവും കഥകൾ ഏറെ….
ഇനി അസംബ്ലി ഗ്രൗണ്ടിന് മുമ്പിൽ നില്ക്കു…നിറയെ കുട്ടികൾ..അതിൽ നിങ്ങളും..
‘അഖിലാണ്ഡ മണ്ഡലം …പ്രാർത്ഥനയും..ഇന്ത്യ എന്റെ രാജ്യമാണ്. ..പ്രതിജ്ഞയും …ദേശീയഗാനവും ..ഉയരുന്നത് കേട്ടില്ലേ …
കൂടെ പാടി അല്ലേ…
നിറയെ എണ്ണ തേച്ചു..കുരുവിക്കുട് മുടി ചീകിയവർ..ഹിപ്പി സ്റ്റൈൽ…പൊട്ടും..ചാന്തും..കണ്മഷി..ചന്ദനവും ഇട്ടവർ….രണ്ടുഭാഗവും ജട പിന്നിയിട്ടവർ…റോസാപൂ..തുളസികതിർ ..കാച്ചിയ എണ്ണയുടേയും മണം കിട്ടുന്നുണ്ട് അല്ലേ…
കണ്ണ് തുറന്നു നോക്കി..പെട്ടന്ന്¬ എല്ലാം മാഞ്ഞുപോയി ..അല്ലേ..
ഇപ്പോൾ നിങ്ങൾ മാത്രം..
ക്ലാസ് മുറികളുടെ മുന്നിലൂടെ രണ്ടു മൂന്നു തവണ നടക്കു..കേൾക്കാം…നിങ്ങളുടെ പ്രിയ അദ്ധ്യാപകരുടെ ..കണിശതയും..ഹാസ്യവും..കലർന്ന ശബ്ദം….
ഉള്ളൂരും..ചെറുശ്ശേരിയും..ആശാനും..എഴുത്തച്ഛനും.. വൃത്തങ്ങൾ..ലക്ഷണങ്ങൾ..
ഷെല്ലി…ഷേക്സ്പിയർ..
ന്യൂട്ടൻ്റെ നിയമങ്ങൾ…പിര്യോഡിക്ടേബിൾ..
ആൽജിബ്രാ…
പഠിക്കുന്നകാലത്തെ..ഭയവും..ആകുലതയും..ഉന്മേഷവും..തോന്നുന്നില്ലേ..
ക്ലാസ്സിൽ ഇവിടെ ശ്രദ്ധിക്കൂ..
മുന്നിലെ ബെഞ്ചുകളിൽ കാതു കൂർപ്പിച്ചിരിക്കുന്ന¬ മുഖങ്ങൾ..ചിലരിൽ പഠിപ്പിസ്റ്റ് ഭാവങ്ങൾ..താടിയ്ക്ക്¬ കൈയ്യും കൊടുത്ത് ..
ഉറക്കത്തിലേക്ക് വഴുതിവീഴാൻ പോകുന്ന മറ്റു ചില മുഖങ്ങൾ….
ഒരു നെടുവീർപ്പിനപ്പുറമുള്ള ദുഃഖപ്രകടനങ്ങൾ പാടില്ല….ഇനി..
ഉപ്പുമാവിന്റയും..ചോറിന്റയും..മണം..പൊട്ടിയ പൈപ്പിൽ നിന്നും കുതിച്ചൊഴുകുന്ന വെള്ളം…
കൈകഴുകാൻ നേരത്തെ കലപില ശബ്ദം…
മഴക്കാലത്ത് മുറ്റം നിറയെ കറുത്ത കുടകൾ…നിങ്ങൾക്ക് കാണാം…
ഓടിനിടയിലൂടെ ഒരു കള്ളനെപ്പോലെ കടന്നുവന്ന് നോട്ട്ബുക്കിൽ വീഴുന്ന മഴത്തുള്ളി…
പരിസ്ഥിതിദിനത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ…
മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നത്..വായിൽ വെള്ളം ഊറിയോ…ഇനി ഗ്രൗണ്ടിലേക്ക് നടക്കൂ..
കാണുന്നില്ലേ ..ഒരറ്റത്ത് ക്രിക്കറ്റും ഫുട്ബോളും…റബർ പന്തുകൊണ്ട്..ചില്ല് കളിച്ചതും..
ചിലർ മൽപിടിത്തം…
കൂട്ടത്തല്ല്…ചീത്തവിളി… അലറുന്ന മാഷുമാർ….
കൗമാരപ്രായത്തിലേക്ക് കടക്കുമ്പോഴുള്ള ചില ചാപല്യങ്ങൾ..ചിരിക്കുന്നോ …ഇഷ്ടമുള്ളവരെ കാണുമ്പോൾ ..ചിലർക്ക് മനസ്സിൽ ലഡ്ഡു പൊട്ടും അല്ലെ..ശരിയല്ലേ…നിങ്ങൾക്കും അനുഭവമുണ്ടോ..
അങ്ങനെ മുന്നോട്ടുനടക്കണം..ക്ഷീണം തോന്നുന്നുവോ. ഇരിക്കാം…
കാതോർത്താൽ കേൾക്കാം…നിങ്ങളുടേയും.. കാൽപ്പാടുകൾ…
പൊട്ടിച്ചിരികൾ..വിതുമ്പലുകൾ….ഇറങ്ങുന്നതിനു മുമ്പ്..
ഒടുവിൽ ആ ചുവരുകളിൽ മുഖം അമർത്തു..
ചുവരിന് നമ്മുടെ കണ്ണുനീരിൻ്റെ സ്വാദ് മനസ്സിലാവും…
നമ്മുടെ മനസ്സിൻ്റെ തേങ്ങൽ തൂണുകളുടെ കാതുകൾക്ക് വിരുന്നാവും…
ഇനി പതുക്കെ നടക്കു തിരിച്ചു വീട്ടിലേക്കു..
തോന്നിയോ ഓടി എത്തുവാൻ..സ്കൂൾ വിട്ട് ഓടുന്നപോലെ..ഓടിക്കൊള്ളു..പ്രായം സാധ്യമാക്കുന്നുവെങ്കിൽ..കാണാൻതോന്നിയോ..രുചിക്കാൻതോന്നിയോ..ആ പാൽഐസ്..കളർ ഐസ്ക്രീം വിൽക്കുന്ന സൈക്കിൾകാരനെ..പോകുന്നവഴിയിലെ ആ പെട്ടിക്കട..നിങ്ങൾ വാങ്ങിയ കടല മിഠായി, കോലുമിട്ടായി ..
ഇല്ല അല്ലേ..പകരം ഫാൻസി സ്റ്റോർ..അല്ലേ..കാലത്തിന്അനുസരിച്ചു നിങ്ങളെ പോലെ അവരും…
എത്തിയോ..വേഗത്തിൽ പുസ്തകക്കെട്ടു റൂമിൽ വെച്ച് കളിക്കാൻ ഓടുന്ന നിങ്ങളെ …’അമ്മ വിളിച്ചു കാപ്പി കുടിച്ചു പോയിക്കൂടെ എന്ന് പറയുന്നത് കേൾക്കുന്നില്ലേ ..കൂടെ …അച്ഛൻ വരുന്നതിനുമുമ്പു വേഗം എത്താൻ പറയുന്നതും കേട്ടില്ലേ …ഇനി പതുക്കെ കളിപറമ്പിലേക്ക് ഒന്ന് പോകു ..പണ്ട് നിങ്ങൾ കളിച്ചകളികൾ പലതും കാണാൻപറ്റും..ചില്ല് ഏറും..ക്രിക്കറ്റും..ഫൂട്ബോളും..കൂടെ കയ്യാങ്കളിയും ..കേൾക്കുന്നുവോ…അച്ഛനോടുള്ള ഭയവും..അമ്മക്ക് കൊടുത്ത വാക്കുപാലിക്കാൻ വിങ്ങുന്ന മനസ്സോടെ…വീണ്ടും വീട്ടിലേക്ക് പോകു..
കാണുന്നുവോ..ഉമ്മറത്തു  വിളക്ക് കത്തുന്നുണ്ടോ…പണ്ട് നിങ്ങൾ സന്ധ്യനാമം ചൊല്ലിയത് ഓർത്തു അല്ലെ …
വേഗം പോയി മേല്കഴുകി വരൂ കുട്ടീ ..പഠിക്കാനില്ലേ ..പറയുന്നത് കേൾക്കാം..കൂടെ..
.നല്ല ദോശയുടേയും..ഉള്ളി ചമന്തിയുടേയും മണം..
കുളിമുറി നോക്കുകയാണോ..അത് കഴിഞ്ഞ മഴക്കാലത്തു ഇടിഞ്ഞത് നിങ്ങൾ അറിഞ്ഞില്ലേ…
അറിഞ്ഞും അറിയാതെയും എല്ലാം അനുഭവിക്കുന്നു..
വീണ്ടും..ഉമ്മറത്തു  കുറച്ചു ഇരുന്നിട്ട്..ഇറങ്ങിക്കൊള്ളു..
തിരിഞ്ഞു നോക്കിയോ..തിരിച്ചു വിളിയുടെ ..ഒരു വട്ടം കൂടി കേൾക്കാൻ ആഗ്രഹിച്ച ആ ശബ്‌ദം …മക്കളെ..
എന്തിനാ മനസ്സ് തേങ്ങുന്നത്? ..
എന്താണ് പറയുന്നത്…?
തിരിച്ചുതരുമോ ആ നാളുകൾ ..?
കുറച്ചു നേരത്തേക്കെങ്കിലും മടക്കിത്തരുമോ ആ കാലം…??
കടന്നുവന്ന വഴികൾ ഒരു പാഴ്വസ്തുത  മാത്രമാണെങ്കിൽ നിങ്ങൾക്കീ വികാരം മനസ്സിലാവില്ല…
ഓർമ്മകൾ ഹരമാണെങ്കിൽ ഇത് നിങ്ങൾക്ക് മനസ്സിലാവും…
തടവുകാരനാവുന്നത് സങ്കടകരമാണ്…
പക്ഷേ ഓർമ്മകളുടെ തടവുകാരനാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്….ആ നഷ്ടബോധം..എന്നെ മറ്റു ലഹരികളെക്കാളും….
ജീവിതത്തിൽ എന്ത് നേട്ടങ്ങളിലും നമുക്ക് തിരിച്ചു പിടിക്കാനാവാത്തതു  …വലിയ നഷ്ടങ്ങൾ മാത്രം…
ഒരു കാലത്തു എല്ലാമായിരുന്ന ഈ മണ്ണിലേക്ക്
വീണ്ടും വരാമെന്നു പറഞ്ഞു..നടക്കു…
പോക്കറ്റിലെ മൊബൈൽ വിറച്ചു.. നോക്കരുത് .നോക്കി അല്ലേ..ഉം..മെസ്സേജ്..എവിടെയാ..

രചന : സേതു പുറയത്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!