Skip to content

കുളിച്ചു ഈറനോടെ നിൽക്കുന്ന മൃദുലയെ കണ്ടതെ സേതു

seethu-aksharathalukal-story

സേതു

എന്റെ മൃദു നീയൊന്നു പതുക്കെ പറ അമ്മ പുറത്തുണ്ട്..

‘കേൾക്കട്ടെ എല്ലാരും കേൾക്കട്ടെ.’ മൃദുവിന്റെ ശബ്ദം ഉയർന്നു.
‘മൃദു ഞാൻ കാലു പിടിക്കാം’ യാചനയോടെ സേതു പറഞ്ഞു.

“നാണമുണ്ടോ മനുഷ്യ നിങ്ങൾക്ക്…?

സമ്മതിച്ചു തെറ്റ് എല്ലാം എന്റെയാണ്

ഓ.. തെറ്റ് സമ്മതിച്ച എല്ലാം എളുപ്പം ആയല്ലോ… മൃദു ഒന്നു പുച്ഛിച്ചു ചിരിച്ചു.

“നീ എന്ത് വേണമെങ്കിലും പറഞ്ഞോ ഞാൻ കേൾക്കാം പക്ഷെ പതിയെ മതി അമ്മയെ കൂടെ വിഷമിപ്പിക്കല്ലേ”

ഇതുക്കെ നേരത്തെ ആലോചിക്കണമായിരുന്നു..!

“തെറ്റ് പറ്റി പോയി…. ഇനി ഞാൻ എന്താ ചെയ്യണ്ടേ നീ തന്നെ പറ.”

എനിക്ക് ഡിവോഴ്സ് വേണം…

മൃദു…. ഞെട്ടലോടെ സേതു വിളിച്ചു

അമ്മക്ക് അത് താങ്ങാൻ ആകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?

എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ല, അല്ലെങ്കിലും ഈ വീട്ടിൽ കടിച്ചു തൂങ്ങി കിടക്കേണ്ട കാര്യമെന്താണ്….

ഇതെല്ലാം കേട്ട് പുറത്തു കണ്ണീരോടെ ദേവകിയമ്മ തേങ്ങി കൊണ്ടിരുന്നു , എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് രണ്ടാളും പറയുന്നില്ല.

പെട്ടന്ന് കതക് തുറന്നു സേതു പുറത്തേക്ക് വന്നു.
അമ്മയെ കണ്ടു ഒരു നിമിഷം നിന്നു, പിന്നെ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു, എന്നിട്ട് പതിയെ പറഞ്ഞു,
“മൃദു പാവം ആണമ്മേ ഞാനാ തെറ്റു കാരൻ”

സേതു നീ എന്താ ഈ പറയുന്നേ….

ഒന്നുമില്ല അമ്മേ… ഒക്കെ ശരിയാകും ‘അമ്മ വിഷമിക്കണ്ട…

സേതു..നീ ഈ രാത്രി എവിടെ പോവാ..?

“ഇവിടെ ഇരുന്ന അവള് വഴക്ക് നിർത്തില്ല, ഒരാൾ മിണ്ടതായാൽ അല്ലെ വഴക്ക് ഇല്ലാതിരിക്കൂ.”

അതും പറഞ്ഞു സേതു പുറത്തേക്ക് നടന്നു.

മൃദു മോളെ എന്താ പറ്റിയെ…. ദേവകിയമ്മ മൃദു ന്റെ അടുത്തു ചെന്നു ചോദിച്ചു

“ഒന്നുമില്ല അമ്മേ…”

പിന്നെ എന്തിനാ എന്നും വഴക്ക്..?

അത് .. അതൊന്നും ഇല്ലമ്മേ..
എനിക്ക് തല വേദനിക്കുന്നു ഞാനൊന്ന് കിടക്കട്ടെ അതും പറഞ്ഞു മൃദു റൂമിലേക്ക് പോയി

നേരം പാതിരാ ആയപ്പോൾ സേതു വന്നു, ആരെയും ബുദ്ധിമുട്ടിക്കാതെ ഉമ്മറത്ത് കിടന്നു മയങ്ങി.

രാവിലെ ദേവകിയമ്മ പുറത്തേക്ക് വന്നപ്പോൾ സേതു തറയിൽ കിടക്കുന്നു,…

അപ്പുറത്തെ ലത ഇന്നും ദേവകിയമ്മയോട് ചോദിച്ചു
“ഇന്നലേം വഴക്ക് ആയിരുന്നു ലെ.”

ഒന്നും മിണ്ടാതെ ദേവകിയമ്മ തല താഴ്ത്തി .

പതിവ് പോലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പുച്ഛത്തോടെ മൃദു ന്റെ ചോദ്യം…
ആരെ കാണിക്കാനാ മനുഷ്യ ഈ വേഷം കേട്ട്..

ഒന്നും മിണ്ടാതെ തലകുനിച്ചു പടിയിറങ്ങി പോകുന്ന മകനെ കണ്ടു ദേവകിയമ്മയുടെ മനസ്സ് പിടഞ്ഞു.

*******

സ്വർഗ്ഗമായിരുന്നു മാമ്പുള്ളി വീട്. മാധവേട്ടനും ദേവകിയമ്മയും സേതുവും ലച്ചുവും അടങ്ങുന്ന കൊച്ചു കുടുംബം.

മാധവേട്ടനു കൃഷിയും നാട്ടുകാര്യവും ഒകെ ആയിരുന്നു പ്രധാന പരുപാടി, സേതു സ്റ്റേറ്റ് ബാങ്കിലെ മാനേജർ, ലച്ചുനെ ഡിഗ്രി കഴിഞ്ഞതെ കെട്ടിച്ചു വിടാനുള്ള പരുപാടി ആയിരുന്നു..

ആലോചനകൾ നടക്കുമ്പോഴാണ് പെട്ടന്ന് ഒരു ദിവസം ലച്ചൂ കൂടെ പഠിച്ചവന്റെ കൂടെ ഇറങ്ങി പോയത്, മാധവേട്ടനു ഇടി വെട്ടു ഏറ്റത് പോലെ ആയിരുന്നു, ആ ഷോക്കിൽ അറ്റാക്ക് വന്നു മാധവേട്ടൻ മരിച്ചു.

അമ്മയുടെ കണ്ണുനീർ കണ്ടു സഹിക്കാൻ കഴിയാതെ അച്ഛന്റെ ആണ്ടു കഴിഞ്ഞു സേതുനു വിവാഹം ആലോചിച്ചു, നല്ല ജോലി ഉണ്ടായുരുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പം ആയിരുന്നു.

എല്ലാം ദേവകിയമ്മയുടെ ഇഷ്ടപ്രകാരം ആയിരുന്നു, സേതു എല്ലാം മൂളി സമ്മതിച്ചു. അമ്മയുടെ ഇഷ്ടം അതായിരുന്നു സേതുനു വലുത്.

അങ്ങനെയാണ് മൃദുലയെ കെട്ടുന്നത്. കെട്ടു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതെ മുറിയിൽ നിന്നും ഉച്ചത്തിൽ ഉള്ള സംസാരം ദേവകിയമ്മ കേട്ടു തുടങ്ങി.

എന്നും ദേവകിയമ്മ ചോദിക്കും എന്താ മക്കളെ വഴക്ക്.
ഒന്നുമില്ല എന്നായിരുന്നു രണ്ടു പേരുടെയും മറുപടി.

********

പതിവ് പോലെ സേതു വന്നപ്പോൾ മൃദു രണ്ടും കൽപ്പിച്ച മട്ടായിരുന്നു.
കുളിച്ചു ഈറനോടെ നിൽക്കുന്ന മൃദുലയെ കണ്ടതെ സേതു മനസ്സ് പെരുമ്പറ കോട്ടൻ തുടങ്ങി,

കുളിച്ചു വന്നു ഭക്ഷണം കൊടുത്തു മുറിയിലേക്ക് പോകുന്ന രണ്ടു പേരെയും കണ്ടപ്പോൾ ദേവകിയമ്മ സമാധാനപ്പെട്ടു, പ്രാർഥനയോടെ പറഞ്ഞു ന്റെ കൃഷ്ണ ഇന്ന് വഴക്ക് ഒന്നും ഉണ്ടാകരുതെ.

പെട്ടന്നാണ് എന്തോ പൊട്ടി ചിതറുന്ന ശബ്ദം കേട്ടത്, കൂടെ മൃദുലയുടെ അലർച്ചയും,

എന്റെ മൃദു നമ്മുക്ക് കുഞ്ഞു വേണമെങ്കിൽ ഒരു കുഞ്ഞിനെ ദത്തു എടുത്ത പോരെ

ഉളുപ്പുണ്ടോ മനുഷ്യ നിങ്ങൾക്ക്….സാധാരണ മനുഷ്യർക്ക് ഇച്ചിരി ഉളുപ്പു കാണും നിങ്ങൾക്ക് അത് പോലും ഇല്ലല്ലോ

ഇങ്ങനെ ഒരു കഴിവ് കെട്ട ഭർത്താവിന്റെ കൂടെ ഇനി കഴിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല, ഞാൻ പോവ എന്റെ വീട്ടിലേക്ക്.

മൃദു അരുതു, അവിവേകം കാണിക്കരുത്.

നിങ്ങൾ പോടോ മനുഷ്യ, ആണും പെണ്ണും കെട്ടവൻ.. മൃദുല നിന്നു വിറക്കുകയായിരുന്നു

എന്തായാലും ഇത്ര സമയം ആയില്ലേ നാളെ ഞാൻ കൊണ്ടാക്കാം.

മൃദുല അറപ്പോടെ സേതുനെ നോക്കി.

സേതു മുറിക്കു പുറത്തു ഇറങ്ങി, അമ്മയുടെ അടുത്തു പോയി കാലു പിടിച്ചു കരഞ്ഞു…. അമ്മേ ഞാൻ തോറ്റു പോയി….

എന്ത് പറ്റി എന്റെ കുട്ടിക്ക്

ഒന്നുമില്ല അമ്മേ… നാളെ മൃദുല വീട്ടിൽ പോകും

“അയ്യോ എന്തിനു..?

അവൾക്ക് എന്റെ കൂടെ ജീവിച്ചു മടുത്തമ്മേ….

ഒക്കെ നമ്മുക്ക് പറഞ്ഞു ശരിയാക്കാം സേതു നീ ഇങ്ങനെ വിഷമിക്കാതെ.

ഒരുപാട് ആയി പറയുന്നു , അവളെ കുറ്റം പറയാൻ പറ്റില്ല….. അത്രേം പറഞ്ഞു സേതു പുറത്തേക്ക് ഇറങ്ങി,

പതിവ് പോലെ പാതിരാ ആകുമ്പോൾ വരുമെന്ന് കരുതി ദേവകിയമ്മ ഇരുന്നു പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

പിറ്റേ ദിവസം നേരം പുലർന്നിട്ടും സേതു വീട്ടിൽ എത്തിയില്ല.. മൃദുവിനോട് ചോദിച്ചപ്പോൾ അവൾ പതിവ് പല്ലവി തന്നെ.. അറിയില്ല.. നേരം ഇരുട്ടിയിട്ടും സേതുവിനെ കാണാതെ ആയപ്പോൾ ആ അമ്മയുടെ നെഞ്ച് പിടഞ്ഞു..

സഹികെട്ടു.. മൃദുലയെ പിടിച്ചു ഉലച്ചു കൊണ്ട് ദേവകി ചോദിച്ചു ” എന്തായിരുന്നു നിങ്ങൾക്കിടയിലെ സ്വരചേർച്ച എനിക്ക് അറിയണം.. കുറെ ആയി ഞാൻ കേൾക്കുന്നു..

അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല മൃദുവിനെ ചൊടിപ്പിച്ചത്.. “അമ്മക്ക് അത് കേൾക്കണോ…. കേൾക്കണോ” ഒരു അലർച്ചയോടെ മൃദു ചോദിച്ചു

ഞാനിന്നും കന്യകയാണ്… അതന്നെ കാരണം ..!

മൃദു നീ എന്ത് തോന്നിവസമാണ് ഈ പറയുന്നത്

തോന്നിവസമല്ല സത്യം, അമ്മയുടെ മകൻ കഴിവ് കെട്ടവൻ ആയത് കൊണ്ട് …

ഒന്ന് നിർത്തുന്നുണ്ടോ മൃദു.. എന്തും പറയാം എന്നായോ..

അമ്മക്ക് ചോദിച്ചു നോക്കാമായിരുന്നു അയാൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.. എനിക്ക് ഒരു കുഞ്ഞിനെ പോലും തരാൻ കഴിവില്ലാത്തവന്റെ കൂടെ ജീവിക്കേണ്ട ആവശ്യം എനിക്കില്ല ഞാൻ പോകുന്നു എന്റെ വീട്ടിലേക്ക്… ഇനി ഈ ബന്ധം തുടരാൻ എനിക്ക് പറ്റില്ല..

അത് കേട്ടതും ഞെട്ടി തരിച്ചു പോയി ദേവകിയമ്മ.
ഒരിക്കലും ഒരു മാതാപിതാക്കളും തന്റെ മക്കളിൽ നിന്ന് കേൾക്കാൻ പാടില്ലാത്തത് ആയിരുന്നു
പൊട്ടികരയാൻ അല്ലാതെ ആ പാവം വൃദ്ധ എന്തു ചെയ്യാനാണ്.

മോളെ….. അവരുടെ വിളി പോലും വക വെക്കാതെ അവൾ ഇറങ്ങി പോയി..

അമ്മയുടെ നിലവിളിയിൽ അവൻ ഒന്ന് തല കുടഞ്ഞു…

എന്താ സേതുവേട്ടാ .. വീണ്ടും ആ പഴയ ഓർമയിലേക്ക് പോയോ… രണ്ടു വയസുകാരി നന്ദയെയും തോളിലിട്ട് ഉറക്കികൊണ്ട് വരുകയായിരുന്നു വൈഗ..

അത് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല വൈഗ.. അന്ന് അമ്മയെ പോലും ഓർക്കാതെയുള്ള ഒരു തരം ഒളിച്ചോട്ടമായിരുന്നില്ലേ.. ആരുടെയൊക്കെയോ മുന്നിൽ നിന്നുമുള്ള ഒളിച്ചോട്ടം അന്ന് അവസാനം അലച്ചിലിനൊടുവിൽ വിശന്നു തളർന്ന് വീഴുമ്പോൾ കണ്ണടയുന്നതിനു മുൻപ് കണ്ടത് നിന്റെ മുഖമായിരുന്നു.. അന്ന് നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെ ആകുമെന്ന് എനിക്ക് തന്നെ ഒരു നിശ്ചയമില്ല… നിനക്ക്.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ മോളെ…നിന്റെ ജീവിതം കൂടി ഞാൻ കാരണം… സേതു നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി..

അയ്യേ… എന്താ സേതുവേട്ടാ ഇത്.. വൈഗ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി അവനരികിൽ വന്നു ഇരുന്നു.. അവന്റെ കയ്യെടുത്തു തന്റെ കൈക്കുള്ളിൽ വെച്ചു..

നോക്ക്… സേതുവേട്ടന്റെ ഈ മനസിനെയാണ് ഞാൻ സ്നേഹിച്ചത്.. അല്ലാതെ മറ്റൊന്നിനെയും അല്ല. ജീവിത അവസാനം വരെ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കാൻ ഈ കൈകൾക്കാകും എന്ന ബോധ്യം എനിക്കുണ്ട്.. അത് മതി ഞങ്ങൾക്ക്.. പിന്നെ ഒന്നും സേതുവേട്ടന്റെ തെറ്റല്ല, അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു.. എല്ലാം മനസിലാക്കി തിരിച്ചു പോയപ്പോഴേക്കും അമ്മയെ നമുക്ക് നഷ്ട്ടപെട്ടിരുന്നു അത് തീരാത്ത വേദനയായി എന്റെ മനസിലും ഉണ്ട്..

മ്മ് അത് ഒരു വേദനയാണ് വൈഗ എപ്പോഴും പിന്നെ മൃദു.. അവൾക്ക് ഡിവോഴ്സ് കിട്ടിയപ്പോൾ അവളും ഒഴിഞ്ഞു പോയി.. അന്ന് ആർക്കും വേണ്ടാതെ ഏകനായി നിന്നപ്പോൾ വീണ്ടും നീ എത്തി എനിക്ക് തുണയായി.. കോളേജിൽ പഠിക്കുമ്പോൾ നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും എനിക്ക് പേടിയായിരുന്നു.. നിനക്കൊരു മറുപടി തരാൻ.. ഒടുവിൽ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്..

ഓഹ്.. എന്റെ ഏട്ടാ… അതൊക്ക കഴിഞ്ഞിട്ട് എത്ര വർഷം ആയതാ..

എത്ര വർഷം കഴിഞ്ഞാലും എന്റെ മനസ്സിൽ നിന്നും അതൊന്നും പോകില്ലടാ…

മ്മ്മ്… ഞാൻ വിചാരിച്ചിരുന്നത് ഞാൻ ഒരു അനാഥയായത് കൊണ്ടാണ് ഏട്ടൻ എന്നെ ഒഴിവാക്കിയത് എന്നായിരുന്നു.. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു അനാഥാലയത്തിൽ വളർന്നത് കൊണ്ട് ഏട്ടൻ എന്നെ വേണ്ടാന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി.. പിന്നെ വിചാരിച്ചു ഏട്ടന്റെ ഭാര്യയാകാനുള്ള യോഗ്യത ഒന്നും എനിക്കില്ലെന്നു.. അങ്ങനെ സമാധാനിച്ചു ആ പള്ളിക്കു മുൻപിൽ ഏട്ടൻ തളർന്നു വീഴുന്നത് കാണുന്നത് വരെ… ഇതായിരുന്നു കാരണം എന്നറിഞ്ഞിരുന്നെങ്കിൽ…

അറിഞ്ഞിരുന്നെങ്കിൽ…

എന്നാൽ പിന്നെ ഒരു മൃദുവിനും വിട്ട് കൊടുക്കില്ലായിരുന്നു..

കൊള്ളാല്ലോ പെണ്ണെ നീ.. സേതു അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു..

ഏട്ടാ.. നമുക്ക് നമ്മൾ മാത്രം മതി.. ഇപ്പോ ഏട്ടന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഏട്ടൻ എന്നെ ഉപേക്ഷിച്ചു പോകുമായിരുന്നോ ഇല്ലല്ലോ.. അതാണ് ഞാൻ പറഞ്ഞത്.. നമുക്ക് സ്നേഹിക്കാൻ ഇവളുണ്ടല്ലോ അത് മതി ജനിച്ചു ഒരാഴ്ച തികയുന്നതിനു മുൻപ് വലിച്ചെറിയപ്പെട്ടവൾ അല്ലേ ഇവൾ ഒരുകണക്കിന് പറഞ്ഞാൽ നമ്മളെ പോലെ അനാഥ… ലോകത്തിനു മുൻപിൽ നമ്മളാണ് ഇവളുടെ അച്ഛനും അമ്മയും.. അത് മതി നമുക്ക്.. വൈഗ സേതുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അയാൾ പുഞ്ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു..

ഇതൊന്നും അറിയാതെ ആ കുഞ്ഞുമാലാഖയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…. ഇതെല്ലാം കേട്ടുകൊണ്ട് ആകാശത്തു നിന്നു ആ അമ്മനക്ഷത്രവും പുഞ്ചിരി തൂകി… ❤️

( ഒരു കുഞ്ഞു ശ്രമം…. ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ടു വാക്ക് പറയണേ)

-ഇപ്പു-

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കുളിച്ചു ഈറനോടെ നിൽക്കുന്ന മൃദുലയെ കണ്ടതെ സേതു”

Leave a Reply

Don`t copy text!