ഇനി അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ സംസാരിച്ചോട്ടെ…. മോൾ ആ മുറിയിൽ ഉണ്ട്…
പെൺകുട്ടിയുടെ അച്ഛൻ ഈ വാക്കുകൾ പറഞ്ഞു തീരും മുൻപ് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു
ഏയ് എനിക്ക് പ്രത്യേക്കിച് ഒന്നും സംസാരിക്കാനില്ല….
എന്റെ ആ ഉത്തരം കേട്ടപ്പോ തൊട്ട് അടുത്ത് എന്റെ അമ്മ ദേഷ്യത്തിൽ എന്റെ മുഖത്തേക്ക് നോക്കി… മുഖത്തെ ദേഷ്യം നിമിഷ നേരം കൊണ്ട് മറച്ചു പിടിച്ചു അമ്മ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു… പോയി സംസാരിക്കൂ മോനെ… പെൺകുട്ടിയുടെ വിട്ടുക്കാർക് മറ്റൊന്നും തോന്നാരുതെന്ന് കരുതി ഞാൻ അവരുടെ ഹാൾലെ സെറ്റിയിൽ നിന്ന് എണീറ്റ് ഞാൻ അവൾ നിന്നിരുന്ന മുറി ലക്ഷ്യമാക്കി നടന്നു…
ചില വിടുകളിലോ സ്ഥലങ്ങളിലോ പോകുമ്പോ എന്തെങ്കിലുംഒകെ പ്രതേകയായി ഒന്ന് നമ്മുടെ ശ്രദ്ധയിക്കപ്പെടും അവളുടെ മുറിയിലേക്ക് കടന്നു ചെന്നപ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത് ആ മുറിയിൽ ഞാൻ കണ്ട പുസ്തകങ്ങളുടെ collections ആണ് .. വാതിലുകൾ ഇല്ലാത്ത ഒരു അലമാര നിറയെ പുസ്തകങ്ങൾ….
ആ മുറിയുടെ ഒരു കോണിൽ എന്റെ വരവും പ്രതീക്ഷിച്ചു അവൾ ഒരു കുഞ്ചു മേശയുടെ മുന്നിലെ കസേരയിൽ ഇരിക്കുണ്ടായിരുന്നു എന്നെ കണ്ടതോടെ പതിഞ്ഞ ഒരു ചിരിയോടു കൂടി ഏതോ ഒരു പുസ്തകത്തിന്റെ താളുകൾ അലസമായി മറിച്ചു അവൾ അവിടെ തന്നെ ഇരുന്നു.. ഞാൻ ആ മേശയുടെ അരികു ചേർന്ന ജനാലയുടെ അടുത്ത് പോയി പുറത്തെ കാഴ്ചകൾ നോക്കി അവളോട് ചോദിച്ചു….
എന്താ പേര്…
(സ്വതവേ ഇങ്ങനത്തെ സാഹചര്യത്തിൽ പെൺകുട്ടികളുടെ മുഖത്ത് കാണാറുള്ള നാണത്തിന്റെ ഒരു കണികപോലും ഇല്ലാതെ തികച്ചും കോൺഫിഡന്റ് ആയി തന്നെ അവളുടെ പേര് പറഞ്ഞു )
കീർത്തന
ഞാൻ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു…… experienced ആണോ??
അവൾ സംശയത്തോടെ എന്റെ മുഖത്തേക് നോക്കി… എന്ത് experienced ആണോ എന്ന്
അല്ല ഈ പെണ്ണുകാണൽ … എന്റെ ലൈഫ് ലെ ആദ്യത്തെ എക്സ്പീരിയൻസ് ആണ് ഇത്….. അത് കൊണ്ട് ഇയാളോട് എന്താ ചോദിക്കേണ്ടതെന്നും എനിക്ക് വലിയ ഐഡിയ ഇല്ല… പിന്നെ തന്റെ മുഖത്തെ confidence കണ്ടപ്പോ ചോദിച്ചു പോയതാണ് experienced ആണോ എന്ന്…
ഞാൻ പറഞ്ഞ ഉത്തരത്തിന്റ ഭംഗികൊണ്ടാണോ എന്നറിയില്ല അവളുടെ മുഖത്ത് പെട്ടന്ന് വിടർന്ന ഒരു ചിരിയോടെ അവൾ എന്നോട് പറഞ്ഞു
എന്റെയും ആദ്യത്തെ എക്സ്പീരിയൻസ് തന്നെ ആണ്…..
കുറച്ചു നേരത്തെ ഞങ്ങൾക്ക് ഇടയിലെ നിശ്ശബ്ദതക്കു ശേഷം ഞാൻ അവളോടായി പറഞ്ഞു.. ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരി ആണോ എന്ന് അറിയില്ല കീർത്തന പറ്റുമെങ്കിൽ എനിക്ക് ഒരു help ചെയ്യണം …
എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് തന്റെ പരെന്റ്സ് നോട് പറയണം… ഇഷ്ടപ്പെത്തെ ഇരിക്കാൻ ഉള്ള കാരണം അത് ” എന്ത് വേണെങ്കിലും തനിക്ക് ഇയാളുടെ പരെന്റ്സ്നോട് പറയാം .. ഈ alliance മുടക്കാൻ ഞാൻ എന്ത് കാരണം പറഞ്ഞാലും എന്റെ parents അനുസരിക്കില്ല…. so please…
അവൾ ഗൗരവത്തോടെ എന്നോട് ചോദിച്ചു … എന്നെ ഇഷ്ട്ടപ്പെടാത്തതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത്….
ഏയ് അല്ല….
പിന്നെ എന്താ കാരണം അവൾ എന്നോട് വീണ്ടും എടുത്തു ചോദിച്ചു….
ഇയാൾക്ക് കാരണം അറിയണം എന്ന് നിർബന്ധം ആണോ??
അവൾ തറപ്പിച്ചു പറഞ്ഞു അതെ… ഇന്ന് ബാംഗ്ളൂർ തിരിച്ചു പോകേണ്ടിരുന്ന ഞാൻ ടിക്കറ്റ് cancel ചെയ്തതും എന്റെ അച്ഛൻ അടക്കം ഇവിടെ ഉള്ള ഓരോത്തരും അവരുടെ എല്ല തിരക്കും മാറ്റി വെച്ച് ഇവിടെ ടൈം സ്പെൻഡ് ചെയ്‌തത് ഇതിനു വേണ്ടി ആണ്…. so എനിക്ക് അറിയണം…
കീർത്തന… എനിക്ക് affair ഉണ്ടായിരുന്നു … കഴിഞ്ഞ 5 വർഷങ്ങൾ ആയുള്ള റിലാഷൻഷിപ് … ഇടയിൽ വെച്ച് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ ഒരു തെറ്റുധാരണയുടെ പേരിൽ അവളുടെ വിട്ടുകാരുടെ നിര്ബന്ധത്തിൽ അവൾക് വേറെ marriage കഴിക്കേണ്ടി വന്നു… ഞാൻ എല്ലാം പറഞ്ഞു അവളെ മനസിലാകുമ്പോഴേക്കും സമയം ഒരുപ്പാട് വെക്കിപോയിരുന്നു…
നമ്മുടെയൊക്കെ ലൈഫ്ൽ ചില സ്ഥാനങ്ങൾ ഉണ്ട് കീർത്തന മറ്റൊരാൾക്കും പങ്കിടാൻ കഴിയാത്ത പോകുന്ന ചില സ്ഥാനങ്ങൾ .. എന്റെ ഈ വാക്കുകളിൽ നിന്ന് തനിക്ക് മനസിലാക്കുംലോ ഞാൻ അവളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് …..
ഇതൊന്നും എത്ര പറഞ്ഞലും എന്റെ parents മനസിലാകില്ല….
എന്റെ ഈ അവസ്ഥ മാറാൻ അവർ കണ്ടത്തി മാർഗം ആണ് മാര്യേജ് എന്നത്… ഇനി മറ്റൊരാളുടെ ലൈഫ് കൂടെ കളയാൻ എനിക്ക് താല്പര്യമില്ല … പറ്റുമെങ്കിൽ കീർത്തന എനിക്ക് വേണ്ടി ഈ ഉപകാരം ചെയ്യണം…
പിന്നെ തന്റെ നല്ല ഒരു day എനിക്ക് വേണ്ടി spoil ചെയേണ്ടി വന്നത്തിന് sorry….
അത്രയും പറഞ്ഞു ഞാൻ ആ മുറിയിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങി ….
അതെ ഒന്ന് നിന്നെ… .. ഇഷ്ടപ്പെട്ടില്ല എന്നാ കാര്യം ഞാൻ എന്റെ parents നോട് പറയം.. കാരണവും ഇത് തന്നെ പറഞ്ഞോളം …
ഒന്ന് ആലോചിച്ചാൽ ഇയാളോടും എനിക്ക് ഒരു താങ്ക്സ് പറയാനുണ്ട്….
ഒന്ന് എല്ലാം മറച്ചു വെച്ച് മാര്യേജ് കഴിച്ചു എന്നെ ഒരു പരീക്ഷണവസ്തു ആകാഞ്ഞത്തിന് …
പിന്നെ മെന്റലി ഞാനും പ്രീപെയ്ഡ് അല്ല ഇപ്പോ ഒരു മാര്യേജ്ന് ..
(അവൾ എനിക്ക് ചെയ്യാം എന്ന് പറഞ്ഞ help ന് പകരമായി ഞാൻ അവളുടെ മേശയുടെ മുകളിൽ നിർത്തി വെച്ച പുസ്തകത്തിൽ എന്റെ ഫോൺ നമ്പർ എഴുതി വെച്ചു …)
എന്നിട്ടു അവളോട് പറഞ്ഞു അത് എന്റെ phone number ആണ് as a brother or friend തനിക്ക് എന്ത് ആവശ്യം ഉണ്ടാങ്കിലും എന്നെ വിളികം ഒരു 2 മാസം ഞാൻ ഈ സിറ്റിയിൽ ഉണ്ടാക്കും …
അവൾ എന്നോട് ചോദിച്ചു ഈ alliance പോയാലും ഇയാളുടെ വീട്ടുകാർ വേറെ ഒരു alliance ഉം ആയി വീണ്ടും വരില്ലേ…
ഞാൻ അവളോട് പറഞ്ഞു
ഇന്ന് എന്റെ ഓരോ ഡേ ഉം സ്റ്റാർട്ട് ചെയ്ക്കുന്നത്.. this is my last day എന്ന് വിചാരിച്ചു കൊണ്ടാണ്… നാളെ എന്റെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചികർ ഇല്ല… ഇത്രയും പറഞ്ഞു
ആ മുറിയിൽ നിന്ന് അവളോട് യാത്ര പറഞ്ഞു ഇറങ്ങുനത്തിന് മുമ്പ് ആ പുസ്തകങ്ങളുടെ അലമാര ചൂണ്ടിക്കാണിച്ചു അവളോട് ഞാൻ ചോദിച്ചു… ഈ collections ഒകെ തന്റെ ആണോ…
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഉം അതെ…
nice … ഈ കൂട്ടത്തിൽ SK യുടെ..
അവൾ പറഞ്ഞു ഏയ് ഇല്ല എന്റെ പാഷൻ ഇംഗ്ലീഷ് സ്റ്റോറിസ്നോട് ആണ്….
ഞാൻ വീടിനു അടുത്തുള്ള ലൈബ്രെറിയിൽ കുറെ അനേഷിച്ചു … കിട്ടില്ല അത് കാരണം ചോദിച്ചതാണ്… തിരിഞ്ഞു നോക്കി ഒരു പതിഞ്ഞ ചിരികൂടെ അവൾക് സമ്മാനിച്ചു ഞാൻ ആ മുറി വിട്ടു ഇറങ്ങി…. ഹാൾൽ അവർക്ക് അടുത്തേക്ക് എത്തി…
ഞങ്ങളുടെ അല്പം ദീർഘനേരത്തെ സംസാരത്തിൽ നിന്ന് എന്റെ അച്ഛനും അമ്മയും അവളുടെ പരേന്റ്സും വിചാരിച്ചു ഈ നിമിഷം കൊണ്ട് ഞങ്ങൾ അകതമായ പ്രണയത്തിൽ ആയന്ന്….
അവളുടെ വീട്ടിൽ നിന്ന് വരുന്ന വഴിയും അമ്മയും അച്ഛനും കാറിൽ ഇരുന്നു വാ തോരാതെ അവളെയും അവളുടെ വീട്ടുകാരെയും കുറിച്ച് സംസാരിച് കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു
സമയം ഉച്ചകഴിഞ്ഞപ്പോ… അമ്മയുടെ വിളികേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്…. രാവിലെ അമ്മയുടെ മുഖത്ത് കണ്ട സന്തോഷം ആ സമയത്ത് അമ്മയുടെ മുഖത്ത് കണ്ടില്ല… അമ്മ കുറച്ചു വിഷമത്തോടെ എന്നോട് പറഞ്ഞു….
മോനെ… ആ കുട്ടിക്ക് നിന്നെ ഇഷ്ടമായില്ല എന്ന്… നിന്നെ കുറിച്ച് ഇല്ലാത്തതൊക്കെ ഏതോ അസൂയലുകൾ ആ കുട്ടിയോട് ഇല്ലാത്തതൊക്കെ പറഞ്ഞു കൊടുത്തുത്ര….
അസൂയലുകൾ ഒന്നും അല്ല ഞാൻ തന്നെയാ അവളോട് പറഞ്ഞത്… ഇത് കേട്ടതും അമ്മ എന്നെ വഴക്ക് പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ എന്റെ മുറിയുടെ വാതിലുകൾ അടച്ചിരുന്നു…
സന്ധ്യക്ക് ഞാൻ പുറത്ത് പോയി തിരിച്ചു വന്നപ്പോഴേക്കും നേരം 11 മണി കഴിഞ്ഞിരുന്നു… വീട്ടിൽ എല്ലാവരും കിടന്നിരുന്നു… ഇന്ന് ഉണ്ടായ പെണ്ണുകാണൽ ചടങ്ങിന്റെ വിഷമം കൊണ്ടണോ എന്നറിയില്ല ഞാൻ വന്നതുന്നത് വരെ കാത്തിരിക്കാറുള്ള അമ്മയും ഇന്ന് ഞാൻ വരുന്നതിന് മുൻപ് കിടന്നിരുന്നു…..
ദ വരുന്നു തല്ലിപൊളികണ്ട….
കതകിൽ തട്ടി വിളിച്ചപ്പോൾ അമ്മ പറഞ്ഞതാണ് നിങ്ങൾ മുകളിൽ വായിച്ച ഡൈലോഗ്….
ഈ കതക് ഇങ്ങനെ തല്ലി പൊളിക്കുന്നതിലും ബേധം…. നിനക്ക് ആ ബെൽ ഒന്ന് അടിച്ചുടെ…
ഞാൻ ഒന്നും മിണ്ടില്ല
നേരം പാതിരാ ആകുന്ന വരെ എവിടെ എങ്കിലും പോയി ഇരിക്കും… നേരത് വീട്ടിലും വരില്ല തിറ്റയും ഇല്ല കുടിയും ഇല്ല…. പിന്നെ എന്തൊക്കെയോ പിന്നാലെ നടന്നു പിറ പിറുത്തു കൊണ്ട് അമ്മ എന്റെ പിന്നാലെ നടന്നു വന്നു … ഭക്ഷണം കഴിക്കാൻ ആയി ഡൈനിംഗ് ടേബിളിൽ ഇരുന്ന എന്റെ അടുത്ത് വന്നു ഭക്ഷണം വിളമ്പുന്നതിന് ഇടയിൽ… അമ്മ എന്നോട് ചോദിച്ചു മോൻ എന്തിനാ.. അവിടെ പോയി ആ കുട്ടിയോട് അങ്ങനെ ഒകെ പറഞ്ഞത്…..
പിന്നെ ഞാൻ എന്ത് വേണം പറ അമ്മ .. എല്ലാം മറച്ചു വെച്ച് നിങളെ ഒകെ പറയുന്ന പോലെ ആ കുട്ടിയെ കല്യണം കഴിച്ചു ആ കുട്ടിയുടെ ജീവിതം കൂടെ കളായണോ ഞാൻ … അമ്മയുടെ മകൾക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടായലോ… ഒന്ന് ആലോചിച്ചു നോക്ക്…
ഞാൻ നിങ്ങളോടും അച്ഛനോടും പറഞ്ഞതല്ലേ ഇനി എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ടന്ന്….. അതെ നിങ്ങളോട് 2 ആളോടും കൂടെ പറയാ ഇനി ഈ വീട്ടിൽ നിന്ന് എനിക്ക് വേണ്ടി പെണ്ണ് കാണാൻ ആയി ആരും പോകണം എന്നില്ല… അമ്മക് ഇനി എനിക്ക് ഭക്ഷണം വെച്ച് താരനും എന്റെ ഡ്രസ്സ് വാഷ് ചെയ്‌തു താരനും ബുദ്ധിമുട്ട് ഉണ്ടങ്കിൽ അത് പറഞ്ഞോ എന്റെ കാര്യങ്ങൾ ഇനി ഞാൻ ചെയ്‌തോളം…
ഇത്രയും കേട്ടപ്പോ ഭക്ഷണം വിളംമ്പിരുന്ന കയ്യിൽ ദേഷ്യത്തിൽ മേശ പുറത്തേക്ക് എറിഞ്ഞു അമ്മ പോയി…
കുറച്ചു നേരത്തിനു ശേഷം എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി ഞാനും എന്റെ മുറിയിൽ എത്തി…. ആ സമയത്താണ് WhatsApp ൽ unknown number ഇൽ നിന്ന് ഒരു message വന്നത്….
SK യുടെ പുസ്തകം കിട്ടിയോ???
ആ ചോദ്യത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായി അത് കീർത്തന ആയിരിക്കും എന്ന് …കാരണം SK പൊറ്റക്കാട്ന്റെ ഒട്ടു മിക്ക പുസ്തകങ്ങളും ഞാൻ വായിച്ചതാണ് ഈ അടുത്ത് SK യുടെ പുസ്തകങ്ങളെ കുറിച്ച് അവളോട് മാത്രമേ ഞാൻ ചോദിച്ചിരുന്നുള്ളൂ… എന്നാലും അവൾ താനെ ആണോ എന്ന് ഉറപ്പ് വരുത്താനായി ഞാൻ MESSAGE തിരിച്ചു അയക്കാൻ ഒരുങ്ങി…
കീർത്തന??? — sent
എസ് … പുസ്തകം കിട്ടിയോ?? —- received
ഏയ് ഇല്ല…. — sent
കല്യണം മുടങ്ങിയ സന്തോഷത്തിൽ ആകുംലെ….. — received
ഏയ് അങ്ങനെ ഒന്നും ഇല്ല.. താൻ എന്നാ തിരിച്ചു പോകുന്നേ?? — sent
ഇനി 2 week കഴിഞ്ഞ്… ഒരു project ഉണ്ട് ഇവിടെ… ഞാൻ മെസ്സേജ് അയക്കുന്നത് കൊണ്ട് കുഴപ്പമില്ലലോ അല്ലെ?? — received
ഇല്ലാ.. നമ്പർ ഞാൻ ആയി തന്നെ തന്നതല്ലേ…. അപ്പൊ ശരി bye good night —sent
escape ആകുവാണോ — received
അല്ല ഉറക്കം വരുന്നു …… sent
അപ്പൊ good nyt … received
പിറ്റേദിവസവും അവളുടെ 2 ,3 message കൂടി എന്റെ ഫോൺലേക് വന്നു…. ഞാൻ ഒന്നും seen ചെയ്തില്ല…. അടുത്ത ദിവസം രാവിലെ…. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്…
ഹലോ ആരാ??
അപ്പൊ എന്റെ നമ്പർ സേവ് ചെയ്തില്ലേ…
ഓ താൻ ആണോ… എന്താ വിളിച്ചത്…
അല്ല ഇന്നലെ രാവിലെ അയച്ച മെസ്സേജ്ന് ഒന്നും replay കണ്ടില്ല… പിന്നെ ഇന്നലെ night ഉം online ൽ കണ്ടില്ല… നിരാശ കാമുകൻ അല്ലെ എന്തെ എപ്പോഴാ തോന്നുക എന്ന് പറയാൻ പറ്റില്ലലോ അതൊന്ന് അറിയാൻ വേണ്ടി വിളിച്ചതാണ്….
ഏയ് … ഇന്നലെ രാത്രി കഴിച്ചപ്പോ കുറച്ച് over ആയി ആരാ വീട്ടിലേക്ക് കൊണ്ട് വന്നതെന്ന് ഓർമ്മയില്ല…. അതാ online ൽ കാണാഞ്ഞത്…..
ആഹാ അപ്പൊ അപ്പൊ അതും ഉണ്ടോ….
ഉം കുറച് കാലമായി അതും ഉണ്ട്…. മോശം ആണ് ട്ടോ ഇങ്ങനെ ഒകെ….
ഉം എനിക്കും അറിയാം മോശം ആണ് എന്ന്…. എന്ത് ചെയ്യാം ഇങ്ങനെ ഒകെ ആയി പോയി….
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… വേദനിപ്പിക്കും എന്നറിയാം എന്നാലും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കാണ്… എന്താ നിങ്ങളുടെ ഇടയിൽ സംഭവിച്ചത്….
( മറക്കാൻ കഴിയാതെ ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ഓർമ്മകളെ കുറിച്ച് അവൾ ചോദിച്ചപ്പോ എന്താന്ന് ഇല്ലാത്ത ദേഷ്യം ആണ് എനിക്ക് അവളോട് തോന്നിയത് )
see കീർത്തന . എന്റെ personal കാര്യങ്ങൾ മറ്റൊരാൾ മുന്നിൽ തുറന്ന് കാണിക്കേണ്ട ആവശ്യം എനിക്ക് ഇല്ല… അതിന് മാത്രമുള്ള ബന്ധം ഒന്നും നമുക്ക് ഇടയിൽ ഇല്ല… പിന്നെ തനിക്ക് ഞാൻ എന്റെ നമ്പർ തന്നത് .. താൻ എനിക്ക് ചെയ്ത help ന് പകരം ആയിട്ടാണ്… ഇനി എനിക്ക് ഇനി താൻ മെസ്സേജ് ആയരുത് വിളിക്കരുത്… ഗുഡ് ബൈ
സോറി… നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലന്നു അറിയാം … എന്നാലും ഒരാളെ ഇങ്ങനെ നശിക്കുന്നത് കാണ്ടപ്പോ അറിയാതെ ചോദിച്ചു പോയതാണ്… സോറി ഇനി ഞാൻ disturb ആകില്ല.. ബൈ
ഇത്രയും പറഞ്ഞു അവൾ കാൾ വെച്ചു…
ഞാൻ bed ൽ നിന്ന് എണീറ്റ് ടോയ്ലറ്റ് പോയി മുഖം കഴുകി… മുഖം തുടകനായി towel എടുത്തുതപ്പോ അറിയാതെ എന്റെ കണ്ണുകൾ മുന്നിലെ കണ്ണാടിയിലേക് പതിഞ്ഞു കുറെ കാലത്തിന് ശേഷമാണ് ഞാൻ എന്റെ മുഖം കണ്ണാടിയിൽ കാണുന്നത്… മനസിനേകൾ ഏറെ പ്രായം ആയി ശരീരത്തിന് എന്ന് ഞാൻ തിരിച്ചറിഞ്ഞു…. അലസമായി കിടക്കുന്ന എന്റെ മുടിയും താടിയും എല്ലാം അതിന്റെ പ്രതീകങ്ങൾ ആണ് എന്ന് തോന്നി …. പെട്ടന്ന് കീർത്തന പറഞ്ഞ വാക്കുകൾ മനസിലേക് വന്നു….
എന്റെ character ൽ എനിക്ക് ഇഷ്ടപ്പെത്തെ പോകുന്ന ഒരു തരം sensitiveness..
ചെറുതായി പോലും ഒരാളോട് harsh ആയി സംസാരിച്ചാൽ അയാളെ ഒരുപ്പാട് വേദനിപ്പിച്ചു എന്ന് തോന്നി പോകുന്ന useless thought …
പക്ഷെ അവൾ ഫോണിൽ കൂടി എന്നോട് അവസാനം പറഞ്ഞു തീർത്ത വാചകങ്ങളിൽ നിന്ന് അവളുടെ ശബ്ദം ഇടറുന്നത്തായി എനിക്ക് വ്യക്തമായിരുന്നു…. .. അവളോട് ദേഷ്യപെട്ട് സംസാരിക്കേണ്ടി വന്നതും ഒരു തെറ്റ് ചെയ്‌തത് പോലെ എനിക്ക് തോന്നി….
toilet നിന്ന് തിരിച്ചു വന്നു അവളെ ഞാൻ വിളിച്ചു….
hello കീർത്തന…
ഉം പറയു…
സോറി…. നേരത്തെ താൻ അങ്ങനെ ചോദിച്ചപ്പോ അങ്ങനെ പറയേണ്ടി വന്നത്തിന്…
its okey.. ഞാൻ അല്ലെ sorry പറയേണ്ടത്… അറിയാൻ അർഹിക്കാത്ത കാര്യത്തെ കുറിച്ച് ചോദിച്ചതിന്…
താനിക് എന്താ അറിയണ്ടതെന് ഉണ്ടങ്കിൽ ചോദിച്ചോളൂ കീർത്തന ഞാൻ പറയാം….
എന്നാൽ അവളെ കുറിച്ച് പറയു
ദേവിക എന്നായിരുന്നു അവളുടെ പേര്….. എന്റെ ദേവുട്ടി
(ദീർഘ നേരത്തെ ഞങ്ങളുടെ ആ ഫോൺ call ൽ കൂടെ എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു…. ഒരു പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാനും ആഗ്രചിച്ചട്ടുണ്ടാക്കാം ആരോടെങ്കിലും ഒന്ന് എല്ലാം പറഞ്ഞു ഒന്ന് കരയണം എന്ന്….
നന്നാഞ കണ്ണുകളും ആയി ഞാൻ എല്ലാം അവളോട് പറഞ്ഞു നിർത്തി)
ഇതൊക്കെ ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്…. ഈ കാലത്തിന് ഇടയിൽ ഇത്ര ഒന്നും ഞാൻ ആരോടും മനസ് തുറന്ന് സംസാരിച്ചട്ടില്ല… ഒരു പക്ഷെ ദേവികയോട് പോലും… എന്നും അവൾ സ്നേഹികനുള്ള തിടുക്കത്തിൽ ഞാൻ . എന്റെ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ പോലും തുറന്ന് പറഞ്ഞു അവളെ വേദനിക്കൻ എനിക്ക് കഴിയില്ലായിരുന്നു അത്രയും ഞാൻ അവൾ സ്നേഹിച്ചിരുന്നു…
ഇപ്പോ തോന്നുന്നു എല്ലാംഅവളോട് പറയണം ആയിരുന്നു എന്ന് . എല്ലാം മറച്ചു വെച്ചതാണ് ഞാൻ ചെയ്ത തെറ്റ്…. പലപ്പോഴും എന്നെ ഞാൻ നോക്കി കണ്ടിരുന്നത് മറ്റുള്ളവരുടെ കണ്ണിൽകൂടെ ആയിരുന്നു അതിന്റെ കുറെ ഈഗോയും എനിക്ക് ഒപ്പം ഉണ്ടായിരുന്നു…
ഭ്രാന്തമായി ഒരാളെ സ്നേഹിക്കണം ….
ആ ആൾ ഒരിക്കൽ കൈ വിട്ടു പോകുവാണ് എന്നറിയുമ്പോ ..മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആർക്കും അത്ര പെട്ടന്ന് കഴിഞ്ഞെന്ന് വരില്ല….
ഇന്ന് എല്ലാവര്ക്കും എന്നോട് ഒരു സഹതാപം ആണ് … മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാൻ വേഷം കെട്ടി ആടുന്ന ഒരു വിദൂഷകനോട് ഉള്ള സഹതാപം…
ഈ ചിരിക്കുന്നവർ ആരും മനസിലാകാതെ പോകുന്ന ഒരു കാര്യം ഉണ്ട് എനിക്ക് അവളോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴത്തെ കുറിച്ച്…. ഇന്നും മറക്കാൻ കഴിയാതെ പോകുന്ന ഞാൻ തോറ്റ് പോകുന്ന ആ ഓർമ്മകൾ അത് ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ നിങ്ങൾക് ഓരോത്തർക്കും മുന്നിലും ഇങ്ങനെ അറിഞ്ഞുകൊണ്ട് നശിക്കുന്നതെന്ന്…
തനിക്കു അറിയോ എന്റെ ജീവിതത്തിലെ കുഞ്ഞു ഇഷ്ട്ടങ്ങളെ പോലും ഞാൻ അവളിലൂടെ ആണ് സ്നേഹിച്ചത് .. ശ്രമികഞ്ഞിട്ടല്ല പറയുന്ന വേഗത്തിൽ പറിച്ചു മാറ്റാൻ കഴിയേണ്ട മനസ്സിൽ നിന്ന്…. ഇപ്പോ എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടമാണ്… എനിക്ക് അറിയില്ല അത് എവിടെ ചെന്ന് നിൽക്കും എന്ന്…
ഒരുദീർഘ നിശ്വാസത്തോടെ ഇതെല്ലം കേട്ട് കീർത്തന എന്നോട് പറഞ്ഞു എല്ലാം വിധി ആണ് എന്ന് സമാധാനിക്കാൻ ശ്രമിക്കണം എന്ന് …
ഹും വിധി … ആ ഒരു word ഇല്ലങ്കിൽ നഷ്ടമായ സ്വപ്നങ്ങളെ പഴി ചാരൻ കഴിയുമായിരുന്നില്ല അല്ലെ…
ആഗ്രങ്ങൾക്കും മോഹങ്ങൾക്കും പ്രാര്ഥനക്കും മുകളിൽ ആണ് താൻ പറഞ്ഞ വിധി എന്നാ വാക്…
നമ്മൾ കരഞ്ഞു പ്രാർത്ഥിച്ച ഈശ്വരൻ മാർ പോലും വിധിയുടെ തീരുമാനത്തിന്റെ മുന്നിൽ കണ്ണടക്കും എന്ന് ഞാൻ മനസിലാക്കാൻ വെകി ..ഇനിയും ആ പേര് പറഞ്ഞു മനസിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചാൽ … ഞാൻ ജീവിതത്തിൽ വീണ്ടും തോറ്റു പോകും കീർത്തന… എന്നാ ഞാൻ വെക്കട്ടെ… ??
അവൾ എന്നോട് ചോദിച്ചു
ഇനി ഞാൻ massage അയച്ച റീപ്ലേ ചെയ്യോ?
ഉം ചെയാം ഇപ്പോ ഈ ലോകത്ത് എന്നെ ഏറ്റവും അടുത്തറിയുന്ന ആളെ ഇയാൾ ആണ് .. ..
എന്നാ ഒരു കാര്യം പറഞ്ഞ അവൾ സമ്മതിക്കോ എന്നവൾ ചോദിച്ചു…
ഉം എന്താ കാര്യം പറയു…
ഇനി കഴിയുമെങ്കിൽ drinks കഴിക്കരുത്..
sorry മദ്യം ഇന്ന് അത് എന്നെ സംബന്ധിച്ചു ഒരു drug അല്ല മറിച്ച് ചില രാത്രികളിൽ മനസ്സിന്റെ വേദന സഹിക്കാൻ കഴിയതാകുമ്പോ കുറച്ച് മണിക്കൂർ നേരത്തേക്ക് എങ്കിലും എന്റെ വേദനകളെ മരവിപ്പിക്കുന്ന മരുന്നാണ്
എനിക്ക് അത് … അതും കൂടെ ഉപക്ഷേപിച്ചാൽ… ആ രാത്രികളിൽ എനിക്ക് ഒന്ന് ഉറങ്ങാൻ മറ്റൊരു മാർഗവും അറിയില്ല…
ഉം ഞാൻ പറഞ്ഞു എന്ന് മാത്രം എന്നാ ശരി ഞാൻ വെക്കട്ടെ…
ബൈ കീർത്തന….
പിന്നെ ഉള്ള സമയങ്ങളിൽ എപ്പോഴൊക്കെ ഫോൺ എടുത്ത് നോക്കിയാലും അവളൂടെ message വന്നുകിടക്കുണ്ടാക്കും . ആദ്യമൊക്കെ അറിഞ്ഞു കൊണ്ട് തന്നെ പലതും ഞാൻ മനപൂർവം avoid ചെയ്യുമായിരുന്നു… ഇടക്കിടെ ഒകെ അവൾ ഫോൺ ചെയ്യാറും ഉണ്ട് … പിന്നീട് എപ്പോഴൊക്കെയോ എനിക്ക് മനസിലായി അവളോട് സംസാരിക്കുമ്പോ വല്ലാത്ത ഒരു relief ആണ് എന്റെ മനസിന് എന്ന് ..
ഇന്ന് ഈ ലോകത്ത് എന്നെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് അവൾക് ആണ്… എന്നും up to date ആയി എഴുതുന്ന diary പോലെ എല്ലാം അറിയുന്ന ഒരാൾ…
ഒരു സുഹൃത്ത്നെ പോലെയോ അനിയത്തിയെ പോലെയോ ഞാനും ഇഷ്ട്ടപ്പെട്ടു തുടങ്ങിരുന്നു അവളുടെ അവളുടെ presents
ഒരു ദിവസം രാവിലെ എന്നെ അവൾ വിളിച്ചു….
പറയു കീർത്തന….
അവൾ ചോദിച്ചു സുഖമാണോ…
എന്ത് സുഖം…. ഇങ്ങനെ പോണു എന്താ തന്റെ വിശേഷങ്ങൾ…
സുഖം.. ആ പിന്നെ ഒരു വിശേഷം പറയാനുണ്ട്….നാളെ എന്ന കാണാൻ കുറച്ച് പേർ വരുന്നുണ്ട് അച്ഛന്റെ ഫ്രണ്ട്ന്റെ മകൻ ആണ് കക്ഷി… വീട്ടുകാർ ഒരു വിധം ഉറപ്പിച്ച പോലെയാ… എനിക്ക് ഇപ്പോ ഒരു marriage നെ കുറിച്ചൊന്നും ആലോചിക്കാൻ കഴിയുന്നില്ല….
അതെന്താ നല്ല alliance ആണെങ്കിൽ വീട്ടുകാരെ അനുസരിക്കുന്നതല്ലേ നല്ലത്..
അന്ന് വീട്ടിൽ വന്നപ്പോ ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ Studies ന്റെ കാര്യം എന്റെ ambition ആണ് അത്…
എങ്കിൽ അത് അച്ഛനോട് തുറന്ന് പറഞ്ഞുടെ..
എന്റെ ജാതകത്തിൽ ഒരു വർഷത്തിന്റെ ഉള്ളിൽ കല്യണം കഴിയണം ഇല്ലങ്കിൽ യോഗം ഇല്ലെന്നു ഒക്കെയ അതിൽ ഉള്ളത് .. എന്താ ഈ കല്യണം മുടക്കാൻ ഒരു വഴിയുള്ളത്….
ഞാൻ ഇപ്പോ ഇതിൽ എന്താ പറയാ….
ഉം നോക്കട്ടെ ഒന്നും പറ്റില്ലെങ്കിൽ.ഞാൻ ഈ നാട് വിടും
ഏയ് താൻ അങ്ങനെ ഒന്നുംചെയ്യണ്ട താൻ സ്ട്രോങ്ങ് ആയി നിന്ന മതി…
ഉം.എന്നാ ശരി ഞാൻ എന്തേലും വഴിയുണ്ടോ എന്ന് നോക്കട്ടെ… എന്തൊക്കെ ആയാലും മാഷ് കട്ടക്ക് കൂടെ നിൽക്കണേ
ഉം ശരി…
അല്ല മാഷ് ഇപ്പോ എവിടെയോ…
ഞാൻ ചുമ്മാ വീട്ടിൽ…. വായനയും കാര്യങ്ങളും ഒകെ ആയിട്ട്
എന്നാ അത് നടക്കട്ടെ…… അപ്പൊ ശരി…
ഉം bye
അന്നത്തെ ദിവസം കീർത്തനയുടെ massage ഒന്നും എനിക്ക് വന്നില്ല…
പിറ്റേന്ന് രാവിലെ ഞാൻ ഉറക്കം ഉന്നർന്നത് ഒരു unknown നമ്പർ ലെ call
കണ്ടിട്ടാണ്
ഹലോ ആരാ…
മനു അല്ലെ ??
അതെ ഇത് ആരാ സംസാരികുന്നേ
ഞാൻ കീർത്തനയുടെ അച്ഛൻ ആണ് മനു പറ്റിയാൽ എത്രയും വേഗം വീട് വരെ ഒന്ന് വരണം…
എന്താ പ്രശ്‌നം
അത് വന്നിട്ട് പറയാം
ഇത്രയും പറഞ്ഞു ആൾ ഫോൺ കട്ട് ചെയ്‌തു….
ഞാൻ അവളെ വിളിച്ചു നോക്കിയപ്പോ ഫോൺ ഓഫ് ആയിരുന്നു…
ഞാൻ അടുത്ത ഒരു മണിക്കൂർന് ഉള്ളിൽ അവളുടെ വീട്ടിൽ എത്തി…. കാർ പാർക്ക് ചെയ്ത് അവളുടെ വീടിന്റെ പടികൾ കയറി ചെല്ലുമ്പോഴേ ആ വീട്ടിലെ ഓരോത്തരുടെയും മുഖത്ത് വിഷമത്തോടെ ഒപ്പം എനിക്ക് വ്യക്തമായി അവർ എന്നെ പ്രതീക്ഷിച്ചു ഇരിക്കയിരുന്നു എന്ന്…. എന്തോ കാര്യമായി സംഭവിച്ചട്ടുണ്ട് എന്നും എനിക്ക് മനസിലായി…. ഹാളിൽ വെച്ച് കണ്ട അവളുടെ ഞാൻ അച്ഛനോട് ചോദിച്ചു
കീർത്തന എവിടെ??
എന്നോട് ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് അയാൾ വിരൽ ചൂണ്ടി…
കൈയിൽ ഒരു bandaid ഉം ആയി ബെഡ് ഇത് കിടക്കുന്ന കീർത്തന ആണ് ഞാൻ കണ്ടത്… മയക്കത്തിൽ ആയിരുന്നു അവൾ
കീർത്തന….കീർത്തന … ഞാൻ അവളെ 2 തവണ വിളിച്ചു
ആ വിളി കേട്ട് അവളുടെ അമ്മ നിറഞ്ഞ ആ മുറിക്കുള്ളില്ലേക്ക് വന്നു…
വേദന കുറയാനുള്ള injection .കൊടുത്തിട്ടുണ്ട് അതിന്റെ മയക്കത്തിൽ ആണ്…ഒരു മണിക്കൂർ കഴിഞ്ഞാലേ ഉണരൂ….
ഞാൻ അവളുടെ അമ്മയോട് ചോദിച്ചു
ആന്റി എങ്കിലും പറ എന്താ സംഭവിച്ചത്… മോനും എന്റെ മോളും ഇഷ്ടത്തിൽ ആണ് എന്ന് ഇന്നലെ ആണ് അവൾ അവളുടെ അച്ഛനോട് പറഞ്ഞത്… മോന്റെ ദുശീലങ്ങളെ കുറിച്ച് പറഞ്ഞു ഇവനെ മാത്രമേ നിനക്ക് സ്നേഹിക്കാൻ കിട്ടിയുള്ളൂ എന്ന് ചോദിചു തിരിച്ചു മോളും എന്തൊക്കെയോ അച്ഛനോട് എതിർത്തു പറഞ്ഞു ആ നേരത്തെ ദേഷ്യത്തിൽ അച്ഛൻ അവൾ ആദ്യമായി തല്ലി.. ..അവൾ അതിനു ഞങ്ങളോട് പ്രതികാരം ചെയ്‌തത് അവളുടെ ജീവൻ കളയാൻ ശ്രമിച്ചാണ്…. ഇത്രയും.പറഞ്ഞു വിങ്ങി പൊട്ടി കൊണ്ട് അമ്മ ആ മുറി വിട്ട് പോയി
അവിടെ നിന്ന് ഒരു മണിക്കൂർന് ശേഷം അവൾ പതിയെ കണ്ണ് തുറന്നു
അവളുടെ കട്ടിലിന്റെ അടുത്ത് കസേരയിൽ ഇരിക്കുണ്ടായിരുന്ന എന്നെ നോക്കി അവൾ പറഞ്ഞു…
അല്ല മാഷ് വന്നോ”” എന്ന് ചോദിച്ചു അവൾ ബെഡിൽ എണീറ്റ് ഇരിക്കാൻ ശ്രമികണ് എന്ന് എനിക്ക് മനസിലായി
ഏയ് എഴുന്നേൽകണ്ട കിടന്നോ..
താൻ എന്ത് പണിയാണ് കീർത്തന ഈ കാണിച്ചത് എന്തെങ്കിലും സംഭവിച്ചു പോയിരുനെങ്കിലോ …ഒരു കല്യണം മുടക്കാൻ വേണ്ടി ഇങ്ങനെ ഒകെ ആണോ ചെയ്യുന്നേ….
അവൾ വാടിയ മുഖത്തോടെ ഒന്ന് പതിയെ ചിരിച്ചു എന്നോട് പറഞ്ഞു
അച്ഛൻ ഇന്നലെ എന്തൊക്കെയോ പറഞ്ഞു ആദ്യമായാണ് അച്ഛൻ എന്നെ വഴക്ക് പറയുന്നതും അടിക്കുന്നതും .. ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ തോന്നി
ആ നേരത് ഇങ്ങനെ ചെയ്യാനാ തോന്നിയെ… പിന്നെ ഒറ്റ മകൾ അല്ലെ അതിന്റെ വാശിയും…
എന്നാലും കല്യണം മുടക്കാൻ അങ്ങനെ ഒരു കാരണം പറയേണ്ടിരുന്നില്ല…
അയ്യോ മാഷ് ഇവിടെ ആരോടും സത്യം ഒന്നും പറഞ്ഞില്ലലോ അല്ലെ
ഏയ് ഇല്ല….
എന്റെ course കഴിയുന്ന വരെ ഇങ്ങനെ ഒകെ പോട്ടെ അത് കഴിഞ്ഞു ഞാൻ തന്നെ എന്റെ അച്ഛനോട് മാറ്റി പറഞ്ഞോളം
ഉം ശരി…. എന്നാ ഞാൻ ഇറങ്ങാട്ടെ
ഇറങ്ങാൻ ആയി ഞാൻ ആ കസേരയിൽ നിന്ന് എഴുന്നേറ്റപ്പൊ അവൾ എന്റെ കൈയിൽ പിടിച്ചു
എന്നിട്ട് അവൾ എന്നോട് പറഞ്ഞു
ഞാൻ ഇന്നലെ അച്ഛനോട് മാഷിനെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് സത്യം തന്നെ ആണ്….
കീർത്തന താൻ എന്തൊക്കെയാണ് പറയുന്നത് .. എന്നിട്ട് എന്താ എന്നോട് ഇന്നലെ വിളിച്ചപ്പോൾ ഇതേ കുറിച്ച് പറയാഞ്ഞത്…
പറഞ്ഞാൽ മാഷ് എന്നിൽ നിന്ന് അകലും എന്നാ പേടികൊണ്ടാണ് പറയാതിരുന്നത്.. ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞാട്ടും ഇന്ന് മറ്റൊരാൾക്കു വേണ്ടി കാത്തിരിക്കുന്ന മാഷ്നോട് എങ്ങനെയാ ഞാൻ എന്റെ ഇഷ്ട്ടം പറയുന്നത് മാഷ്ന്റെ എല്ല കാര്യങ്ങളും എന്നോട് അല്ലെ പറയാറുണ്ടാന്നു പറഞ്ഞത് … എല്ലാം അറിഞ്ഞാട്ടും മാഷെ നോട് എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞാൽ അത് മാഷ്നെ ഞാൻ മനസിലാകാത്ത പോലെ ആയി പോകും എന്ന് തോന്നി….അതിന് എല്ലാം അപ്പുറം ഒരാൾക്ക് മറ്റൊരാളെ ഇത്ര മാത്രം സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ മനസിലാക്കിയത് മാഷിലൂടെ ആണ് ആ മാഷിനെ ആർക്കാ ഇഷ്ട്ടവത്തെ…
ഞാൻ മറുപ്പടി ഒന്നും പറയാതെ അവളുടെ കൈ എന്റെ കൈയുടെ മുകളിൽ നിന്ന് വേർപ്പെടുത്തി..ഞാൻ മുറിക്ക് പുറത്തേക്ക് പോകാൻ ആയി ഒരുങ്ങി…. നടന്നു ആ മുറിയുടെ വാതിൽകൽ എത്തിയ എന്നോട് അവൾ ചോദിച്ചു
മാഷ് മാറുപ്പടി ഒന്നും പറയാതെ പോകുന്നത്
നിറഞ്ഞ പുഞ്ചിയോടെ അവളോട് ഞാൻ പറഞ്ഞു
ഞാൻ എൻ്റെ അച്ഛനും അമ്മയെയും ഇവിടേക്ക് വിടാം ഇയാളെ എനിക്ക് വേണ്ടി പെണ്ണ് ചോദിക്കാൻ ഇനി അവർ വന്നു സംസാരിച്ചു ഉറപ്പിക്കട്ടെ…
ഇത്രയും പറഞ്ഞു എന്റെ മുഖത്തെ ചിരിമായത്തെ ആ വീടിന്റെ പടികൾ ഞാൻ ഇറങ്ങി….
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോ ഒരു ചോദ്യംമാത്രംമായിരുന്നു മനസ്സ് നിറയെ ഏതു നിമിഷം തൊട്ട് ആണ് അവളെ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്… ചിലപ്പോൾ എന്റെ സ്വഭാവത്തിലെ ആ useless sensitiveness അതായിരിക്കും അതിന് കാരണം ..
അതുകൊണ്ടായിരികം അവളുടെ സ്നേഹത്തിന്റെ മുമ്പിൽ എനിക്ക് മുഖം തിരിക്കാൻ കഴിയതെ പോയതും…
ഒരുകാലത്ത് എന്റെ വേദന കണ്ട് ആശ്വസിപ്പിച്ചവരുടെ മുഖങ്ങൾ ഒന്നൊന്നായി എന്റെ മനസിലേക് ഓടിയെത്തി അന്ന് അവർ പറഞ്ഞ ഒരു വാക്ക് ഓർമ്മയിൽ വന്നു
മനു നീ ഇപ്പോ അനുഭവിക്കുന്ന വേദനക്ക് പകരമായി…. ഒരിക്കൽ നിന്നെ സ്നേഹിക്കുന്ന ഒരു കുട്ടി നിന്റെ ജീവിതത്തിലേക്ക് കടന്ന് വരും ..
അന്ന് നിനക്ക് മനസിലാകും ഇപ്പോ നീ അനുഭവിക്കുന്ന വേദന ഒകെ വെറുതെ ആയിരുന്നു എന്ന് ”
ആ നിമിഷങ്ങളിൽ ഒകെ ഞാൻ അവരുടെ വാക്കുകൾ ഒരു പുച്ഛത്തോടെ ആണ് ഞാൻ കേട്ടത്…
ഇന്ന് അത് സത്യം ആണ് എന്ന് തോന്നുന്നു… ചിലപ്പോഴൊക്കെ ചില വിധികൾ ദൈവത്തിന്റെ തിരുമാനങ്ങൾക് മുന്നിൽ തോറ്റു പോകും…. നമ്മൾ അതിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കണം എന്ന് മാത്രം….
ബൈ ശരത്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission