Skip to content

അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….

pranaya stories

ഇന്ന് വീണയുടെയും അനൂപ്ന്റെയും വിവാഹം ആണ് താലികെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുനത്തിന് ഇടക്ക് വീണ അപ്പച്ചിയോട് വേറെ ആരും കേൾക്കാത്ത രീതിയിൽ പറഞ്ഞു..

അപ്പച്ചി എനിക്ക് അച്ഛനെ ഒന്ന് കാണണം. അച്ഛനോട് എനിക്ക് തനിച്ചു ഒന്ന് സംസാരിക്കണം.

മോളെ ഈ നേരത്തോ….?

അതെ അപ്പച്ചി എനിക്ക് അച്ഛനെ കണ്ടേ മതിയാകു

മോളെ ഇവിടെ നിറയെ ആളുകൾ അല്ലെ നമ്മുക്ക് ഹാളിൽ ചെന്നിട്ട് കാണണം…..

വാടിയ മുഖത്തോടെ വീണ അതിന് സമ്മതിച്ചു . മൂകഭാവത്തോടെ അവൾ അനൂപിനെയൊപ്പം കാറിലേക്ക് നടന്നു….. .

അൽപ സമയത്തിനുള്ളിൽ തന്നെ വീണയും അനൂപും സഞ്ചരിച്ചിരുന്ന കാർ ഓടിറ്റോറിയത്തിൽ എത്തി ചേർന്നിരുന്നു…..

വധുവിനും വരനെയും വരവേൽക്കാൻ കാത്തു നിന്നവർക് എല്ലാം അവൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച് അവൾ ഓടിറ്റോറിയത്തിലേക് അനൂപ്നൊപ്പം കയറി…. ഫോട്ടോയും വീഡിയോ എടുക്കാലിന്റെയും മാസ്മരിക പ്രകടനത്തിന് കുറച്ചു നേരെത്തെ വിരാമം സംഭവിച്ചപ്പോൾ

(കൂടെ ഉള്ള ഏതോ കാരണവർ ഇത്തിരി ഉച്ചത്തിൽ പറഞ്ഞു)

” ഇനി സ്റ്റേജിൽ ചടങ്ങുകൾ തുടങ്ങുന്നതിനു മുൻപ് ചെക്കനും പെണ്ണും പോയി ഡ്രസ്സ് മാറി വരട്ടെ…”

ഇത് കേട്ടതും വീണ അപ്പാച്ചിയുടെ കൈയിൽ പതുകെ ഒന്ന് അമർത്തി എന്നിട്ട് അപ്പച്ചിയുടെ ചെവിൽ പറഞ്ഞു…

അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….

അപ്പച്ചി ഇപ്പോ തന്നെ കാണണോ എന്നാ അർത്ഥത്തിൽ വീണയുടെ മുഖത്തേക് മുഖം ചുളിച്ചു ഒന്ന് നോക്കി ആ നോട്ടത്തിന് മാറുപ്പടി ആയി വീണയുടെ തറപ്പിച്ചുള്ള നോട്ടം ആയിരുന്നു…

ആ നോട്ടത്തിന്റെ കഠിനിയം മനസിലാക്കിയ അപ്പച്ചി നിമിഷ നേരം കൊണ്ട് തന്നെ വീണ യുടെ അച്ഛനെ തിരയുവാൻ ആയി ഓഡിറ്റോറിയത്തിന്റെ പല ദിക്കുകളിലേക്ക് ആയി പാഞ്ഞു….

ഡ്രസിങ് റൂമിലെ ടേബിൾനോട് ചേർന്നുള്ള വലിയ കണ്ണാടിയിൽ നോക്കി വീണ കമ്മലുകൾ അഴിച്ചു വെക്കുന്ന നേരത്താണ് അച്ഛൻ പാതി ചാരിയ ഡോർ തുറന്ന് റൂമിലേക് കയറി വന്നത്…. അച്ഛൻ വീണയോട് ആയി ചോദിച്ചു…

എന്താ മോളെ… എന്താ അച്ഛനെ കാണണം എന്ന് പറഞ്ഞത്….

റൂമിൽ വീണക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടിക്കാരികളോട് വീണ പറഞ്ഞു….

കുറച്ചു നേരം നിങൾ ഒന്ന് പുറത്ത് നിൽക്കോ… എനിക്ക് അച്ഛനോട് കുറച് സംസാരിക്കാനുണ്ട്

കുട്ടിക്കാരികൾക് പുറകിൽ ആയി നടന്ന് കുട്ടിക്കാരികൾ ആ മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം വീണ ആ മുറിയുടെ വാതിലുകൾ അടച്ചു കുറ്റി ഇട്ടു…

ഒരു ദീർഘ ശ്വാസത്തിന്റ് കിത്തപ്പോടെ അച്ഛൻ വീണയോട് ചോദിച്ചു… എന്ത് മോളെ എന്താ പറ്റിയത് നിനക്ക്…

വാതിലിൽ ചാരി നിന്ന് വീണ അവളുടെ കണ്ണുകൾ പതിയെ ഒന്ന് അടച്ചു തുറന്നു കൊണ്ട് അവൾ പറഞ്ഞു….

അച്ഛൻ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം…

ഉം ശരി മോള് കാര്യം എന്ന് പറയു….

അച്ഛൻ ഈ നിമിഷം കണ്ണേട്ടനെ പോയി കാണണം സംഭവിച്ചതെല്ലാം ആളോട് തുറന്ന് പറയണം…..

ദേഷ്യയതോടെ അച്ഛൻ വീണയോട് ചോദിച്ചു എന്തിന് ഞാൻ അവനെ പോയി കാണണം…

വീണ ശാന്തമായ സ്വരത്തിൽ പറഞ്ഞു അത് വേണം അച്ഛാ… കഴിഞ്ഞ 5 വർഷമായ ഞങ്ങളുടെ പ്രണയവും… സ്വപ്നങ്ങളും എല്ലാം ഞാൻ ഉപക്ഷിച്ചത് അച്ഛന് വേണ്ടിട്ടാണ്… എനിക്ക് എന്റെ കണ്ണേട്ടനെകൾ വലുതായിരുന്നു അച്ഛനോടുള്ള സ്നേഹം അത് ഒന്ന് കൊണ്ട് മാത്രം ആണ് എല്ലാം ഉള്ളിലൊതുക്കി അച്ഛന്റെ ഇഷ്ടം പോലെ ഈ വിവാഹത്തിന് സമ്മതം പറഞ്ഞതും…..

അച്ഛനെ പോലെ കണ്ണേട്ടനും എന്നെ ജീവനെ പോലെ സ്നേഹിച്ചാട്ടെ ഉള്ളു…. അങ്ങനെ ഒരാളെ ആണ് എനിക്ക് ഇന്ന് അച്ഛന്റെ സന്തോഷത്തിന് വേണ്ടി ചതികേണ്ടി വന്നത്…

ഇത്ര നാളും ഞാൻ ഇത്രയൊക്കെ അച്ഛനോട് പറയാതെ ഇരുന്നത് മറ്റൊന്നും കൊണ്ടല്ല …

ഇന്നലെ വരെ എന്റെ അച്ഛനോട് ഇതേ കുറിച്ച് സംസാരിക്കാൻ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ ഉറപ്പു ഇല്ലായിരുന്നു….

പക്ഷെ ഇന്ന് എനിക്ക് അച്ഛനോട് പറയാം കാരണം ഇന്ന് എന്റെ അച്ഛൻ ജയിച്ചു…

അച്ഛന്റെ ആഗ്രഹം പോലെ എല്ലാം ഇന്ന് നടന്നു… പക്ഷെ അച്ഛന്റെ വാശി ജയിച്ചപ്പോഴും അച്ഛൻ മനസിലാകാതെ പോയ ഒരു കാര്യം ഉണ്ട്… ഞാൻ ഇന്ന് അച്ഛന്റെ മകൾ എന്നതിൽ ഉപരി മറ്റൊരാളുടെ ഭാര്യയാണ് എന്നാ കാര്യം…

സ്‌നേഹിച്ച ആളെ ചതികേണ്ടി വന്നു എന്നാ കുറ്റബോധം എന്റെ മനസ്സിൽ ഉള്ളകാലം വരെയും എനിക്ക് ഒരിക്കലും അനൂപേട്ടൻ ആഗ്രഹിച്ച പോലെ നല്ല ഒരു ഭാര്യയാവൻ എനിക്ക് കഴിയില്ല …. അച്ഛൻ എനിക്ക് ഇന്ന് നേടി തന്ന ഈ ജീവിതം അത് എനിക്ക് ഒപ്പം എത്ര നാൾ ഉണ്ടാക്കും എന്ന് പോലും എനിക്ക് യാതൊരു ഉറപ്പും ഇല്ല

ഒരുപക്ഷെ ഇന്നത്തെ രാത്രി കൊണ്ട് തന്നെ തകർന്നു പോയേക്കാം… ഞാൻ അച്ഛന് തന്ന വാക്കിന്റെ ഉറപ്പിൽ എന്നേക്കും ആയി കണ്ണേട്ടനെ ഞാൻ മറക്കാം ….പക്ഷേ എന്നും എന്റെ മനസിനെ അലട്ടുന്ന ആ ഒരു കുറ്റബോധം ഉള്ള കാലംവരെക്കും
അനൂപേട്ടനെ മനസ് കൊണ്ട് ഭർത്താവ് എന്നാ നിലയിൽ എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല …

കഴിഞ്ഞതൊക്കെ മറച്ചു വെച്ച് അച്ഛന് വേണ്ടി അനൂപെട്ടനെയും ചതിക്കാൻ
എനിക്ക് ഇനി കഴിയില്ല..

(ഇത്രയും കേട്ട് നിന്ന അച്ഛൻ വീണയോട് ചോദിച്ചു… )

ഞാൻ ഇപ്പോ എന്ത് വേണം എന്നാ മോള് പറയുന്നേ… ഏതൊരു അച്ഛനെ പോലെയും സ്വന്തം മകൾക്ക് നല്ല ഒരു ജീവിതം കിട്ടണം എന്നെ ഞാനും ആഗ്രഹിച്ചട്ടുള്ളൂ… 16 കൊല്ലങ്ങൾക്കു മുൻപ് നിന്റെ അമ്മ നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചാണ് മരിക്കുന്നത് ആ നിമിഷം തൊട്ട് ഇന്ന് വരെയും

ഞാൻ നിനക്ക് വേണ്ടി മാത്രമേ ജീവിചാട്ടുള്ളൂ മോളു… ആ എന്നെ ആണോ തെറ്റുകാരൻ ആകുന്നത് മോളെ … ഇത്രയും പറഞ്ഞു വീണയുടെ അച്ഛൻ കണ്ണുകൾ തുടച്ചു….

എന്റെ അച്ഛൻ തെറ്റുകാരൻ ആണ് എന്ന് പറയാനുള്ള അർഹത ഒന്നും എനിക്ക് ഇല്ല…. ഇനി ഉള്ള എന്റെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള പ്രശനങ്ങളെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു എന്ന് മാത്രം…. അത് ഉണ്ടാക്കാതെ ഇരിക്കണം എങ്കിൽ അച്ഛൻ കണ്ണേട്ടനെ കണ്ടു നടന്നതെല്ലാം പറയണം…. അല്ലങ്കിൽ പുല്ലേപ്പടി രവീന്ദ്രൻ മേനോൻന്റെ മകളെ സ്നേഹിച്ചു എന്നാ കാരണം ആ പാവത്തിന്റെ ജീവിതം തകരുന്നത് അച്ഛൻ കണ്ണേണ്ടി വരും… എനിക്ക് അറിയാം കണ്ണേട്ടന്റെ മനസ്… ദയവായി അച്ഛൻ കണ്ണേട്ടനെ ഒന്ന് പോയി കാണണം… സ്വന്തം മകളുടെ നല്ല ഒരു ജീവിതം ആഗ്രഹിച്ചട്ടുണ്ടങ്കിൽ ആ ജീവിതത്തിന് വേണ്ടി അച്ഛന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാകും ഇത്… ഇനി എല്ലാം അച്ഛന് തീരുമാനിക്കാം….

ഇത്രയും പറഞ്ഞു വീണ കണ്ണുകൾ തുടച്ചു കൊണ്ട് ആ മുറിയുടെ വാതിലുകൾ തുറന്നു….

കുട്ടിക്കാരികൾക് മുന്നിൽ ഈറൻ അണിഞ്ഞ കണ്ണുകളിൽ ചിരി വിടർത്താൻ വീണക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല…

പുറത്ത് കാത്തുനിന്നിരുന്ന കുട്ടുകാരികളെ വീണ അകത്തേക്ക് വിളിച്ചു…

തികച്ചും നിശ്ചലമായി പോയ നിമിഷങ്ങൾ പോലെ രാവിന്ദ്രന് തോന്നി… തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു. സ്വന്തം മകളുടെ ഇഷ്ടത്തിനേകൾ താൻ വില നൽകിയത് പണത്തിനും പ്രവുഡിക്കും ആയിരുന്നൂ.. എല്ലാം ഉള്ളിലൊതുക്കി അച്ഛന്റെ സന്തോഷത്തിന് വേണ്ടിചെയ്‌ത ത്യാഗം ആണ് ഈ കല്യണം പോലും മകളുടെ ആ സ്നേഹത്തിനു മുന്നിൽ താൻ വളരെ ചെറുതായി പോകുന്ന പോലെ രാവിന്ദ്രന് തോന്നി…..

കല്യണ തിരക്കിൽ ആയിരുന്ന അനിയനെ അടുത്ത് വിളിച്ചു രവീന്ദ്രൻ പറഞ്ഞു…

മുകുന്ദ … ഞാൻ ഒരിടം വരെ പൂവാണ്… ഒരു മണിക്കൂറിനുള്ളിൽ ഞാൻ മടങ്ങി എത്തും ഇവിടെത്തെ കാര്യങ്ങളെ ഒകെ നീ നോക്കണം…. ..

അല്ല രവി ഏട്ടൻ ഈ സമയത്ത് എവിടെക്ക പോകുന്നേ…

ഞാൻ മടങ്ങി വന്നിട്ട് പറയാം നീ ആ കാറിന്റെ താക്കോൽ ഒന്ന് താ….

എന്നാ ഇവിടെന് പിള്ളേരെ ആരെങ്കിലും കൂട്ടിക്കൊണ്ടു പോ…

വേണ്ട മുകുന്ദ ഞാൻ ദ എത്തിയ… … നീ ഇവിടുത്തെ കാര്യങ്ങളെ ഒകെ ഒരു കുറവും വരാതെ നോക്കിയാൽ മതി…

മുകുന്ദൻ പോക്കറ്റിൽ നിന്ന് കാർന്റെ താക്കോൽ എടുത്തു കൊടുത്തു

മനസ്സിൽ എന്തൊക്കെയോ സംശയങ്ങളുമായി മുകുന്ദൻ രവീന്ദ്രൻ ആ യത്ര നോക്കി നിന്നു ..

ഓഡിറ്റോറിയത്തിൽ നിന്ന് കണ്ണന്റെ വീട്ടിലേക്ക് 2 km ദൂരമേ ഉണ്ടായിരുന്നുള്ളു…..

അധികം വെക്കാതെ തന്നെ രവീന്ദ്രൻ കണ്ണന്റെ വീട്ടിൽ എത്തി …

രവീന്ദ്രൻ കണ്ണന്റെ വീട്ടിൽ എത്തുന്ന സമയം ….

കണ്ണൻ ഒരു ദൂരയാത്രക്കായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങുവായിരുന്നു….

രവീന്ദ്രന്റെ അപ്രതിഷിതമായ വരവ് കണ്ടപ്പോ കൈയിൽ ഇരുന്നിരുന്ന ബാഗ് താഴെ വെച്ചു കണ്ണൻ ആ ചവിട്ടു പാടിലിൽ ചാരി നിന്നു….

കണ്ണാ എനിക്ക് ഒന്ന് സംസാരിക്കണം…. കണ്ണൻ അമ്മയുടെ മുഖത്തേക് നോക്കി… .അനുവാദം എന്നാ രീതിയിൽ അമ്മ കണ്ണന്റെ മുഖത്ത് നോക്കി തലയെന്ന് ആട്ടി..

രവിന്ദ്രനോട് കണ്ണന്റെ അമ്മ പറഞ്ഞു… സാർ കയറി ഇരിക്കു….

രവീന്ദ്രൻ ആ വീടിന്റെ ഉമ്മറപ്പടിയിൽ തിണ്ണയിലിരുന്നു… കൂടെ കണ്ണനും…

അവർക്ക് ഇടയിലെ അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം രവിന്ദ്രൻ കണ്ണോട് ആയി പറഞ്ഞു…

കണ്ണാ… വീണക്ക് 4 വയസും അവളുടെ അനിയന് 2 ഉള്ളപ്പോൾ ആണ് അവരുടെ അമ്മ മരിക്കുന്നത്… അത് കഴിഞ്ഞ് പലരും എന്നെ വേറെ ഒരു വിവാഹത്തിന് നിർബന്ധിച്ചു…. സത്യം പറഞ്ഞ വേറെ ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കാൻ എനിക്ക് പേടി ആയിരുന്നു… എന്റെ ഭാര്യ ആയി കയറി വരുന്ന സ്ത്രീക്ക് ചിലപ്പോ എന്റെ നല്ല ഭാര്യയാകാൻ കഴിഞ്ഞേക്കും പക്ഷെ എന്റെ മകൾക്ക് നല്ല ഒരു അമ്മ ആകാൻ കഴിയോ എന്നാ പേടി .. അത് ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തികഞ്ഞത് …

ഇത്ര കാലം അവർക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത് നിങളുടെ ബന്ധം ഞാൻ അറിഞ്ഞപ്പോ .. അവർക് വേണ്ടി ജീവിച്ചതിൽ ഒരു അർത്ഥമില്ലാത്ത പോലെയോ സ്വന്തം മോള് പോലും എന്നെ മണ്ടൻ ആകുന്ന പോലെയാണ് എനിക്ക് തോന്നിയത്….

എനിക്ക് എന്നല്ല .. ഏതൊരു അച്ഛനായാലും പെട്ടന്നു ഒന്നും മനസിനെ ഉൾകൊള്ളാൻ കഴിയാത്ത കാര്യം ആണ് ഇത്….

അത് മനസിലാക്കണം എങ്കിൽ കണ്ണനും ഒരു അച്ഛൻ ആകുന്ന സമയം വരണം…. പക്ഷെ ഇന്ന് എന്റെ മോള് എന്നോട് പറഞ്ഞപ്പോഴാണ് നിങളുടെ സ്നേഹത്തിന്റെ ആഴം എനിക്ക് മനസിലാകുന്നത്…… അവൾ എല്ലാം എന്നോട് ഇന്ന് തുറന്ന് പറയുന്നതിന് മുമ്പ് എന്റെ മനസ്സിൽ ഒരു തോന്നൽ ഉണ്ടായിരുന്നു സ്വന്തം മകൾക്ക് കിട്ടാവുനത്തിൽ ഏറ്റവും നല്ല ആലോചന നേടി കൊടുക്കാൻ കഴിഞ്ഞു എന്നാ ഒരു അഹങ്കാരം… പക്ഷേ അവൾ എന്നെ തോൽപ്പിച്ചു കളഞ്ഞു കണ്ണാ… ഇന്ന് ഞാൻ തിരിച്ചറിയുന്നു ഒരു മകൾക്ക് അച്ഛനോട് ചെയ്യാൻ പറ്റുന്ന ഏറ്റം വലിയ ത്യാഗമാണ്… ജീവനെ പോലെ സ്നേഹിച്ച ആളെ മറന്നു സ്വന്തം അച്ഛന്റെ സന്തോഷത്തിന് വേണ്ടി മറ്റൊരാളുമൊത്തുള്ള ജീവിതത്തിൽ പൊരുത്തപ്പെടാൻ ശ്രമിക്കുക എന്നത്… ചിലപ്പോ ഒരു മനുഷ്യസ് തന്നെ അവൾക് അതിന് പകരം കൊടുക്കേണ്ടതായി വന്നേക്കാം… ഇന്ന് ഞാൻ മനസിലാക്കുന്നു ഞാൻ അവൾക്കായി കണ്ടത്തി ബന്ധത്തിൽ എനിക്ക് തോന്നിയ ഒരു ഗുണഗണങ്ങളും അവൾക് നഷ്ട്ടപ്പെട്ട സന്തോഷത്തെ തിരിച്ചു നല്കാൻ കഴിയില്ലെന്നു…. എല്ലാം കണ്ണനോട് തുറന്ന് പറയണം… അവളെ ശപിക്കാരുതെന്നും വെറുകറുതെന്നും പറയണം എന്ന് പറഞ്ഞാണ്… എന്നെ ഇവിടേക്കു ഇപ്പോ അവൾ അയച്ചിരിക്കുന്നത്…

മോള് പറഞ്ഞത് തന്നെ ആണ് ശരി… അവൾക് എന്നോടുള്ള സ്നേഹം ഒരു തരത്തിൽ മുതലെടുക്കുകയായിരുന്നില്ലേ എല്ലാം ഞാൻ തിരിച്ചറിയുമ്പോഴേക്കും ഒരുപ്പാട് വെയ്‌ക്കി …. എന്നാലും കണ്ണാ എന്റെ ഈ പ്രായത്തെ അല്പസമായത്തേക്ക് മറന്ന് ഞാൻ കണ്ണനോട് ഈ നിമിഷം മാപ്പ് ചോദിക്കുന്നു…..ക്ഷമിക്കണം…..

ഇത്രയും പറഞ്ഞുകൊണ്ട് ആ അച്ഛന്റെ കണ്ണുകൾ നിറയുന്നത് കണ്ട കണ്ണൻ….
രവീന്ദ്രനെ ചേർത്ത് പിടിച്ചു….

സാർ കരയരുത്… എനിക്ക് സാറിനെ മനസിലാകും ഏതൊരു അച്ഛനും ചെയ്യുന്നതെ സാർഉം ചെയ്തുള്ളൂ… പിന്നെ എന്റെ വിഷമം വേദന… അത്…

അതിനേക്കാൾ വലുതാണ് ഇന്ന് വീണയുടെ നല്ല ഒരു ജീവിതം… അവളുടെ പറയണം സത്യങ്ങൾ അറിഞ്ഞ ഈ നിമിഷം തൊട്ട് അവളോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ലെന്ന് ഇനി ഇപ്പോ ഇത് ഞാൻ ഇതൊന്നും അറിഞ്ഞില്ലങ്കിലും ഒരിക്കലും എനിക്ക് അവളെ വെറുക്കൻ കഴിയില്ലയിരുന്നു…. സർ അത് ആലോചിച്ച് ഇനി മനസ്സ് വിഷമിക്കരുത്…. എനിക്ക് സർ നോട് ഒന്നേ പറയാനുള്ളു സാർ എന്നിൽ കണ്ടത്തിയ എല്ല കുറവുകളും തിരിച്ചറിഞ്ഞാട്ടാണ് അവൾ എന്നെ സ്നേഹിച്ചത് … അതൊരു അച്ഛനോട് പറഞ്ഞു മനസിലാകാൻ കഴിയാഞ്ഞത് വിധി എന്ന് ഓർത്ത് സമാധാനിക്കാൻ ആണ് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നത്…

പക്ഷേ ഒരു കാര്യത്തിൽ സാർനോട് എനിക്ക് പറഞ്ഞാൽ തീരാത്ത അത്രയും നന്ദി ഉണ്ട് ഒരുപ്പാട് വെയ്‌ക്കിയണങ്കിലും ഞാൻ അവളെ സ്നേഹിച്ചതിന്റെ ആഴം സാർ തിരിച്ചറിഞ്ഞല്ലോ എനിക്ക് അത്രയും മതി…. അർഹതഇല്ലാതെത്തിനെ സ്നേഹിച്ചു എന്നാ കുറ്റബോധം ഈ നിമിഷം വരെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു സാറിന്റെ വാക്കുകൾ കേട്ടപ്പോ ഞാൻ മൻസിലാകുന്നു കാലം ഞങ്ങളെ ചേർത്ത് വെക്കാൻ മറന്നതാണ് എന്ന്… അല്ലെങ്കിൽ ഇനിയുള്ള എന്റെ ജീവിതത്തിൽ ഞാൻ അങ്ങനെ സമാധാനിച്ചോള്ളം….

ഇത്രയും കേട്ടപ്പോ കണ്ണന്റെ തോളിൽ കൈ വെച്ചുകൊണ്ട് രവീന്ദ്രൻ പറഞ്ഞു…

ഞാൻ കാരണം എന്റെ മകൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന ഏറ്റവും വലിയ ഭാഗ്യംമായിരുന്നു കണ്ണൻ നീ….

ചോദിക്കുന്നത് ശരി അല്ലെന്നു അറിയാം എന്നാലും ചോദിക്കാണ്…. ഒന്ന് വരുമോ എന്റെ കൂടെ എന്റെ മോളുടെ അടുത്തേക്ക് ….. ഉള്ളിൽ കരഞ്ഞു കൊണ്ടിരിക്കുന്ന മോൾക് കണ്ണൻ എനിക്ക് ഒപ്പം വന്നു എന്നറിഞ്ഞാൽ വലിയ സമാധാനം ആകും ഇപ്പോൾ അവളുടെ മനസ് നിറയെ എന്നോടുള്ള ദേഷ്യം ആണ് അത് അവൾ പ്രകാടിപ്പിച്ചില്ലങ്കിലും അവളുടെ വാക്കുകളിൽ നിന്ന് എനിക്ക് തിരിച്ചറിയാൻ ആകും.. ഇനി ഉള്ള ജീവിതത്തിലെങ്കിലും സ്വന്തം മകളെ എനിക്ക് നഷ്ടപ്പെടുന്നത് കാണാൻ വയ്യാത്ത ഒരു അച്ഛന്റെ അപേക്ഷ ആയി കണ്ടങ്കിലും… എനിക്ക് ഒപ്പം ഒന്ന് വന്നുകൂടെ മോനു….

കണ്ണൻ ഒരു പതിഞ്ഞ ചിരിയോടെ പറഞ്ഞു….

സാറിന്റെ വിഷമം എനിക്ക് മനസിലാക്കും… പക്ഷെ എന്ത് അർത്ഥത്തിൽ ആണ് സാർ ഞാൻ സാറിനൊപ്പം വരേണ്ടത്…. ഒരു ജീവിതകാലം മുഴുവൻ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ദിവസത്തിലൂടെ ആണ് ഞാൻ ഇപ്പോ കടന്ന് പോകുന്നത്… വീണ യുടെ കല്യണം ഉറപ്പിച്ചു എന്നാ അറിഞ്ഞ നിമിഷം തൊട്ട്… ഞാൻ ഒരിക്കലും അറിയരുതെ എന്ന് ആഗ്രഹിച്ച ദിവസം ആയിരുന്നു ഇന്നത്തേത്…. സാർ ഇത്രയും എന്റെ മുന്നിൽ അപേക്ഷിക്കുനത്തിന് മുൻപ് സാറും ഒന്ന് തിരിച്ചറിയാൻ ശ്രമിക്കണം നിങളെ പോലെ എനിക്കും ഒരു മനസ്സ് ഉണ്ടാന്നുള്ള കാര്യം…. എന്നെ കൊണ്ട് കഴിയില്ല സാർ നിങ്ങക്ക് ഒപ്പം വരാൻ… അത് സാറിനോടുള്ള ദേഷ്യംകൊണ്ടൊന്നും അല്ല … അവൾ മറ്റൊരാൾക് സ്വന്തമായന്ന് എനിക്ക് ഇപ്പോഴും എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആയിട്ടില്ല…അവളെ കുറിച്ചുള്ള ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണ് ഞാൻ ഇപ്പോ പുറപ്പെടാൻ ഇരിക്കുന്ന യാത്ര പോലും…. ഇതിൽ കൂടുതൽ ആയി എനിക്ക് ഒന്നും സാർനോട് പറയാനില്ല…. എന്നോട് ക്ഷമിക്കണം…

കണ്ണോട് അപേക്ഷിക്കാൻ ഉള്ള ആർഹത്തെയെ എനിക്ക് ഉള്ളു … എന്നാ ഞാൻ ഇറങ്ങാണു കണ്ണാ… ഒരുപ്പാട് നന്ദി ഈ വലിയ മനസിന്….

രവീന്ദ്രൻ കണ്ണനോട് യാത്ര പറഞ്ഞു ആ ചിവിട്ടു പടികൾ ഇറങ്ങുമ്പോ…

സാർ ഒന്ന് നിൽക്കണം…

(അത് കണ്ണന്റെ അമ്മയുടെ ശബ്ദം ആയിരുന്നു)

അവൻ വരും… അവന്റെ അമ്മ ആണ് പറയുന്നത്…

അമ്മേ എന്തൊക്കെയാ ഈ പറയുന്നേ…

കണ്ണാ നിന്റെ അമ്മ ആയി ഞാൻ ജീവിചിച്ചു ഇരിക്കുമ്പോ എന്റെ മോൻ കാരണം ഒരു പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞുകൂടാ…

അമ്മേ അത്…

അമ്മക് വേണ്ടി മോൻ എന്റെ കൂടെ വരണം……

സാർ പോയിക്കൊള്ളു ഞങൾ അവിടെ എത്തികൊള്ളാം…

ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോ… നിറഞ്ഞ കണ്ണുകൾ തുടച്… ആ അമ്മക് മുന്നിൽ കൈ കുപ്പി രവീന്ദ്രൻ യാത്ര പറഞ്ഞു ആ വീടിന്റെ പടികൾ ഇറങ്ങി…..

ഒരു മണിക്കൂർകൾക് ശേഷം ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ… ഒരു നവ വധുവിന്റെ ചടങ്ങുകളോടെ… വിവാഹത്തിന് ആശംസകൾ നേരാൻ വന്നവരുടെ കൂട്ടത്തിൽ… വീണ അവളുടെ കണ്ണേട്ടനും കണ്ടു ആ കണ്ണുകളെ അവൾക് ഒരു നിമിഷ നേരത്തേക് വിശ്വസിക്കാൻ ആയില്ല… വാടിയ മുഖത്തെ നിറഞ്ഞ പുഞ്ചിരിയോടെ അമ്മക് ഒപ്പം കണ്ണൻ സ്റ്റേജിലേക്ക് കയറി വന്നു…. അവൾക് അടുത്തെത്തിയ അവരെ അനൂപ്‌നോട് എന്ത് പേര് പറഞ്ഞു പരിചയം പെടുത്തണം എന്നറിയാതെ അവൾ ഒരു നിമിഷം അറിയാതെ നിന്ന് പോയി……

അടുത്തെത്തിയ കണ്ണൻ അനൂപ്ന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു…

ഞാൻ കണ്ണൻ വീണയുടെ കോളേജിലെ സീനിയർ ആയിരുന്നു….

കണ്ണന്റെ അനൂപിനൊടുള്ള സ്വയം ഉള്ള പരിചയപ്പെടുത്തൽ കണ്ടപ്പോ അറിയാതെ വീണയുടെ കണ്ണുകൾ നിറഞ്ഞു

ആ നിമിഷം കൈയിൽ ഒരു തളിർ വെറ്റിലയും ഒരു 101 രൂപയും ആയി രവീന്ദ്രനും സ്‌റ്റേജിൽകി കയറി വന്നു….

തന്റെ മകളെ ചേർത്ത് പിടിച്ചു അവളുടെ കൈയിൽ ആ വെറ്റില തണ്ടും പണവും വെച്ച് കൊടുത്തു കൊണ്ട് രവിന്ദ്രൻ വീണയോട് പറഞ്ഞു

അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കു മോളെ..

ഇടറുന്ന ചുണ്ടുകളും കലങ്ങിയ കണ്ണുകളും ആയി വീണ രവീന്ദ്രന്റെ മുഖത്തേക് ഒരു നിമിഷം നോക്കി…. രവീന്ദ്രൻ അവൾക് നൽകിയ ഒരു നിറഞ്ഞ പുഞ്ചിരിയുടെ അനുവാദത്തോടെ അവൾ കണ്ണന്റെ അമ്മയുടെ കാലിൽ വീണു….. കണ്ണന്റെ അമ്മ അവളെ പിടിച്ചെഴുന്നേല്പിച്ചു നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു…. നീ എന്നും എന്റെ മകൾ ആണ് മോളെ… നല്ലത് മാത്രം വരുത്തട്ടെ….

ഇത്രയും പറഞ്ഞു കൊണ്ട് കണ്ണുകൾ തുടച്ചു ആ അമ്മ ആ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നത്… രവീന്ദ്രന്റെ മാറിൽ എങ്ങി കരഞ്ഞു കൊണ്ട് വീണ അവരെ നോക്കി നിന്ന് പോയി……. ആ അമ്മക് ഒപ്പം പടിയിറങ്ങി പോയത് അവളുടെ സ്വപ്നങ്ങളെ ആയിരുന്നു എന്ന് അപ്പോഴും അനൂപിന് അറിയുമായിരുന്നില്ല…….

********************************************

നഷ്ട്ടപ്പെട്ടു എന്നറിഞ്ഞാട്ടും എഴുതാൻ ഇരിക്കുമ്പോ നിന്റെ മുഖം ഒന്ന് മനസ്സിൽ തെളിഞ്ഞാൽ… അറിയാതെ ജീവൻ വെച്ച് പോകുന്നു പെണ്ണെ എന്റെ ചിന്തകൾക്കും വിരലുകൾക്കും

by
ശരത്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….”

Leave a Reply

Don`t copy text!