Skip to content

ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..അതും നല്ല അസ്സൽ ഫ്രഞ്ച് കിസ്സ്..

Kissing Girl Story

കല്യാണം കഴിഞ്ഞ് ആദ്യത്തെ നാലു ദിവസം ഞങ്ങടെ നാട്ടിലൊക്കെ പെണ്ണിന്റെ വീട്ടിലാണ് താമസിക്കുന്നത്..

കെട്ട്‌ കഴിഞ്ഞ് പിറ്റേന്ന് രാവിലെ പെണ്ണിന്റെ വീട്ടിലെ എല്ലാരുടെയും മുന്നിൽ ഗമ കാണിക്കാൻ വേണ്ടി പത്രമൊക്കെ എടുത്ത് വായിച്ചു..

ആരുടെതെന്ന് പോലും അറിയാത്ത ഏതോ ഒരു കുഞ്ഞിനെ എടുത്ത് കൊണ്ട് നടന്നു..
ഇതിനിടക്ക് തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓർത്തപ്പൊ ചെറിയൊരു ചിരി മുഖത്ത് വന്നു..

സാധാരണ എല്ലാർക്കും ഉള്ളത് പോലെ ചെറിയ പേടിയോടെയും നാണത്തോടെയും നല്ല രീതിക്ക് തന്നെ ആദ്യരാത്രി കഴിഞ്ഞു..

അവളുടെ ബന്ധുക്കളോടും മറ്റും സംസാരിച്ചു കൊണ്ട് നിന്നപ്പോ എന്റെ പുതു മണവാട്ടി ബ്രഷും പേസ്റ്റും കൊണ്ട് തന്നിട്ട് പറഞ്ഞു, “പോയി കുളിച്ചിട്ടോക്കെ വാ ഏട്ടാ, ചായ എടുത്ത് വെക്കാം..”

ചായ കുടിയൊക്കെ കഴിഞ്ഞപ്പോ പെണ്ണിന്റെ അമ്മ പറഞ്ഞു, “മോളെ അവനെയും കൂട്ടി കൊണ്ട് അപ്പുറത്ത് അമ്മാവന്റെ വീട്ടിലും നമ്മുടെ സ്ഥലങ്ങളും ഒക്കെ കാണിക്ക്‌..”

“ശരിയമ്മേ” എന്നും പറഞ്ഞ് ഞങൾ ഇറങ്ങി..

“ഉച്ചക്ക് ഊണിന് മുമ്പ് രണ്ടാളും ഇങ്ങ് എത്തണം” എന്ന് അച്ഛൻ ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു..

അമ്മാവന്റെ വീട്ടിലൊക്കെ പോയതിനു ശേഷം ഞങൾ രണ്ടും കൂടി കായലോരത്ത് പോയി..അവളെയും എന്നോട് ചേർത്ത് പിടിച്ച് ആ കായലിലെ കാറ്റും കൊണ്ട് ഞങൾ എന്തൊക്കെയോ അവിടെ നിന്ന് സംസാരിച്ചു..

ആദ്യരാത്രിയിലെ ഓരോ കാര്യങ്ങളും പറഞ്ഞ് അവള് എന്നെ കളിയാക്കി.. അതിനു മറുപടിയായി ചുംബനങ്ങൾ കൊണ്ട് അവളെ തലോടി…

“എന്റെ ഏട്ടാ ആരെങ്കിലും കാണും.. നമുക്ക് പോകാം ഏട്ടാ, “

മ്മ്‌ പോകാം, എനിക്ക് വിശക്കുന്നുണ്ട്..

അവള് ഇടക്കു ഓരോന്ന് പറഞ്ഞ് എന്നോട് വഴക്ക് കൂടും..അപ്പോ ഒരു കൊച്ച് കുഞ്ഞിനെ പോലെ എന്നെ നുള്ളി നോവിക്കും അവള്..

അങ്ങനെ നാലാമത്തെ ദിവസം എന്റെ വീട്ടിലേക്ക് പോകാൻ ഞങൾ ഒരുങ്ങി..അതിന്റെ ചെറിയ വിഷമം എന്റെ ഭാര്യയുടെ മുഖത്ത് തലേ ദിവസം മുതലേ ഉണ്ടായിരുന്നു..

ഞാൻ കാണാതെ അമ്മയുടെ അടുത്ത് ചെന്ന് പോകുന്ന കാര്യം പറഞ്ഞ് കരയുന്നത് ഞാൻ അറിഞ്ഞു..

അവളുടെ ഡ്രെസ്സും സാധനങ്ങളും ഒക്കെ വീർപ്പിച്ച മുഖത്തോട് കൂടി അവള് തന്നെ പാക്ക് ചെയ്തു..അതിനിടക്ക് ഞാൻ പുറകിലൂടെ ചെന്ന് അവളെ കെട്ടി പിടിച്ചിട്ട് പറഞ്ഞു,

“എന്റെ സുന്ദരി കുട്ടി എന്തിനാടി കരയുന്നത്..! അവിടെയും ഒരമ്മയുണ്ട്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരമ്മ.. നിനക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാമല്ലോ , ഞാൻ ആയാലും എന്റെ അമ്മ ആയാലും അതിനു ഒരിക്കലും എതിര് പറയില്ല…അത് കൊണ്ട് എന്റെ ഇൗ ഉണ്ടക്കണ്ണി ഇനി കരയരുത്..
കരഞ്ഞാ ഉണ്ടല്ലോ നിന്റെ ഇൗ കവിള് ഞാൻ കടിച്ചെടുക്കും..” അതും പറഞ്ഞ് അവളുടെ കവിളിൽ അവൻ കടിച്ചു..

ഓ എന്റെ ഏട്ടാ വേദനിക്കുന്നു..ഞാൻ ഇപ്പൊ വരാട്ടോ..!

“ഒന്ന് നിക്കടി ഉണ്ടക്കണ്ണി..”

അയ്യോ ഏട്ടാ ഞാൻ ഇപ്പൊ വരാം..അമ്മ എന്തൊക്കെയോ എടുത്ത് വെച്ചിട്ടുണ്ട്..അതൊക്കെ എടുത്തിട്ട് വരട്ടോ..എന്നിട്ട് മതി ഉമ്മ.. “അതും പറഞ്ഞ് അവള് അടുക്കളയിലേക്ക് ഓടി..”

ഞാൻ മുറിയിലിരുന്ന് കല്യാണത്തിന് മുൻപ് ഞങൾ പരസ്പരം അയച്ച ഓരോ മെസ്സേജുകളും വായിച്ചു കൊണ്ടിരുന്നു..ഓരോ മെസ്സേജിലും അവളുടെ ചിണുങ്ങുന്ന മുഖമായിരുന്നു..

ആ സമയം അവള് പതിയെ എന്റെ പുറകിലൂടെ വന്ന് എന്നെ കെട്ടി പിടിച്ചു..ഞാൻ തിരിഞ്ഞു നിന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..അതും നല്ല അസ്സൽ ഫ്രഞ്ച് കിസ്സ്..

“പെടുന്നനെ എന്റെ കരണം പൊട്ടും പോലെ ടപ്പേ എന്ന് ഒരടി കിട്ടി..” മെസ്സേജും വായിച്ച് സ്വപ്നം കണ്ടിരുന്ന എനിക്ക് അപ്പോഴാണ് സ്വഭോദം വന്നത്..

ഞാൻ നോക്കുമ്പോ കണ്ട കാഴ്ച എന്റെ കിളി പറത്തി..ഞാൻ ഉമ്മ കൊടുത്തത് എന്റെ അമ്മായി അച്ഛനായിരുന്നു..അതായത് അവളുടെ അച്ഛന്.. അതും ഫ്രഞ്ച് കിസ്സ്…ഈശ്വരാ ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയാൽ കൊള്ളാമെന്നുണ്ട്..പക്ഷെ ഞാൻ ആകെ തരിച്ചു പോയി..

അങ്ങേരാണെങ്കിൽ എന്നെ കലിപ്പിച്ചോരു നോട്ടം… ഹോ ദഹിച്ചു പോയി..അച്ഛൻ ദേഷ്യത്തോടെ ഒന്ന് മുരണ്ടു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി..

അപ്പോഴേക്കും അവള് മുറിയിലേക്ക് കടന്നുവന്നു..”ഏട്ടാ ഞാൻ ഇതൊക്കെ എടുത്ത് വെക്കട്ടെ, ഏട്ടൻ ഉമ്മറത്തേക്ക് ചെല്ല്..”

ഞാനും പാക്ക് ചെയ്യാൻ കൂടാം എന്ന് പറഞ്ഞു ഞാൻ മുറിയിൽ തന്നെ ഇരുന്നു.. അപ്പോഴാണ് അച്ഛൻ അമ്മയോട് പറയുന്ന ഡയലോഗ് ഞാൻ കേട്ടത്,

“ഡി നീ എവിടെ പോകുന്നു..?”

അവര് രണ്ടാളും അവിടെ സാധങ്ങൾ പാക്ക് ചെയ്യല്ലേ, ഞാനും സഹായിക്കാം..

“പോയി അടുക്കളയില് വല്ല ജോലിയും നോക്കടി, അവള് സഹായിക്കാൻ പോകുന്നു..”

ഇൗ മനുഷ്യന് ഇതെന്താ പറ്റിയത് എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി..

ഇതൊക്കെ കേട്ട് കാര്യം മനസ്സിലായ ഞാൻ ഇവിടെ ഇരുന്ന് ഉരുകി പോയി..

കുറച്ച് കഴിഞ്ഞ് അച്ഛൻ എന്റെ പെണ്ണിനെ ഉമ്മറത്തേക്ക് വിളിച്ചു, “മോളെ ഇങ്ങ് വന്നെ..?”

അവള് പോയപ്പോ ഞാൻ പതിയെ അവിടെ ഇരുന്നു ചെവി കൂർപ്പിച്ചു..

“മോളെ നീ നേരത്തെ എവിടെ പോയതാ..?”

ഞാൻ അമ്മയുടെ കൂടെ അപ്പുറത്ത് ഉണ്ടായിരുന്നു..എന്താ അച്ഛാ..?

“ഒരമ്മ, ഇനിയിപ്പോ അമ്മയുടെ വാലും തൂങ്ങി നടക്കണ്ട..അവന്റെ കൂടെ എപ്പോഴും ഉണ്ടാവണം..നിങ്ങളുടെ കല്യാണം കഴിഞ്ഞല്ലെ ഉള്ളൂ..”

അല്ല അതിനും മാത്രം എന്താ അച്ഛാ ഇപ്പൊ ഉണ്ടായേ..?

“ഒന്നും ഉണ്ടാവാതെ ഇരിക്കാനാ പറഞ്ഞത്..”

അല്ല അച്ഛന്റെ ചുണ്ടിന് എന്ത് പറ്റിയതാ..?

“ചുണ്ടിന് പറ്റിയതൊന്നും എന്നെ കൊണ്ട് പറയിക്കണ്ട.. ഒരു ഉറുമ്പ് കടിച്ചതാ..നീ അവന്റെ അടുത്തേക്ക് ചെല്ലടി..”

“ഇൗ അച്ഛന് എന്താ..! ” എന്നും പറഞ്ഞ് അവള് മുറിയിലേക്ക് വന്നു..

ഇതൊക്കെ കേട്ട് ചമ്മി നാണംകെട്ട് ഞാൻ മുറിയിൽ ഒന്നുമറിയാത്ത പോലെ ഇരുന്നു..

കാര്യങ്ങള് കൂടുതൽ വഷളാക്കണ്ട എന്ന് വിചാരിച്ച് ഞാൻ അച്ഛൻ എന്തിനാ വിളിച്ചതെന്നൊന്നും ചോദിച്ചില്ല..

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം ഉമ്മറത്ത് അവള് അമ്മയെ കെട്ടി പിടിച്ച് കരയുന്നുണ്ടായിരുന്നു..

ബാഗോക്കെ എടുത്ത് ഞാൻ ഇറങ്ങിയപ്പോ അച്ഛനെ നോക്കിയിട്ട് “അച്ഛാ ഞങൾ ഇറങ്ങട്ടെ” എന്ന് പറഞ്ഞു..

“ആ ശരി ശരി” എന്ന് അച്ഛൻ കുറച്ച് കടുപ്പിച്ചാണ് പറഞ്ഞത്…അല്ല, അതുപോലെ ആണല്ലോ ഞാൻ അച്ഛനോട് ചെയ്തത്…

മുറ്റത്ത് കാറിൽ കയറാൻ നേരം അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു, “അല്ല മനുഷ്യാ നിങ്ങടെ ചുണ്ടെന്താ ഇങ്ങനെ ഇരിക്കുന്നത്…?”

അതിനുള്ള മറുപടി കുറച്ച് ദേഷ്യത്തോടെയാണ് അച്ഛൻ പറഞ്ഞത്, “ഇതൊരു ഉറുമ്പ് കടിച്ചതാടി..അവൾടെ ഒരു ചോദ്യം.. “

ഉറുമ്പ് കടിച്ചാ ഇങ്ങനെ ആവോ മനുഷ്യാ..?

“ആ ആവും.. ആ ഉറുമ്പ് കുറച്ച് നേരം കൂടി കടിച്ചിരുന്നെങ്കി എന്റെ ചുണ്ട് താമര പൂ പോലെ വിരിഞ്ഞെനെ..”

അത് കേട്ട് ഞാൻ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് കാറിലേക്ക് കയറി…

എന്റെ വീട്ടിലേക്ക് പോകും വഴി അവള് എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു, “ഏട്ടാ അച്ഛന് എന്താ പറ്റിയെ ആവോ, രാവിലെ തുടങ്ങിയതാ തൊട്ടതിനും പിടിച്ചതിനും ദേഷ്യം..!”

ഉള്ളിലെ ചമ്മലും അമർഷവും അടക്കി പിടിച്ചുകൊണ്ട് അവളോട് പറഞ്ഞു, “നീ പോകുന്നത് കൊണ്ടുള്ള വിഷമം ആണ്..അല്ലാതെ ഒന്നുമല്ല, സത്യമായിട്ടും ഒന്നുമല്ല..”

അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത്…?

“ഓ ഒന്നുല്ലാ എന്റെ കരളേ” എന്നും പറഞ്ഞ് അവളെയും കെട്ടിപിടിച്ച് പുറത്തെ കാഴ്ചകളും കണ്ട് വീട്ടിലേക്ക് യാത്രയായി…”

എന്റെ ഉള്ളിൽ ഒറ്റ പേടിയെ ഉണ്ടായിരുന്നുള്ളൂ, ” അച്ഛൻ ഇതെങ്ങാനും അമ്മയോട് പറയോ ആവോ”..

അപ്പോഴും നടന്ന സംഭവം ഒന്നുമറിയാതെ അവളും എന്നിലേക്ക് അടുത്തിരിക്കുന്നുണ്ടായിരുന്നൂ..

Story By
. Jishnu Ramesan

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: French Kissing Girl Story by Jishnu Ramesan – Aksharathalukal Online Malayalam Story

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..അതും നല്ല അസ്സൽ ഫ്രഞ്ച് കിസ്സ്..”

Leave a Reply

Don`t copy text!