Skip to content

LOOP – Time Travel

 • by
time travel story

LOOP

(വർഷം – 2050ൽ ആണ് കഥ തുടങ്ങുന്നത്. ഭൂമി ആകെ മാറിയിട്ടുണ്ട്, തിരക്കേറിയ പട്ടണങ്ങൾ ഇല്ല, വാഹനങ്ങൾ ചീറി പായുന്നില്ല, കെട്ടിടങ്ങൾ തകർന്നിരിക്കുന്നു.രാത്രി ഒരു 10മണി ആയിട്ടുണ്ട്, ഒരു കാടിനുള്ളിൽ തകർന്നിരിക്കുന്ന ഒരു വീടിനകതു 3 പേര് ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നു. അതിൽ അൽപ്പം പ്രായം തോന്നിക്കുന്ന ജോൺ എന്നയാളും പിന്നെ സമപ്രായക്കാരായാ വില്ല് , സെബാസ്റ്റ്നും ആണ് ഉള്ളത്. )

 • ജോൺ : 30 വർഷം മുന്നേ നമ്മുക്ക് നഷ്ട്ടപെട്ടതെല്ലാം തിരിച്ചു കൊണ്ടുവരാൻ ഇപ്പോൾ നമ്മുക്ക് ഒരവസരം കിട്ടിയിരിക്കുന്നു. നമ്മുടെ വീട്, വീട്ടുകാർ, കുടുംബക്കാർ, കൂട്ടുകാർ എല്ലാവരെയും തിരിച്ചു കൊണ്ടുവരാനുള്ള അവസാന ശ്രമം. അതിലുപരി മനുഷ്യൻ നഷ്ട്ടമായ നമ്മുടെ ഭൂമിയെ തന്നെ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമം. എന്റെ 12 വർഷത്തെ കഠിനത്വനം. ഇതിൽ നിങ്ങൾ വിജയിക്കില്ലേ.?
  സെബാസ്റ്റ്യൻ : തീർച്ചയായും, ഈ മിഷൻ വിജയിച്ചിരിക്കും. നമുക്ക് വേണ്ടിയല്ല നശിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിക്ക് വേണ്ടി.
  വില്ല് : അതെ, നമ്മൾ ഇതിൽ വിജയിക്കും. നഷ്ട്ടപെട്ടവരെ തിരിച്ചുകൊണ്ട് വരും. നിങ്ങൾക് ഞങ്ങളെ വിശ്വാസിക്കാം mr. ജോൺ.
  ജോൺ : ok, നിങ്ങൾ അവിടെ ചെന്നാൽ എന്തു ചെയ്യണം, എവിടെ പോകണം, ആരെ കാണണം എന്നല്ലാം ഞാൻ തയ്യാറാക്കിയ ചാർട്ടിലുണ്ട്. അതുപ്രകാരം വേണം നിങ്ങൾ പ്രവർത്തിക്കാന്. നിങ്ങളുടെ അശ്രതാ കാരണം എന്തങ്കിലും തെറ്റ് സംഭവിച്ചാൽ ഇവിടെ പല മാറ്റവും സംഭവിച്ചേക്കാം അതുകൊണ്ട് നിങ്ങൾ എല്ലാം സൂക്ഷിച്ചു ചെയ്യണം.
  വില്ല് : എല്ലാം നല്ലപോലെ നടക്കും ജോൺ, പേടിക്കേണ്ട.
  ജോൺ : പിന്നെ ഒരു കാര്യം നിങ്ങൾ ഈ വാച്ച് ഉപയോഗിച്ചു അനധികൃഥാ ചാട്ടങ്ങൾ ചാടരുത്. അത് ടൈം ലൈനിൽ വലിയമാറ്റം സംഭവിക്കും.
  സെബാസ്റ്റ്യൻ : ആദ്യം ഏതു വർഷത്തി ലേക്കആണ് ഞങ്ങൾ പോകേണ്ടത് mr.ജോൺ?
  ജോൺ : 2017 ഏപ്രിൽ 26 ആ സിഗ്നൽ ഭൂമിയിലേക്ക് വന്ന ദിവസം,ഭൂമിയിലെ പ്രശനം തുടങ്ങിയ വർഷം. നിങ്ങൾ പോകുന്നത് 2017 ഏപ്രിൽ 1ലേക്ക് . ഇപ്പോൾ പോയി ഉറങ്ങിക്കോളൂ നാളെ വലിയ ഒരു യാത്ര ചെയ്യാനുള്ളതാണ് .
  സെബാസ്റ്റ്യൻ : അതെ വലിയ ഒരു യാത്ര.
  ( സെബാസ്റ്റ്യനും വില്ലും എയുന്നേറ്റ് കിടക്കാൻ പോകുന്നു. ജോൺ അവിടെത്തന്നെ പലതും ആലോചിച്ചു കിടക്കുന്നു )ഭാഗം–2( നേരംവെളുത്തു ഒരു 9മണി ആയപ്പോൾ ജോൺ എയുന്നേറ്റ് വന്നു, മറ്റുള്ളവരെ വിളിച്ചു ഉണർത്തി. അവർ രണ്ട് പേരും എയുന്നേറ്റു വന്നു )
  ജോൺ : രണ്ടു പേരും ഭക്ഷണം കഴിച്ചുവരു, നിങ്ങൾക്ക് പോകാൻ സമയം ആയി.
  ( അവർ ഭക്ഷണം കഴിച്ചു ജോണിന്റെ അടുത്തു പോയി. ജോൺ അവിടെ ഒരു ബുക്കിൽ എന്തക്കയോ എഴുതി കൊണ്ടിരിക്കുകയാണ് അവർ ജോണിന്റെ അടുത്തു ചെന്നു )
  വില്ല് : ജോൺ എന്തായി എല്ലാം തയ്യാറല്ലേ? ഞങ്ങൾ റെഡിയായി.
  ( ജോൺ അവർക്ക് കുറച്ചു പണം നൽകുന്നു എന്നിട്ട് അവരോടായി പറഞ്ഞു )
  ജോൺ : ഇത് ആ കാലത്ത് നിലവിൽ ഉള്ള ആ കാലത്തെ സർക്കാർ നിർമിഥ പണം ആണ്. ഞാൻ ഇത് വെറുതെ സൂക്ഷിച്ചു വെച്ചതാണ്. ഇത് നിങ്ങൾക് അവിടുത്തെ ചിലവിനു ഉപയോഗിക്കാം.
  ( സെബാസ്റ്റ്യൻ ആ പണം വാങ്ങി പോകറ്റിൽ ഇടുന്നു )
  ജോൺ : പിന്നെ ഒരു കാര്യം നിങ്ങൾ ഇന്നു കാണുന്ന ഭൂമിയിലേക്കല്ല നിങ്ങൾ പോകുന്നത്. വളരെ വ്യത്യാസം ഉണ്ടാകും, നിങ്ങളെ മയക്കുന്ന പല കാര്യങ്ങളും ഉണ്ട് അവിടെ, അതിൽ ഒന്നും മയങ്ങാതെ വേണം നിങ്ങൾ കാര്യങ്ങൾ ചെയ്യാൻ. എപ്പോഴും ഞാൻ പറയാറുള്ള പോലെ സൂക്ഷിക്കുക. ഇതു നമുക്ക് വേണ്ടിയല്ല ഈ ഭൂമിക്ക് വേണ്ടി നമുക്ക് നഷ്ട്ടപെട്ടവർക്ക് വേണ്ടി. അത് ഓർമയിൽ ഉണ്ടാകണം.
  വില്ല് : ok, ഞങ്ങൾ പോകുന്നു. നമ്മൾ വീണ്ടും കാണും ജോൺ
  സെബാസ്റ്റ്യൻ : അതെ നമുക്ക് വീണ്ടും കാണാം ജോൺ
  ജോൺ : കാണില്ല, നിങ്ങൾ ഈ മിഷനിൽ വിജയിച്ചാൽ നമ്മൾ തമ്മിൽ ചിലപ്പോൾ ഒരു ബന്ധവും ഉണ്ടാവില്ല. നമ്മുടെയെല്ലാം ടൈം ലൈനിൽ മാറ്റം സംഭവിക്കും. ഇനി കണ്ടാൽ തന്നെ എനിക്ക് നിങ്ങളെ തിരിച്ചറിയാൻ ആവില്ല but നിങ്ങൾക്ക് എന്നെ മനസിലാവും കാരണം നിങ്ങൾ ട്രാവലെർസാണ്, സമയ സഞ്ചാരികൾ, “The time travellers”. Ok good luck, mr.സെബാസ്റ്റ്യൻ and mr.വില്ല്. നിങ്ങൾ വിജയിക്കും എനിക്ക് പ്രതീക്ഷയുണ്ട്
  സെബാസ്റ്റ്യൻ : good by mr.ജോൺ
  വില്ല് : good by ജോൺ
  ജോൺ : ok, നിങ്ങളുടെ വാച്ചിൽ സമയം രേഖപെടുത്തു 2017 ഏപ്രിൽ 1
  ( വില്ലും സെബാസ്റ്റ്യനും സമയം വാച്ചിൽ രേഖപെടുത്തി പെട്ടന്ന് അവർ രണ്ട് പേരും ആ റൂമിൽ നിന്ന് മാഞ്ഞു പോയി. എന്റെ പരിക്ഷണം വിജയിച്ചു എന്നുപറഞ്ഞു ജോൺ അത്ഭുതംകൊണ്ടും സന്തോഷംകൊണ്ടും തുള്ളി ചാടി)ഭാഗം–3(വർഷം 2017 വില്ലും സെബാസ്റ്റ്യനും ഒരു കാട്ടിൽ ആണ് പ്രേത്യക്ഷപെട്ടത്. പ്രേത്യക്ഷപെട്ട ഉടനെ അവർ പരസ്പരം നോക്കി. എന്നിട്ട് അവർ രണ്ടുപേരുടെയും കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി അതിൽ 01/04/2017 time-10:15am എന്ന് അവർ കണ്ടു )
  സെബാസ്റ്റ്യൻ : വില്ല്, എന്തായി നമ്മൾ ഇപ്പോൾ 2017ൽ തന്നെയാണോ ഈ വാച്ച് വർക്ക്‌ ചെയ്തോ?
  വില്ല് : എനിക്ക് അറിയില്ല. നമ്മുക്ക് ഈ കാട്ടിൽ നിന്നും പുറത്തേക്ക് നടക്കാം. ആരെയെങ്കിലും കണ്ടാൽ അവരോട് സമയവും മറ്റും ചോദിക്കാം.
  ( ഇതും പറഞ്ഞു അവർ മുന്നിലോട്ട് നടന്നു കുറെ നടന്നപ്പോൾ അവർ ഒരു റോഡ് കണ്ടു. ആ റോഡിലൂടെ ധാരാളം വാഹനങ്ങൾ പോകുന്നു. റോഡിനടുതായി ധാരാളം കെട്ടിടങ്ങൾ, ആളുകൾ കൂടിനിന്നു സംസാരിക്കുന്നു അപ്പോൾ സെബാസ്റ്റ്യൻ അത്ഭുതത്തോടെ )
  സെബാസ്റ്റ്യൻ : ടാ, ഈ വാച്ച് വർക്ക്‌ ആയി. ജോൺ പറഞ്ഞപോലെ നമ്മുടെ സമയത്തുള്ള ഭൂമിയെക്കാൾ എന്ത് ഭംഗിയായിരിക്കുന്നു ഇത്.
  വില്ല് : അതെ അനാഥലയത്തിൽ ആയിരിക്കുമ്പോൾ ഈ കാലഘട്ടതെ കുറിച്ചുള്ള ബുക്കിൽ ഫോട്ടോ കണ്ടതോർമയില്ലേ നിനക്ക, വളരെ സുന്ദരം.
  സെബാസ്റ്റ്യൻ : ഇവിടെ ജീവിക്കാൻ തോന്നുന്നു
  വില്ല് : പറ്റില്ല നമ്മൾ ഇവിടെ വന്നത് ഈ ഭൂമിയെ ഇതുപോലെതന്നെ ഭാവിയിലും ആക്കാനാണ്.
  അവരുടെ കയ്യിൽ ഈ ഭൂമി കിട്ടാൻ പാടില്ല അതു തടയണം.
  സെബാസ്റ്റ്യൻ : വാ, നമുക്ക് ആരോടെങ്കിലും പോയി സമയം ചോദിക്കാം
  ( അവർ അവിടെ നിന്നും നടന്നു അവിടെ അടുത്തുണ്ടയിരുന്ന കടയിൽ ചെന്നു അവിടെ നിന്ന ഒരാളോട് വില്ല് സമയം ചോദിച്ചു
  അയാൾ : സമയം 10:30 ആയി
  വില്ല് : ചേട്ടാ, ഇത് ഏതാ വർഷം? പിന്നെ ഇത് ഏതാ സ്ഥലം?
  അയാൾ ഒരു സംശയതോടെ : 2017, ഇതു കൊച്ചി, നിങ്ങൾ ആരാ എവിടുന്നു വരുന്നു?
  ( വില്ലും സെബാസ്റ്റ്യനും അതിനു മറുപടി പറയാതെ അവിടുന്ന് വേഗം പോകുന്നു. )ഭാഗം–4(കൂറേ ദൂരം എത്തിയപ്പോൾ )
  സെബാസ്റ്റ്യൻ : നീ ഇതെങ്ങോട്ടാ ഞാൻ കുഴങ്ങി. എന്താ പ്ലാൻ അതു പറ ആദ്യം.
  വില്ല് : വർഷങ്ങൾക്ക് മുമ്പ് ISRO യിൽ വർക്ക്‌ ചെയ്തിരുന്ന Dr.റാം ISRO യിലെ തന്റെ ജോലി ഉപേക്ഷിച്ചു സ്വന്തം നാടായ കേരളത്തിൽ വന്നു താമസിച്ചു. താൻ ISRO യിൽ വർക്ക്‌ ചെയ്യുമ്പോൾ തന്നെ അയാൾ ഒരു കമ്പ്യൂട്ടർ ഉണ്ടാക്കിയിരുന്നു. “Alianse tracker”. അതുപയോഗിച്ചു ഏലിയന്സിന്ന് നമുക്ക് സിഗ്നൽ അയക്കാം. എന്നാൽ Dr.റാം അങ്ങോട്ട് സിഗ്നൽ അയച്ചില്ല അതിനു മുമ്പ് PROXIMA എന്ന ഗ്രഹത്തിൽ നിന്ന് ഇങ്ങോട്ട് സിഗ്നൽ വന്നു. അതിന് അയാൾ മറുപടി സിഗ്നൽ അയച്ചു. അങ്ങനെ അവർക്ക് മനസ്സിൽആയി ഈ ഗ്രഹത്തിൽ ജീവനുണ്ടന്ന് ബാക്കി നിനക്ക് അറിയില്ലേ എന്ത് സംഭവിച്ചെന്ന്.
  സെബാസ്റ്റ്യൻ : മ്മ്, എന്നിട്ട് എന്താ ചെയ്യുന്നേ?
  വില്ല് : ജോൺ തന്ന ചാർട്ട് പ്രകാരം ആദ്യം Dr.റാമിനേ കണ്ടത്തണം. അയാൾക്ക് ഏപ്രിൽ 26ന് ആണ് സിഗ്നൽ കിട്ടുന്നെ. അതിന്ന് അയാൾ 27ന് റിപ്ലൈ കൊടുക്കും. അത് തടയണം.
  സെബാസ്റ്റ്യൻ : ഇന്ന് ഏപ്രിൽ 1 ഇനിയും 25 ദിവസം ഉണ്ട്.
  വില്ല് : മ്മ്, ഈ 25 ദിവസം നമ്മൾ അയാളെ നിരീക്ഷിക്കണം, എന്നിട്ട് അയാളുമായി ഒരു ബന്ധം സ്ഥാപിച്ചു അയാൾ സിഗ്നൽ അയകാതെ തടയണം.
  സെബാസ്റ്റ്യൻ : എന്തിന്ന്, നീ ചിന്തിച്ചു നോക്ക് നമ്മൾ ജനിച്ചത് അനാഥാലയത്തിൽ. നിനക്കും എനിക്കും ആരുമില്ലായിരുന്നു, നിന്റെ കയ്യിൽ നിന്റെ അമ്മയുടെ ഒരു ഫോട്ടോ മാത്രം അതല്ലാതെ ഒന്നുമില്ല, പിന്നെ അവിടെ ഉണ്ടായിരുന്ന കുറച്ചു കൂട്ടുകാരും, ഓർമ വച്ച കാലം മുഴുവൻ അതിനുള്ളിൽ. അതും ഒരു യുദ്ധകാലത്ത്, മനുഷ്യൻ നശിച്ചു കൊണ്ടിരിക്കുന്ന കാലം. ആകെയുണ്ടായ ഫ്രണ്ട്സും മരിച്ചു.
  വില്ല് : അതിന്, നമ്മൾ അവരെയെല്ലാം തിരിച്ചു കൊണ്ടുവരാനല്ലേ ഇവിടെ വന്നത്.
  സെബാസ്റ്റ്യൻ : ok, അവരെ തിരിച്ചു കൊണ്ട് വരാം, ഭൂമിയെ രക്ഷിക്കാം, പക്ഷെ ഞാൻ പറഞ്ഞത് നമുക്ക് ഇപ്പോൾ സമയം ഉണ്ട് 25 ദിവസം, ഈ 25 ദിവസം നമ്മുക്ക് ഇവിടെ സുഖിച്ചു ജീവിക്കാം.
  വില്ല് : അത് പറ്റില്ല, ജോൺ പറഞ്ഞത് അറിയില്ലേ നിനക്ക് നാം ഇവിടെ എന്തെങ്കിലും വലിയ മാറ്റം ഉണ്ടാക്കിയാൽ അത് ചിലപ്പോൾ നമ്മെ തന്നെ ഇല്ലാതാക്കും. അതുകൊണ്ട് നാം സൂക്ഷിക്കണം.
  ( സെബാസ്റ്റ്യൻ തന്റെ കയ്യിൽ ഉള്ള പണത്തിൽ നിന്ന് കുറച്ചു വില്ല്ന് നൽകി. എന്നിട്ട് )
  സെബാസ്റ്റ്യൻ : നീ അയാളെ 25 ദിവസം നിരീക്ഷിച്ചു അയാളുമായി ബന്ധം സ്ഥാപിക്കാൻ നോക്ക്. ഞാൻ 20 നീ എവിടെ ഉണ്ടങ്കിലും അവിടെ ഞാൻ വരും
  വില്ല് : വേണ്ട buddy, അത് വേണ്ട
  സെബാസ്റ്റ്യൻ : ഇല്ല ഞാൻ ഇവിടെ കുറച്ചു ദിവസം ആസ്വദിച്ചു ജീവിക്കും അത് ഞാൻ ഉറപ്പിച്ചു.
  വില്ല് : ok, നിനക്ക് എന്തങ്കിലും പ്രശ്നം ഉണ്ടായാൽ അപ്പോൾ തന്നെ നീ 2050ലേക്കു തിരിച്ചു പോകണം. പിന്നെ നീ സൂക്ഷിക്കണം. ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും
  സെബാസ്റ്റ്യൻ : ഓക്കേ buddy, ഞാൻ വരും ഉറപ്പ്.
  ( അങ്ങനെ അവർ അവിടെ നിന്നും രണ്ട് വഴിക്ക് പോകുന്നു വില്ല് Dr.റാമിനെ കണ്ടതാനും സെബാസ്റ്റ്യൻ ജീവിതം 20 ദിവസം ആഘോഷിക്കാനും)

  ഭാഗം–5

  ( സെബാസ്റ്റ്യന്റെ അടുത്ത് നിന്നും വില്ല് പോയി. വില്ല് കുറേ ദൂരം സഞ്ചാരിച്ചു. കയ്യിൽ ആകെ സെബാസ്റ്റ്യൻ തന്ന കുറച്ചു പണവും പിന്നെ Dr.റാമിനെ കുറിച്ചുള്ള വിവരങ്ങളും.അതുമായി വില്ല് Dr.റാമിനെ തിരഞ്ഞു നടന്നു. അങ്ങനെ 20 ദിവസം കഴിഞ്ഞു.ഏപ്രിൽ 21.സെബാസ്റ്റ്യൻ വരാം എന്നു പറഞ്ഞ ദിവസം കഴിഞ്ഞു. വില്ല് റാമിന്റെ സ്ഥലം കണ്ടത്തി. വില്ല് Dr.റാമിന്റെ വീടുള്ള പരിസരത്തു എത്തി അവൻ അവിടെ ഉണ്ടായിരുന്ന ഒരാളോട് ISRO യിൽ വർക്ക്‌ ചെയ്തിരുന്ന Dr.റാമിന്റെ വീട് എവിടെ എന്ന് ചോദിച്ചു, അയാൾ കാണിച്ചുകൊടുത്തു. അവൻ Dr.റാമിന്റെ വീട്ടിലേക്കു നടന്നു പോകുന്ന വഴി സെബാസ്റ്റ്യനെ കണ്ടു )
  വില്ല് : ടാ, നീ എവിടായിരുന്നു. നീ വരാം എന്നു പറഞ്ഞ ദിവസം കഴിഞ്ഞപ്പോൾ ഞാൻ കരുതി നീ തിരിച്ചു പോയന്ന്.
  സെബാസ്റ്റ്യൻ : ഇല്ലടാ, കൈയിൽ ഉള്ള പണം കയ്യുന്നത് വരെ സുഖിച്ചു പിന്നെ കഷ്ട്ടത്തിലായി. എനിക്ക് ഒന്നു മനസ്സിൽ ആയി നമ്മുക്ക് നമ്മുടെ സമയം തന്നെയാണ് നല്ലത്. ഇത് നമ്മുടെ സമയം അല്ല. ഇവിടെ നമ്മൾ വന്നത് വലിയ ഒരു മിഷൻ തീർക്കാൻ വേണ്ടിയാണ് അത് നാം തീർക്കും.
  വില്ല് : yes, നമ്മൾ പകുതി വിജയിച്ചു ഞാൻ Dr.റാമിനെ കണ്ടത്തി
  സെബാസ്റ്റ്യൻ : എവിടെ അയാളുടെ വീട് വില്ല്?
  വില്ല് : വാ ഇവിടെ അടുത്താണ്, നമ്മുക്ക് ഇനി വെറും 5ദിവസം ഒള്ളു അപ്പോയെക്കും അയാളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.
  സെബാസ്റ്റ്യൻ : എങ്കിൽ വാ നമ്മുക്ക് പോകാം.
  ( അങ്ങനെ അവർ Dr.റാമിന്റെ വിട്ടിൽ എത്തി. അവിടെ ആൾ അനക്കം ഒന്നും ഇല്ലാത്ത പോലെ അവർ വാതിലിൽ ചെന്നു മുട്ടി.കുറച്ചു കഴിഞ്ഞപ്പോൾ പ്രായമായ ഒരാൾ പുറത്തു വന്നു )
  വില്ല് : ഇത് Dr.റാമിന്റെ വീടല്ലേ?
  ( പുറത്തു വന്ന ആൾ അതെ എന്നും ഞാൻ തന്നെയാണ് നിങ്ങൾ പറഞ്ഞ Dr.റാം എന്നും അവരോട് പറഞ്ഞു )
  സെബാസ്റ്റ്യൻ : എങ്കിൽ സാർ ഞങ്ങൾക്ക് നിങ്ങളുടെ ഒരു സഹായം വേണം.
  വില്ല് : സാർ കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്
  Dr.റാം : വരു അകത്തിരുന്ന് സംസാരിക്കാം.
  (അവർ മൂന്നുപേരും അകത്തെക്കു പോയി )

  ഭാഗം–6

  ( അവർ മൂന്നുപേരും അകത്തുവന്നു ഇരുന്നു )
  Dr.റാം : എന്താണ് നിങ്ങൾക്ക് വേണ്ടതു. എന്താണ് പ്രശ്നം?
  സെബാസ്റ്റ്യൻ : സാർ, പ്രശ്നം ഗുരുതരം ആണ്. ഈ ഭൂമി അപകടത്തിലാണ്. സാർ കരുതിയാൽ നമ്മുക്ക് ഈ ഭൂമിയെ രക്ഷിക്കാം.
  Dr.റാം : ഭൂമി അപകടത്തിലോ ! നിങ്ങൾ എന്താ ഈ പറയുന്നേ?
  വില്ല് : സാർ, ഞാൻ എല്ലാം പറയാം. സാർ കണ്ടു പിടിച്ചൊരു കമ്പ്യൂട്ടർ “Alianse tracker”.
  Dr.റാം : അതെങ്ങനെ നിങ്ങൾക്ക് അറിയാം?
  വില്ല് : സാർ, ഞാൻ പറയുന്നത് മുഴുവൻ കേൾക്കു. 2017 ഏപ്രിൽ 26ന്ന് അതിലേക്ക് ഒരു സിഗ്നൽ വരും “Proxima Centauri b” എന്നാ ഗ്രഹത്തിലെ നിവാസികൾ അയക്കുന്ന സിഗ്നൽ. സാർ അതിന് ഏപ്രിൽ 27ന്ന് റിപ്ലൈ സിഗ്നൽ അയക്കും. അവിടുന്നാണ് പ്രശ്നം തുടങ്ങുന്നേ. പ്രോക്സിമക്കാർ ഭൂമിയിലേ മനുഷ്യരെകാൾ ബുദ്ധികൊണ്ടും പവർ കൊണ്ടും എല്ലാം കൊണ്ടും അവരാണ് മുന്നിൽ. നമ്മള് മനുഷ്യർക്ക് നമ്മുടെ ഭൂമിയെ തന്നെ കണ്ട്രോൾ ചെയ്യാൻ കയ്യുന്നില്ല, എന്നാൽ പ്രോക്സിമക്കാർ അവർ അവരുടെ ഗ്രഹം ആയ Proxima യെ നിയന്ത്രിക്കാൻ കഴിയുന്നവർ. അതായത് അവർക്ക് അവരുടെ ഗ്രഹത്തിൽ ഏതു കലാവസ്ഥ വേണം അവർക്ക് തീരുമാനിക്കാം അങ്ങനെ അവരുടെ ഗ്രഹതെ നിയന്ത്രിക്കുന്നവർ. അവർ അവരുടെ സോളാർ സിസ്റ്റം നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ അവരുടെ ഗ്രഹത്തിലെ ഊർജ സ്രോതാസുകൾ കഴിഞ്ഞു തുടങ്ങി. ഊർജ സ്രോതാസുകൾ ഉള്ള ഗ്രഹം അവർ തിരയാൻ തുടങ്ങി. അപ്പോഴാണ് സാറിന്റെ സിഗ്നൽ അവർക്ക് കിട്ടുന്നെ. അവർ ഭൂമിയിലേക്കു വന്നു ഭൂമിയെ പറ്റി പഠിക്കാൻ. ഭുമി എന്തുകൊണ്ടും അവർക്ക് പറ്റിയ ഗ്രഹം. പക്ഷെ ഒരു പ്രശ്നം ഉണ്ട് അവർക്ക്, മനുഷ്യർ. നമ്മെ നശിപ്പിക്കാൻ അവർ 2019ന്റെ അവസാനത്തിൽ മനുഷ്യനിൽ ഒരു വൈറസ് കടത്തി വിടും കൊറോണ എന്ന വൈറസ്. 2025 ആകുമ്പോയേക്കും ആ രോഗതെ മനുഷ്യൻ ഇല്ലാതാകും but അപ്പോയെക്കും ഭൂമിയിലെ 40% മനുഷ്യർ മരിച്ചു കാണും. അപ്പോൾ അവർ മനുഷ്യരുടെ മുന്നിൽ വരും ഭൂമി പിടിച്ചെടുക്കാൻ. ബാക്കി ഉള്ളവരിൽ 20% ആളുകളെ അവർ കൊല്ലും. 2050 ആകുമ്പോൾ ഭൂമി നശിച്ചു ബാക്കി ഉള്ള മനുഷ്യർ അവരെ പേടിച്ചു ഒളിച്ചു ജീവിക്കും. അപ്പോഴാണ് ജോൺ എന്നയാൾ ഭൂമിയെ രക്ഷിക്കാൻ ടൈം ട്രാവൽ നടത്താൻ 2 വാച്ച് കണ്ടു പിടിച്ചു.
  Dr.റാം : എന്നിട്ട് അത് വർക്ക്‌ ആയോ?
  സെബാസ്റ്റ്യൻ : വർക്ക്‌ ആയി, ഞങ്ങളേ രണ്ടു പേരെയും ജോൺ ആ വാച്ച് ഉപയോഗിച്ചു ഇങ്ങോട്ട് അയച്ചതാണ്. താങ്കളെ തടയാൻ ആ സിഗ്നൽ അയക്കതിരിക്കാൻ.
  Dr.റാം : നിങ്ങൾ പറയുന്നത് സത്യമാണോ? എനിക്ക് വിശ്വാസം ആകുന്നില്ല.
  സെബാസ്റ്റ്യൻ : സാർ, സത്യം ആണ്. അല്ലങ്കിൽ ആ കമ്പ്യൂട്ടറിനെ കുറിച്ച് ഞങ്ങൾ എങ്ങനെ അറിഞ്ഞു.
  Dr.റാം : നിങ്ങൾ പറയുന്നത് സത്യം ആണങ്കിൽ ഒരു പ്രശ്നം ഉണ്ട്.
  വില്ല് : എന്താണു സാർ പ്രശ്നം? പറയു.
  Dr.റാം : ഞാൻ ആണ് ആ കമ്പ്യൂട്ടർ കണ്ടുപിടിച്ചതു പക്ഷെ അത് എന്റെ കയ്യിൽ ഇല്ല എന്റെ ഫ്രണ്ടിന്റെ കയ്യിൽ ആണ്. കുറച്ചു വർഷം മുൻപേ അവൻ കൊണ്ട് പോയതാണ്. അവനായിരിക്കാം റിപ്ലൈ സിഗ്നൽ നൽകുന്നത്. അവനെയാണ് നിങ്ങൾ തടുക്കെണ്ടത്ത്‌.
  വില്ല് : സാർ അയാള് എവിടേയാണുള്ളത്?
  Dr.റാം : എനിക്കറിയാം പക്ഷെ ഇവിടെ നിന്നു നാം കുറേ യാത്ര ചെയ്യണം.
  സെബാസ്റ്റ്യൻ : അതിന് ഇനി സമയം ഇല്ല. ഇനി 5 ദിവസം മാത്രം ഒള്ളു.
  Dr.റാം കുഴപ്പം ഇല്ല നമ്മുക്ക് അവിടെ നാളെ തന്നെ എത്താം…
  വില്ല് :അയാളുടെ പേരെന്താനണ്?
  Dr.റാം : റോയ്, Dr.റോയ്..
  വില്ല് : എങ്കിൽ നമ്മുക്ക് അവിടേക്ക് ഇപ്പോൾ തന്നെ പോകാം.
  Dr.റാം : ശരി.

  ഭാഗം–7

  ( അവർ മൂന്ന് പേരും യാത്ര തുടങ്ങി. Dr.റോയിയെ അവർ കണ്ടത്തി. Dr.റോയിയുടെ വീട്ടിൽ….. )
  Dr.റോയ് : റാം എത്ര നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്. പിന്നെ ഇവരെല്ലാം ആരാണ്.
  Dr. റാം : എല്ലാം ഞാൻ പറയാം ഞങ്ങൾക്ക് നിന്റെ ഒരു സഹായം വേണം.
  Dr. റോയ് : സഹായമോ? എന്ത്?
  ( അവർ റോയിയോട് കാര്യങ്ങൾ പറയുന്നു )
  Dr. റോയ് : എന്തൊക്കെയാ നിങ്ങൾ ഈ പറയുന്നേ. ടൈം ട്രാവൽ വർക്ക്‌ ആയന്നോ. നിങ്ങൾ രണ്ടു പേരും ഭൂഥകാലേതെത്തി എന്നോ? ഇതൊന്നും സത്യമല്ല. ഞാൻ നിങ്ങളെ വിശ്വാസിക്കില്ല. ടൈം ട്രാവൽ ഒരിക്കലും സത്യമല്ല. അതും ഭൂഥകാലേതെത്തിലേക്കു ടൈം ട്രാവൽ ചെയ്യാൻ ഒരിക്കലും പറ്റില്ല.
  സെബാസ്റ്റ്യൻ : സാർ ഞങ്ങളെ വിശ്വാസിക്കാണം ഭൂമി വലിയൊരു പ്രശ്നം നേരിട്ട്കൊണ്ടിരിക്കുന്നു ഞങ്ങളുടെ സമയത്തിൽ.
  Dr.റാം : റോയ് ഇവർ പറഞ്ഞത് സത്യം ആണ്. ഏപ്രിൽ 26ന് കമ്പ്യൂട്ടറിലെക്ക് വരുന്ന ആ സിഗ്നൽ അതിന് നീ റിപ്ലൈ നൽകരുത്.
  Dr.റോയ് : ok, അപ്പോൾ ആ കാലത്ത് ഇതിനെ നേരിടാൻ., നാസ, isro, മറ്റു സ്പേസ് ഏജൻസികൾ ഒന്നുമ്മില്ലേ. അമേരിക്കഇല്ലേ, എന്നിട്ട് ഈ രണ്ട് പയ്യൻ മാരണോ ഭൂമിയെ രക്ഷിക്കാൻ പോകുന്നെ?
  സെബാസ്റ്റ്യൻ : സാർ. അമേരിക്കഎല്ലാം നശിച്ചു കഴിഞ്ഞു നാസ, isro എല്ലാം തീർന്നു 2050ൽ ഭൂമിയിലെ വെറും 30% ആളുകൾ മാത്രമേ ജീവിച്ചിരിക്കുന്നത്. അതും ഈ ഏലിയന്സിനെ ഭയന്ന്.
  Dr.റോയ് : എനിക്ക് ഇതൊന്നും വിശ്വസിക്കാൻ ആവുന്നില്ല
  ( അവർ മൂന്നു പേരും Dr. റോയ്യിയെ കാര്യങ്ങൾ പറഞ്ഞു മനസില്ലാക്കുന്നു. അങ്ങനെ കമ്പ്യൂട്ടർ അവർ നശിപ്പിക്കുന്നു. പെട്ടന്ന് വില്ലും സെബാസ്റ്റ്യനും മാഞ്ഞു പോകുന്നു അവർ രണ്ടു പേരും ഭാവി റെഡിയാക്കുന്നു. എന്നാൽ ടൈം ട്രാവൽ ചെയ്ത് ടൈം ലൈനിൽ മാറ്റം വരുത്തിയത് കൊണ്ട് അവർ ഈ ലോകത്തിൽ നിന്ന് ഇല്ലാതാവുന്നു അവർ “പാരലൽ ലോകത്തിലേക്ക് ” പോകുന്നു. കഥ അവസാനിക്കുന്നില്ല അവർ അവിടെ നിന്ന് തിരിച്ചു വരുമോ? )

  ******************************************************

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: LOOP – Time Travel Story by SEVEN AM – Aksharathalukal Online Malayalam Story

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!