Skip to content

എന്റെ രാജകുമാരന്

my prince story

രാത്രി നിലാവിനെ നോക്കി നിന്നപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി!
ഉറങ്ങിയിട്ട് ദിവസങ്ങൾ ആവുന്നു…ഇന്ന് രാത്രി എന്റെ ആദിക്ക പോവുകയാണ്…..
എന്നിൽ നിന്നും ഒരുപാട് ദൂരേക്ക്……..
ആ മുഖം ഒന്ന് പോകുന്നതിനു മുന്നേ കാണുവാൻ വേണ്ടി….സന്ധ്യ സമയം മുതൽ ഞാൻ ജനലിന്റെ അരികിൽ കാത്ത് നിൽക്കുകയാണ്…..
ഓരോ പ്രാവശ്യവും വന്ന് പോകുമ്പോൾ…എനിക്ക് നൽകുന്ന പുഞ്ചിരി… അത് മാത്രം ആണ്….എന്റെ മനസ്സ് മുഴുവനും…

ഒരിക്കലും പരസ്പരം സംസാരിക്കാതെ…കണ്ണുകൾ കൊണ്ട് പ്രണയിച്ചു….
പക്ഷേ….ഉറപ്പില്ല…എനിക്ക് മാത്രം ആണോ പ്രണയം എന്ന്…!!
തൊട്ട് അടുത്തുള്ള ഗേറ്റ് കടന്ന് കാർ പോയപ്പോൾ…ഒരു നൊട്ടത്തിനു വേണ്ടി എന്റെ കണ്ണുകൾ കൊതിച്ചു…പക്ഷേ…പ്രതീക്ഷിച്ചത് ഒന്നും തന്നെ നടകാതത് കൊണ്ട്…വിങ്ങി പൊട്ടി കൊണ്ട് ഞാൻ അകത്തേക്ക് പോയി!!
എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്ത് കൂടായിരുന്നോ?? ആ ഒരു നോട്ടം മതിയായിരുന്നു…ഇനി ഒരു വർഷത്തേക്ക് എനിക്ക് കഴിയാൻ….
എന്റെ സങ്കടങ്ങൾ മുഴുവനും തലയിണയോട് പറഞ്ഞ് തീർത്ത്!

“ആദം ദിനാൻ” …എന്റെ മാത്രം ആദിക്ക….
കുടുംബത്തിന് വേണ്ടി…പഠിപ്പ് നിർത്തി പ്രാവസപട്ടം അണിഞ്ഞവൻ…
എന്റെ സിയയുടെ ഇക്കാ!! “സിയ “എന്ന് ഞാൻ വിളിക്കുന്ന എന്റെ “ഫിസ ദിനാൻ”..
ഞാനും സിയയും സൗഹൃദം തുടങ്ങിയിട്ട്…വർഷം പത്ത് കഴിയുന്നു….
അടുത്തടുത്ത് ആണ് വീടുകൾ… അത് കൊണ്ട് തന്നെ…. ഞങ്ങൾ കളിക്കൂട്ട്‌കാരയിരുന്നു….
അന്നൊക്കെ എനിക്ക് ആദിക്കയേ അധികം പരിചയം ഇല്ല…പുള്ളിക്കാരൻ ദുബൈയിൽ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പഠിച്ചത്….സാമ്പത്തികമായി വളരെ ഉയരത്തിൽ ഉള്ള കുടുംബം!

മിക്ക ദിവസങ്ങളിലും ഞാൻ അവളുടെ വീട്ടിൽ നിന്നുമാണ് മൂന്ന് നേരവും ഭക്ഷണം കഴിക്കാറുള്ളത്…
എനിക്ക് എന്റെ സ്വന്തം ഉമ്മിയേ പോലെ ആണ് ഷേഹ ആൻറി…അവരുടെ സ്വന്തം മകളെ പോലെ ആണ് എന്നെ നോക്കുന്നത്….
എനിക്ക് ഉമ്മ ഇല്ലാത്ത ഒരു കുറവും തോന്നിയിട്ടില്ല…
വാപ്പയുടെ കൂടെ ഉള്ള ജീവിതം മടുത്ത് എന്ന് പറഞ്ഞ്…എന്നെയും എന്റെ ഇക്കുവിനെയും വാപ്പിയെയും വിട്ട് ഉമ്മി പോയിട്ട് വർഷം 20 കഴിയുന്നു….
ഞങ്ങൾക്ക് വേണ്ടി വാപ്പ വേറെ ഒരു നിക്കാഹ് പോലും കഴിച്ചിട്ടില്ല…എനിക്കും എന്റെ ഇക്കുനും വേണ്ടി ചോര നീരാക്കി ജീവിക്കുന്ന മനുഷ്യൻ…
എന്റെ ഇക്കുവാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്…
എന്റെ മാത്രം ഫാദിക്ക…
ഞാൻ എന്റെ ഇക്കു വിൻറെ നിഹ….”നിഹാല ഷെറിൻ”
വാപ്പ ദുബിയിൽ ആണ്…വർഷത്തിൽ ഒരിക്കൽ മാത്രം വരും…
ഉമ്മി പോയതോടെ… വാപ്പാക്ക്‌ നാട് വെറുത്ത്..
ഞങ്ങളെയും കൂടെ കൂട്ടാൻ ഒരുപാട് ശ്രമിച്ചതാണ്…പക്ഷേ ഞാനും ഇക്കുവും ഒരേ വാശിയിൽ തന്നെ നിന്ന്…
വേറെ ഒന്നും കൊണ്ടല്ല…ഞങ്ങളുടെ ഫ്രണ്ട്സ് എല്ലാം ഇവിടെ ആണ്…ഞങ്ങൾക്ക് ആകെ കൂട്ട് അവരൊക്കെ ആണ്…
അന്ന് മുതൽ..എന്റെ ഉമ്മിയു വാപ്പയും എല്ലാം എന്റെ ഇക്കു ആണ്….എന്റെ ജീവന്റെ ജീവൻ…
ഇക്കുവിന് ഒരു പെണ്ണ്കുട്ടിയെ ഇഷ്ടം ആണ്… കോളേജിൽ കൂടെ പഠിക്കുന്ന ഒരു കുട്ടി ആണ്…!
അവരുടെ പ്രണയം…സ്കൂൾ കാലം മുതലേ തുടങ്ങിയത് ആണ്… !
ഞങ്ങൾ പരസ്പരം പറയാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല…..
ആദിക്കയുടെ കാര്യവും..എല്ലാം…ഒരു മടിയും ഇല്ലാതെ ഞാൻ പറയാറുണ്ട്…
എന്റെ ഓരോ വർത്തമാനം കേട്ട്…വായും തുറന്ന് ഇരിക്കൽ ആണ് പ്രാധാന പണി!!

ഞാൻ ഇപ്പൊ ഡിഗ്രീ രണ്ടാം വർഷം ആണ്…ഞാനും സിയയും ഒരുമിച്ച്…ഒരു കോളേജിൽ തന്നെയാണ് ചേർന്നത്…അത്രയ്ക്ക് ആത്മബന്ധം ആണ് ഞങ്ങൾ തമ്മിൽ….
എനിക്ക് ആദിക്കയോട് ഉള്ള ഇഷ്ടം…ആദ്യം കണ്ട് പിടിച്ചതും അവള് തന്നെയാണ്…..പക്ഷേ…എന്തുകൊണ്ടോ…പുള്ളിക്കാരന് മാത്രം ഒന്നും മനസിലാകുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു തരം വിഷമം ആണ്….!!
എന്റെ സ്വപ്നത്തിലെ…. രാജകുമാരൻ….”ആദം ദിനാൻ….”നിനക്ക് ആയി…ഞാൻ എന്റെ ഹൃദയം ഒഴിച്ച് ഇട്ട് തുടങ്ങിയിട്ട്…വർഷം…ആറ് ഏഴ് ആവുന്നു….
നിന്റെ ആ പൂച്ച കണ്ണ്… അത് മാത്രം ആണ്…പ്രണയിക്കനോ പ്രണയിക്കപ്പെടാനോ താൽപര്യം ഇല്ലാതെ ഇരുന്ന ഞാൻ വീണ് പോയതിന്റെ കാര്യം…. ആ കണ്ണുകളിലേക്ക് നോക്കുന്ന ഓരോ നിമിഷവും…ഞാൻ എന്നെ തന്നെ മറന്നു പോകാറുണ്ട്!!
ആദികാക്ക് കൊടുക്കാൻ വേണ്ടി…ഓരോ തവണ വരുമ്പോഴും…ഞാൻ ഓരോ കത്തുകൾ എഴുതാറുണ്ട്…അതിൽ എന്റെ പ്രണയം മാത്രം ആണ് നിറഞ്ഞ് നിന്നിരുന്നത്…പക്ഷേ… കത്തുകൾ എഴുതിയ ശേഷം എന്റെ ഡയറിയിൽ തന്നെ സൂക്ഷിച്ച് വേക്കാറാണ് പതിവ്….!! ആ പൂച്ച കണ്ണുകൾ കാണുമ്പോൾ…ഞാൻ അടി മുടി വിറക്കാൻ തുടങ്ങും….അത്രയ്ക്ക് ഭയം ആണ്…എനിക്ക് ആ മനുഷ്യനെ…!!
ഒരു ഏഴ് വർഷങ്ങൾക്ക് മുന്നേ ആണ്…ഞാൻ ആദ്യമായിട്ട് ആദിക്കനെ കാണുന്നത്….
ചെറുപ്പത്തിൽ കണ്ട ഓർമ മാത്രമേ ഉള്ളൂ….
_____________________________________________

നിഹ……..
എന്താ സിയ കുട്ടി…??രാവിലെ തന്നെ
ഇക്കു… അവള് എഴുന്നേറ്റില്ല അല്ലേ??
നല്ല അടിപൊളി ഉറക്കം ആണ് ….മുകളിൽ ഉണ്ട്..നീ അങ്ങോട്ട് പോക്കോ….
അതൊക്കെ പോട്ടെ…ആദി എപ്പോൾ എത്തും??
വൈകിട്ട് എത്തും…. ഇക്കു..
അവനോട് എത്ര തവണ പറഞ്ഞത് ആണ്…ഇവിടെ നിന്ന് വല്ലതും പഠിക്കാം
അപ്പോൾ …അവന്…ദുബൈയിൽ തന്നെ പോകണം എന്ന്…. നമ്മളെ ഒക്കെ ഓർമ കാണുമോ എന്തോ അവന്!!
എന്ത് വർത്തമാനം ആണ് ഇക്കു ഇത്… !!

മ്മ്..മതി മതി..നീ മുകളിലോട്ട് പൊക്കോ!!വൈകിട്ട് ഞാൻ വീട്ടിലോട്ടു വരാം….

ടീ… നിഹാ…ഇത് എന്ത് ഉറക്കം ആണ് മോളെ…വാ മതി..
ഇന്ന് ഞായറാഴ്ച അല്ലേ…ഞാൻ കുറച്ച് കൂടി ഒന്ന് കിടന്നൊട്ടെ…എന്തിനാണ് നീ രാവിലെ കുറ്റിയും പറിച്ച് വന്നത്….
അതേ..ഇന്ന് എന്റെ ഇക്കാ വരുന്ന ദിവസം ആണ്…അത് കൊണ്ട്..മോൾ രാവിലെ മുതലേ അവിടെ വേണം…..
നിന്റെ ഇക്കാ വരുന്നതിനു ഞാനാ എന്തിനാ മോളേ..എന്റെ ഉറക്കം കളയുന്നത്??
ഓഹോ…അപ്പൊ…അങ്ങനെ ആണ് അല്ലേ..ശെരി…

ടീ..പിനങ്ങാൻ അല്ല പറഞ്ഞത്..നീ ഒരു അഞ്ച് മിനിറ്റ് കാത്ത് ഇരിക്ക്..ഞാൻ ദേ വരുന്നു……

അവളുടെ കൂടെ ആ വീട്ടിലേക്ക് പോയപ്പോൾ…പതിവില്ലാത്ത പോലെ എന്റെ ഹൃദയം വല്ലാതെ മിടിക്കൻ തുടങ്ങി…
പടച്ചോനെ…ഇനി വല്ല അറ്റക്കും ആണോ??എനിക്ക് ഇത് എന്ത് പറ്റി….!!
വീട്ടിൽ ഒരുപാട് ബന്ധുക്കൾ ഒക്കെ ഉണ്ടായിരുന്നു…
ഏകദേശം ആറു വർഷത്തോളം ആയി അവളുടെ ഇക്കാ നാട്ടിൽ വന്നിട്ട്….!! ദുബൈയിൽ ഇതിനും വേണ്ടി എന്താണോ എന്തോ കാണാൻ ഉള്ളത്!!

തുള്ളി ചാടി ഞാനും അവളും കൂടി…നമ്മുടെ സ്ഥിരം സ്ഥലമായ ബാൽക്കണിയിൽ ചെന്ന് സ്ഥാനം പിടിച്ച്….!
ഓരോ കഥകൾ പറഞ്ഞ്…സമയം പോയത് അറിഞ്ഞത് ഇല്ല….!!
അങ്ങനെ വൈകുന്നേരമായപ്പോഴേക്കും മുറ്റത്ത് ഒരു കാർ വന്നുനിന്നു…..
വീട്ടിൽ ഉളളവർ ഒക്കെ അവിടേക്ക് പോയി…ഞാൻ മാത്രം അവിടെ തന്നെ നിന്നു…..
കാറിന്റെ മുന്നിൽ നിന്ന്…കണ്ണാടി ഒക്കെ വെച്ച് ഇറങ്ങുന്ന ആ രൂപം കണ്ട് എന്റെ തല കറങ്ങി !!
ഏകദേശം ആറടി പൊക്കം……കാണാൻ ഒരു അറബിയെ പോലെ ഉണ്ട്…
കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ വിറക്കാൻ തുടങ്ങി…
ആ കണ്ണാടി കണ്ണിൽ നിന്നും മാറ്റിയ നിമിഷം…എന്റെ ഉള്ളിൽ തോന്നിയ എല്ലാ ഭയവും…അലിഞ്ഞ് ഇല്ലാതെ ആയി….
ആ പൂച്ച കണ്ണ് കണ്ടതും….ഇതുവരെയും തോന്നാത്ത ഒരു തരം…വികാരം എന്നെ പിടിപെട്ട്….
റബ്ബേ…… എനിക്ക് ഇത് ഒന്നും കണ്ട് നിൽക്കാൻ വയ്യെ…..
അങ്ങനെ സിയയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ പോയപ്പോൾ ആണ്…പിന്നിൽ നിന്നും ഒരു വിളി കേട്ടത്…

നിഹാ…….
ആ വിളിയിൽ…എന്റെ കാലുകൾ അനുസരണയോടെ നിന്നു…
എന്നെ ഓർമ ഉണ്ടോ തനിക്ക്???
ഞാൻ തിരഞ്ഞ് നോക്കിയതും…എനിക്ക് ആ രണ്ട് പൂച്ച കണ്ണുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ…

എടോ…ഇയാളോട് ആണ് ചോദിച്ചത്…ഓർമ ഉണ്ടോ എന്നെ??
മ്മ് ഓർമ ഉണ്ട്…എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചിട്ട്‌… ആ മുഖത്തേക്ക് പോലും ഒന്നും നോക്കാതെ..ഞാൻ അവിടുന്ന് വെച്ച് പിടിച്ച്….
എന്റെ മുറിയിൽ എത്തിയിട്ടും…എന്റെ ഹൃദയം വല്ലാതെ ഇടിച്ച് കൊണ്ട് ഇരുന്നു….
റബ്ബേ..ഇത് എന്താണ് ഇങ്ങനെ…ഞാൻ ഇപ്പൊൾ മരിച്ച് പോവുമല്ലോ!!

ജനലിൽ കൂടി നോക്കിയപ്പോൾ…വീണ്ടും ആ പൂച്ച കണ്ണുകൾ എന്റെ കണ്ണിൽ ഉടക്കി…എന്നെ കണ്ട് എന്ന് മനസ്സിലായപ്പോൾ…ഒരു വളിച്ച ചിരി പാസാക്കി…ജനൽ അടച്ച്… കട്ടിലിൽ ചെന്ന് ഇരുന്നു….
അയ്യേ…മോശം ആയി പോയി!
എന്ത് കരുതി കാണും……
എന്റെ ഒരു കാര്യം!!!ഇനി ഞാൻ ഇങ്ങനെ അവിടേക്ക് പോകും!

അങ്ങനെ വേറെ ഏതോ മാന്ത്രിക ലോകത്ത് ഇരുന്നപ്പോൾ ആണ്…സിയ മുറിയിലേക്ക് വന്നത്….
ടീ..പൊട്ടി…നീ എന്ത് ഓട്ടം ആയിരുന്നു…ഇക്കാ നിന്നെ പിടിച്ച് തിന്നാൻ വന്നോ??മര്യാദക്ക് അവിടേക്ക് വന്നോ!!
ഞാൻ എവിടേക്കും ഇല്ല….എനിക്ക് വയ്യ എന്റെ മോളെ….

അത് ഒന്നും പറഞ്ഞാല് പറ്റില്ല….
അത്രയും പറഞ്ഞ്…എന്റെ കൈകൾ ബലമായി പിടിച്ച് കൊണ്ട് അവിടുന്ന് പോയി!!
റബ്ബേ..ഞാൻ നിന്റെ അടുത്തേക്ക് ഇതാ വരുന്നു…!!

_______________________________________________

ആഹാ…മോൾ എവിടെ ആണ് പോയത്!
അത് പിന്നെ ഉമ്മി….ഞാൻ….!!
മതി മതി….വന്ന് വല്ലതും കഴിക്കാൻ നോക്ക്…

നിഹ… ടാ വാ… ഇക്കാനേ ഒന്ന് പരിചയപെട്ടിട്ട്‌ വരാം….
ഞാൻ എന്തിനാണ് വരുന്നത്….അതിന്റെ ആവശ്യം ഇല്ല…..!!
എന്റെ പൊന്നു മോളെ… ഇക്ക നിന്നെ കൊല്ലത്തില്ല…

അങ്ങനെ ഞാൻ വിറച്ച് ഒരു പരുവമയി കൊണ്ട് സിയയുടെ കൂടെ പോയി….
ആ മുറിയിലേക്ക് കയറിയപ്പോൾ..തന്നെ ഒരു ദുബൈ” മണം” ഉണ്ടായിരുന്നു…
അവിടെ ആളിനെ കണ്ടത്തെ ഇല്ല….
നിഹ…നീ ഇവിടെ നിൽക്ക്… ഇക്ക ഇവിടെ ഉണ്ടായിരുന്നു….ഞാൻ ഒന്ന് നോക്കിയിട്ട് വരാം കേട്ടോ???
മ്മ്… ആ മുറിയിൽ വെച്ചിരുന്ന ഓരോ വസ്തുക്കളിലും എന്റെ കണ്ണ് പതിഞ്ഞു…
അങ്ങനെ ഓരോന്ന് നോക്കി നിന്നപ്പോൾ….ബാഗിന്റെ അടുത്ത് ആയിട്ട് ഒരു ഡെയറി എന്റെ കണ്ണിൽ പെട്ടു!!
അതിൽ ഒരുപാട് പേപ്പർ കഷണങ്ങൾ ഉണ്ടായിരുന്നു…
ഇങ്ങേർക്കു ഇത് എന്തിന്റെ ഭ്രാന്ത് ആണ്!!
അത് ഒന്ന് ചെറുതായി തുറന്ന് നോക്കിയപ്പോൾ ഞാൻ കണ്ട് എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നത്…
ഇതെന്താണ് സംഭവം എന്ന് അറിയാൻ വേണ്ടി…ഞാൻ രണ്ട് മൂന്ന് പേപ്പർ എടുത്ത് മടക്കി…കയ്യിൽ വെച്ച്…
തെറ്റാണ് ചെയ്തത്…എന്നാലും….എന്തോ…കത്തുകൾ ആണ് അത് എന്ന് കണ്ടപ്പോൾ…ഒരു ആഗ്രഹം !!

സിയയുടെ ഉപ്പ മരണപെട്ടത്തിനു ശേഷം ആണ്…പഠിക്കാൻ വേണ്ടി…ദുബായിക്ക് അവളുടെ ഇക്കാ പോയത്…പക്ഷേ..എത്ര ചിന്തിച്ചിട്ടും…എനിക്ക് അതിനോട് പൊരുത്ത പെടാൻ ആയില്ല….
ഒരിക്കലും…ഒരു മകനും…വാപ്പ ഇല്ലാത്ത ഒരു കുടുംബത്തെ ഒറ്റക്ക് ആകിയിട്ട്‌ സ്വന്തം സുഖത്തിനായി പോകില്ല എന്ന് മനസ്സ് പറഞ്ഞ് കൊണ്ടേ ഇരുന്നു!

അങ്ങനെ അവിടുള്ള ഓരോന്ന് നോക്കി നിന്നപ്പോൾ ആണ്…വാതിൽ തുറന്ന്… ഒരാള് അകത്ത് വന്നത്…
ഞാൻ ബാൽക്കണിയുടെ അടുത്തയിട്ട്‌ ആണ് നിന്നത്…അത് കൊണ്ട് തന്നെ എന്നെ കണ്ടില്ലയിരുന്ന്…പക്ഷേ.. ആ പൂച്ച കണ്ണുകൾ..അത് ഞാൻ കൃത്യമായി കണ്ട്….

അതേ…ഞാൻ ഇവിടെ ഉണ്ട്…കതക് അടകല്ലെ…
ആഹാ..ആരിത്ത്…നേരത്തെ എന്ത് ഓട്ടം ആയിരുന്നു നിഹ…
അത് ഞാൻ…..
മതി മതി…ഇവിടെ എന്താണ് കാര്യം..??

അത്…സിയ എന്നെ കൂട്ടി കൊണ്ട് വന്നത് അണ്…
എന്തായാലും വന്നത് അല്ലേ… ഇയാള് ഇങ്ങ് അടുത്ത് വാ…!!

പടച്ചോനെ…ഇനി ഞാൻ അത് എടുത്തത് കണ്ട് കാണുമോ??
എടോ..ഇവിടെ വാടോ!!

ഞാൻ അടുത്ത് ചെന്ന് നിന്ന്…
അപ്പോഴേക്കും അയാളുടെ ബാഗിൽ നിന്നും ഒരു ബോക്സ് എനിക്ക് നേരെ നീട്ടി…..
ഇതാ..ഇയാൾക്ക് വേണ്ടി വാങ്ങിയത് അണ്…!!ഒരു വാച്ച് ആണ് കേട്ടോ..!!

എനിക്ക് ഒരു തരം അൽഭുതം ആയിരുന്നു…എന്നെ പണ്ട് എങ്ങോ കണ്ട..ഇൗ മനുഷ്യൻ എനിക്ക് വേണ്ടി എന്തിനാണ് ഇതൊക്കെ!!

ഇഷ്ടപ്പെട്ടോ??
മ്മ്..ഇഷ്ടായി!
എന്നൽ പൊക്കോ…നമുക്ക് പിന്നെ കാണാം!എനിക്ക് നല്ല ക്ഷീണം ഉണ്ട്….

അതേ… ആദിക്ക..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??
മ്മ്..ചോദിച്ചോ!
സത്യം പറഞ്ഞാല്…പഠിക്കാൻ വേണ്ടി ആണോ
ഇയാൾ ദുബായിക്ക് പോയത്???
ഞാൻ ചോദിച്ച ചോദ്യത്തിന്…കണ്ണുകൾ ചിമ്മി ഒരു ചിരി ആയിരുന്നു മറുപടി…എന്നിട്ട് എനിക്കായി…വാതിൽ തുറന്ന് തന്നു…..
ഞാൻ ആ ബോക്സും കയ്യിൽ പിടിച്ച്…ഒരു പാവയെ പോലെ നടന്ന് ഇറങ്ങി!!

വീട് എത്തിയതും…ഞാൻ ആ വാച്ച് എടുത്ത് നോക്കി…
ഇങ്ങേർക് ഇത് എങ്ങനെ മനസ്സിലായി…ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട നിറം എന്ന്…
ആവോ…മിക്കവാറും സിയ പറഞ്ഞ് കൊടുത്തത് ആയിരിക്കും!!

ആ വാച്ചിലേക്ക്‌ കണ്ണും നട്ട് ഇരുന്നപ്പോൾ എല്ലാം… ആ പൂചകണ്ണ് ആണ് മുന്നിൽ വന്നത് മുഴുവനും…
ആ കണ്ണുകൾ വീണ്ടും കാണുവാൻ ആയി എന്റെ ഉള്ളം തുടിച്ചു!
വാച്ച് മാറ്റി വെച്ചിട്ട്… ആ കത്തുകൾ ഞാൻ കയ്യിൽ എടുത്ത്!!

” “പ്രണയിക്കാനോ , പ്രണയിക്കപ്പെടാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല…..”

പൂക്കൾ തളിർക്കാത്തെ…എന്റെ ഹൃദയത്തിലെ പൂന്തോട്ടത്തിൽ…പ്രണയത്തിന്റെ ആദ്യ മുട്ട് തളിർത്തത് നീ ആണ് രാജകുമാരി…
നിന്റെ മുടി ഇഴകളുടെ ഗന്ധം…ഓരോ ഉറക്കത്തിലും എന്റെ നാസികയിൽ കൂടി തളച്ച കയറി……!!
കണ്ണുകൾ കൂട്ടി അടക്കുമ്പോൽ…മുല്ലപ്പൂ മോട്ടിന്റെ മൊഞ്ചുള്ള നീന്റെ വിടർന്ന കണ്ണുകൾ ആണ് മുന്നിൽ….
മനസ്സിൽ നിന്ന് ആവുന്നതും..പറിച്ച് മാറ്റാൻ നോക്കി…ഒടുവിൽ…ഞാൻ തീരുമാനിച്ച്…
നീ എന്റെത് മാത്രം ആണ് രാജകുമാരി…
എന്റെ ഹൃദയം ഇന്ന് നിന്നിലൂടെ ആണ് മിടിക്കുന്നത്…..
വരുമോ..എന്റെ കൂടെ…എന്റെ ജീവിതത്തിലെ ഇനിയുള്ള ദിനങ്ങളെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാൻ??”

പടച്ചോനെ…ഇത് എന്താണ് സംഭവം….ഇത് ആർക്ക് എഴുതിയത് ആയിരിക്കും…
ഇനി വല്ല…അറബിയുടെ മകളും…മനസ്സിൽ കാണുമോ???
അത് വായിച്ച് കഴിഞ്ഞതും….ഞാൻ ആകെ വല്ലാതെ ആയി…
എന്തോ ഒരു തരം നിരാശ എന്നെ പിടിപെട്ട്!!

പിന്നീട് ഉള്ള ഓരോ ദിവസവും…ഞാൻ ഒരു സ്ഥിരം വിരുന്നുകാരി ആയി മാറി…
അങ്ങനെ…ആദ്യം എടുത്ത കടലാസ് കഷ്ണങ്ങൾ തിരികെ വെക്കുവാൻ വേണ്ടി…ഒരു കള്ളിയെ പോലെ പമ്മി പമ്മി ഞാൻ മുറിയിൽ കയറി…
ആരും ആ മുറിയിൽ ഇല്ല എന്ന് ഉറപ്പ് വരുതിയത്തിന് ശേഷം…ഞാൻ കയറി…
ആ ഡയറി കുറേ തപ്പി….ഒടുവിൽ അത് കണ്ട് കിട്ടി!!
എടുത്തത് വെച്ചിട്ട്…..വേറെ കുറച്ച് എടുത്ത് കൊണ്ട് ഞാൻ ഇറങ്ങി!!

വീട്ടിലേക്ക് ഞാൻ വെച്ച് പിടിച്ച്….
ഒരു സമാധാനവും ഇല്ലായിരുന്നു…അതിൽ എന്താണ് എന്ന് അറിയാതെ….

“നിന്റെ കണ്ണുകളിലൂടെ എന്നെ തന്നെ ആണ് ഞാൻ കാണുന്നത്…..
എന്റെ കാതുകളിൽ…നിന്റെ സ്വരം മാത്രമാണ് മുഴങ്ങി കേൾക്കുന്നത്……
മരണം വരെയും…നിന്റെ ഹൃദയമിടിപ്പ് എന്റെത് മാത്രം ആകി മാറ്റാൻ…
എന്റെ ജീവനും ജീവിതവും ആയി മാറുവാൻ…
നീ കടന്ന് വരുമോ…എന്റെ രാജകുമാരി ആയി”

ഇത് എത് രാജകുമാരി ആണോ എന്തോ??
എന്തായാലും…ഏതോ അറബിയുടെ മകൾ ആണ്…അത് ഉറപ്പിക്കാം!!
പക്ഷേ…ഓരോ വാക്കുകളും വായിക്കുമ്പോൾ…ഞാൻ അതിലേക്ക് ലയിച്ച് പോകുന്ന പോലെ തോന്നി….!
എന്തോ ഒരു പ്രത്യേകത ഓരോ അക്ഷരങ്ങൾക്കും എനിക്ക് തോന്നി….
ഒരു പുഞ്ചിരിയോടൊപ്പം…എന്നിൽ നിരാശയും വന്ന് ചേർന്നിരുന്നു!!
എന്തെങ്കിലും ആവട്ടെ…ഒരു രാജകുമാരി വന്നിരിക്കുന്നു….!!

ദിവസങ്ങൾ കഴിഞ്ഞ് പോയി…

അങ്ങനെ….ഒരു ദിവസം,ഞാൻ അന്ന് ചോദിച്ച അതേ കാര്യം ഒന്നും കൂടി ആദി ക്കയോട് ചോദിച്ച്….
ഒടുവിൽ എന്നെ കൊണ്ട് ഒരു രക്ഷയും ഇല്ല എന്ന് മനസ്സിലാക്കിയ പോലെ…ആദിക്ക സത്യം മുഴുവനും എന്നോട് പറഞ്ഞു….

വാപ്പ മരണംപെട്ടത്തിൽ പിന്നെ…ജീവിക്കാൻ ഉള്ള പണം ഉണ്ടാക്കുവാൻ വേണ്ടിയാണ്… അത്ര ചെറുപ്പത്തിലേ പ്രാവസ പട്ടം അണിഞ്ഞത് ….!
ഒരുപാട് പണം ഉണ്ട് എന്ന് കരുതി ഇരുന്ന വീട്ടുകാർക്ക്…. തെറ്റി…കടങ്ങൾ മാത്രം ആണ്..വാപ്പ എനിക്ക് ആയി സമ്മനിച്ചിട്ട്‌ പോയത്…പക്ഷേ…ഒരിക്കലും അത് ഒന്നും ആരും അറിയാൻ പാടില്ല എന്ന് എന്നോട് കർശനമായി പറഞ്ഞു…അദ്ദേഹത്തിന് കൊടുത്ത് വാക്കിന്റെ പുറത്ത് ആണ്…ഞാൻ ആരോടും ഒന്നും പറയാതെ ഇരുന്നത്….

അപ്പൊൾ…ആദിക്ക ഇനി തിരിച്ച് പോകുമോ??
പിന്നെ പോകാതെ…ഇനി ഒരു യഥാർത്ഥ പ്രാവസി ആയിട്ട് ആണ് ഞാൻ പോകാൻ പോവുന്നത്….
ജീവിതത്തിന്റെ അങ്ങേ അറ്റവും ഇങ്ങേ അറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി ഇനിയും…ഒരുപാട് യാത്ര ചെയ്യേണ്ടത് ഉണ്ട്…എന്റെ രാജകുമാരി!!!!

ആ വാക്ക് കേട്ടതും…ഒരു നിമിഷം ഞാൻ പകച്ച് പോയി….
ഞാൻ വായിച്ച് കൂട്ടിയതിലെ ആ രാജകുമാരി ഇനി ഞാൻ ആണോ??
ഇല്ല…എന്നെ വെറുതെ വിളിച്ചത് ആയിരിക്കും…!!

എന്താണ് രാജകുമാരി…??
എന്റെ പേര് നിഹാല എന്നാണ്…എന്നെ എന്തിനാണ് രാജകുമാരി എന്ന് വിളിക്കുന്നത്??

ഞാൻ എത്ര ചോദിച്ചിട്ടും…ഒരു മറുപടി തരാതെ…പുഞ്ചിരിച്ച് കൊണ്ട് നിന്ന്..
ഒടുവിൽ..ഞാൻ തന്നെ അവിടുന്ന് ഇറങ്ങി പോയി!!

എന്ത് കൊണ്ടോ….. ആ മനുഷ്യനോട്…ഒരു തരം ആരാധന തോന്നി തുടങ്ങി…
സ്വന്തം ജീവനും ജീവിതവും…കുടുംബത്തിന് വേണ്ടി… മാറ്റി വെച്ചവൻ!!
എന്നെ കൊണ്ട് സത്യം ചെയ്പിച്ച്…ആരോടും അത് പറയരുത് എന്ന്….!!

മാസങ്ങളും….വർഷങ്ങളും…കടന്ന് പോയി….
ആദിക്ക ഓരോ തവണയും… വന്നിട്ട് പോകുമ്പോൾ…എന്റെ മനസ്സ് വിങ്ങി പോട്ടറുണ്ട്….പലപ്പോഴും…സഹിക്കാൻ കഴിയാത്ത…ഞാൻ പൊട്ടി പോയിട്ടുണ്ട്….
കണ്ണുകൾ കൂട്ടി അടക്കുമ്പോൾ എല്ലാം മുന്നിൽ ആ പൂച്ച കണ്ണുകൾ ആണ്…
“ഇത്രമേൽ എന്റെ മനസ്സിൽ നീ പതിഞ്ഞോ ആദം”??

കാത്തിരിക്കും….നിന്റെ തിരിച്ച് വരവിനായി….നിന്നോട് ഉള്ള എന്റെ പ്രണയം തുറന്നു പറയുവാൻ വേണ്ടി!!നിനക്കായി എഴുതി കൂട്ടിയ ഒരായിരം കത്തുകൾ എന്റെ പക്കൽ ഇന്നും ഉണ്ട്….!!
നീ വാക്കുകൾ കൊണ്ട് വർണിച്ചത് എന്നെ തന്നെ അല്ലേ ആദം??
നിന്റെ ജീവിതത്തിലെ രാജകുമാരി ആകുവാൻ..ഞാൻ തയാറാണ്…എന്ന് പറയണം
..

സ്കൂളും വീടുമായി…വീണ്ടും ജീവിതം തള്ളി നീക്കി തുടങ്ങി!!
ഒന്നിലും എനിക്ക് ഒരു പൂർണ്ണത അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല……എനിക്ക് ആദിക്കയോട് ഉള്ള ഇഷ്ടം…സിയക്ക് അറിയാമായിരുന്നു…അത് കൊണ്ട് തന്നെ…എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും പുള്ളിക്കാരി പാഴാക്കറില്ല ……

ഇതിന്റെ ഇടയിൽ…വാപ്പ രണ്ട് തവണ വന്ന് പോയി…ഓരോ തവണ വരുമ്പോഴും ഞങ്ങളെ കൂടെ കൂട്ടാൻ ആവുന്നതും ശ്രമിക്കും…..!!
നിരാശ മാത്രം ആയിരുന്നു ഞങ്ങൾ ആ മനുഷ്യന് എന്നും സമ്മാനിച്ച് കൊണ്ട് ഇരുന്നത്….
ആവില്ലയിരുന്ന്…ഞങ്ങൾക്ക് രണ്ട് പേർക്കും…നാടും വീടും വിട്ട് പിരിയാൻ…..

അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം….എന്റെ രാജകുമാരൻ ഇന്ന് വരും….
പുള്ളിക്കാരന്റെ കണ്ടിട്ട്…നാല് വർഷം ആകുന്നു…ഞങ്ങൾ ഡിഗ്രീക്ക് കയറിയിട്ട്….വർഷം രണ്ട് ആവുന്നു…..
ആ കണ്ണുകൾ ഒന്ന് കാണുവാൻ വേണ്ടി….രാവിലെ മുതൽ എന്റെ ഹൃദയം മിടിക്കുകയാണ്…..!!
അതിനെക്കാൾ ഉപരി…എന്നെ കുറിച്ച് ഇനിയും എന്തെങ്കിലും കുത്തി കുറിച്ചിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി!!

നേരം വെളത്തപ്പോൾ തന്നെ…ഞാൻ ആദി ക്കായുടെ വീട്ടിൽ ചെന്ന് സ്ഥാനം പിടിച്ചിരുന്നു….
കാർ കടന്ന് വന്നപ്പോൾ…എനിക്ക് മരിച്ച് പോകുന്ന പ്രതീതി ആയിരുന്നു…..
ആ കാത്തിരിപ്പിന്റെ അനുഭൂതി ഞാൻ അറിഞ്ഞ നിമിഷങ്ങൾ…
ആദ്യമായി ആ കണ്ണുകൾ എന്നെ തിരയുന്നത് പോലെ തോന്നി….
എന്നെ നോക്കിയ നിമിഷം…ഞാൻ വേര് അറ്റ വൃക്ഷം പോലെ…ഭൂമിയിലേക്ക് പതിക്കുന്നത് പോലെ തോന്നി…..

ആ കണ്ണുകൾ എന്നെ അവിടേക്ക് വിളിച്ചപ്പോൾ…അനുസരണയോടെ…ഞാൻ അടുത്തേക്ക് ചെന്ന്….
ആ കണ്ണിൽ…ആദ്യമായി..ഞാൻ എന്നെ തന്നെ കണ്ട്…..
എന്നോട് പിന്നീട് കാണാം എന്ന് പറഞ്ഞ്…പുള്ളിക്കാരൻ…മുറിയിലേക്ക് പോയി…
പുള്ളിക്കാരൻ പോയ പിന്നാലെ…ഞാനും മുറിയിലേക്ക് വെച്ച് പിടിച്ച്…..
കുളിക്കാൻ കയറിയ നേരം കൊണ്ട്…ഞാൻ വീണ്ടും.. ആ ഡയറി ക്ക് വേണ്ടി ഒരു തിരച്ചിൽ നടത്തി….
ഒടുവിൽ…കിട്ടിയ പേപ്പറുകളും ആയി ഞാൻ ഇറങ്ങി ഓടി!

മുറിയിൽ എത്തിയ പാടെ…ഞാൻ അത് വായിക്കാൻ തുടങ്ങി..

“നിലാവിന്റെ അരണ്ട വെളിച്ചത്തിൽ….മിന്നാമിന്നി കൂട്ടാം വെളിച്ചം പരത്തുന്നത് പോലെ….
ഇരുട്ട് മൂടി കിടക്കുന്ന എന്റെ സ്വപ്നങ്ങൾക്ക് വെളിച്ചം പകരാൻ….
മരണം വരെയും…എന്റെ ഹൃദയമിടിപ്പ് ആയി മാറാൻ..
എന്റെ ജീവന്റെ ചെറിയ ഒരു തിടിപ്പിനെ ആ ഉദരത്തിൽ ചുമക്കാൻ…
എന്റെ “രാജകുമാരി” ആയി ,എന്റെ നല്ല പാതി ആയി.. നീ കടന്ന് വരുമോ??”

ആ രാജകുമാരി…ആകുവാൻ…എനിക്ക് ഒരായിരം വട്ടം സമ്മതം ആണ്….
ആദം…നിനക്ക് വേണ്ടി ഞാനും ഇന്ന് ഓരോ വരികൾ കുത്തി കുറിച്ച് തുടങ്ങി….
അതിൽ ഉടനീളം…എനിക്ക് നിന്നോട് ഉള്ള പ്രണയം ആണ്….

അന്ന് വൈകുന്നേരം വരെ…ഞാൻ പിന്നെ..അവിടേക്ക് പോയില്ല…എന്റെ വീട്ടിൽ തന്നെ ഇരുന്നു…എന്തോ… ആ മുഖം ഒന്ന് കാണുവാൻ ഉള്ള ശേഷി എനിക്ക് ഇല്ലായിരുന്നു…
ആരോ മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ട്…മുറിയിൽ നിന്ന് ഇറങ്ങി..ഞാൻ വാതിൽ തുറന്ന്…
ആഹാ…ആരാണ്.. ശ്രീ എട്ടനോ??
ഫാദി ഇല്ലേ??
ഇല്ല…പുറത്ത് പോയിരിക്കുവാണ്…..

ഇതുവരെ കാണാത്ത ഒരുതരം വശ്യമായ ചിരി ആ മുഖത്ത് ഞാൻ കണ്ട്….
ഇക്കു വരുമ്പോൾ ഞാൻ പറഞ്ഞേക്കാം….
അതും പറഞ്ഞ് വാതിൽ അടക്കാൻ പോയ എന്നെ തള്ളി മാറ്റി കൊണ്ട് അകത്തേക്ക് കയറി…വാതിൽ അടച്ച്…

എന്താണ് ഇത്… മാറിക്കെ!!
ഇറങ്ങി പോയെ… ഇക്കു ഇവിടെ ഇല്ല!!

നീ ഇങ്ങനെ കിടന്ന് ചാടല്ലെ …എന്റെ പെണ്ണേ…
അവൻ ഇല്ലാത്ത നേരം തന്നെയാണ് എനിക്ക് വേണ്ടത്…..
നീ എന്റെത് മാത്രം ആണ് നിഹ…നിന്നെ സ്വന്തമാക്കാൻ വേണ്ടി..എത്രയോ നാളുകൾ കൊണ്ട് ഞാൻ കാത്തിരിക്കുവണ്….

അയാള് പറയുന്ന ഓരോ കാര്യം കേട്ട് …എന്റെ തല പെരുകുന്നത് പോലെ തോന്നി….
ഒരു സഹായം എന്ന പോലെ…ഞാൻ ചുറ്റിനും…കണ്ണുകൾ ഓടിച്ച്…
പടച്ചോനെ..ഞാൻ എന്താണ് ചെയ്യുക…..

അടുക്കള വശത്ത് കൂടി…ഓടാൻ ശ്രമിച്ച എന്നെ.. അയാള്… അയാളുടെ…കൈപ്പിടിയിൽ ഒതുക്കി…

ഞാൻ പറഞ്ഞു…നിന്നെ സ്വന്തം ആകിയിട്ടെ…ഞാൻ ഇവിടുന്ന് പോകതുള്ള് എന്ന്…വെറുതെ…എന്റെ കയ്യിൽ ഉള്ളത് വാങ്ങി കൂട്ടാതെ അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം!!

എന്റെ ശരീരത്തിൽ തൊടാം എന്ന് നീ കരുത്തേണ്ട ടാ….!

കുതറി മാറുന്നതിന്റെ ഇടയിൽ…എന്റെ വസ്ത്രങ്ങൾ അങ്ങ് ഇങ്ങയി കീറി പറിഞ്ഞു…
നിറഞ്ഞ് വന്ന കണ്ണുകളെ…അവനിൽ ധൈര്യം കൂട്ടാൻ കാണിച്ച് കൊടുക്കാതെ…ഞാൻ ഒളുപിച്ച്‌ വെച്ച്….

ഒടുവിൽ…. കാലുകൾ കൊണ്ട് ചവിട്ടി ഇട്ടിട്ട്…ഞാൻ വാതിൽ തുറന്ന് ഇറങ്ങി ഓടി….
ആ ഓട്ടം ചെന്ന് അവസാനിച്ചത്…ആരെയോ തട്ടി നിന്നപ്പോൾ ആണ്….
പരിചിതമായ ആ ഗന്ധം…അത് മതിയായിരുന്നു…എന്റെ ആദിക്ക ആണ് അത് എന്ന് എനിക്ക് തിരിച്ചറിയാന്…..

ആ നെഞ്ചിലേക്ക് വീണ് ഞാൻ പൊട്ടി കരഞ്ഞ്….

മോളെ… നിഹ…ഒന്നുമില്ല…എന്ത് പറ്റി…നീ കരയല്ലേ…ഞാൻ ഉണ്ട്…
കോപം കൊണ്ട് വിറക്കുന്ന ആ മുഖത്ത് നോക്കാൻ ഞാൻ ഭയന്നു…
എന്നെ ആ ബലിഷ്ഠമായ കരങ്ങളിൽ സുരക്ഷിത ആക്കിയിട്ടു..എന്നെയും കൊണ്ട് അകത്തേക്ക് കയറി…..

ദേഷ്യം തീരുന്നത് വരെ അയാളെ…ആദിക്ക പഞ്ഞിക്കിട്ട്‌…ഒടുവിൽ…ഒന്ന് എഴുന്നേറ്റ് നടക്കാൻ പറ്റാത്ത പരുവം ആയി….
ഒടുവിൽ അവൻ…ജീവനും കൊണ്ട്..ഇറങ്ങി ഓടി…

നിഹാ… ഫാദി എവിടെ??
ആദിക്ക ഓരോന്ന് ചോദിക്കൂന്നെങ്കിലും…എനിക്ക് ഒന്നിനും മറുപടി പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു….
സാരമില്ല…ഞാൻ ഇല്ലെ…നിന്റെ കൂടെ…ഇങ്ങനെ കരയാതെ…
എന്റെ രാജകുമാരി ഇങ്ങനെ കരയല്ലേ!!
ആ ഒരു വാക്ക് കേട്ടതും…ഞാൻ വീണ്ടും പൊട്ടി പോയി….
ആ നെഞ്ചിലേക്ക് ചാരി..ഞാൻ വിങ്ങി പൊട്ടി!
ഞാൻ ഫാദിയോട് പറയാം കാര്യങ്ങൽ…കേട്ടോ…നീ സങ്കടപേടാതെ…
പോയി ഈ വസ്ത്രം ഒക്കെ മാറ്റിയിട്ട് വാ…നമുക്ക് അപ്പുറത്ത് ഇരിക്കാം അവൻ വരുന്നത് വരെ!!

ആ നെഞ്ചില്…കിടന്നപ്പോൾ…എനിക്ക് തോന്നി…ഇൗ ലോകത്തിലെ..ഏറ്റവും സുരക്ഷിതമായ ഇടം…അവിടെ ആണ് എന്ന്…
എനിക്കായി നിറഞ്ഞ ആ പൂച്ച കണ്ണുകൾ…
അന്ന് എനിക്ക് മനസ്സിലായി… ആ ഹൃദയത്തില്…എവിടെയോ…ഇൗ നിഹ ഉണ്ടെന്ന്!
നീ പോലും പറയാതെ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു….
നിന്റെ ജീവൻ ആണ് ഞാൻ എന്ന്…..

രാത്രി ഇക്കു വരുന്നത് വരെ..എനിക്ക് കൂട്ട് ഇരുന്നു…ഒടുവിൽ.. ഇക്കുനോട് എല്ലാം പറഞ്ഞപ്പോൾ…അവനെ കൊല്ലാൻ വേണ്ടി പോയി…
പക്ഷേ…വേണ്ടത്….ആദിക്ക കൊടുത്തിട്ട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ…. ഇക്കു സമാദനപെട്ട്‌!!

പിന്നീട്…ഓരോ ദിവസവും..ഞാൻ എന്റെ രാജകുമാരനെ സ്വപനം കാണുവാൻ വേണ്ടി ചിലവഴിച്ച്……
“പ്രണയിക്കാനോ, പ്രണയിക്കപെടാനോ ആഗ്രഹിക്കാത്ത എന്നിലും…ആദ്യമായി പ്രണയത്തിന്റെ മുട്ട് തളിർത്ത്ത് നീ ആണ്…ആദം…
നിന്നിലൂടെ ആണ് ഇന്ന് ഞാൻ ജീവിക്കുന്നത്!!”

ഞാൻ കാണുന്നുണ്ട്…പറയാതെ എന്നോട് “പ്രണയം” പറയുന്ന നിന്റെ പൂച്ച കണ്ണുകൾ…. ആ കണ്ണുകൾ ഒരിക്കലും…നുണ പറയില്ല…!!
ആ കണ്ണുകളിൽ…നീ തീർത്ത രാജകുമാരി…അത് ഞാൻ തന്നെ അല്ലേ??

_______________________________________________

എന്തുകൊണ്ടാണ്….ആദിക്ക…നിങ്ങള് എനിക്ക് ഒരു നോട്ടം പോലും തരാതെ…പോയത്….
അറിയില്ല…. ആ ഒരു നിമിഷം…എനിക്ക് തോന്നിപ്പോയി… ആ മനസ്സിൽ ഞാൻ ഇല്ലയോ എന്ന്!!
ഇനിയും കാത്തിരിക്കും…നിന്റെ തിരിച്ച് വരവിനായി….
എന്നിലെ പ്രതീക്ഷ നീ കെടുത്തില്ല എന്ന വിശ്വാസത്തോടെ…. നിനക്കു വേണ്ടി…ഇൗ നിഹ ഇവിടെ കാണും!!

നിഹാ…വാതിൽ തുറക്ക്…..!!
എന്താ മോളെ ഇത്…എന്ത് പറ്റി നിനക്ക്… ഇക്കു നോട് പറ മോളെ…
അവൻ നിന്നോട് സംസാരിച്ചില്ലെ??
അത് സാരമില്ല ഇക്കു….ഇറങ്ങാൻ നേരം തിരക്ക് ആയിരുന്നു കാണും!!

മോളെ…നീ ഇങ്ങനെ വിഷമികല്ലെ….അടുത്ത തവണ അവൻ വരുമ്പോൾ…ഞാൻ സംസാരിക്കാം അവനോട്…കേട്ടോ??

മ്മ്…. ഇക്കു വിൻറെ മുന്നിൽ ചിരിച്ച് കളിച്ച് നടന്നേകിലും….ഉള്ളിൽ വല്ലാത്ത ഒരു സങ്കടം എന്നെ പിടിപെട്ട്….
ദിവസങ്ങൾ കഴിഞ്ഞ്…..
കോളേജിൽ പോകുമെങ്കിലും…ഒരു സന്തോഷവും എനിക്ക് ഇല്ലായിരുന്നു….
അത്രയ്ക്കും ആഴത്തിൽ എന്റെ മനസ്സിൽ.. ആ കണ്ണുകൾ പതിഞ്ഞു കഴിഞ്ഞിരുന്നു…..അതിലുപരി… ആ രാജകുമാരി എന്ന വിളി….

വൈക്കുനെരം…തിരിച്ച് വീട്ടിൽ എത്തിയെങ്കിലും മനസ്സിന് ആകെ മൊത്തത്തിൽ ഒരു വെപ്രാളം ആയിരുന്നു……
കുളിച്ച്…ഭക്ഷണം ഒക്കെ കഴിച്ച്…..ബാൽക്കണിയിൽ നിന്നപ്പോഴാണ്‌…സിയയുടെ വീട്ടിലേക്ക് ആളുകൾ ഓടി കൂടുന്നത് ഞാൻ കണ്ടത്!!

ഞാൻ ഓടി താഴെ എത്തിയപ്പോൾ…എന്നെ ഇക്കു പിടിച്ച് നിർത്തി…!!
ഇക്കു…അവിടെ എന്ത് പറ്റി??എന്തിനാ ആളുകൾ വരുന്നത്….
അത് …..
പറ ഇക്കു….!!

ഞാൻ എങ്ങനെയാണ് മോളെ…നിന്നോട് പറയുക…ആവില്ല മോളെ…നീ അറിയണ്ട ഒന്നും!

പറ ഇക്കു…….എനിക്ക് അറിയണം…
അത്രയും പറഞ്ഞ്… നിഹ എന്നെ പിടിച്ച് കുലുക്കി!!ഒന്ന് പറ ഇക്കു….

മോളെ…നീ കാത്തിരിക്കുന്ന ആദം…ഇനി ഒരിക്കലും നിനക്കായി വരില്ല!!

ഇക്കു പറഞ്ഞ വാക്കുകൾക്ക്…എന്റെ ഹൃദയമിടിപ്പ്‌ നിർത്താൻ ശേഷി ഉണ്ടായിരുന്നു!
എന്താണ് ഇക്കു പറഞ്ഞത്…..പറ…..

മോളെ….ആദം…അവൻ ഇന്ന് ഇൗ ലോകത്ത് ഇല്ല…
ദു്ബിയിൽ വെച്ച് ഒരു കാർ അപകടത്തിൽ….

ഇല്ലാ…ഞാൻ വിശ്വസിക്കില്ല… ഇക്കു എന്നെ പറ്റി ക്കുവാണ്…പറ… പറ്റികുവല്ലെ…പറ ഇക്കു…

എനിക്ക് എന്ത് പറഞ്ഞു അവളെ സമാധനിപ്പികണം എന്ന് അറിയില്ലായിരുന്നു….എനിക്ക് എന്റെ കൂടെപിറപ്പിനെ….ഒരു ഭ്രാന്തി ആയി കാണുവാൻ വയ്യ!!

മോളെ…ഞാൻ പറഞ്ഞത് സത്യം ആണ്…നിന്റെ ആദിക്ക ഇന്ന് പുലർച്ചെ നടന്ന കാർ അപകടത്തിൽ മരണപ്പെട്ട….
വൈക്കുനേരത്തോടെ ആണ്… ഞങ്ങൾ എല്ലാവരും വിവരം അറിഞ്ഞത്…
രാത്രി ഇവിടെ കൊണ്ട് വരും………

ഇല്ല….എന്റെ ആദിക്കാക്ക് എന്നെ വിട്ട് പോകാൻ ആവില്ല….ഞാൻ സമ്മതിക്കില്ല….
എന്നോട് അതും പറഞ്ഞ് ഒരു ഭ്രാന്തിയേ പോലെ…മുറിയിലേക്ക് ഓടി പോയി!!

ഇല്ലാ…എന്റെ രാജകുമാരന് എന്നെ വിട്ട് പോകാൻ ആവില്ല….. ആ കത്തുകൾ എല്ലാം….എന്റെ കണ്ണീരിനു സാക്ഷിയായി….
ആവില്ല…ഒരിക്കലും ഇൗ രാജകുമാരിയെ വിട്ട്…എന്റെ രാജകുമാരന് പോകാൻ….
ഒടുവിൽ…കണ്ണുകളിലേക്ക് ഇരുട്ട് വന്ന് മൂടി….എവിടേക്കോ ഊർന്ന് വീണത് മാത്രം എനിക്ക് ഓർമ ഉണ്ട്….

മോളെ… നിഹാ…….
ഇക്കുന്റെ മോൾ കണ്ണ് തുറക്ക്…ഇൗ ലോകത്ത് ഇക്കുവിന് നീ മാത്രമേ ഉള്ളൂ… കണ്ണ് തുറക്കടാ…

എപ്പോഴോ കണ്ണുകൾ തുറന്ന് …മുറിയിൽ ഇരുട്ട് മാത്രം ആയിരുന്നു
…ആദ്യം മനസ്സിലേക്ക് ഓടി വന്നത് ആ പൂച്ച കണ്ണികൾ ആണ്…
കാണണം ഒരിക്കൽ കൂടി…അവസാനമായി….എന്റെ രാജകുമാരനെ…
എന്നിലെ പ്രണയത്തിന് അവസാനം കുറിച്ച് പോയ ആ കണ്ണുകളെ!!
ഞാൻ ആദിക്കാക്ക് വേണ്ടി എഴുതിയ എഴുത്തുകൾ എല്ലാം എടുത്ത് കൊണ്ട്…ഒരു തുള്ളി കണ്ണീർ ഇല്ലാതെ അവിടുന്ന് ഇറങ്ങി…
ഇക്കു എന്നെ ആവുന്നതും പിടിച്ച് നിർത്തി…
പക്ഷേ…എന്റെ കാലുകൾ…അനുസരണ ഇല്ലാതെ ആ വീടിനെ ലക്ഷ്യം വെച്ച് നീങ്ങി…

ആ കത്തുകൾ നെഞ്ചോട് ചേർത്ത് പിടിച്ച്….മഴയിൽ നനഞ്ഞ് കുതിർന്ന് ആ വീട്ടിലേക്ക് കയറിയപ്പോൾ….കുന്തിരിക്കത്തി ന്റെ ഗന്ധം എൻറെ നാസികയിൽ തളച്ച കയറി!!
നടുവിൽ ആയി കിടത്തിയിർക്കുന്ന എന്റെ രാജകുമാരന്റെ അടുത്തായി ഞാൻ ചെന്ന് ഇരുന്നു……

ഇക്കാ….നോക്കിയേ…ഞാൻ കരുതി വെച്ചിരുന്ന എന്റെ പ്രണയം ആണ്…ഇതിൽ…
ഒരിക്കലും തുറന്ന് പറയാതെ…മനസ്സിൽ മൂടി കെട്ടി വെച്ച എന്റെ ഇഷ്ടം…. ആ കണ്ണുകൾ കൊണ്ട് ഒന്ന് കൂടി എന്നെ നോക്കുമോ??
പറ…ഞാൻ അല്ലേ… ആ രാജകുമാരി…എന്നെ അല്ലേ…ഒരായിരം വട്ടം ആ ജീവിതത്തിലേക്ക് ക്ഷണിച്ചത്!!
പറ ആദിക്ക….
ഒന്ന് കണ്ണ് തുറക്കുമൊ?? എഴുനേക്ക്‌ ആദിക്ക….
എന്നെ ഒന്ന് നോക്ക്….എനിക്ക് കാണണം എന്റെ രാജകുമാരന്റെ കണ്ണുകളെ……
എനിക്ക് ആ പ്രണയം പറയുന്ന ആ കണ്ണുകളെ…
എന്നെ ഒന്ന് നോക്ക് …..

നിഹയുടെ സംസാരം കേട്ട്…അവിടെ ഉളളവർ എല്ലാവരും തകർന്ന് പോയി….
മോളെ നിഹ…വാ നമുക്ക് പോകാം…
എവിടേക്ക് …ഞാൻ എങ്ങോട്ടും ഇല്ല!!
എന്റെ ആദിക്ക എന്നെ നോക്കാതെ ഞാൻ വരില്ല….എനിക്ക് കാണണം ഒരിക്കൽ കൂടി… ആ കണ്ണുകൾ…
ഇക്കൂ പറഞ്ഞാല്…കേൾക്കും…ഒന്ന് പറ ഇക്കു….
എന്റെ രാജകുമാരനോട് പറ ഇക്കു…ഞാൻ കാലു പിടിക്കാം….എനിക്ക് കാണണം… ആ കണ്ണുകൾ!

മോളെ…വാ….
അതും പറഞ്ഞ്…എന്റെ സർവ ബലവും എടുത്ത്…എന്റെ നിഹയെ അവിടുന്ന് വലിച്ച് ഇഴച്ച് കൊണ്ട് ഞാൻ വീട്ടിൽ പോയി….
ഇക്കു…എനിക്ക് കാണണം….എന്നെ കൊണ്ട് പോവല്ലേ….

പോകുന്ന വഴിയിൽ തന്നെ…ബോധം അറ്റ്…അവൽ വീണിരുന്നു….
എന്തിനാ പടച്ചോനെ…..കാണാൻ വയ്യ…എന്റെ മോൾടെ അവസ്ഥ….
അപ്പോഴും അവളുടെ കയ്യിൽ… അവള് അവളുടെ രാജകുമാരന് വേണ്ടി എഴുതി കൂട്ടിയ പ്രണയ ലേഖനങ്ങൾ ഉണ്ടായിരുന്നു…..
മഴയത്ത് നനഞ്ഞെങ്കിലും…അതിലെ ഒരു അക്ഷരങ്ങൾക്ക് പോലും അവ്യക്തത സംഭവിച്ചില്ല….കാരണം..അത് അവളുടെ മനസ്സ് ആയിരുന്നു….
എങ്ങനെ സഹിക്കും…എന്റെ നിഹ ഇതൊക്കെ…
അവളുടെ ജീവൻ ആണ്… ആ കിടക്കുന്നത്…
ഇൗ ലോകത്ത് ഞാൻ മാത്രമാണ്…ആദമിനോട് ഉള്ള അവളുടെ അടങ്ങാത്ത പ്രണയത്തിന് സാക്ഷ്യം വഹിച്ചത്!
എല്ലാം സഹിക്കാനുള്ള കരുത്ത്…എന്റെ മോൾക് നീ കൊടുക്കണെ…

എപ്പോഴോ കണ്ണുകൾ തുറന്നപ്പോൾ…ഒരു മൂടൽ ആയിരുന്നു…..
കണ്ണീരിനു പകരം…ഒരു പുഞ്ചിരി ആണ്…എന്റെ ചുണ്ടിൽ വന്നത്…!!
ബാൽക്കണിയിൽ ഇറങ്ങി നോക്കിയപ്പോൾ…അവിടുത്തെ നിശ്ശബ്ദത കണ്ട് എനിക്ക് മനസ്സിലായി….
ആദിക്കയേ എന്നിൽ നിന്നും എന്നെന്നേക്കുമായി കൊണ്ട് പോയി കഴിഞ്ഞ് എന്ന്!!

മുറിയിൽ കയറി…ഒരു പേപ്പറും പേനയും എടുത്തിട്ട്‌…. ബാൽക്കണിയിലേ ഭിർത്തിയിൽ ചാരി ഇരുന്നു…..

” ഇനി ഒരു ജന്മം ഉണ്ടെങ്കിൽ…നീ എന്റെത് മാത്രം ആണ് ആദം”
ഇനി ഇൗ ഹൃദയത്തില്…പ്രണയത്തിന്റെ പൂക്കൾ വിരിയില്ല…
അവസാന മുട്ട് നീ ആയിരുന്നു….
എന്നിലേക്ക്…പരിശുദ്ധിയുടെ ഗന്ധം പരത്തിയിട്ട്‌…ഒരു വാക്ക് പോലും പറയാതെ….എന്നിൽ നിന്നും പൊഴിഞ്ഞ് പോയ വസന്തം”
നിന്നോട് പറയാതെ പോയ എന്റെ പ്രണയം…അത് ഇത്രയ്ക്ക് വേദന നിറഞ്ഞത് ആയിരുന്നോ ആദം??
നിനക്ക് വേണ്ടി…ജീവിക്കും ആദം….നിന്റെ മാത്രം നിഹ ആയിട്ട്….
ഇൗ ജന്മം മുഴുവനും…. ആ കണ്ണുകളെ മാത്രം സ്വപനം കണ്ട്…
എന്നിൽ നിന്ന് നീ എന്നെന്നേക്കുമായി വിട്ട് പോയി എന്ന് കേൾക്കാൻ ആഗ്രഹിക്കുനില്ല….
നിന്റെ തിരിച്ച് വരവിന് വേണ്ടി….ഇൗ ഒരു ജന്മം മുഴുവനും…. ആ കണ്ണുകളെ ഒന്ന് കൂടി കാണുവാൻ വേണ്ടി…എന്റെ മരണം വരെയും….ഞാൻ കാത്തിരിക്കും…….”

ആ അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ…ഞാൻ കണ്ട്…നിലാവിന്റെ വെളിച്ചത്തിൽ എന്നെ മാത്രം നോക്കി പുഞ്ചിരിക്കുന്ന… ആ കണ്ണുകളെ!!

തഖ്‌വ
Thaqwa

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: My Prince Story by Thaqwa. – Aksharathalukal Online Malayalam Story

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ രാജകുമാരന്”

  1. Jumana binth abu

    എന്തിനാ അവസാനം ഇങ്ങനെ ഒരു ending
    ആക്കിയത്. സയ്ക്കാൻ പറ്റീല 😔

Leave a Reply

Don`t copy text!