ലക്ഷ്മിയുടെ കൂടെ വന്നവരിൽ ആരെങ്കിലും ഉണ്ടോ “. പ്രസവമുറിയുടെ വാതിൽ തുറന്ന് നേഴ്സ് ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. അകലെ നിന്ന് ഒരാൾ ഓടി വന്നു കാര്യം അന്വേഷിച്ചു. നേഴ്സ് ഒരു കടലാസിന്റെ കഷ്ണം നീട്ടി എന്തോ ആംഗ്യം കാട്ടി. ദിവാകരന് ആദ്യം ഒന്നും മനസിലായില്ല എന്നാൽ കടലാസിലേക്ക് നോക്കിയപ്പോൾ ആണ് കാര്യം പിടികിട്ടിയേത്, മരുന്ന് മേടിക്കാൻ ആണെന്ന്. അദ്ദേഹം ഓടിച്ചെന്നു ഫാർമസിക്ക് മുന്നിൽ ചെന്ന് രസീത് നീട്ടി.
മരുന്നുമായി അദ്ദേഹം തിരിച്ചു എത്തിയപ്പോ നഴ്സുമാരും ഡോക്ടർമാരും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നത് കണ്ട അദ്ദേഹം തന്റെ ഭാര്യയോട് ചോദിച്ചു, “എന്തു പറ്റി, എന്താ എല്ലാരും ഓടുന്നത്? ” കണ്ണുനീരായിരുന്നു മറുപടിയായി നൽകിയേത്. ദിവാകരൻ തന്റെ ഭാര്യയുടെ കണ്ണീരിന്റെ മുന്നിൽ സംശയത്തിന്റെ മുഖഭാവത്തിൽ നിന്നു. താഴ്ന്ന ശബ്ദത്തിൽ അയാൾ ചോദ്യം ആവർത്തിച്ചു. “ലക്ഷ്മിമോൾക്ക് കോംപ്ലിക്കേഷനാണ… “വാക്കുകൾ മുഴുവൻ ആക്കാൻ അവളുടെ ഇടറിയ ശബ്‍ദം അനുവദിച്ചില്ല. ഭാര്യയെ മാറോടണച്ചു ദിവാകരനും ഒന്ന് വിങ്ങി പൊട്ടി. “രാമു വിളിച്ചോ അവൻ എവിടെ എത്തി? ” കലങ്ങിയ കണ്ണുകൾ തുടച്ചു അവൾ ചോദിച്ചു. ദിവാകരൻ തന്റെ കീശയിൽ നിന്നും ഫോണെടുത്തു നോക്കി. എന്നിട്ട് ഇല്ല എന്ന് തലയാട്ടി. ഈശ്വരാ എന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലേ എന്ന് മനസുകൊണ്ട് ഒരു നൂറു തവണ ആവർത്തിച്ച് അദ്ദേഹം കണ്ണടച്ചു ചാരിയിരുന്നു.
“കാപ്പി.. കാപ്പി ” രാമു ഞെട്ടി ഉണർന്നു. തീവണ്ടിയുടെ വേഗതയേറിയ യാത്രയിൽ ഇളംതെന്നൽ തലോടിയപ്പോ എവിടെയോ വെച്ച് നിദ്രയിൽ ആണ്ടു പോയതായിരുന്നു. ചുറ്റും ഒരു ഭ്രാന്തനെ പോലെ രാമു എന്തിനോ വേണ്ടി തിരഞ്ഞു. അടുത്തിരുന്നയാളെ തട്ടിമാറ്റി ജനലിലൂടെ അയാൾ പുറത്തേക് കണ്ണ് പായിച്ചു. എന്നിട്ട് ഒരു നെടുവീർപ്പോടെ അദ്ദേഹം മനസിലാക്കി ട്രെയിൻ ഹരിപ്പാട് എത്തിയിട്ട് ഉള്ളു എന്ന്. മുംബൈ നഗരത്തിന്റെ ചൂടും ജോലിയുടെ കാഠിന്യം കാരണം രാമു ഒന്നു വാടിയെങ്കിലും മുഖത്തു ഒരു പ്രസരിപ്പു ഉണ്ടായിരുന്നു. ഒരു അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം. മനസാകെ ആശുപത്രിയിൽ ആണ്. ഓടിച്ചെന്നു തന്റെ കുഞ്ഞിനെ മാറോടണക്കാൻ അദ്ദേത്തിന് തിടുക്കമായി.
രാമുവിന്റെ മട്ടും ഭാവവും കണ്ട് അടുത്തിരുന്ന ഒരു യാത്രക്കാരൻ ചോദിച്ചു. “എങ്ങോട്ടാ? “….”ആശുപത്രിയിലേക്ക്…അല്ല തിരുവനന്തപുരം”ഒരു പുഞ്ചിരിയോടെ രാമു പറഞ്ഞു. മറുപടിയിലെ സംശയം കണ്ട് യാത്രക്കാരൻ ഒന്നു രാമുവിനെ നോക്കി. രാമു വിശദീകരണം നൽകി.. “ആറു മാസത്തിനു ശേഷം നാട്ടിലേക് വരുകയാണ് ഞാൻ.. ലക്ഷ്മിയുടെ എന്റെ ഭാര്യയുടെ പ്രസവം ആണ് ഇന്ന്.. ഞാൻ ഒരു അച്ഛനാവാൻ പോവുകയാണ് …. ആദ്യത്തെ കുഞ്ഞാണ്… “സന്ദോഷത്തിന്റെ അലകളിൽ രാമു വാക്കുകൾക്കായി തിരഞ്ഞു.
“ലക്ഷ്മി പ്രസവിച്ചു.. പെൺകുഞ്ഞ്.. “നേഴ്സ് ഒരു വിങ്ങലോടെ ലേബർ മുറിയുടെ പുറത്ത് ഒരു വെളുത്ത തൂവാലയിൽ പൊതിഞ്ഞ ചോരകുഞ്ഞുമായി വന്നു പറഞ്ഞു. ദിവാകരനും ഭാര്യയും പോയി കുഞ്ഞിനെ വാരിപ്പുണർന്നു. സന്ദോശത്താൽ കവിൾ താണ്ടി ഇറങ്ങിയ ദിവാകരന്റെ കണ്ണുനീരുകൾ ഡോക്ടർമാരുടെ ഇരുണ്ട മുഖത്തിനു മുന്നിൽ പകച്ചു നിന്നു. സോറി എന്ന ഒരു വാക്ക് പറഞ്ഞു ദൈവത്തിന്റെ മാലാഖമാരും വെള്ളകോട്ടുകാരും നടന്നകന്നു. സന്ദോഷത്തിന്റെ അസ്രുവിന്റെ കൂടെ വേദനയുടെയും മകളുടെ വിടവാങ്ങലിന്റെയും കണ്ണുനീർ കുത്തിയൊലിച്ചു.
അങ്ങ് ദൂരെ രാമു തന്റെ മനസ്സെന്ന സ്ക്രീനിൽ ലക്ഷ്മിയുടെ ഓർമ്മകൾ ഒരു പെരുമഴയായി പെയ്തിറക്കിയപ്പോൾ.. ദൂരെ ആശുപത്രിയിൽ കാലന്റെ പാതിരാ തീവണ്ടിയുടെ ചൂളം വിളിക്ക് കാതോർത്തിരിക്കുകയാണ് തന്റെ ലക്ഷ്മി എന്ന് മനസിലാക്കാൻ രാമു സമയമെടുത്തു… ഒരുപാട്.. !!
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക