ചാരത്തിലെ തീ തുടിപ്പുകൾ

  • by

4636 Views

adivasi lady

ചെമ്പുചേർന്നകറുപ്പിനഴക്

അരയൊതുക്കം കടഞ്ഞ മേനി

മുറുക്കമാർന്ന മുലകൾക്കുള്ളിൽ

ആറ്റുമീ ചൂട് വിയർപ്പു മാലകൾ

ഓളണിഞ്ഞയീ കല്ലുമാല

പൊന്നിനേക്കാൾ കാമ്യത

“എന്റെ  പൊന്നെ” വിളിച്ചാലും

കല്ലുമാലയിവൾക്കു ഭംഗി

 

പൊന്നു വേണ്ട  വെള്ളി വേണ്ട

തംബ്രാനെന്നെ  പാട്  വിട്ടേയ്

വേല തന്നോ  വയല്  കാക്കാം

വേല  വേണ്ടേ  കളപ്പുരയിൽ

വെളുത്ത  തമ്പ്രാൻ  വെളുത്ത പല്ലു പല്ല്

അയിത്തമില്ലാതടുത്തു വരുവാ

മുറുക്കൻ  മുല മേൽ  തോർത്തുമുണ്ട്

കളപ്പുരയിൽ  വീണു  പോണ്ട

 

ചുറ്റുതോർത്തെൻ കെട്ടഴിക്കും

കളപ്പുരയിൽ  ജീവയാമം

 

 

സ്വാതിതിരുനാൾ  ഗാനമപ്പുറം

കുളിരു വെറ്റില ചവച്ചരച്ചവർ

ഇരുമ്പു  മുല മേൽ കത്തി വെച്ചവർ

ആഞ്ഞു പ്രാകും  ചേർത്തലക്കര*

ഡോക്ടറേമാൻ  എറിഞ്ഞു  നൽകും

മരുന്ന്  കൂട്ടം  തറയിൽ വീണു

ചായ ഗ്ലാസ്സില് അയിത്തമുണ്ട്

ചിരട്ടചായക്കെന്തു  ഭംഗി

 

 

കാടുവീടർക്കട്ടച്ചാരായം

കാട്ടുതേനോ തെരുവിലേയ്ക്കും

കുടിൽ തിട്ടയിൽ ക്വറിയെത്തി

ക്വറി തിട്ടിൽ ഇണചേർന്നു

ക്വറി പൊട്ടി  കുടിൽ പോയി

 

താളം  പോയി   തപ്പും  പോയി

ഊരു  പോയി  വഴിയും  പോയി

സ്കൂള് പോയി ആദ്യാക്ഷരം പോയ്

എല്ലുമുന്തി കണ്ണുമുന്തി

വഴി തിരിക്കാൻ വഴിയറിയാ-

കാട്ടിലുഴറും കാക്കിവേഷം

കൊല്ലലും  തമ്മിൽ കൊല്ലലും

ഇടയ്ക്കു ചത്തെ ഞങ്ങളും

 

ഒറ്റുകാരൻ …കങ്കാണി

തിരിഞ്ഞു നിന്നാൽ ഒരു നിറം

തിളക്കും ചാരായം പിടിച്ചെടുത്ത

വിയർത്തോടിയ  കാക്കികൾ

 

കൂരകൾ മുഖം മൂക്കു കുത്തി

എരിഞ്ഞു തീരും, കവർന്നു തീരും

കലിയടക്കും കനൽക്കൂന

ഓടും കുഞ്ഞിക്കാലുകളിനി

തിരിച്ചു വരുമോ , തിരയുമോയീ-

കനല് വാരി, കദനമേറ്റി

ആധി മാറ്റി, ആവി മാറ്റി

കനൽക്കുന കനൽകണ്ണിൽ

അഗ്നി നക്ഷത്രം ഹാ ഹാ അഗ്നിനക്ഷത്രം

 

നീറുമീ  ചിത കൂനയുള്ളിൽ

വീശുമോ ഇനി ജീവ ശ്വാസം

 

വീശുന്നു വീശില്ലെന്നോ

പോരുന്നോ പൊരില്ലെന്നോ

പോര്.. പോര്.. പോര്

**

Aby Chacs

***

 

സ്വാതി  തിരുനാൾ  രാമ  വർമ്മ യുടെ കാലം മഹത്തായ സംഗീതത്തിന്റെയും ഭരണത്തിന്റെയും കാലം 1813 – 1826.

എന്നിട്ടും ചാന്നാർ സ്ത്രീകളുടെ ബ്ലൗസ് കീറിയെറിയുന്നവർ. 1925  ചേർത്തലയിൽ നങ്ങേലിക്ക് അവളുടെ മുലകൾ വാഴയിലയിൽ     അരിഞ്ഞു കൊടുക്കേണ്ടിയും വന്നു മേലാളരുടെ മുന്നിൽ മാനം കാക്കാൻ. മലയാളത്തിന്റെ സംസ്കാര ചരിത്രത്തിൽ ആരും പറയാനാഗ്രഹിക്കാത്ത നാണക്കേടുകൾ.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply