Skip to content

കുട

Umbrella Story by Gopan Sivasankaran

കൊറേ ദിവസത്തിന് ശേഷം ഇന്നലെ ദുബൈയിൽ മഴ പെയ്തു. ഞാൻ മോളേം കൂട്ടി പാരഗണിൽ ചായേം കടിയും കഴിക്കാൻ ഇറങ്ങി. BMW X5 ന്റെ bose സ്പീക്കർ  (ജാഡ കാണിക്കാൻ എഴുതിയതല്ല, കാരണം ഉണ്ട് – പറയാം) ഏതോ ഇംഗ്ലീഷ് പാട്ട് തിമിർക്കുന്നുണ്ട് .

ഞാൻ അനിൽ. സ്വയപ്രയത്നം , അതിലുപരി ഭാഗ്യം , അതിലും ഉപരി നിശ്ചയദാർഢ്യം കൊണ്ട് മോശമില്ലാത്ത നിലയിൽ ഗൾഫ് ജീവിതം നയിക്കുന്ന ഒരു കോടീശ്വരൻ. വിവരം ഉള്ള ഒരു ഭാര്യ, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോള് – അതാണ് എൻ്റെ കുടുംബം. അച്ഛനും അമ്മയും ഒക്കെ നാട്ടിലാണ്.

റേഡിയോയിൽ മഴ ആണ് വിഷയം . പറഞ്ഞു പറഞ്ഞു അവർ പഴയ കുട പരസ്യങ്ങളേ പറ്റി ഒക്കെ സംസാരിക്കാൻ തുടങ്ങി. “വടി കൊണ്ട് തല്ലല്ലേ സാറേ , പോപ്പി കുട കൊണ്ട് തല്ലിക്കൊ വേണേൽ…”…”കുഞ്ഞാഞ്ഞ വന്നാ ജോൺസ് കുട”… അങ്ങനെ പഴയ കുട പരസ്യങ്ങൾ ഒക്കെ പ്ലേയ് ചെയ്യുന്നു.

എൻ്റെ മോൾ എന്നോട് ചോദിച്ചു ഡാഡിക്കു വെറൈറ്റി കുട ഉണ്ടായിരുന്നോ എന്നൊക്കെ.  ഞാൻ പഴയ കാലത്തേക്ക് പോയി.

വർഷം : 2002 . എഞ്ചിനീയറിംഗ് കഴിഞ്ഞു (കഴിഞ്ഞു ന്നു പറയാൻ പറ്റില്ല, ഇനിയും 16  പേപ്പർ കിട്ടാനുണ്ട്. ) നിക്കുന്ന കാലം. അമ്മേടെ അനിയത്തി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ ആയ കാരണം ഞാൻ നാട്ടിൽ പഠിക്കുന്നില്ല ന്നു ഉറപ്പിച്ചു (അല്ലെങ്കിലും നാട്ടിൽ പഠിക്കാൻ അക്കാലത്തു നല്ല റാങ്ക് വേണം – ആകെ 16 കോളേജ് അല്ലെ ഉള്ളു ). എനിക്കാണെങ്കി നല്ല അഞ്ചക്ക റാങ്ക്.  ഏതായാലും വല്യ മോശമില്ലാത്ത ഒരു തമിഴ്നാട് കോളേജിൽ പൈസ കൊടുത്തു കേറി .  പെരുമ്പാവൂരിന്ന് കോയമ്പത്തൂർക്ക് നല്ല ദൂരം ഉള്ളോണ്ട് ഞാൻ സൂപ്പർ ആയി ഒഴപ്പിന്നു പ്രത്ത്യേകം പറയണ്ടല്ലോ. അച്ഛൻ ഗൾഫിൽ ആയോണ്ട് അങ്ങനെ കോളേജ് വിസിറ്റ് ഒന്നും ഉണ്ടാവാറില്ല. ഞാൻ നല്ലോണം പഠിക്കുന്നുണ്ട് എന്ന ഒരു വിശ്വാസത്തിൽ അവർ ഒരു ക്യാമ്പസ് ജോലി ഒക്കെ പ്രതീക്ഷിച്ചു ഇരിപ്പായിരുന്നു. വെല്യ ഇന്റർവ്യൂ ക്ലിയർ ആവാനുള്ള ടെക്നിക്കൽ വിവരം ഒന്നും എനിക്കുണ്ടായില്ല. ഇനി ഉണ്ടെങ്കി തന്നെ പാസ് ആവാതെ ആര് ജോലി തരാനാ.  ഞാൻ ഒരു മാതിരി വിഷയങ്ങൾ ഒക്കെ പൊട്ടി , 4 5  സസ്പെന്ഷന് ഒക്കെ ഒപ്പിച്ചു കോളേജ് ജീവിതം അവസാനിപ്പിച്ചു. വീട്ടിൽ ചെല്ലാൻ കഴിയാത്ത കാരണം നേരെ ബാംഗ്ലൂർ വെച്ച് പിടിച്ചു. ഇന്റർവ്യൂസ് അറ്റൻഡ് ചെയ്യാൻ . മെയിൻ ആയി supply എഴുതി എടുക്കാൻ.

അപ്പോളാണ് reliance എന്ന ഒരു വൻ കമ്പനി ഇന്ത്യയിൽ മൊബൈൽ വിപ്ലവം തീർക്കാൻ കച്ച കെട്ടി ഇറങ്ങിയേ . 500 രൂപയ്ക്കു (എല്ലാം കൂടി 799 ആയിരുന്നു വില) ഫോൺ കൊടുക്കണ കാലം. അത് വിൽക്കാൻ  അവർക്കു നല്ല ചുറുചുറുക്കുള്ള ആൾക്കാരെ വേണം ന്നു പരസ്യം കണ്ടു. ഡിഗ്രി സർട്ടിഫിക്കറ്റ് നിർബന്ധം അല്ല, അപ്പൊ പിന്നെ  ഞാനും പോയി ഇന്റർവ്യൂന്. ചെന്നപ്പോ പൂരത്തിനുള്ള ആളുണ്ട് അവിടെ. വല്യ ഒരു ഹാൾ. അവിടെ ചെറിയ ക്യാബിൻസ് നിറയെ ഇന്റർവ്യൂ ചെയ്യാനുള്ള ആൾക്കാർ. പട പടേന്ന് ഇന്റർവ്യൂ കഴിയുന്നുണ്ട്. ഞാൻ ഏതായാലും ഒരു ക്യൂ വില്  പോയി നിന്നു. ഒരു മുക്കാൽ മണിക്കൂർ കൊണ്ട് എൻ്റെ ടേൺ ആയി. ഒരു വയസായ മനുഷ്യൻ ആണ് ഇന്റർവ്യൂ എടുക്കണേ. BSNL ന്നു റിട്ടയർ ആയ ആളാണ് . പേര് മൂർത്തി – തമിഴൻ.

എൻ്റെ കഴിവ് കണ്ടിട്ടാണോ, അതോ എന്നെ കൊണ്ട് കാര്യം ഇല്ല ന്നു അറിഞ്ഞിട്ടാണോ ന്നു അറിയില്ല, ആകെ 1 ചോദ്യം ആണ് മൂപ്പര് എന്നോട് ചോദിച്ചേ.  (പേരെന്താ എന്നതിന് പുറമേ ;)) . “where do you see yourself in 5 years ?” . അടുത്ത ആഴ്ച എവിടെയാവും എന്ന ഉറപ്പു പോലും ഇല്ലാത്ത ഞാൻ അഞ്ചു കൊല്ലാതെ കാര്യം ഒക്കെ എങ്ങനെ പറയാനാ. ഏതായാലും വല്യ ഡയലോഗ് ഒക്കെ ഞാൻ പറഞ്ഞു. സംഭവം കിട്ടി . ശമ്പളം ഒന്നും ഇല്ല. ഒരു മൊബൈൽ വിറ്റാൽ 50 രൂപ കമ്മീഷൻ കിട്ടും. ഒരു ദിവസം 40 ഫോൺ ആണ് ടാർഗറ്റ് . പോട്ടെ, ഒരു 10 ഫോൺ വിറ്റാൽ തന്നെ 500 രൂപ ആയല്ലോ. വീട്ടുകാരോട് പൈസ വാങ്ങാതെ ജീവിക്കാം. ഞാൻ കേട്ടപ്പോ തന്നെ ഓക്കെ പറഞ്ഞു. പിറ്റേ ദിവസം തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു.

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം. ഓഫർ ലെറ്റർ ഒന്നും ഇല്ല, ചെന്നോളാൻ പറഞ്ഞു. ഞാൻ നാട്ടുകാരെ മുഴുവൻ അറിയിച്ചു. ഇന്നത്തെ പോലെ whatsapp ഫേസ്ബുക് ഒന്നും ഇല്ല. എന്നാലും കാശു ചിലവാക്കി ഞാൻ STD വിളിച്ചു പറഞ്ഞു.  കൊറേ ഊള ബന്ധുക്കളും നാട്ടുകാരും ഉണ്ട്. എല്ലാരും അറിയട്ടെ, രാധാകൃഷ്ണൻ നായരുടെ മോൻ നല്ല സൂപ്പർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്ന്. ശമ്പളത്തിന്റെ കാര്യം എവിടെയും തൊടാത്ത രീതിയിൽ പറഞ്ഞൊപ്പിച്ചു.

പൈസ ഒക്കെ കടം മേടിച്ചു ഞാൻ നല്ല 2 3 ഷർട്ടും പാന്റും മേടിച്ചു. ടൈയും . പണം പോയാലും പവര് വരട്ടെ. ഏതായാലും പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ എത്തി. നല്ല ആളുണ്ട് അവിടെ. ഇന്നലെ ഇന്റർവ്യൂന് വന്ന ഒരു മാതിരിപെട്ട ആൾക്കാരെ ഒക്കെ അവര് എടുത്തിട്ടുണ്ട്. ചുമ്മാതല്ല എനിക്കിതു കിട്ടിയേ. അതോ ഇനി എല്ലാരും മിടുക്കന്മാരാണോ. ഏതായാലും കിട്ടിയല്ലോ. നമ്മൾ എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കണേ.  സ്വയം സമാദാനിച്ചു.

എല്ലാരോടും റൂമിൽ കേറാൻ പറഞ്ഞു. എന്നിട്ടു ഒരു വെൽക്കം കിറ്റ് തരും, അതുമായി മറ്റേ സൈഡ് കൂടെ ഇറങ്ങണം. ലാപ്ടോപ്പ് ആയിരിക്കും എന്നൊക്കെ എൻ്റെ പുറകിൽ നിക്കുന്നവർ പറയണ കേട്ടു. ഞാൻ മെക്കാനിക്കൽ എഞ്ചിനീയർ ആയോണ്ട് കമ്പ്യൂട്ടർ ഒന്നും വെല്യ പിടി ഇല്ല. പ്രശ്‌നാവോ ഈശ്വര . മെക്കാനിക്കൽ പിന്നെ ഒന്നും അറിയാത്തോണ്ട് അവിടേം വെല്യ രക്ഷ ഒന്നും ഇല്ല. സെയിൽസ് ആവുമ്പൊ പിന്നെ വർത്താനം പറയാനുള്ള കഴിവ് മതിലോ. അതുണ്ട്.

ഞാൻ ഹാളിൽ കേറി. നോക്കുമ്പോ ഒരു കോർണറിൽ ഒരു വല്യ കിറ്റ്. സംഭവം ഒരു കുട. വല്യ കുട. ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി . ലാപ്ടോപ്പ് എവിടെ. അവിടെ നിന്ന തമിഴൻ പറഞ്ഞു. ഇത് എടുത്തു കൊണ്ട് പോയി അവര് പറയണ ലൊക്കേഷനിൽ (ഏതെങ്കിലും വല്യ IT കമ്പനിടെ ഒക്കെ പുറത്താണ്) നിക്കണം. എന്നിട്ടു പുറത്തു വരുന്ന IT കാർക്ക് മൊബൈൽ വിക്കണം. അതാണ് ജോലി. എൻ്റെ അമ്മെ, ഇതിനു വേണ്ടി ആണോ ഞാൻ എഞ്ചിനീയറിംഗ് പഠിച്ചേ. കളഞ്ഞിട്ടു പോയാലോ. അതിനു എങ്ങനെയാ – നാട്ടിൽ എല്ലാരേം അറിയിക്കൽ ഒക്കെ കഴിഞ്ഞല്ലോ. ഏതായാലും ഞാൻ കുടയും എടുത്തു പുറത്തേക്കു നടന്നു.

“daddy , Could you get me an umbrella please ?”  മോൾടെ നല്ല വടിവൊത്ത സായിപ്പിന്റെ ഇംഗ്ലീഷ് കേട്ടു ഞാൻ present ലേക്ക് തിരിച്ചെത്തി.

“sure  darling  !!”  അവളറിയുന്നുണ്ടോ GM ആയി BMW ഓടിച്ചു നടക്കുന്ന അവളുടെ അച്ഛൻറെ കൂലി പണിക്കാലം.

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Umbrella Story by Gopan Sivasankaran – Aksharathalukal Online Malayalam Story

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!