Skip to content

നിൻ അരികെ….💞

Nenarikil Story

രചന: നസ്‌ല ഇളയോടത്

 

സമയം സന്ധ്യ…. അസ്തമിക്കാൻ വെമ്പൽ കൊള്ളുന്ന സൂര്യന്റെ ചുവപ്പ് ആകാശം മുഴു നീളെ പടർന്നു. കടലിൽ തീരമാലകൾ മത്സരിച്ച് കൊണ്ട് കരയെ തൊടാൻ ആർത്തി കൂടുന്നു. പല തരം ജനങ്ങൾ അവരുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. വാഹനങ്ങളും യാത്രക്കാരും അവരുടെ വഴിയിലേക്കും…

 

അവളുടെ ഖബറിന് അരികെ മുട്ടി കുത്തി ഇരിക്കുന്ന അവൻ. തെക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു തരം പാതിരാ കാറ്റ് അവന്റെ മുടികളെ തട്ടി തലോടുന്നു. അവന്റെ കണ്ണുകളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു. അവന്റെ കയ്യിൽ ഉള്ള ഒരു കൂട്ടം വൈറ്റ് റോസ് പൂക്കളെ അവൻ ചുംബിച്ച് കൊണ്ട് അവളുടെ ഖബറിന് മുകളിൽ വെച്ചു.

 

” പെണ്ണേ….നീ എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. നീ പോയെങ്കിലും നീ എന്തിനാ നിന്റെ ഹൃദയം എനിക്ക് തന്നത്…നിന്നോടപ്പം എന്നെയും കൊണ്ട് പോയികൂടായിരുന്നോ……?”

 

ഹൃദയം നുറുങ്ങുന്ന വേദനയിലും അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. അപ്പോ തന്നെ പൊടി പടലങ്ങൾ പാറി കൊണ്ട് ശക്തമായ കാറ്റ് വീശി. അത് അവളുടെ ആത്മാവ് ആണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല. കണ്ണീരിനാൽ കുതിർന്ന അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു. അധരത്തിൽ തന്റെ പ്രണയിനിക്ക് സമ്മാനിക്കാൻ ആയി കരുതിയ ഒരു കുഞ്ഞ് പുഞ്ചിരി. അവളുടെ ഹൃദയം എന്റെ അരികിൽ സുരക്ഷിതമാണെന്ന് അറിയിക്കാൻ വേണ്ടി ആയിരുന്നു ആ പുഞ്ചിരി.

 

” ശ്രുതി”

 

അവന്റെ ചുണ്ടുകൾ ചുറ്റും നോക്കി കൊണ്ട് മന്ത്രിച്ചു. അപ്പോ തന്നെ വീശി അടിക്കുന്ന കാറ്റ് ഒന്ന് അടങ്ങി…പകരം ആ പാതിരാ കാറ്റ് വീണ്ടും അവനെ തട്ടി തലോടി കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതിൽ ഒന്നും അലിഞ്ഞ് ഇല്ലാതെ ആകുന്നത് അല്ലായിരുന്നു…അവന്റെ സങ്കടങ്ങളും വേദനയും.

 

കാലത്തിന്റെ ചക്രം കുറച്ച് പിറക്കിലോട്ട്‌ ആയി കറങ്ങി….അവന്റെ ഓർമകളിലേക്ക് ……….

 

>>>>>>>>>>>>>>>>>>>>>>>>>>>>>

 

28 മാർച്ച് 2019

 

Engangement കഴിഞ്ഞിട്ട്‌ വീട്ടുകാരുടെ കയ്യും കാലും ഒക്കെ പിടിച്ചിട്ട് രണ്ട് പേരും കൂടി ഔട്ടിങ്ങിന് പോയി. അവളുടെ ഇഷ്ട്ടം അനുസരിച്ച് ആദ്യം പോയത് ബീച്ചിലേക്ക് ആയിരുന്നു. കൈ കോർത്ത് അണക്കി പരസ്പരം ആ മണൽ തരികളിലൂടെ നടന്നു. രണ്ട് പേരുടെയും ചർച്ച വിഷയം അവരുടെ പൂവണിഞ്ഞ അവരുടെ പ്രണയത്തെ പറ്റി ആയിരുന്നു.

 

നാല് വർഷത്തെ പ്രണയം…. ശ്രുതി കോളജിൽ കാലു കുത്തിയപ്പോ തന്നെ തന്റെ മനസ്സിൽ പതിഞ്ഞ ഒരേ ഒരു മുഖം. ദേവൻ….അവനും അത് പോലെ ആയിരുന്നു. രണ്ട് പേരുടെയും ഹൃദയത്തിന്റെ ചാഞ്ചാട്ടം കണ്ട് അവർ പ്രണയം ആണെന് മനസ്സിലാക്കി. അന്ന് തന്നെ എല്ലാവരുടെയും മുമ്പിൽ തുറന്നു പറഞ്ഞു.

 

പിന്നീട് അവരുടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു. കോളേജ് ഹീറോയുടെ പെണ്ണ്. ജൂനിയേഴ്‌സിന് അവള് ഒരു ചേച്ചി. സീനിയേഴ്‌സിന് അവള് ഒരു ഫ്രണ്ട്. അവന് അവന്റെ പെണ്ണ്….അതിൽ ഉപരി ജീവന്റെ തുടിപ്പ്. അദ്ധ്യാപകർക്ക് അവള് ഒരു വിദ്യാർഥിയും..അങ്ങനെ കാലങ്ങൾ കൊഴിഞ്ഞ് പോയി. അതോടപ്പം പ്രണയത്തിന്റെ ശക്തിയും കൂടി കൂടി വന്നു…. ആരും അസൂയ പെട്ട് പോകുന്ന ഒരു പ്രണയത്തിലേക്ക് വഴി തെളിയിച്ചു.

 

അതിനിടയിൽ പല പ്രശ്നങ്ങളും അവരെ തേടി വന്നെങ്കിലും അവർ ഒറ്റക്കെട്ട് ആയി കൊണ്ട് വിജയം കൈ വരിച്ചു. അങ്ങനെ വീണ്ടും കാലം അതിന്റെ ചക്രത്തിൽ കറങ്ങി. ദേവിന്റെ പഠനം പൂർത്തിയാക്കി അവൻ ജോലിക്ക് ആയി ചെന്നൈയിലേക്ക് പോയി. പിന്നീട് ഉള്ള ദിവസങ്ങൾ അവളുടെ പ്രിയന് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു.

 

 

രാവും പകലും ഫോൺ വിളിയിലൂടെയും ചാറ്റിങ്ങിലൂടെയും അവരുടെ ബന്ധം നീണ്ടു നിന്നു. അവളുടെ പഠനം പൂർത്തിയാക്കി നാട്ടിൽ തന്നെ ഒരു ജോലി വാങ്ങിച്ചു. അതറിഞ്ഞ ദേവൻ അവന്റെ വീട്ടുകാരുടെ മുന്നിൽ അവരുടെ ബന്ധത്തെ പറ്റി സംസാരിച്ചു. അവർക്ക് എതിർപ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് അവർ വന്ന് പെണ്ണ് കണ്ടു.

 

ശ്രുതിയുടെ വീട്ടുകാർക്കും തന്റെ മകളെ ദേവന് ഏൽപ്പിക്കുന്നതിന് എതിർപ്പ് ഉണ്ടായിരുന്നില്ല. അവരും സമ്മതിച്ചു. മുതിർന്നവരുടെ ആജ്ഞ അനുസരിച്ച് രണ്ട് മാസം കഴിഞ്ഞിട്ട്‌ നിശ്ചയവും എങ്കേജ്മെന്റും ഒരുമിച്ച് നടത്താം എന്ന് പറഞ്ഞ് പിരിഞ്ഞു. പിന്നീട് അവർ രണ്ട് പേരും ആ ദിവസത്തിന് ആയി കാത്തിരുന്നു.

 

അങ്ങനെ അവരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് അവരുടെ engangement ദിവസം വന്നെത്തി. വളരെ അധികം സന്തോഷത്തോടെ തന്നെ ആ ദിവസത്തിനും തീരശീല കുറിച്ചു.

 

കഴിഞ്ഞ് പോയ ഓർമ്മകളെ പുതുക്കി കൊണ്ട് അവർ തീരമാലകൾക്ക്‌ കൂട്ട് ആയി.

 

ഉച്ച തിരിഞ്ഞതും അവർ അവിടന്ന് മടങ്ങി. ശ്രുതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടത്തേക്ക്…. റോസ് പാർക്കിലേക്ക്.

അവിടെയും കുറച്ച് സമയം ചിലവഴിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിലേക്ക് വിട്ടു.

 

വീശി അടികുന്ന ഇളം ചൂട് കാറ്റിൽ അവള് അവനെ കെട്ടിപിടിച്ച് അവന്റെ പുറത്ത് തല വെച്ച് കിടന്നു. അവന് അവന്റെ ബുള്ളറ്റിനോട്‌ കൂടുതൽ ഇഷ്ട്ടം തോന്നിയത് അപ്പൊഴായിരുന്നു. അവന്റെ ഓവർ സ്പീഡ് അത് ഒരു അപകടത്തിലേക്ക് തിരി തെളിയിക്കും എന്ന് അവർ അറിഞ്ഞിരുന്നില്ല.

 

 

പ്രതീക്ഷിക്കാതെ എതിരെ വന്ന ഒരു ലോറിയും ആയി അവന്റെ ബുള്ളറ്റ്…….. റോഡ് ആകെ രക്തം ചിന്നി ചിതറി. ബോധമില്ലാതെ അവർ രണ്ട് പേരും. ആ ഒരു നിമിഷത്തിൽ പോലും അവരുടെ കൈകൾ പരസ്പരം കോർത്ത് കൊണ്ട് ആയിരുന്നു. ജീവിക്കുംമോ…അതോ ഇൗ ലോകത്തോട് വിട പറയുമ്പോ എന്ന് പോലും അറിയാത്ത ഒരു അവസ്ഥ.

 

പിന്നെ അവിടെ നാട്ടുകാർ ആയി.. കരച്ചിൽ ആയി… പരിഭവം പറച്ചിൽ ആയി.. ആക്ഷേപം ആയി……അങ്ങനെ അങ്ങനെ…

 

അക്ഷമായി അവരുടെ രണ്ട് പേരുടെയും കുടുംബവും ഐസുവിന് പുറത്ത് ദൈവത്തിനോട് പ്രാർത്ഥിച്ച് കൊണ്ട്. ഒരു ഇടി മിന്നിലോട് കൂടിയ മഴ പേഴ്തിറങ്ങിയ ഒരു പ്രതീതി ആയിരുന്നു… എങ്കിലും ആ മഴയുടെ ചാറ്റൽ ഇപ്പോഴും അവരുടെ ഒക്കെ മുഖത്ത് ഒരു തേങ്ങി കരച്ചിൽ ആയി നില കൊണ്ടു.

 

ഒന്നും ഉരയിടാതെ പരിഭ്രാന്ത പെട്ട് കൊണ്ട് ഡോക്ടർമാരും നഴ്സുമാരും. ചോദിക്കാൻ തുനിഞ്ഞ് ഒത്തിരി പേർ…ഉത്തരം ഇല്ല.

 

മിനുട്ടുകളും മണിക്കൂറുകളും അതിക്രമിച്ച് കൊണ്ടേയിരുന്നു….അതിന് പിന്താങ്ങി ദിവസങ്ങളും. ഇത് വരെ കോമ സ്റ്റേജിൽ ആയിരുന്ന ദേവൻ പതിയെ കണ്ണുകൾ തുറന്നു. അത് കണ്ട ഒരു നേഴ്സ് ആ വിവരം അവന്റെ വീട്ടുകാരെ അറിയിച്ചു. അത് തെല്ല് ഒന്നും അല്ല അവരെ സന്തോഷിപ്പിച്ചത്. പക്ഷേ അവിടെയും ആ സന്തോഷത്തെ തോൽപ്പിക്കാൻ ഒരു ദുഃഖം ഉണ്ടായിരുന്നു. ശ്രുതിയുടെ മരണം.

 

ഇതറിഞ്ഞ ഡോക്ടർ അവനെ പരിശോധിച്ച് കുഴപ്പം ഒന്നുമില്ലെന്ന് വിധി എഴുതി. ഇതൊന്നും അറിയാതെ അവൻ ചുറ്റും നോക്കുകയായിരുന്നു. ഒന്നും മനസ്സിലാവാതെ…. താൻ ഇപ്പോ ഉള്ളത് ഒരു ഹോസ്പിറ്റലിൽ ആണെന്ന് അവിടെ ഉള്ള അന്തരീക്ഷവും ഉപകരണങ്ങളും നോക്കി അവന് ബോധ്യപ്പെട്ടു.

 

പക്ഷേ ഞാൻ എന്തിന് ഇവിടെ…..? എന്ന ചോദ്യത്തിന് അവന്റെ മനസ്സിൽ ആ അപകടം തെളിഞ്ഞ് വന്നു.

 

“ശ്രുതി…. അവള് എവിടെ…?”

 

അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവളെ കാണാനുള്ള ആഗ്രഹം കൊണ്ട് അവൻ അവിടെ ഒക്കെ അവളെ പരത്തി. ഫലം അവനെ തോൽപ്പിച്ചു. അവൻ കയ്യിലുള്ള വയറുകളെയും സിറഞ്ചിനെയും തട്ടി മാറ്റി അവൻ അവിടന്ന് എഴുന്നേറ്റ് അവളെ തിരയാൻ തുടങ്ങി. കുറേ നഴ്സുമാർ വന്ന് അവനെ തടഞ്ഞെങ്കിലും അവൻ പിന്മാറിയില്ല. അന്നേരം അവന്റെ മനസ്സിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം. ചുണ്ടുകൾ മൊഴിഞ്ഞത് അവളുടെ പേര് മാത്രം.

 

അവൻ ഒരു ഭ്രാന്തനെ പോലെ അലറി.

 

” ശ്രുതി…….”

 

 

ആ ശബ്ദം ഹോസ്പിറ്റലിന്റെ ഓരോ മൂലയിലും അവളുടെ പേര് പ്രതിധ്വനിച്ചു കേട്ടു. പുറത്ത് നിൽക്കുന്ന അവന്റെ വീട്ടുകാർക്ക് അത് അവന്റെ ശബ്ദം ആണെന്ന് മനസ്സിലായി. പക്ഷേ അവൻക് കൊടുക്കാൻ അവരുടെ കയ്യിൽ ഒറ്റ മറുപടി മാത്രം ആയിരുന്നു. ചിലപ്പോ ആ മറുപടി കേട്ടാൽ അവന്റെ അവസ്ഥ മോശം ആകുമെന്ന് ഡോക്ടർ കൽപ്പിച്ചതോടെ അവർ മൗനം പാലിക്കാൻ വിധേയമായി.

 

 

അവൻ വീണ്ടും വീണ്ടും അവളെ അന്യോഷിച്ചു. കാണുന്നവരോട് ഒക്കെ അവൻ ചോദിച്ചിരുന്നത്‌ അവള് എവിടെ എന്ന് ആയിരുന്നു. രണ്ട് ഹൃദയങ്ങൾ തമ്മിൽ കോർത്തണക്കി പ്രണയിച്ച ഒരാൾക്ക് തന്റെ പ്രാണനെ കണ്ടില്ലെങ്കിൽ ഉണ്ടാകുന്ന ഒരു ഭ്രാന്തും വേദനയും കലർന്ന അവസ്ഥ എന്താണെന്ന് അവൻ ശരിക്കും അനുഭവിച്ചു.

 

ഏറെ സമയത്തിന് ഒടുവിൽ അവനെ റൂമിലേക്ക് മാറ്റി. തന്റെ വീട്ടുകാരോട് അവളെ പറ്റി ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

 

” അന്ന് ആ ആക്സിഡന്റിന് ശേഷം അവള് കാര്യമായ പരിക്ക്‌ ഒന്നും ഇല്ല. പകരം അവള് ആരോടും പറയാതെ എങ്ങോട്ടോ പോയെന്ന്…”

 

ഇത് ഒരു കള്ളം ആണെന്ന് അവന് ഊഹിക്കാവുന്നതേയുള്ളൂ… കാരണം അവൻ അറിയാം..അവള് അങ്ങനെ ഒന്നും അവനെ വിട്ട് പോവില്ലെന്ന്…. അവൻ വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ച് കൊണ്ടെ ഇരുന്നു. അവരുടെ മറുപടിക്ക് ഒരു മാറ്റവും ഇല്ല.

 

ദേവന്റെ അവസ്ഥ അറിഞ്ഞ് അവന്റെ കൂട്ടുകാർ അവനെ കാണാൻ വന്നില്ല. കാരണം ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നത് അവർ ആയിരുന്നു. അങ്ങനെ ഉള്ളപ്പോ ഈ ഒരു ചോദ്യം ഇവൻ ചോദിച്ചാൽ അവർക്ക് കൊടുക്കാൻ മറുപടി ഇല്ല. സത്യത്തെ കൂട്ട് പിടിച്ചാൽ ദേവന്റെ ആരോഗ്യം….എല്ലാം കണക്കിലെടുത്ത് അവർ അകന്നു നിന്നു.

 

കുറച്ച് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം അവൻ വീട്ടിലേക്ക് തിരിച്ചു. ഒരു മാസം റെസ്റ്റ് വേണം എന്ന് ഡോക്ടർ കൽപ്പിച്ചെങ്കിലും വീട്ടിൽ കാൽ കുത്തിയ അന്ന് തന്നെ അവൻ അവിടന്ന് വിട്ടു. ഓരോ ഇടത്തും പോയിട്ട് അവളുടെ ഫോട്ടോ കാണിച്ച് അവളെ കണ്ടോ എന്ന് ചോദിക്കും.

 

ഇല്ല എന്ന മറുപടി ആയിരിക്കും… എങ്കിലും അവൻക്ക് ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു ദിവസം മുഴുവനും അവൻ അലഞ്ഞ് തിരിഞ്ഞ് അവളെ പറ്റി ഒരു തുമ്പും കിട്ടിയില്ലെങ്കിൽ അന്ന് രാത്രി വെള്ളം അടിച്ചാണ് കിടക്കുന്നത്. വല്ലപ്പോഴും ആണ് വീട്ടിൽ വരുന്നത്. അവന്റെ അവസ്ഥ കണ്ടിട്ട് അവന്റെ അമ്മ കരയാതെ ഒരു ദിവസം പോലും ഇല്ല. അച്ഛന് സങ്കടം ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കി അമ്മയെ ആശ്വസിപ്പിക്കും.

 

ഇനിയും അവന്റെ അവസ്ഥ കാണാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അവന്റെ അമ്മ ഒരു തീരുമാനം എടുത്തു. പിറ്റെ ദിവസം പതിവ് പോലെ അവൻ എഴുന്നേറ്റ് ഭക്ഷണം പോലും കഴിക്കാതെ പോകാൻ നിന്നതും അവന്റെ അടുത്ത് വന്ന് ചേട്ടൻ ഒരു കാര്യം പറഞ്ഞു.

 

” ഇന്ന് നിന്റെ ശ്രുതിയെ ഇൗ ചേട്ടൻ നിനക്ക് ഇന്ന് കാണിച്ച് തരും.”

 

ഇത് കേട്ട അവന് പറഞ്ഞറയിക്കാനാവാത്ത സന്തോഷം ആയിരുന്നു. അവൻ അപ്പോ തന്നെ സന്തോഷം കൊണ്ട് ഏതൊക്കെയോ കാണിച്ച് കൂട്ടി. പക്ഷേ ഇതറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നത്തെ പറ്റി ആയിരുന്നു ഏട്ടൻ ചിന്തിച്ചത്. ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യം ആണ്. പക്ഷേ എന്നെങ്കിലും ഒക്കെ അവൻ ഇതറിയും…എന്ന് തോന്നിയതും ഏട്ടൻ അവനോട് കുളിച്ച് റെഡിയാകാൻ പറഞ്ഞിട്ട് പോയി.

 

അപ്പോ തന്നെ അവൻ ഏട്ടനെ തടുത്ത് വെച്ച് കുറെ ചോദ്യങ്ങൾ കൊണ്ട് മൂടിയതും അതിന് ഒക്കെ പിന്നെ ഉത്തരം തരാം എന്ന് പറഞ്ഞ് ഏട്ടൻ പോയി. ദേവൻ ആണെങ്കിൽ പതിവിലും നന്നായി ഒരുങ്ങി. വെള്ള ഷർട്ടും കറുത്ത പാന്റും ആയിരുന്നു വേഷം. അവൾക്ക് ഏറ്റവും ഇഷ്ടവും ഇത് ആയിരുന്നു. അവളെ കാണാൻ പോകുന്ന ത്രിലിൽ അവൻ മുടി ഒക്കെ നല്ല സ്റ്റൈൽ ആയി തന്നെ ഒതുക്കി.

 

എന്നിട്ട് ഭക്ഷണം കഴിക്കാൻ വേണ്ടി അവൻ ഡൈനിങ് ടേബിളിൽ ചെന്നിരുന്നു.

 

അവന്റെ മാറ്റം അവന്റെ അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചു. പക്ഷേ ഇത് കുറിച്ച് നേരത്തേക്ക് ഉള്ള മാറ്റം മാത്രം ആണെന്ന് അവർക്ക് തോന്നിയതും മുഖത്ത് നിന്ന് പതിയെ ആ സന്തോഷം മാഞ്ഞു. പെയ്യാൻ വെമ്പൽ കൊള്ളുന്ന മഴയെ പോലെ അവന്റെ അമ്മയുടെ മുഖം മാറി.

 

 

നല്ല ഭക്ഷണവും കഴിച്ച് അച്ഛനും അമ്മയ്ക്കും ഒരു പുഞ്ചിരിയും കൊടുത്ത് അവൻ പുറത്ത് അവന്റെ ചേട്ടനെ വെയ്റ്റ് ചെയ്ത് നിന്നു. ചേട്ടൻ വന്നതും അവൻ വേഗം വണ്ടി എടുക്കാൻ പറഞ്ഞ് കൊണ്ട്

അവൻ വണ്ടിയിൽ കേറി ഇരുന്നു. ഏട്ടൻ വന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് വണ്ടി എടുത്തു.

 

യാത്രയുടെ ഉടനീളം അവർ ഒന്നും തന്നെ സംസാരിച്ചില്ല. ദേവൻ അവന്റെ ഡ്രെസ്സും വാച്ചും ഒക്കെ ശരിക്ക് അല്ലെ എന്ന് ഫോണിലെ ക്യാമറയിൽ നോക്കുന്ന തിരക്ക് ആയിരുന്നു.

 

കുറച്ച് കഴിഞ്ഞതും അവന്റെ ഏട്ടൻ ഒരു ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി. ദേവൻ ആണെങ്കിലും ഒന്നും മനസ്സിലാകാതെ ഡോർ തുറന്ന് ചുറ്റിലും നോക്കി കൊണ്ട് ഇറങ്ങി. ഏട്ടനും ഇറങ്ങി അവന്റെ കൈ പിടിച്ച് നടന്നു. പെട്ടെന്ന് ഒരിടത്ത് എത്തിയതും സ്റ്റോപ് ആയി കൊണ്ട് അവനോട് മുന്നിലേക്ക് നോക്കാൻ പറഞ്ഞു.

 

അവൻ മുന്നിലേക്ക് നോക്കിയപ്പോ കണ്ടത് മണ്ണ് കൊണ്ട് മൂടപ്പെട്ട ഒരു ഖബർ ആയിരുന്നു. അതിന്റെ മുകളിൽ ഉള്ള കല്ല് ശ്രദ്ധിക്കാതെ അവൻ ഏട്ടന്റെ നേർക്ക് തിരിഞ്ഞു.

 

” ഇത് എന്താ ഇത്… ഞാൻ ഏട്ടന്റെ കൂടെ വന്നത് ശ്രുതിയെ കാണാൻ ആണ്. ”

 

” ദാ നിന്റെ ശ്രുതി…” എന്നും പറഞ്ഞ് ഏട്ടൻ ആ ഖബറിലേക്ക് ചൂണ്ടി കാണിച്ചു. അവൻ ഒന്നും മനസ്സിലാകാതെ വീണ്ടും അങ്ങോട്ടേക്ക് തന്നെ നോക്കിയതും അതിന്റെ മുകളിൽ ആയുള്ള കല്ല് അവന്റെ കണ്ണിൽ പെട്ടു.

 

* ശ്രുതി രാജീവ്

ജനനം: 26 മെയ് 1998

മരണം: 28 മാർച്ച് 2019*

 

അതിൽ കൊത്തി വെച്ചിരിക്കുന്നത് അവന്റെ കണ്ണിൽ പെട്ടതും അവന്റെ മനസ്സ് മരിച്ചിരുന്നു.

 

” അതേ…അന്നത്തെ ആ ആക്സിഡന്റിൽ ശ്രുതി മരിച്ചു. ”

 

ഏട്ടന്റെ വാക്കുകൾ അവന്റെ കാതിൽ അലയടിച്ചു കൊണ്ടെ ഇരുന്നു. അവൻ പതിയെ അവിടെ മുട്ട് കുത്തി ഇരുന്നു. അവന്റെ മനസ്സ് നിശ്ചലമായിരുന്നു. ഒന്ന് പൊട്ടി കരയാൻ അവൻക്ക്‌ തോന്നിയെങ്കിലും അവനെ കൊണ്ട് സാധിച്ചില്ല.

 

ഇൗ ഒരു അവസ്ഥക്ക് മലയാള സാഹിത്യത്തിൽ ചില പേരുകളുണ്ട്. നിരാശ, വിരഹം, ഒറ്റപ്പെടൽ…എന്നൊക്കെ. ഞാൻ ഇൗ അവസ്ഥയെ പറ്റി പറയുകയാണെങ്കിൽ അതൊരു വേദന ആണ്. ജീവനോടെ ഉള്ളപ്പോൾ ഹൃദയം പിളർക്കുന്ന ഒരു വേദന. രക്തത്തിനു പകരം അവിടെ ഒലിച്ച് ഇരുന്നത് കണ്ണുനീർ ആയിരുന്നു. കാണുന്നവർക്ക് കണ്ണുനീർ ആയിരിക്കാം. പക്ഷേ ഇത് അനുഭവിക്കുന്നവർക്ക് അതൊരു മരണ വേദന ഉള്ള തുള്ളികൾ ആണ്. രണ്ട് ഹൃദയങ്ങൾക്കും പ്രണയം സാക്ഷിയായ പ്രപഞ്ചവും മാത്രം അറിയുന്ന ഒരു തരം വേദന.

 

അവന്റെ അവസ്ഥ കാണാൻ ആക്കാതെ ഏട്ടൻ പോയി കാറിൽ ഇരുന്നു.

 

>>>>>>>>>>>>>>>>>>>>>>>>>>>>>>>

 

അന്ന് അത് അറിഞ്ഞതിൽ പിന്നെ ഞാൻ എനിക്ക് ഊഹിക്കന്നുനതിലും അപ്പുറം ആയിരുന്നു. കുറച്ച് കഴിഞ്ഞതും ഞാൻ ആകെ മാറി. ഇനിയും ആ ഒരു സ്വഭാവം വേണ്ടെന്ന് വെച്ചു. വാ തോരാതെ സംസാരിച്ചു ഇരുന്ന ഞാൻ ആരോടും മിണ്ടാതെ ആയി. ജോലിയും ആയി മുന്നോട്ട് പോയി. എങ്കിലും മനസ്സ് മുഴുവനും അവള് ആയിരുന്നു.

 

അങ്ങനെ ഇത് വരെ എത്തി.

 

ഓരോന്ന് ചിന്തിച്ചു സമയം പോയത് അറിഞ്ഞില്ല. നേരം ഇരുട്ടി. മഴ ചെറുതായി പൊടിയാൻ തുടങ്ങി. ഞാൻ അവിടന്ന് എഴുന്നേറ്റ് ബൈക്കിന്റെ അടുത്തേക്ക് നടന്നു. പോകുന്നതിന് മുമ്പ് ഞാൻ ഒന്നും കൂടി തിരിഞ്ഞ് നോക്കി. എനിക്ക് അവിടന്ന് പോരാൻ ഇഷ്ട്ടം ഇല്ല. പക്ഷേ പോയല്ലെ പറ്റൂ.. ആ വൈറ്റ് റോസ് എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി.

 

ഞാനും തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് നടന്നു. ബൈക്ക് എടുത്ത് യാത്ര തുടങ്ങി. പോകുന്നതിന് ഇടയിലും അവളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞ് വന്നു. അതിന് അനുസരിച്ച് കണ്ണുകളും നിറഞ്ഞ് വന്നു. കണ്ണു നിറഞ്ഞത് കൊണ്ട് കാഴ്ചകൾ ഒക്കെ അവ്യക്തമായി…അത് കൊണ്ട് തന്നെ എതിരെ വന്ന ലോറിയെ കണ്ടില്ല.

 

ലോറി വന്ന് ഇടിച്ചതും ഞാൻ രക്തം ചിന്നി ചിതറി തെറിച്ച് പോയി റോഡിൽ കിടന്നു. പതിയെ കാഴ്ചകൾ ഒക്കെ മങ്ങി. ആ ഒരു അവസാന തുടിപ്പിലും മനസ്സ് നിറയെ അവളെ പുഞ്ചിരിക്കുന്ന മുഖം ആയിരുന്നു. പതിയെ കണ്ണുകളും അടഞ്ഞു…എന്നെന്നേക്കുമായി……

 

ശ്രുതിയുടെ അരികിലേക്ക്……..

 

(അവസാനിച്ചു)

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!