Skip to content

‘കാനഡ’ എന്ന സ്വപ്നലോകം

canada travelogue in malayalam

എന്റെ മനസ്സിലെ സ്വപ്നയാത്ര കാനഡയിലേക്കാണ്, കാനഡ എന്ന മഞ്ഞുലോകത്തിലേക്ക്. മനസ്സിൽ എന്നോ കയറിക്കൂടിയ ആഗ്രഹമാണ് കാനഡയിലേക്കുള്ള യാത്ര. കാനഡയിൽ എനിക്ക് താമസിക്കണം എന്ന് ആഗ്രഹമുണ്ട്.

ഞാൻ പോയിട്ടുണ്ട് സ്വപ്നത്തിൽ ചിറകുവിരിച്ച്. ഞാനും അച്ഛനും അമ്മയും വിമാനത്തിൽ പോയപ്പോൾ മേഘങ്ങൾക്കിടയിലൂടെ…..

മേഖങ്ങളെ തട്ടിത്തട്ടി പോകുന്നതുപോൽ….. കൂടാതെ താഴെ പച്ചപിടിച്ച മലനിരകളും അരുവികളും കാണാൻ വളരെ മനോഹരമായിരുന്നു.

പെട്ടെന്ന് തന്നെ വെള്ള മഞ്ഞ് പുതച്ച മലനിരകൾ കാണാൻ കഴിഞ്ഞു. അങ്ങനെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കെ വിമാനം കാനഡയിൽ എത്തി. മഞ്ഞുമൂടി കിടക്കുന്ന ഇടവഴികളിലൂടെയും വീടുകൾക്കിടയിലൂടെയും മഞ്ഞുമൂടിക്കിടക്കുന്ന മരങ്ങൾക്കിടയിലൂടെയും ഞാൻ സഞ്ചരിച്ചു.

എന്റെ ആഗ്രഹം പോലെ ഒരു ബുള്ളറ്റിൽ കറുത്ത ജാക്കറ്റൊക്കെ ധരിച്ചായിരുന്നു യാത്ര. കുറെ ആളുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ അവർക്ക് ഇത് വിചിത്രമായി തോന്നിയേക്കാം.

മഞ്ഞു മഴ പെയ്യുന്നുണ്ട്. അതിനാൽ ഞാൻ തൊപ്പി ധരിച്ചിരുന്നു. അവിടത്തെ കാലാവസ്ഥ വ്യത്യസ്തമായതിനാൽ  ഞാൻ കരുതി എനിക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നേക്കാം എന്ന്. പക്ഷേ, കരുതിയപോലെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വന്നില്ല.

അവിടത്തെ ആഹാരശൈലികളും വ്യത്യസ്തമായിരുന്നു. പക്ഷേ, എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. രുചികളും വ്യത്യസ്തമായിരുന്നു. അവർ കൂടുതലും പച്ചക്കറികളും ഇലകളും ആണ് കഴിച്ചിരുന്നത്.

എനിക്ക് അവരുടെ വസ്ത്രധാരണ ശൈലി ഇഷ്ടപ്പെട്ടു. ഞാൻ കാനഡയിൽ കുറെയേറെ മനോഹരമായ പൂന്തോട്ടങ്ങൾ കണ്ടു. വിവിധതരം നിറങ്ങളിലും മണങ്ങളിലും ഉള്ള പൂക്കൾ. ഔഷധ പൂക്കളും ആഡംബര പൂക്കളും അതിലുൽ ഉൾപ്പെടും.

ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയ വെള്ള പെയിന്റ് അടിച്ച അങ്ങിങ്ങ് മഞ്ഞുകൾ പറ്റിപ്പിടിച്ചിരിക്കുന്ന വീട്ടിലാണ് ഞാൻ താമസിച്ചത്. വീടിന്റെ ഒരു മൂലയിൽ വിറകുകൾ കൂട്ടി തീ കത്തിച്ച് ചൂട് കൊണ്ടിരുന്നു.

റോഡും കമ്പോളങ്ങളും എല്ലാം പൂന്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. വഴിയിലെങ്ങും മാലിന്യങ്ങൾ കാണാനേ ഇല്ല.

അവിടെയും മലയാളം സംസാരിക്കുന്ന ആളുകളെ കണ്ടു ഞാൻ അതിശയിച്ചു.

പൂക്കൾക്കിടയിൽ ഇരുന്ന് ഞാൻ കുറെ സെൽഫി എടുത്തു. ഹാ! പൂക്കൾ കാണാനെന്തു ഭംഗി. കുറച്ച് ആളുകൾ പറഞ്ഞു കാനഡയിൽ മണൽകുന്നുകൾ ഉണ്ടെന്ന്. അത് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി കാരണം ഈ മഞ്ഞിന്റെ ലോകത്ത് മണൽകുന്നുകൾ ഉണ്ടെന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടി പോകും.

3 വ്യത്യസ്ത ഇടങ്ങളിൽ മണൽകുന്നുകൾ ഉണ്ട്. വായിച്ചറിഞ്ഞ സത്യം. സസ്കച്വാൻ പ്രവിശ്യയിലെ അതബാസ്‌ക, ഗ്രേറ്റ്‌ സാൻഡ് ഹിൽസ്, ഡഗ്ലസ് പ്രൊവിൻഷ്യൽ പാർക്ക്‌ എന്നിവയാണ് അവ.

ഇതിൽ അതബാസ്കയിലേക്ക് എനിക്ക് പോകാൻ കഴിയില്ല. കാരണം, അത് ഒരു കൊടും കാടിനുള്ളിലാണ്, അങ്ങോട്ട്‌ റോഡ് മാർഗം വഴിയില്ല. ഒന്നുകിൽ ബോട്ട് അല്ലെങ്കിൽ ഫ്ലോട്ട് പ്ലെയ്ൻ, അതാണ് അങ്ങോട്ടുള്ള മാർഗം.

പക്ഷെ ഞാൻ അങ്ങോട്ട് പോയില്ല. പകരം ഞാൻ ഗ്രേറ്റ്‌ സാൻഡ് ഹിൽസിലേക്ക് പോയി. വിശാലമായ സ്വർണ്ണനിറമുള്ള മണൽകുന്നുകൾ. മരുഭൂമിയെ പോലെയുണ്ട്. ഒരു ഒട്ടകത്തിന്റെ കുറവുണ്ടായിരുന്നു.

കുറച്ച് വിദേശികൾ അവിടെ ഉണ്ടായിരുന്നു. ഇവിടേക്ക് വണ്ടികൾ ഒന്നും കയറ്റില്ല.

കുറച്ചുനേരം അവിടെ തങ്ങിയിട്ട്  മറ്റു ചില മനോഹരമായ സ്ഥലങ്ങളിലേക്ക് ഞാൻ പോയി. സന്ധ്യ ആയപ്പോഴേക്കും ഞാൻ തിരിച്ചു വീട്ടിൽ എത്തി.

4/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!