ചെമ്പകവും പ്രണയവും

798 Views

chembakam story

ചെമ്പകം എന്ന് പറയുമ്പോൾ അതിനോടുള്ള പ്രണയത്തിൻറെ ഓർമയാണ് എന്റെ ഓർമയിൽ വരുന്നത് , വര്ഷങ്ങള്ക്കു മുൻപ് സ്കൂളിൽ പോകുന്ന കാലം

സാധരണയായി ചിലർ ചെമ്പകം ഷിർട്ടിന് പോക്കറ്റിൽ ഇട്ടു അതിന്റെ മണം ദിവസം മുഴുവൻ നിൽക്കാൻ ചെയ്യും മായിരുന്നു .മറ്റു ചിലർ ചെവിടിൽ ചൂടും പെണ്കു്ട്ടികൾ മുടിയിൽ ചൂടും .

അത്‌ കാണുമ്പോൾ അതിനോടുള്ള കൗതുകം ആ മണത്തോടുള്ള പ്രതേക ഇഷ്ടമാണ് . ചെമ്പകം എന്റെ വീടിന്റെ പരിസരത്തിൽ ഞാൻ കണ്ടിട്ടില്യ അതുകൊണ്ട് അതിന്റെ മരം എങ്ങനെ ആണു എന്ന് അറിയില്യ .

ഞാൻ സ്കൂളിൽ പോകുന്നത് നടന്നിട്ടാണ് ഏകദെശം 3km ഉണ്ടാകും സ്കൂളിലേക്കു ,എന്റെ കൂടെ കളികൂട്ടുകാർ ആയിരുന്നു വന്നിരുന്നത് 3 പേരും ഉണ്ട് .സ്ഥിരമായി പോകുന്ന വഴി അമ്പലം ഉണ്ട് അതിന്റെ പരിസരങ്ങളിൽ പല തരം പൂവുകൾ കണ്ടിട്ടുണ്ട് .സാധരണ ആ കാലത്തു എല്ലാം കണ്ടു രസിച്ചാണെലോ നമ്മൾ പോകാറ് .

അങ്ങനെ 2 മാസത്തെ അവധി കഴിഞ്ഞു പുതിയ ക്ലാസിൽ പുതിയ സുഹൃത്തക്കൾ പഴയ സുഹൃത്തക്കൾ കൂടെ ഉണ്ടാകുമോ എന്ന വിഷമവും സന്തോഷവും മനസിൽ ആലോചിച്ചു വീട്ടിൽ നിന്ന് ഇറങ്ങി , അങ്ങനെ ഞങ്ങൾ അമ്പലം കഴിഞ്ഞു റോഡിന്റെ വലതു വശത്തു നടന്നു പോകുമ്പോൾ കാലത്തു ചെറിയ കാറ്റിൽ എന്നെ മനസിനെ ഉണർത്തുന്ന ആ മണം ചെമ്പകത്തിനുമണം എന്നെ തട്ടി തലോടി പോയി ഒരു നിമിഷം ഞാൻ കണ്ണ് അടച്ചു ദീർഗംമായി ശ്വസിച്ചു ആ മനോരഹമായ മണം എന്നിലേക്കു പകർത്തി .

അപ്പോഴേക്കും എന്നെ രണ്ടു തട്ടു തട്ടി കൂട്ടുകാർ ഉണർത്തി . ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി അപ്പൊ ഞാൻ കണ്ടു അവിടെ വീടിനു മുന്നിൽ കുഞ്ഞുമരം നിൽക്കുന്നു അതിൽ മൂന്നാലു പൂവും വിരിയാൻ വേണ്ടി നിൽക്കുന്ന മുട്ടുകളും ,

ഞാൻ പുതിയ ക്ലാസിൽ ഇരുന്നിട്ട് എനിക്ക് ചെമ്പകം മണവും അതിന്റെ മനോഹാരിതയും മനസിൽ നിന്ന് വിട്ട് മാഞ്ഞില്യ .എല്ലവരും പരസ്പരം പരിചയപ്പെടുകയും എനിക്ക് അതൊന്നു ശ്രദ്ധയിൽ പെട്ടില്യ ,

അങ്ങനെ ഞാൻ മൂന്നാലു ദിവസം അത്‌ കണ്ടു സ്കൂളിൽ പോയി ,, അങ്ങനെ ഒരുദിവസം ഞാൻ ചെമ്പകമരത്തെ നോക്കി നടനപോകുബോൾ ആ വീട്ടിൽ നിന് റോഡിലേക്കു രണ്ടു പെണ്കു്ട്ടികൾ സ്കൂൾ യൂണിഫോമിൽ നടന്നു .

സാധരണ ആ വീടിന് മുന്നിൽ കണ്ടിട്ടില്യ . ഞങ്ങളുടെ മുന്നിൽ റോഡിന് ഇടതുവശത്തുകൂടെ കുറച്ചു വിട്ട് നടന്ന് പോകുന്നു ഞാൻ ഇന്ന് ചെമ്പകമരത്തിൽ പൂവ് കണ്ടില്യ ആ മനോവിഷമം എന്നിൽ ഉണ്ടായിരുന്നു .പെട്ടന്ന് ഞാൻ മുന്നോട്ട് നോക്കി നടന്നു അകന്നപ്പോൾ മുന്നിൽ നടന്ന പെൺകുട്ടികൾ ഒരുവളുടെ നീണ്ട കാർകൂന്തലിൽ ചെമ്പകം ചൂടിയിരിക്കുന്നു .

അന്ന് ഉണ്ടായിരുന്ന വിഷമം പെട്ടെന്ന് മാറി .ആ കണ്ട നിമിഷം അവൾ നടന്ന പിൻവഴിയിൽ നടന്നു, ആ ചെമ്പകം കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്യ അതിന്റെ മനോഹരമായാ സുഗന്ധം അവളുടെ മുടിയിലെ. എന്നിലേക്കു അടുത്തു .അങ്ങനെ അവളെ പിന്തുടര്ന്നു സ്കൂളിൽ എത്തി . അപ്പോഴാണ് അറിഞ്ഞത് എന്റെ അപ്പുറത്തെ ക്ലാസിൽ ആണ് ചെമ്പകം ചൂടിയ ആ പെണ്കുട്ടി .അതിന്റ സന്തോഷം എന്നെ വല്ലാതെ അലട്ടി .

അങ്ങനെ അവളുടെ ക്ലാസിന്റെ മുന്നിൽ ഇടവേള കിട്ടുബോൾ അവിടെ ഞാൻ നിന്ന് അവളുടെ മുടിയിൽ ചൂടിയ ചെമ്പകത്തെ കാണാൻ .അങ്ങനെ അവൾ പല വട്ടം എന്നെ കടന്നു പോകുമ്പോൾ എന്നെ ശ്രദിക്കുന്നുണ്ടായിരുന്നു . എന്റെ മനസിൽ മുഴുവനും ചെമ്പകം ആയിരുന്നു .അങ്ങനെ ഞാൻ അവളുടെ മുടിയിൽ ചൂടിയ ചെമ്പകം കാണാൻ സ്ഥിരം അവളെ വെയിറ്റ് ചെയ്‌തു

അവളുടെ പിന്നാലെ ആയി സ്കൂളിൽ പോക്ക് . അതിന് ഇടയിൽ അവൾ പല വട്ടം തിരിഞ്ഞു നോക്കുകയും സ്കൂളിൽ വെച്ച് ചെറിയ പുഞ്ചിരി നൽകിയും അത്‌ എന്റെ മനസിലേക്കു വന്നില്യ . അങ്ങനെ ഒരു ദിവസം ഞാൻ അവളെ വെയിറ്റ് ചെയ്‌തു നിന്ന് അവൾ വീട്ടിൽ നിന്ന് റോഡിലേക്കുകയറി നടന്നു . ഞാൻ അവളുടെ മുടിയിലേക്ക് ശ്രദിച്ചു അന്ന് അവളുടെ മുടിയിൽ ചെമ്പകത്തിനുപകരം തുളസികതിർ ആയിരുന്നു

ഞാൻ പെട്ടന്ന് അവളുടെ വീട്ടിലെ ചെമ്പകത്തിൻമരത്തിലേക്കു നോക്കി .ആ മരത്തിൽ ഇലകൾ മാത്രം അങ്ങനെ മനസിൽ ഒരു വിഷമം തന്നു . പതിവ്പോലെ ഞാൻ അവളുടെ പിന്നാലെ നടന്നു .അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൾ ഓരോ വട്ടം തിരിഞ്ഞു നോക്കുബോഴും അവളുടെ മുഖത്തിന് മനോഹാരിതയും അവളുടെ ചിരിയുടെ സൗന്ദര്യംവും .അപ്പോ എന്റെ മനസിലെ വിഷമവും മാറി മനസിന് ഒരു കുളിർമയും .

ഞാൻ എന്റെ പതിവ് തെറ്റിച്ചില്യ ചെമ്പകം കാണാനുള്ള ഇഷ്ട്ടം ഞാൻ അറിയാതെ അവളെ കാണാൻ തോന്നിപ്പിച്ചു .അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പതിവുപോലെ അവളുടെ വീടിന് അടുത്തു എത്തിയപ്പോൾ ആ ചെമ്പകമരത്തിൽ ഒരുപാടു ചെമ്പകം വിരിഞ്ഞു നിലക്കുന്നു .അപ്പോൾ അവൾ ഇന്ന് കൂട്ടുകാരി ഇല്ലാതെ റോഡിൽ കയറി പയ്യെ നടന്നു .

അന്ന് അവളുടെ മുടിയിൽ രണ്ടു ചെമ്പകം ഉണ്ടായിരുന്നു .ഞാൻ വേഗത്തിൽ അവളെ അടുത്തേക് നടന്നു കൂട്ടുകാർ അവരുടെ നടത്തം പയ്യെ ആക്കി .ഞാൻ അവളുടെ ഒപ്പം എത്തി ഞാൻ ചുറ്റൂം നോക്കി ആരും കാണുന്നില്യ ,അവളെ എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു എന്നിട്ടു അവളോട് പറഞ്ഞൂ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്‌ .

അവൾ എന്താ പെട്ടന്ന് പറയാൻ പറഞ്ഞു .ഞാൻ അവളോട് ചോദിച്ചു എനിക്ക് ചെമ്പകം പൂവ് തരുമോ എന്ന് .. അപ്പോ അവൾ എന്നെ നോക്കി ചിരിച്ചു അവളുടെ ഇൻസ്ട്രുമെൻറ്റ് ബോക്സിൽ നിന്ന് അവൾ ചെമ്പകം എനിക്ക് എടുത്തു തന്നു .

അവൾ അത്‍ എടുത്തു തരുമ്പോൾ അവളുടെ ചിരിയിൽ നിന്ന് എനിക്ക് മനസിലായി ആ ചെമ്പകത്തോടപ്പം അവളുടെ പൂവ് പോലെ മനോഹരം അവളുടെ ഹൃദയം എന്റെ കൈയിലേക്ക് ആണ് തന്നത് എന്ന് . അത്‌ ഞാൻ വാങ്ങി ആ പൂവിന്റെ സുഗന്ധവുവും മനോഹാരിതയും നഷ്ടപ്പെടാതെ എന്റെ ഹൃദയത്തിലേക്കു എന്ന പോലെ എന്റെ കീശയിൽ വെച്ചു ആ ചെമ്പകത്തിന് മനോഹാരിതപോലെ ഞങ്ങളുടെ പ്രണയം ഇന്ന് കാലം മായ്ക്കാതെ മനസിൽ സൂക്ഷിക്കുന്നു

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply