Skip to content

അബ്ദുള്ള എന്ന പ്രസന്നൻ

  • by
അബ്ദുള്ള എന്ന പ്രസന്നൻ

16th ജൂൺ 2020

പതിവുപോലെ പ്രസന്നൻ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു .
ശരീരം മുഴുവൻ നല്ല വേദന . കഴിഞ്ഞ രണ്ടു ദിവസമായി ക്ഷീണവും തലവേദനയുമുണ്ട്. അതെല്ലാം വക വെക്കാതെയുള്ള അധ്വാനം . നല്ല വിശപ്പുണ്ടെങ്കിലും  ഒന്നും കഴിക്കാൻ തോന്നുന്നില്ല . ഒരല്പം കഞ്ഞിയാണ്  നല്ലത് . നാട്ടിൽ നിന്നും ഭാര്യ കൊടുത്തയച്ച അച്ചാറും പാകമായ  കഞ്ഞിയും അയാൾ  പാത്രത്തിലേക്  പകർന്നു . ആദ്യ വറ്റ്  തന്റെ നെറുകയിൽ കയറിയത് പോലെ പ്രസന്നന്  തോന്നി .ഒന്ന് ചുമച്ചു .ഇറക്കിയ ആദ്യ വറ്റ്‌  ശർദിലിന്റെ  രൂപത്തിൽ വെളിയിലേക്കു  പ്രവഹിച്ചു . തന്റെ കണ്ണുകളിൽ ഇരുട്ട് നിറയുന്നത് പോലെ അയാൾക്ക്‌ തോന്നി . മോനെ ….ഒരു നേർത്ത ശബ്ദം പുരപ്പെടുവിച് ആ ശരീരം പിന്നോട്ട് മറിഞ്ഞു !!!!

👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦

നാട്ടിലെ യുവാക്കൾ ഗൾഫ് എന്ന സ്വപനം കാണുന്ന സമയം .വീടിന്റെ പ്രമാണം പണയം വെച്ച് 20,000 രൂപ ബ്രോക്കറിന്  കൊടുത്ത് തന്റെ ഇരുപത്തി അഞ്ചാം വയസ്സിൽ ദുബായിൽ എത്തിയതാണ്  പ്രസന്നൻ .കഷ്ടപ്പാടിന്റെ  ദിനങ്ങൾ . നല്ലൊരു വീട് ,സഹോദരിയുടെ വിവാഹം ..ചിന്തകൾ മനസ്സിൽ കടന്നു കൂടുമ്പോൾ കഷ്ടപ്പാടുകൾക്കും  ഒരു മധുരം ഉണ്ടെന്ന് അയാൾക്ക്‌ തോന്നിയിരുന്നു .

വർഷങ്ങളുടെ അധ്വാന  ഫലമായി നല്ലൊരു വീട് അയാൾ സ്വന്തമാക്കി . സഹോദരിയുടെ വിവാഹ ശേഷം ,അമ്മയുടെ നിർബന്ധ പ്രകാരം വിവാഹം .
രമണി എന്നായിരുന്നു അവളുടെ പേര് .പ്രസന്നന്റെ  ബുദ്ധിമുട്ട് മനസിലാക്കിയിരുന്ന രമണി അനാവശ്യമായി ഒരു പൈസ പോലും ചിലവാക്കിയിരുന്നിയില . സന്തോഷം അവരുടെ ജീവിതത്തിൽ കളിയാടി .

വിവാഹത്തിനെടുത്ത  ലീവ് തീർന്നു  പ്രസന്നൻ തിരികെ ദുബായിലേക്കു  മടങ്ങി . വർഷങ്ങളായി ഒരേ ജോലി .ശമ്പള വർധനവ് ഉണ്ടായിരുന്നില്ല . തന്റെ സുഹൃത്തുക്കൾ വലിയ സ്ഥാനമാനങ്ങൾ  കാരസ്ഥമാക്കിയപ്പോഴും  പ്രസന്നന്  കഷ്ടപ്പാടുകൾ മാത്രം ബാക്കിയായി . എല്ലാവരും വർഷത്തിൽ ഒരിക്കൽ തങ്ങളുടെ ഉറ്റവരെ  കാണാൻ നാട്ടിൽ പോകുമ്പോൾ ,അയാൾ തന്റെ ആഗ്രഹം ഉള്ളിലൊതുക്കി രണ്ടു വർഷത്തിലൊരിക്കൽ  മാത്രം ആക്കി യാത്ര .

തന്റെ പ്രിയതമന്റെ ഓർമയിൽ രമണി ജീവിച്ചു കാണാൻ ഏറെ കൊതിയുണ്ടായിരുന്നേകിലും , തന്റെ ആഗ്രഹങ്ങൾക് കടിഞ്ഞാണിട്ട് അവൾ ജീവിച്ചു .ഒരു കുഞ്ഞിനെ താലോലിക്കാൻ അവളുടെ മനസ്സ് വെമ്പിയിരുന്നു . തന്റെ പരിശ്രമങ്ങൾക് ഫലം കാണാനാകാതെ പ്രസന്നനും .നീണ്ട ആറു വർഷങ്ങൾക് ശേഷം അവർക്കൊരു പൊന്നോമന പിറന്നു .സന്തോഷത്തിന് അതിരുകളില്ലായിരുന്നു അവർക്ക് .തന്റെ ശിഷ്ട കാലം മകനെ പഠിപ്പിച്ചു വലിയ ആളാക്കാൻ അയാൾ പരിശ്രമിച്ചു .

2nd Jan 2020

തന്റെ പൊന്നോമനയെ കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി നീണ്ട രണ്ടു വർഷങ്ങൾ അയാൾ തള്ളി നീക്കി . തന്റെ മകനെ അയാൾ വാരിപ്പുണർന്നു .അവന്റെ കളിയും ചിരിയും ..”അച്ഛാ “…വിളിയും അയാളിൽ അന്നോളം ലഭിച്ചിട്ടില്ലാത്ത ആനന്ദാനുഭൂതി ഉളവാക്കി .തന്റെ പ്രിയതമയോടും മകനോടുമൊപ്പം അയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആ അവധിക്കാലത്തു പ്രസന്നൻ ചിലവഴിച്ചു .

കാലത്തിനെ പിടിച്ചു കെട്ടാൻ ആർക്കാകും .തിരിച്ചു പോകേണ്ട ദിവസം ആഗതമായി .ഇത്തവണ അയാളുടെ മനസ്സ് മുഴുവൻ മകനായിരുന്നു . മുറിവേറ്റ  മനസ്സുമായി അയാൾ വീടിന്റെ പടിയിറങ്ങി.

തിരികെയെത്തിയ പ്രസന്നനെ കാത്തിരുന്നത് കേൾക്കാൻ പാടില്ലാത്ത വാർത്തയായിരുന്നു . തന്റെ ജോലിയുടെ കോൺട്രാക്ട് അവസാനിക്കുകയാണെന്നു പ്രസന്നന് അറിയിപ്പ് കിട്ടി .എല്ലാ പ്രതീക്ഷകളും അവനിൽ അസ്തമിച്ചിരുന്നു . ദൈവ ദൂതനെപ്പോലെ അയാളുടെ പഴയ സുഹൃത്തിനെ കണ്ടുമുട്ടി .കാര്യങ്ങൾ അറിയിച്ചപ്പോൾ വേണ്ടത് ചെയ്യാമെന്ന് അയാളേറ്റു .

രണ്ടു ദിവസത്തിന് ശേഷം പ്രസന്നൻ അയാളെ കണ്ടു .”ജോലി ശെരിയാണെടാ ..പക്ഷെ ഒരു കുഴപ്പമുണ്ട് ..

“അറബിക്ക് മുസ്ലിമിനെ തന്നെ വേണം .നിനക്ക് മുസ്ലിം ആവാൻ പറ്റുമോ “.

നിനക്ക് താല്പര്യമാണെങ്കിൽ ബാക്കിയൊക്കെ ഞാൻ ചെയ്തു തരാം . മറ്റു പോംവഴി ഇല്ലാതെ പ്രസന്നൻ അത് സ്വീകരിച്ചു .

“അങ്ങനെ പ്രസന്നൻ അബ്ദുള്ള ആയി ”

സ്വന്തം വ്യക്തിത്വം പോലും മറച്ചു ജീവിതം കരക്കടുപ്പിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് കൊറോണയുടെ എൻട്രി …

ലോക രാജ്യങ്ങളെ തന്റെ കൈപിടിക്കുള്ളിലാക്കി കൊറോണ വൈറസ് താണ്ഡവമാടിയപ്പോൾ പലർക്കും തങ്ങളുടെ ജീവിതമാർഗം നഷ്ടപ്പെട്ടിരുന്നു .

ദുബായിൽ കൊറോണ ശ്കതിയാർജിക്കുമ്പോഴും പ്രസന്നൻ ജോലിക്ക് പോയിരുന്നു .

കൊറോണ വാർത്തകൾ രമണിയുടെ ഉള്ളിൽ ആദി പടർത്തിയിരുന്നു .

15th june 2020

അന്നു രാത്രി പ്രസന്നൻ പതിവില്ലാതെ രമണിയെ ഫോൺ ചെയ്തു .ശബ്ദത്തിൽ തളർച്ചയുണ്ടായിരുന്നു .

മോളേ ….ഡ്യൂട്ടി സമയത്തു ചെറിയ ഒരു തല കറക്കം .ഹോസ്പിറ്റലിൽ പോയിരുന്നു .കുഴപ്പമൊന്നുമില്ല .ക്ഷീണം കൊണ്ടാണെന്നു ഡോക്ടർ പറഞ്ഞു ..മരുന്ന് തന്നിട്ടുണ്ട് .

രമണിയുടെ നെഞ്ചിടിപ്പ് വർധിച്ചു .. ഏട്ടാ ..സൂക്ഷിക്കണേ ..ഓരോരോ വാർത്തകൾ കേൾക്കുമ്പോൾ ഭയമാണെനിക്ക് . ക്ഷീണമുണ്ടെങ്കിൽ കുറച്ചു കഞ്ഞി വച്ചു കുടിക്ക് . ഒന്നുറങ്ങി എണീക്കുമ്പോൾ എല്ലാം മാറും ..

മകനെക്കുറിച്ചു അന്വേഷിക്കുമ്പോൾ പ്രസന്നന്റെ നാവു കുഴയുന്നുണ്ടായിരുന്നു . എന്തോ പറയുവാൻ രമണി തുനിഞ്ഞപ്പോഴേക്കും ഫോൺ കട്ടായി ..

16th june 2020

രാവിലെ എണീക്കുമ്പോൾ ശരീരം വലിഞ്ഞു മുറുക്കുന്ന വേദന. ചെറുതായി പ്രസന്നൻ കിതക്കുന്നുണ്ടായിരുന്നു .

എല്ലാം അവഗണിച്ചു അയാൾ ഡ്യൂട്ടിക്കായി ഇറങ്ങിത്തിരിച്ചു .

പതിവുപോലെ പ്രസന്നൻ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു .
ശരീരം മുഴുവൻ കടുത്ത വേദന . നല്ല വിശപ്പുണ്ടെങ്കിലും  ഒന്നും കഴിക്കാൻ തോന്നുന്നില്ല . ഒരല്പം കഞ്ഞിയാണ്  നല്ലത് . നാട്ടിൽ നിന്നും ഭാര്യ കൊടുത്തയച്ച അച്ചാറും പാകമായ  കഞ്ഞിയും അയാൾ  പാത്രത്തിലേക്  പകർന്നു . ആദ്യ വറ്റ്  തന്റെ നെറുകയിൽ കയറിയത് പോലെ പ്രസന്നന്  തോന്നി .ഒന്ന് ചുമച്ചു .ഇറക്കിയ ആദ്യ വറ്റ്‌  ശർദിലിന്റെ  രൂപത്തിൽ വെളിയിലേക്കു  പ്രവഹിച്ചു . തന്റെ കണ്ണുകളിൽ ഇരുട്ട് നിറയുന്നത് പോലെ അയാൾക്ക്‌ തോന്നി . മോനെ ….ഒരു നേർത്ത ശബ്ദം പുരപ്പെടുവിച് ആ ശരീരം പിന്നോട്ട് മറിഞ്ഞു !!!!

————————————————-

അടുത്ത നാൾ രാവിലെ പ്രസന്നന്റെ മരണ വിവരം അറിഞ്ഞാണ് പ്രസന്നന്റെ ആ കൊച്ചു വീട് ഉറക്കമെണ്ണിച്ചത് .രമണിയുടെ അലമുറ ആ വീടിന്റെ ചുമരുകളിൽ എങ്ങും അലയടിച്ചു . തന്റെ അച്ഛൻ യാത്രയായത് അറിയാതെ ആ കുഞ്ഞും ..

വിശദമായ പരിശോധനയിൽ പ്രസന്നന് കൊറോണ ഇൻഫെക്ഷൻ ഉണ്ടെന്ന് മനസിലായി .ബോഡി നാട്ടിലെത്തിക്കാൻ ഒരുപാട് നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല . അതു കൂടാതെ ആർക്കും പ്രസന്നൻ എന്നയാളിനെ അവിടെ അറിയുന്നുണ്ടായിരുന്നില്ല .അബ്ദുള്ളയായിരുന്നു അവർക്കവൻ .

കൊറോണ ജീവൻ കവർന്നവരിൽ ഞങ്ങളുടെയെല്ലാം പ്രസന്നേട്ടനും ഉണ്ടായി . നാടും ഉറ്റവരെയും വിട്ടു അവസാനം സ്വന്തം മണ്ണിൽ തല ചായ്ച്ചുറങ്ങാൻ ആ ആത്‌മാവിന് ഭാഗ്യം ലഭിച്ചില്ല . ഒരായിരം സ്വപ്നങ്ങളോടെ പ്രവാസിയായി ജീവിച്ച അനേകായിരം ആളുകളെ കൊറോണ എന്ന ഭീകരൻ വിഴുങ്ങി .

ഇന്നും പ്രസന്നേട്ടന്റെ ആത്‌മാവ്‌ നാട്ടിൽ വരാൻ കൊതിക്കുന്നുണ്ടാവും അല്ലേ ….

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!