Skip to content

അമ്മക്കൊരു സമ്മാനം

അമ്മക്കൊരു സമ്മാനം

ജീവിതം തന്നെ ഒരു വേഷം കെട്ടലല്ലേ ..എന്തു മാത്രം വേഷങ്ങൾ നമ്മൾ ഓരോരുത്തരും ഓരോ നിമിഷവും കൈകാര്യം ചെയ്യുന്നു .

അവസാന ശ്വാസം വരെയുള്ള വേഷം കെട്ടൽ..

അശ്വിനേ റെഡി അല്ലേ ?..

നിറഞ്ഞ കണ്ണുകളിൽ ചെറു പുഞ്ചിരി വിടർത്തി അവൻ ആ മുഖം മൂടിയണിഞ്ഞു .

“ഒരു ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി”

——-

അശ്വിൻ ..

കൂട്ടുകാർ അവനെ ചെറുപ്പത്തിൽ ചാർളി ചാപ്ലിൻ എന്ന് വിളിച്ചിരുന്നു . കോമാളിത്തരങ്ങൾ കാട്ടി മറ്റുള്ളവരെ ചിരിപ്പിക്കാൻ അവനൊരു പ്രത്യേക കഴിവുണ്ടായിരുന്നു .

അശ്വിന് നാലു വയസ്സുള്ളപ്പോൾ തന്നെ അവന്റെ അച്ഛൻ അവനെ വിട്ടു പോയിരുന്നു .അമ്മയുടെ കഷ്ടപ്പാടുകൾ വിവരണങ്ങൾക്കു അതീതമാണ് .അറിവായ പ്രായം മുതലേ തന്നെക്കൊണ്ടാകുന്ന എല്ലാ ജോലികൾക്കും ആ ചെറിയ കുട്ടി പോയിത്തുടങ്ങിയിരുന്നു .

ഒരിക്കൽ ഒരു ക്രിസ്മസ് നാൾ .തന്റെ ഉറ്റ സുഹൃത്തായ ഫ്രഡിയുടെ ഒരു വാക്ക് ..

“നിനക്ക് ക്രിസ്‌മസ്‌ അപ്പൂപ്പനാകാൻ പറ്റുമോ ഇത്തവണ??. നല്ല കാശ് കിട്ടുമെടാ. ഞാൻ വാങ്ങി തരാം ..

അവന്റെ ആ ചോദ്യം അശ്വിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു .

പലപ്പോഴും ഒരു നേരത്തെ ആഹാരത്തിനുള്ള വക അവന് കിട്ടിയിരുന്നില്ല.

പുതു വർഷത്തിൽ എല്ലാവരും നല്ല വസ്ത്രങ്ങൾ ധരിക്കുമ്പോൾ അമ്മക്കൊരു പുതിയ സാരി വാങ്ങണം .. ആ മുഖത്തെ സന്തോഷം കാണണം അത് മാത്രമേ അവനുണ്ടായിരുന്നുള്ളു .

അന്ന് മുതൽ അവൻ എല്ലാ വർഷ  കരോളിലെയും ക്രിസ്മസ് അപ്പൂപ്പനായി ..

——–

അമ്മക്ക് തീരെ സുഖമില്ല . പര സഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല . അമ്മക്കൊരു സാരി വാങ്ങണം പുതു വർഷത്തിൽ സമ്മാനിക്കുവാൻ ,അത് മാത്രമായിരുന്നു അവന്റെ മനസ്സിൽ .

അമ്മയെ തനിച്ചാക്കി മനസ്സില്ലാ മനസ്സോടെ അവൻ യാത്രയായി .

അശ്വിനേ റെഡി അല്ലേ ?..

നിറഞ്ഞ കണ്ണുകളിൽ ചെറു പുഞ്ചിരി വിടർത്തി അവൻ ആ മുഖം മൂടിയണിഞ്ഞു .

“ഒരു ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി”

പല വീടുകളും അവർ കയറിയിറങ്ങി .കൊച്ചു കുട്ടികൾ അവന്റെ അരികിലേക്ക് വരുമ്പോൾ തനിക്കു നഷ്ട്ടപെട്ട ബാല്യം അവനോർത്തു ..ഭാഗ്യം ചെയ്‌ത കുട്ടികളാണിവർ .എന്റെ വിധി ആർക്കുമുണ്ടാകാതിരിക്കട്ടെ ..അവന്റെ മിഴികൾ നിറഞ്ഞിരുന്നു . അവസാനം ഒരു വീട്ടിൽ അവരുടെ സംഘം കയറിച്ചെന്നു .പ്രായമായ ഒരു മുത്തശ്ശി മാത്രമായിരുന്നു ആ വീട്ടിൽ . ക്രിസ്മസ് കരോൾ അവർ നന്നായി ആസ്വദിച്ചു .

ആ മുത്തശ്ശി തന്റെ കണ്ണുകളിലേക്കു നോക്കുന്നത് പോലെ അശ്വിന് തോന്നി . തന്റെ നിറഞ്ഞ മിഴികൾ കാണാതിരിക്കാൻ അവൻ തന്റെ ചേഷ്ടകൾ വേഗത്തിലാക്കി .ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവന് എന്തോ വിഷമം തോന്നി .

ആ മുത്തശ്ശി …തനിയെ ആ വീട്ടിൽ …

പെട്ടെന്ന് അവന്റെ കയ്യിൽ ആരോ മുറുകെ പിടിക്കുന്നതു പോലെ തോന്നി ..തിരിഞ്ഞു നോക്കുമ്പോൾ ..ആ മുത്തശ്ശി ..

ആ മുത്തശ്ശിയുടെ മുഖത്തെ ഐശ്വര്യം അശ്വിന്റെ മനസ്സിന്റെ ഭാരം തെല്ലെന്നു കുറച്ചു ..

“മോനെന്താ ഒരു വിഷമം ..എല്ലാം ശെരിയാകും .ഒരിക്കലും ഈ കണ്ണുകൾ നിറയരുത് ”

അശ്വിന്റെ കൈകൾ ചേർത്തു പിടിച്ച് തന്റെ കയ്യിൽ ചുരുട്ടി പിടിച്ച നോട്ടുകൾ മുത്തശ്ശി അവന്  സമ്മാനിച്ചു .

മുത്തശ്ശിയെ തന്റെ മാറോടു അശ്വിൻ ചേർത്തു പിടിച്ചു പറഞ്ഞു .

“മുത്തശ്ശി .. കാരുണ്യമുള്ള ഈ വാക്കുകൾ മതി എനിക്ക് ….അധ്വാനിക്കാതെ കിട്ടുന്ന പൈസ ഒരിക്കലും ഞാൻ വാങ്ങില്ല മുത്തശ്ശി ..

മുത്തശ്ശിയുടെ മുഖത്ത് അപ്പോഴും പുഞ്ചിരിയായിരുന്നു .

മോനെ ..നിന്നെയെനിക് മനസിലാകുന്നുണ്ട് ..ദൈവം നിന്റെ കൂടെയുണ്ട് . ഇത് നിനക്കവൻ തരുന്നതാണ് .
സന്തോഷത്തോടെ വാങ്ങുക …

ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി . എന്തൊരു ഐശ്വര്യമാണാ മുത്തശ്ശിയുടെ  മുഖത്ത് .ഒരു മാലാഖയെപ്പോലെ ..

എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തണം ..മുത്തശ്ശിയുടെ വിവരം അമ്മയോട് പറയണം ..സന്തോഷമാകും അമ്മക്ക് ..

വീട്ടിലെത്തിയ അവൻ അമ്മയുടെ അരികിലേക്കോടിയെത്തി .അവനെ കണ്ടതും ആ അമ്മയുടെ മുഖത്ത് അന്നൊരിക്കലുമില്ലാത്ത സന്തോഷം കളിയാടി .മുത്തശ്ശിയെപ്പറ്റി അവൻ വാ  തോരാതെ അമ്മയോട് പറഞ്ഞു കേൾപ്പിച്ചു . ഒരുപാട് നാളിനു ശേഷമാണ് തന്റെ മകൻ ഇങ്ങനെ സന്തോഷിക്കുന്നത് … അമ്മയുടെ മനസ്സ് നിറഞ്ഞതു പോലെ …

മോനെ ..എനിക്ക് സ്വല്പം വെള്ളം എടുത്ത് തന്നെ …നല്ല ദാഹം ..

വെള്ളം കുടിച്ച ശേഷം എന്തോ പറയാൻ തുടങ്ങിയ അമ്മയുടെ വാക്കുകൾ മുറിഞ്ഞു ..ആ കണ്ണുകൾ നിശ്ചലമായി …
തന്റെ മകന്റെ സന്തോഷം കണ്ട് സംതൃപ്‌തമായ മനസ്സോടെ ഉറങ്ങിയ പോലെ ആ മുഖം പ്രസന്നമായിരുന്നു…

പിന്നെയും എത്രയോ വർഷങ്ങൾ ..ആർക്കോ വേണ്ടി അശ്വിൻ ക്രിസ്മസ് രാവുകളിൽ ആ മുഖം മൂടി അണിഞ്ഞു …

വർഷങ്ങൾക്കിപ്പുറം ഈ പുതു വത്സരത്തിൽ.. ഒരായിരം സാരികൾ അമ്മക്ക് വാങ്ങി കൊടുക്കാൻ കഴിയുമെങ്കിലും , ആ സന്തോഷം അനുഭവിക്കാൻ അമ്മക്കോ എനിക്കോ കഴിയില്ലെന്ന മനോവേദന അശ്വിനെപോലെ എത്രയോ പേർക്കുണ്ടായിരിക്കാം …

———

കൂട്ടുകാരെ ..നിങ്ങളുടെ ഫീഡ്ബാക്ക്, എന്തെങ്കിലും കുത്തികുറിക്കുന്ന എന്നെ പോലെയുള്ളവർക്ക് പ്രചോദനമാണ് .വായിച്ച് ഇഷ്ട്ടപെട്ടില്ലെങ്കിൽ അങ്ങനെ തന്നെ കുറിക്കൂ .അടുത്ത രചന കൂടുതൽ നന്നാക്കുവാൻ അതു പ്രയോജനം ചെയ്യുലെ …

5/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അമ്മക്കൊരു സമ്മാനം”

  1. Heart touching. Ithu real life anenkil, arumillatha kure ammamar kanille pattumenkil arkkenkilum vangi kodukkanam ammayude ormakayi.

Leave a Reply

Don`t copy text!