തൊണ്ടയിലെ അവസാന തുള്ളി വെള്ളവും വറ്റി. സൂര്യന്റെ കത്തിജ്വലിക്കുന്ന കിരണങ്ങൾ ശിരസ്സിൽ വന്ന് പതിച്ചപ്പോൾ തന്നോട് പ്രതികാരം ചെയ്യുകയാണോ എന്നവൾക്ക് തോന്നിപ്പോയി. ആരുമില്ലാത്ത പൊള്ളുന്നു മരുഭൂമി യിൽ ഒരു മരച്ചില്ല പോലും അവൾക്ക് അഭയമായില്ല.” ഞാൻ എവിടെയാ . ഞാൻ ഇത് ആരെയാണ് തിരയുന്നത് ” എന്നിങ്ങനെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. ദാഹം അവളെ വല്ലാതെ അലട്ടിയെങ്കിലും ഇതുവരെ അവളുടെ ഹൃദയത്തെ നുറുക്കിയ ഒരു വലിയ ഭാരം ഇപ്പോൾ ഇല്ല.
ഇനിയും എത്ര നേരം ഇങ്ങനെ എന്നറിയാതെ അലയുന്നതിനിടെ ഏതോ ചില ഓർമ്മകൾ അവളെ എങ്ങോട്ടോ നയിച്ചു. അത് അവളെ കൊണ്ടെത്തിച്ചത് അവൾക്കായി മാത്രം കാത്തിരുന്ന ഒന്നിൽ തന്നെയായിരുന്നു. കരി തേച്ചുമിനുക്കിയ മുറ്റത്ത് കാലുകുത്തിയ ആ നിമിഷം അവളുടെ കണ്ണുകളിൽ എന്തൊക്കെയോ മിന്നിമറഞ്ഞു. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പാറിപ്പറക്കുന്ന കരിയിലകളുടെ കൂടെ അവളും പിറകോട്ടു നീങ്ങി. ” ഇല്ല… എനിക്ക് പോയേ തീരൂ… എന്നെ കാത്തു ആരോ ഉണ്ടിവിടെ. എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തിയേ മതിയാവൂ. “. എന്നവൾ ഉറച്ച് തീരുമാനിച്ചു . പറ്റുന്നതെല്ലാം അള്ളിപിടിച്ച് അവൾ ആ കാറ്റിനെ മറികടന്നു.
വീടിന്റെ ഉമ്മറക്കോലായിൽ ചുവരുകളിൽ വരച്ച ചിത്രങ്ങളിലൂടെ വിരലോടിച്ച് അവൾ അകത്തോട്ട് നീങ്ങി. അവളുടെ ഹൃദയത്തെ എന്തോ ഒന്ന് ഓർമ്മപ്പെടുത്തി.” എന്താണത്…! അതെ ഇത് അതുതന്നെ, ഇത്രനാൾ ഞാൻ നീറി ഉരുകി കഴിഞ്ഞ എന്റെ വീട്.. അല്ല!..എന്റെ തടവറ….!!” ശാസിച്ച വരും ശിക്ഷിച്ച വരും അപമാനിച്ചവരും ചേർത്തുപിടിച്ചവരും ഒരുപോലെ കരയുന്ന ആ നേരം അവളിൽ വല്ലാതെ ആശങ്ക പുലർത്തി. കണ്ണീരിൽ കുതിർന്ന തിക്കിനും തിരക്കിനുമിടയിൽ അവളുടെ കണ്ണുകൾ മറ്റാർക്കോ വേണ്ടി പരതി.
അവൾക്ക് ഏറെ ഇഷ്ടപ്പെട്ട മുല്ലപ്പൂവിന്റെ സുഗന്ധം അവളെ അവളിലേക്ക് തന്നെ കൊണ്ടുപോയി. മറ്റെങ്ങോട്ടുമല്ല, ഇത്രനാളും അവളുടെ സങ്കടങ്ങളും കണ്ണീരും പങ്കുവെച്ച ആ നാല് ചുമർ കെട്ടുകൾക്കകത്തേക്, അവളുടെ ചെറിയ കിടപ്പറയിലേക്ക്.
ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന തണുത് വിറങ്ങലിച്ച ശരീരം കണ്ടു അവൾ അമ്പരന്നു.” ഞാൻ തന്നെ… അതെ… ഇത് ഞാൻ തന്നെ… ” അവൾ ഉറക്കെ അലമുറയിട്ടു. അവിടെ കൂടിയ വരോടെല്ലാം അവൾ മാറിമാറി പറഞ്ഞു, ” ഇത് ഞാൻ തന്നെ.. ഇത് ഞാൻ തന്നെ… ” അവളുടെ ആ രോധനത്തെ ആർക്കും തന്നെ കേൾക്കാനായില്ല. പതിയെ പതിയെ അവൾ ഓർത്തെടുത്തു, ആയുസ്സിന്റെ പുസ്തകത്തിൽ ബാക്കിയുള്ള താളുകൾ അവൾ തന്നെ പറിച്ചെടുത്തതായി.
ചേതനയറ്റു കിടക്കുന്ന ദേഹത്തിലേക് ആ ദേഹി മെല്ലെ പ്രവേശിച്ചു. ഒപ്പം അവൾ ബാക്കിവച്ചുപോയ പുലരാത്ത കുറേ മോഹങ്ങളും സ്വപ്നങ്ങളും……..
ശുഭം
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
🌹