Skip to content

മനു…

aksharathalukal-malayalam-stories

ഇത് അവന്റെ കഥ ആണ് ഞങ്ങളുടെ മനുവിന്റെ……

മനു അവനെ ഞങ്ങൾ ആദ്യമായി കാണുന്നത് ഞങ്ങളുടെ 9ആം ക്ലാസ് തുടങ്ങുന്ന ആ അധ്യയന വർഷത്തിൽ ആണ് അന്ന് നല്ല മഴ ഉണ്ടായിരുന്ന ദിവസം ആയിരുന്നു . ടീച്ചർ എല്ലാരേയും പരിചയപ്പെട്ട് വരുമ്പോൾ ആയിരുന്നു മനുവിന്റെ എന്ററി ക്ലാസ്സിലേക്ക് ആ മഴയും കൊണ്ട് അന്നു തന്നെ ടീചർക്ക് കാര്യം മനസിലായി ഇവൻ എന്തായാലും തലവേദന ആയി മാറും എന്നു…

അങ്ങനെ അവൻ ഞങ്ങൾ എല്ലാരോടും പെട്ടെന്ന് തന്നെ നല്ല കമ്പനി ആയിമാറി. പിന്നെ ഞങ്ങൾ രണ്ടു പേരും കട്ട ചങ്കുകൾ ആയി ദിവസവും ടീച്ചറുടെ ചീത്ത കേൾക്കാത്ത ദിവസം ഇല്ലാതെ ഇരിക്കില്ല.

എന്നും അവൻ അല്പം വൈകിയേ ക്ലാസ്സിൽ എത്താറുള്ളൂ എന്നും വഴക്ക് കേൾക്കും ചെയ്യും അവന് ചോദിച്ചാൽ ബസ് കിട്ടിയില്ല എന്ന സ്ഥിരം പല്ലവി ആയിരുന്നു.

എല്ലാ സ്കൂളിൽ ഉണ്ടാവുന്ന പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു കണക്ക് ടീച്ചർ, കണക്ക് പണ്ടേ അലർജി അയതുകൊണ്ടു ടീച്ചറുടെ പൊന്നോമന തല്ലുകൊള്ളികൾ ആയിരുന്നു ഞാനും മനുവും. എന്നും ക്ലാസ് എടുക്കുന്നതിന്റെ ഇടക്ക് ഓരോ സൗണ്ട് ഉണ്ടാക്കി മനു ഇരിക്കും അപ്പോൾ ഒക്കെ കണക്ക് ടീച്ചർ നല്ല കണക്കിന് പൊക്കും അവനെ.

അങ്ങനെ ഞങ്ങൾക്ക് പരീക്ഷ വന്നു കണക്ക് പരീക്ഷക്ക് ഞാൻ അസ്സലായി പൊട്ടും ചെയ്തു അവൻ പാസാവും ചെയ്തു എന്നിട് ടീച്ചറുടെ വഴക്ക് രണ്ടാളും കേട്ടു. അങ്ങനെ പെട്ടെന്ന് കുറച്ചു ദിവസം അവനെ സ്കൂളിലേക്ക് കണ്ടതെ ഇല്ല അന്വേഷിക്കാൻ ആണെങ്കിൽ വേറെ ഒരു അറിവും ഇല്ല.

അങ്ങനെ ഒരു ദിവസം ഞങ്ങളുടെ കണക്ക് ടീച്ചർ നാളെ വരില്ല എന്നു പറഞ്ഞു ക്ലാസ് നിർത്തി പോയി സന്തോഷം കൊണ്ട് എല്ലാരും ഇരുന്നു. ടീച്ചർ വേറെ ഒരു വാടക വീട്ടിലേക് മാറാൻ വേണ്ടി ലീവ് എടുത്തതായിരുന്നു. ടീച്ചർ താമസിക്കാൻ വന്നത് മനുവിന്റെ ‘അമ്മ വീട്ടുജോലിക്ക് നിൽക്കുന്ന അവിടെ ആയിരുന്നു. ടീച്ചർക്ക് അതൊന്നും അറിയില്ലായിരുന്നു. അവിടെ അടുത്തു തന്നെ ആയിരുന്നു അവന്റെ വീട് ഒരു ചെറിയ കുടിൽ പോലെ ഒരു വീട് .

മനുവിന് അമ്മയും അമ്മക്ക് അവനും മാത്രം ഉണ്ടായിരുന്നുള്ളു ഒരു ദിവസം രാവിലെ പത്രം ഇടാൻ വരുന്നത് കണ്ടപ്പോൾ ആണ് ടീച്ചർക്ക് അവനെ മനസിലായത് പിന്നെ ഉള്ള കാര്യങ്ങൾ ഒക്കെ ടീച്ചറോട് പറഞ്ഞു .
അങ്ങനെ പിറ്റേ ദിവസം ടീച്ചർ ആണ് ഈ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞത് നി എന്താ ഇതൊന്നും പറഞ്ഞില്ല ചോദിച്ചു ഞാൻ തന്നെ അപ്പോളാണ് അറിയുന്നത്.

അന്ന് മുതൽ കണക്ക് ടീച്ചർക്ക് മനുവിനോട് വലിയ താല്പര്യം ആയിരുന്നു. വൈകി വരുമ്പോൾ ഒന്നും പറയാറില്ലായിരുന്നു. അങ്ങനെ പെട്ടെന്ന് ഒരു ദിവസം രാവിലെ ടീച്ചറുടെ വീട്ടിലേക്ക് പതിവ് പോലെ മനുവിന്റെ ‘അമ്മ ജോലിക് വരുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി ഒരു ബ്രേക്ക് പോയ കാർ വന്നു ഇടിച്ചു തെറിപ്പിച്ചിട്ട് പോയത് അവനെ നാട്ടിൽ ഉള്ള ആൾകാർ വന്ന് വിളിച്ചുകൊണ്ടു പോയി സ്കൂളിൽ നിന്ന് ‘അമ്മ ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞു അവന്റെ അകന്ന ഒരു ബന്ധുവിനെ എങ്ങനെ ഒക്കെയോ അറിയിച്ചു അവർ വന്നു വേറെ എവിടെക്കോ ചികിത്സക്കായി കൊണ്ടുപോയി. അതിനു ശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ല. പിന്നീട് അറിഞ്ഞത് അവന്റെ ‘അമ്മ മരിച്ചു എന്നായിരുന്നു.

കണക്ക് ടീച്ചർ പിന്നെ സ്ഥലം മാറ്റം കിട്ടി പോവാണെന്നു പറഞ്ഞു പോയി. അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു ഡിഗ്രീ പിജി കഴിഞ്ഞു ജോലി കിട്ടി അത്യാവശ്യം തരക്കേടില്ലാത്തത് എന്നു പറയാം. അങ്ങനെ 2,3 കൊല്ലം പോയി അപ്പോളാണ് പേപ്പറിൽ ഒരു പരസ്യം പോലെ കണ്ടത് ഒരു വയസായ സ്ത്രീ ആരും നോക്കാതെ വഴി അരികിൽ കിടക്കുന്നു എന്നു ഫോട്ടോ സഹിതം പക്ഷെ പേര് കേട്ടപ്പോൾ നല്ല പരിചയം ഉള്ള പേരും ആയിരുന്നു അത് കണ്ടു അങ്ങനെ വിട്ടു കളഞ്ഞു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്രതീക്ഷയ്‌തമായി ഒരു കാൾ വന്നത് എടാ ഇതു ഞാൻ ആണ് മനു ഓർമ ഉണ്ടോ എന്നും പറഞ്ഞു ഞങ്ങൾ കുറെ സംസാരിച്ചു.അവൻ ഇപ്പൊ ദുബായ് സെറ്റൽഡ് ആണ്,പിന്നെ അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു ടാ നിനക്ക് നമ്മുടെ കണക്ക് ടീച്ചർ ഓർമ ഉണ്ടോ എവിടെ ഉണ്ട് എന്നൊക്കെ ഒരു വിവരവും ഇല്ലെന്നു പറഞ്ഞു ഒരു ചെറിയ പുഞ്ചിരിയോടെ അവൻ പറഞ്ഞു എന്നാൽ ആ ടീച്ചർ ഇപ്പൊ എന്റെ അമ്മ ആയിട്ട് എന്റെ കൂടെ ഉണ്ട് ഇത് കേട്ട് ഞാൻ അന്ധം വിട്ടു നിന്നുപോയി…

പിന്നെ അവൻ എല്ല കാര്യം പറഞ്ഞുതന്നത് ഒരിക്കൽ ഒരു പേപ്പർ ന്യൂസ് വന്നിരുന്നിലെ ഒരു വയസായ സ്ത്രീ എന്നൊക്കെ പറഞ്ഞു അതു നമ്മുടെ ടീച്ചർ ആയിരുന്നു എങ്ങനെ ഒക്കെയോ കറങ്ങി തിരിഞ്ഞു ന്യൂസ് എന്റെ കയ്യിൽ എത്തി കണ്ടു നല്ല പരിചയം ഉണ്ടാലോ എന്നു തോന്നി അന്വേഷിച്ചപ്പോൾ ആണ് അത് ടീച്ചർ ആണെന്ന് മനസിലയത് പിന്നെ പെട്ടെന്ന് അടുത്ത ഫ്ലൈറ് പിടിച്ചു വന്നു ടീച്ചർ ഞാൻ അങ്ങു കൊണ്ട് പോയി ….

അടുത്ത ആഴ്ച ഞങ്ങൾ നാട്ടിലേക്ക് വരുന്നുണ്ട് നമ്മടെ സ്കൂൾ പ്രോഗ്രാം ഗസ്റ്റ് ആയിട് അപ്പൊ അന്ന് എല്ലാരേയും കാണാം എന്നു പറഞ്ഞു കൊണ്ട് നിർത്തി…

പുതിയ അധ്യയനവർഷം പ്രോഗ്രാം വേണ്ടി ഞങ്ങൾ എല്ലാരും ഒത്തുചേർന്നു അവരെ കാണാൻ വേണ്ടി…

അങ്ങനെ മനുവിനെയും ടീച്ചേരേയും കാത്തു സ്കൂൾ എല്ലാരും നിൽക്കുന്നു……..

The end.

Story by Anand Mullakkara

First try ആണ് തെറ്റുകൾ ഉണ്ടാവും നല്ലതാണെങ്കിലും മോശം ആണെങ്കിലും വായിച്ചിട്ട് അഭിപ്രായം പറയണം..

3.6/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!