Skip to content

ചിത്രാഞ്ജലി

aksharathalukal-malayalam-kathakal

ഈ പ്രണയം ഒരു മഹാ അത്ഭുതം ആണ് അത് അനുഭവിച്ചാൽ അറിയുള്ളൂ എന്നു കുറെ പേർ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ കൂട്ടുകാർ വരെ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ അന്നൊക്കെ ഞാൻ പ്രണയത്തിനു എതിരെ ആയിരുന്നു. ഇഷ്ടം അല്ലാത്തത് കൊണ്ടൊന്നും അല്ല മിക്ക പിള്ളേരെപ്പോലെ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ചു കുറച്ചു ചളികളും തല്ലു കൂടി നടക്കണം എന്നൊക്കെ ആയിരുന്നു അതുകൊണ്ടു ഞാൻ ഇതിനു എതിരായിരുന്നു അതാണ് ശെരിക്കും സംഭവം.

സ്കൂളിൽ പഠിക്കുന്ന കാലത്തു അങ്ങനെ ഒരു ദിവസം എന്റെ കൂട്ടുകാരൻ ഒരു പെണ്കുട്ടിയെ കാണിച്ചു തന്നു നല്ല ഭംഗി ഉണ്ട് നിനക്കു നല്ല മാച്ച് ആണ് എന്നൊക്കെ പറഞ്ഞ് എന്നെ വെറുപ്പിച്ചുകൊണ്ട് ഇരുന്നു. ഞാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഓരോന്നു പറഞ്ഞു ഒഴിവാക്കി. നി നോക്കണ്ട ഞാൻ എങ്കിലും നോക്കട്ടെ എന്നു പറഞ്ഞു അവൻ പിന്നാലെ പോയി ആ കുട്ടിയുടെ. അത് പിന്നെ അങ്ങനെ ആണല്ലോ കാണാൻ കൊള്ളാവുന്ന പെണ്പിള്ളേരെ കണ്ടാൽ ചങ്കും കരളും ഒക്കെ ഒഴിവാക്കുമല്ലോ….

അവസാനം മനസ്സില്ല മനസ്സോടെ ഞാനും അവന്റെ കൂടെ കൂടി അവന് ഒരു തുണക്ക് വേണ്ടി. ഞാൻ അവനെ കുറെ കളിയാകുമായിരുന്നു നാണം ഇല്ലെടാ നിനക്കു ഇങ്ങനെ പിന്നാലെ നടക്കാൻ എന്നു പറഞ്ഞിട്ട്. പ്രേമത്തിന് പിന്നെ കണ്ണും മൂക്കും ഒന്നുല്ലല്ലോ ലെ…..

അങ്ങനെ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കൂടെ ആ കുട്ടിയുടെ ക്ലാസ് കണ്ടുപിടിക്കാൻ വേണ്ടി ആ കുട്ടി അറിയാതെ പിന്നാലെ പോയി അവസാനം ഒരു ദിവസം ടീച്ചർ ഞങ്ങളെ കയ്യോടെ പൊക്കി എങ്ങനെ ഒക്കെയോ അവിടെ നിന്നു തടി തപ്പി സ്ഥലം വിട്ടു ഞങ്ങൾ. അങ്ങനെ അത് തീരുമാനം ആയി പരീക്ഷ വന്നതും അവൻ നല്ല പടിപ്പായി അവസാനം സ്കൂൾ ജീവിതം ഒക്കെ തീർന്നു ഞങ്ങൾ എല്ലാരും ഓരോ വഴിക്കും ആയി…..

ഇടക്കൊക്കെ അവനോട് ഈ കാര്യം പറഞ്ഞ് ഞാൻ കളിയാക്കുമായിരുന്നു അതൊക്കെ അല്ലെ നമ്മടെ ഒരു രസം. ഞങ്ങൾ രണ്ടാളും കൂടെ ഒരേ കോളേജ് തന്നെ സീറ്റ് കിട്ടി അവിടെയും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇണ്ടായിരുന്നില്ല. ഇതിനു അപ്പുറം ആയിരുന്നു കാണാൻ കൊള്ളാവുന്ന പെണ്പിള്ളേരുടെ പുറകെ കുറെ എണ്ണം നടക്കുന്നു സുബാഷ്…

ഇതൊക്കെ പുച്ഛത്തോടെ നോക്കി കണ്ടിരുന്നു ഞാൻ. എന്റെ വേറെ ഒരു ചങ്കുണ്ട് അവൻ ആണെങ്കിൽ മാസം മാസം ഓരോ പെണ്ണ് എന്നു പോലെ ആയിരുന്നു. അവൻ എപ്പോളും എന്നെ കളിയാക്കും നിനക്ക് ഒക്കെ പെണ്ണ് കിട്ടാത്തതിന്റെ അസൂയ ആണെന്ന് പറഞ്ഞ്. ആദ്യം ഒന്നും സങ്കടം ഇല്ലായിരുന്നു ദേഷ്യം ആയിരുന്നു പിന്നെ അവന്റെ പറച്ചിൽ കേട്ട് സങ്കടം വരാൻ തുടങ്ങി.

അപ്പോളും പെണ്കുട്ടികളോട്‌ ഒന്നും താല്പര്യം ഇല്ലായിരുന്നു. ഒരു ദിവസം അകന്ന ബന്ധുവിന്റെ കല്യാണത്തിന് പോയി അപ്പൊ വീട്ടുകാർ അവരുടെ സ്ഥിരം പരുപാടി തുടങ്ങി കൂടെ വന്ന എന്നെ ഒറ്റക്ക് ഇട്ടു അവർ പോയി ഞാൻ പോസ്റ്റും ആയി . ഞാൻ ദേഷ്യം വന്ന്‌ മൊബൈൽ കുത്തി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു വിളി കേട്ടത് കണ്ണാ ഇവിടെ വാ ഫോട്ടോ എടുക്കാം എന്നു പറഞ്ഞ് അമ്മയുടെ വിളി.

അപ്പോൾ അങ്ങോട് മനസില്ല മനസ്സോടെ പോവാൻ വേണ്ടി എണീറ്റ് മൊബൈൽ മടിയിലാണെന്നുള്ള കാര്യം മറന്നു നടന്നു അമ്മയുടെ അടുത്തേക്ക് പോയി അതുകഴിഞ്ഞു വീണ്ടും പഴയപണി ചെയൻപോവാം എന്നുകരുതി പോവുമ്പോൾ ആണ് മൊബൈൽ കാര്യം ഓർത്തത് പോക്കറ്റിൽ തപ്പിനോക്കിയപ്പോ കാണാനില്ല ഞാൻ ആകെ പേടിച്ചുപോയി. നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തു ഒക്കെ കുറെ തിരഞ്ഞു നോക്കി അവിടെ ഒന്നും കണ്ടില്ല ആളുകളോട് ചോദിച്ചപ്പോൾ ആർക്കും അറിയില്ല പറഞ്ഞു. കോപ്പ് ഉള്ള മൊബൈൽ പോയി ഇനി എന്തു ചെയ്യും അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു മാലാഖയെ പോലെ ഒരു നീല ചുരിദാർ ഇട്ട് ഒരു കുട്ടി എന്റെ അടുത്തു വന്നിട്ട് ഈ മൊബൈൽ ആണോ തിരഞ്ഞത് നേരത്തെ എണീറ്റ് പോവുമ്പോ താഴെ വീണാതായിരുന്നു തോനുന്നു അവിടെ നിന്നു കിട്ടിയതാണ്…….

അത് കേട്ടതും ചാടി എണീറ്റ് അപ്പോൾ ആണ് ഞാൻ ആദ്യമായി അവളെ കാണുന്നത്. അവളെ കണ്ടതും തട്ടത്തിൻ മറയത്തിൽ നിവിന്റെ ഡയലോഗ് പോലെ ആയിരുന്നു ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല സാറേ…. എന്റെ കിളിപോയ അവസ്ഥ ആയിരുന്നു പിന്നെ മൊബൈൽ തന്നു അവൾ പോയി…

കല്യാണം കഴിഞ്ഞു വരുന്ന സമയം ഞാൻ കുറെ അവളെ തിരഞ്ഞു നോക്കി പക്ഷെ അവിടെ ഒന്നും കണ്ടതെ ഇല്ല. രാത്രി ആയപ്പോൾ അതുതന്നെ ആലോചിച്ചു കിടന്നു അവസാനം എപ്പോളോ ഉറങ്ങിപ്പോയി. അതിനുശേഷം പിന്നെ അവളെ കണ്ടിട്ടേ ഇല്ല എങ്ങനെങ്കിലും തപ്പി കണ്ടുപിടിക്കണം എന്നൊരു ചിന്ത മാത്രം ആയി ഫേസ്ബുക് ഇൻസ്റ്റാഗ്രാം ഒക്കെ കുറെ തപ്പി നോക്കി അറിയാവുന്ന പേരൊക്കെ അടിച്ചുനോക്കി ഒന്നും നടന്നില്ല…

പിന്നെ ഏതോ ഒരുദിവസം ഞാനും ചങ്കും സിനിമക്ക് പവുമ്പോൾ ആയിരുന്നു ഞാൻ വീണ്ടും കണ്ടത് പക്ഷെ ബസിൽ കയറി പോവുന്നതായിരുന്നു കണ്ടത് അതും തീരുമാനം ആയി വിചാരിച്ചു. മിണ്ടാതെ നല്ലകുട്ടി ആയി ഇരുന്ന ഞാൻ അവളെ തന്നെ ആലോചിച്ചു ഇരിക്കാൻ തുടങ്ങി അവസാനം ഒരു വിധത്തിൽ എല്ലാം മറന്നു തുടങ്ങി ഞാൻ.

കുറെ കാലത്തിനു ശേഷം വീണ്ടും ഒരു കല്യാണത്തിന് പോയത് ഇപ്രാവശ്യം പണ്ട് സ്കൂളിൽ പഠിച്ച കുട്ടിയുടെ ആയിരുന്നു
അന്ന് പോയ അതേ കല്യാണമണ്ഡപം തന്നെ ആയിരുന്നു ഇതും. എന്നത്തേയും പോലെ ഞാൻ എന്നും പോസ്റ്റ് ആയി കൂട്ടുകാരെ വൈറ് ചെയ്തു ഇരിക്കായിരുന്നു അപ്പോൾ അപ്പോളാണ് വീണ്ടും അവളുടെ ആ എന്ററി. ഹായ് ഏട്ട എന്നെ ഓർമയുണ്ടോ എന്നു പറഞ്ഞു വന്നപ്പോളാണ് വീണ്ടും അവിടെ വച്ചു കണ്ടത്. അവളെ കണ്ടതും എന്റെ കണ്ട്രോൾ ഒക്കെ പോയി ഏതോ ഒരു സ്വപ്‌ന ലോകത്തു എത്തിയപ്പോലെ ആയി…

ഞാൻ പറഞ്ഞു പിന്നെ ഇയാളെ എങ്ങനെ ഓർമ ഇല്ലാതെ ഇരിക്കും അന്ന് കല്യാണത്തിന് ശേഷം ഞാൻ കുറെ തിരഞ്ഞു അവിടെ ഒന്നും കണ്ടില്ലലോ എന്നു ചോദിച്ചു.ആ അതിനു ശേഷം ഇപ്പോളാണ് കാണുന്നത് . അപ്പോൾ ഒരു കള്ള ചിരിയും ചിരിച്ചു അവൾ എന്നോട് പറഞ്ഞു ഏട്ടനെ എനിക് അതിനു മുന്നേ അറിയാമായിരുന്നു എന്നെ ഏട്ടന് അറിയില്ല എന്നുമാത്രം. ഇതു കേട്ടതും എനിക് ഒന്നും മനസ്സിലായില്ല. എന്നെ എങ്ങനെ അറിയാം എന്നു കുറേ ചോദിച്ചു നോക്കി ചിരി മാത്രം ആയിരുന്നു അപ്പോളും. അവസാനം എങ്ങനെ ഒക്കെയോ അവളുടെ പേര് ചോദിച്ചപ്പോൾ കളിപ്പിക്കാതെ ചിത്ര എന്നു പറഞ്ഞുതന്നു….

എന്നാലും എന്നെ എങ്ങനെ അറിയാം ചോദിച്ചു കുറേ പ്രാവശ്യം അപ്പോളും അവൾ ഒരു കള്ള ചിരിയിൽ ഒതുക്കി സ്ഥലം വിടും. അവിടെ നിന്നു കൂടുതൽ ചമ്മി നിക്കണ്ടല്ലോ കരുതി വെറുതെ ചോദിച്ചു ചിത്രയോട് ഇയാൾ പെണ്ണിന്റെ ആളാണോ അതോ ചെക്കന്റെ ആണോ അപ്പോൾ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു കല്യാണ പെണ്ണ് ഇല്ലേ എന്റെ വകയിൽ ഒരു ചേച്ചി ആയിട്ട് വരും പറഞ്ഞു എന്നിട് ഫോട്ടോ എടുക്കാൻ പോവാണെന്നു പറഞ്ഞു പോയി…

പിന്നെയും പണിപ്പാളി എന്നു മനസിലായി കൂട്ടുകാരെ ആണെങ്കിൽ കാണാനും ഇല്ല എങ്ങനെ എങ്കിലും മുങ്ങാൻ നോക്കി ഇരിക്കായിരുന്നു അതും നടന്നില്ല. എന്റെ ഇരുത്തം കണ്ടപ്പോൾ തന്നെ അവൾക് കാര്യം മനസ്സിലായി വീണ്ടും അടുത്തു വന്നിട്ട് പറഞ്ഞു ഇങ്ങനെ ആലോചിച്ചു കൂട്ടേണ്ട ഞാൻ തന്നെ പറയാം എന്നു പറഞ്ഞു.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഏട്ടനും കൂട്ടുകാരനും ഒരു കുട്ടിയുടെ പുറകെ നടക്കുമായിരുന്നില്ലേ ഓർമ ഉണ്ടോ അതൊക്കെ അതോ മറന്നു പോയോ എന്നൊരു ചോദ്യവും കൂടെ. ഇത്‌കേട്ടതും ഒന്നും മറുപടി പറയാൻ എനിക് പറ്റിയില്ല ആകെ ചമ്മിയ അവസ്ഥ ആയിരുന്നു. ഞാൻ ചിത്രയോട് പറഞ്ഞു അങ്ങനെ ഒന്നും നടന്നിട്ടില്ലലോ ഇതൊക്കെ എങ്ങനെ തനിക്കു എങ്ങനെ അറിയാം എന്നു ചോദിച്ചു. അവൾക് മനസ്സിലായി എന്റെ സംസാരത്തിൽ നിന്നു തന്നെ എല്ലാം അങ്ങനെ ഒന്നും നടന്നിട്ടില്ല പറഞ്ഞപ്പോൾ തന്നെ.

എന്നിട്ട് അവൾ പറഞ്ഞു കള്ളം ഒന്നും ഇങ്ങനെ പറയാൻ നിക്കണ്ട എനിക് എല്ലാം അറിയാം ഞാനും ഏട്ടന്റെ സ്‌കൂളിൽ തന്നെ പഠിച്ചത് ഏട്ടന് ഓർമ ഉണ്ടോ എനിക് അറിയില്ല എന്ന് ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ഞാൻ ആയിരുന്നു ഞങ്ങൾ തമ്മിൽ നല്ല കൂട്ടുകാർ ആണ് ഇപ്പോളും എന്നു ചിത്ര പറഞ്ഞു.

സംസാരിച്ചു സംസാരിച്ചു കമ്പനി ആയി അപ്പോൾ ആയിരുന്നു എന്റെ ചങ്കിന്റെ വരവ് അല്ലെങ്കിൽ നേരത്തും കാലത്തും വരാത്തവൻ ആണ് ഇപ്പൊ കൊളം ആക്കാൻ വേണ്ടി നല്ല സമയത്തു കയറി വന്നു. അവൻ അവിടെ വച്ചു ഉള്ള കഥകൾ ഒക്കെ എന്നെ കൊണ്ട് പറയിപ്പിച്ചു.

കല്യാണം കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിച്ചു നിക്കുമ്പോൾ അന്നത്തെ പോലെ ഇന്നും ഇനി കാണാതെ പോവേണ്ടിവരുമോ എന്ന് വിചാരിച്ചു നിക്കുമ്പോൾ ആയിരുന്നു ചിത്ര പുറകിൽ നിന്നു വന്നു വിളിച്ചിട്ട് പോവാണ് പിന്നെ കാണാം എന്നു പറഞ്ഞു പോയി. ഇനി കാണാൻ പറ്റിയില്ലെങ്കിലോ കരുതി അപ്പൊ ചങ്കിന്റെ വാക്കു കേട്ട് രണ്ടും കല്പിച്ചു അവളുടെ നമ്പർ ചോദിക്കാൻ പോയി ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ടു ഞാൻ പിന്നെയും ചമ്മിപോയി.

ചിത്രയുടെ മറുപടി ഓ എന്റെ കൂട്ടുകാരിയുടെ പുറകെ നടന്നത് പോറഞ്ഞിട്ടാണോ എന്നു പറഞ്ഞു ഒരു നോട്ടം പക്ഷെ എന്തോ ഭാഗ്യം കൊണ്ട് അതികം കളിപ്പിക്കാതെ നമ്പർ തന്നു എന്നിട്ട് ബൈ പിന്നെ കാണാം എന്നുപറഞ്ഞു പോയി…

ചിത്രയുടെ നമ്പർ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അന്ന് മുഴുവനും ഞാൻ പിന്നെ വിളിക്കണോ മെസ്സേജ് അയക്കണോ എന്ന് ആലോചിച്ചു ഇരുന്നു ഇനി അങ്ങനെ എന്തെങ്കിലും ചെയ്താൽ എന്താ എന്നെ കുറിച്ചു ചിന്ദിക്കുക എന്നു വിചാരിച്ചു ഇരുന്നു അങ്ങനെ ഒരു മൂന്ന് ദിവസം തളളി നീക്കി. പിന്നെ രണ്ടും കല്പിച്ചു ഒരു ഹായ് അയച്ചു വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ ചിത്രയുടെ മെസ്സേജ് വന്നു ഞാൻ കരുതി നമ്പർ വാങ്ങി പോയിട് അന്ന് തന്നെ മെസ്സേജ് അയക്കും എന്നു പറഞ്ഞു ഒരു ചിരിക്കുന്ന എമോജി അയച്ചു അവൾ…

ഞങ്ങൾ കുറെ ഓരോ തമാശകൾ പറഞ്ഞു ഇരുന്നു വളരെ പെട്ടെന്ന് തന്നെ നല്ല കൂട്ടുകാർ ആയിമാറി. പിന്നെ കൂട്ടുകാർ തമ്മിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ആയി ഇങ്ങനെ പോയി. ഒരു ദിവസം എന്തോ കാര്യം പറഞ്ഞു വഴക്ക് ആയി പിന്നെ രേണ്ടുപേരും മിണ്ടാതെ ആയി. ആദ്യം വിചാരിച്ചു രണ്ടു ദിവസം ഉണ്ടാവുള്ളു എന്നൊക്കെ പിന്നീട്‌ എത്ര ശ്രെമിച്ചിട്ടും അവളോട് സംസാരിക്കാൻ പറ്റിയില്ല ഒരു വിവരവും ഉണ്ടായിരുന്നില്ല.

പക്ഷെ ചിത്രയുടെ അകൽച്ച എന്നെ കുറെ സങ്കടത്തിൽ ആക്കി അതിനു ശേഷം ആണ് എനിക് അവളോട് ഇഷ്ടം തോന്നാൻ തുടങ്ങിയത് സംസാരിക്കുന്ന സമയത്ത്‌ തോന്നതിരുന്നത് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം എന്ന് ആലോചിച്ചു കുറെ ഇരുന്നു അങ്ങനെ ഒരു രണ്ടു മൂന്ന് കൊല്ലം കടന്നുപോയി. പിന്നെ അതൊക്കെ മെല്ലെ മറന്നു തുടങ്ങിയപ്പോൾ ആണ് വീണ്ടും ചിത്രയെ കണ്ടത്.

ഒരു ദിവസം കൂട്ടുകാരന്റെ കല്യാണത്തിന് ഡ്രസ് എടുക്കാൻ കൂടെ പോയപ്പോൾ ഷോപ്പിംഗ് മാൾ വച്ചായിരുന്നു കണ്ടത്. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു പരീക്ഷ ആയിരുന്നു അതുകൊണ്ട് ഫോൺ ഉപയോഗിച്ചില്ല എന്നൊക്കെ പറഞ്ഞു തടി ഊരി അവൾ. പുതിയ നമ്പർ ഒക്കെ ചോദിച്ചു വാങ്ങി ഞങ്ങൾ പിരിഞ്ഞു. അതിനുശേഷം പിന്നെയും എന്റെ മനസ്സിൽ വീണ്ടും എവിടെയോ ഒളിച്ചിരുന്ന ആ പഴയ ഇഷ്ട്ടം വീണ്ടും തോന്നി തുടങ്ങി. ഇപ്രാവശ്യം എങ്ങനെ എങ്കിലും ചിത്രയോട് പറയണം എന്നുകരുതി അവളെ കാണാൻ പോയി അവസാനം ഉള്ള കാര്യം തുറന്നു പറഞ്ഞു പക്ഷെ അവളുടെ മറുപടി കേട്ട ഞാൻ ആദ്യം ഞെട്ടി പോയി.

ചിത്രക്ക് വേറെ ഒരാളോട് പ്രണയം ആണ് ഞങ്ങളുടെ വീട്ടിൽ പറഞ്ഞു എല്ലാം ശെരി ആക്കി വച്ചിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു ഇതു കേട്ടു ഞാൻ സങ്കടം കൊണ്ടു നിക്കുന്നത് ആണെന്ന് മനസിലായി അവൾ എന്നെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു അതിനുശേഷം ഞാൻ ചിത്രയെ കണ്ടിട്ടില്ല…

വൈകാതെ എനിക്ക് നല്ലൊരു കമ്പനിയിൽ HR ആയിട്ട് ജോലി കിട്ടി പിന്നെ ജോലി തിരക്കിൽ ആ കാര്യങ്ങൾ ഒക്കെ പതിയെ മറന്നു തുടങ്ങി അപ്പോളാണ് ഒരു ദിവസം ഞങ്ങളുടെ കമ്പനിയിൽ ജോലിക്ക് വേണ്ടി ചിത്രയുടെ കൂട്ടുകാരി വന്നത് പണ്ടെപ്പോളോ അവളുടെ കൂടെ കണ്ടു പരിചയം ഉണ്ടായിരുന്നു അങ്ങനെ ചിത്രയെ കുറിച്ചൊക്കെ അന്വേഷിച്ചു അപ്പോളാണ് ആ കാര്യം കേട്ടു ഞാൻ ഞെട്ടിയത്. ചിത്രയുടെ കല്യാണം തീരുമാനിച്ചു ഇരിക്കുമ്പോൾ ഒരു ദിവസം അവർ രണ്ടുപേരും ഷോപ്പിങ് പോവുമ്പോൾ അപകടം പറ്റി ചിത്ര കിടപ്പിലാണ് കല്യാണ ചെക്കൻ മരിച്ചു എന്നൊക്കെ പറഞ്ഞത്.

ഇതു കേട്ട് ഞാനും ആകെ തളർന്നു പോയി ഇപ്പോളും ആ ഷോക്ക് നിന്നു മുഴുവനായും മാറിയിട്ടില്ല എന്നൊക്കെ പറഞ്ഞു. ഒരു ദിവസം കൂട്ടുകാരിയെയും കൂട്ടി ഞാൻ ചിത്രയെ കാണാൻ പോയി അപ്പോൾ വീണ്ടും ആ കാഴ്ച്ച കണ്ടു ഞെട്ടി അന്നത്തെ അപകടത്തിൽ ചിത്രയുടെ ഒരു കാൽ നഷ്ടപ്പെട്ടു എന്നു അറിഞ്ഞത്. അവിടെ കുറെ നേരം ഇരുന്നു സംസാരിച്ചു അവളോട് എന്നിട് മടങ്ങി വീട്ടിൽ വന്നാലും ഓഫീസിൽ പോയാലും ചിത്രയുടെ ഓർമ്മ മാത്രം ആയി.

ഇടക്ക് ഒക്കെ ഞാൻ അവളുടെ വീട്ടിൽ പോവുമായിരുന്നു ഒരു ചെറിയ ആശ്വാസം ആയിക്കോട്ടെ വിചാരിച്ചിട്ട്. ഇടക് ഒക്കെ വരുന്നതും സംസാരിക്കുന്നതും അവൾക്കും അവളുടെ വീടുക്കാർക്കും അതൊരു സന്തോഷം ആയിരുന്നു പഴയ പോലെ ചിത്ര സന്തോഷിച്ചു ചിരിച്ചു ഇരിക്കട്ടെ എന്ന്‌ തോന്നിക്കാണും. അങ്ങനെ കുറേ കടന്നുപോയി അതിനുശേഷം ഞാൻ വീണ്ടും അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞു ഇപ്രവശ്യവും അവൾ സമ്മതിച്ചില്ല എനിക്ക് ഒരു ഭാരം ആവും എന്നൊക്കെ പറഞ്ഞു കുറെ ഒഴിവുകൾ പറഞ്ഞു. എത്ര പറഞ്ഞു നോക്കിയിട്ടും അവളുടെ മനസ്സ് മാറ്റാൻ പറ്റിയില്ല ഞാൻ അവളെ വിട്ടു പോവില്ല എന്നു മനസിലാക്കിയ അവൾ എനിക്ക് വേണ്ടി അവൾ തന്നെ ഒരു കുട്ടിയെ കല്യാണം കഴിപ്പിക്കാൻ ശെരിയാക്കിത്തരാം എന്നു പറഞ്ഞു ഇടക് ഒക്കെ കളിയാക്കും അവസാനം അവൾ തന്നെ ഒരു കുട്ടിയെ കണ്ടുപിടിച്ചു ചിത്രയുടെ ഒരു ബന്ധു ആയിരുന്നു പേര് അഞ്ജലി എന്നായിരുന്നു ….

ഞാനും കുറേ ഒഴിഞ്ഞുമാറാൻ ശ്രെമിച്ചു പക്ഷെ അവസാനം അവളുടെ നിർബന്ധം കാരണം എനിക്ക് സമ്മതിക്കേണ്ടി വന്നു . ചിത്ര തന്നെ മുന്നിൽ നിന്നു ഞങ്ങളുടെ കല്യാണം നടത്തി. അഞ്ജലിക്ക് പഴയ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു പക്ഷെ ഒരു ദിവസം ഞാൻ എല്ലാ കാര്യങ്ങളും അഞ്ജലിയോട് പറഞ്ഞു അവളും ഇതെല്ലാം കേട്ടു വിഷമിച്ചുപോയി. ഞങ്ങൾ രണ്ടുപേരും
ഇപ്പോളും ഇടക്ക് ഒക്കെ ചിത്രയെ കാണാൻ പോവുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് ഒരു ദിവസം ഒരു ഫോണ് വന്നത് ചിത്ര ആത്മഹത്യ ചെയ്തു പറഞ്ഞ്. അത്‌കേട്ടതും ഞാനും അഞ്ജലിയും കൂടെ ഇറങ്ങി ഓടി വണ്ടി എടുത്തു വേഗം ചിത്രയുടെ വീട്ടിൽ എത്തിയപ്പോൾ എല്ലാം സത്യമായിരുന്നു. ചിത്രയുടെ അച്ഛന്റെ അമ്മടെ അടുത്തു ചോദിച്ചപ്പോൾ അവരും മൗനം മാത്രം ആയിരുന്നു അവർക്കും ഒന്നും അറിയില്ലായിരുന്നു….

എല്ലാവർക്കും ഒരു ഭാരം അവണ്ട എന്നു തോന്നി ഈ കടുംകൈ ചെയ്തതാവും എന്നു കരുതി ഞങ്ങൾ എല്ലാവരും ഇരുന്നു. ആർക്കും ഒരു പിടിയും കൊടുക്കാതെ ചിത്ര ഞങ്ങളെ ഇട്ടിട്ട് പോയി….

ഞാനും അഞ്ജലിയും ഇന്നും ചിത്രയുടെ ആണ്ടുദിവസം അവളുടെ വീട്ടിൽ പോവും അച്ഛൻ അമ്മയെ കാണും കുറച്ചു നേരം സംസാരിച്ചു ആശ്വസിപ്പിച്ചു തിരിച്ചു വരും.ചിത്രയുടെ ആ നല്ല ഓർമകളിൽ ഞങ്ങൾ എല്ലാരും ജീവിക്കുന്നു……..

The end……….

 

വെറും സാങ്കല്പിക കഥ മാത്രം ആണ്.

2.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ചിത്രാഞ്ജലി”

Leave a Reply

Don`t copy text!