Skip to content

പിരിയുന്ന പ്രണയം

aksharathalukal-malayalam-stories

പിരിയുന്ന പ്രണയം.

എബിൻ കെന്നടി

 

അന്ന് അവൻ വിളിച്ചപ്പോൾ അവൾ കൂടെ ഇറങ്ങി ചെന്നു. ഒരുപക്ഷേ അവനുമായുള്ള അവസാന രാത്രി ആകും അത് എന്നവൾക്കു തോന്നി കാണും… ഹോസ്റ്റൽ മതിൽ ചാടിയാണ് അവൾ പുറത്തിറങ്ങിയത്. പുറത്തവൻ കാത്തു നിൽപ്പുണ്ട്. അവൾകു ഒരു പേടിയും തോന്നിയില്ല .അവൾ എന്തിനു പേടിക്കണം, താൻ ഈ ലോകത്തിൽ തന്റെ അച്ഛനെ കഴിഞ്ഞാൽ ഏറ്റവും അതികം സ്നേഹിക്കുന്ന പുരിഷൻ ആണവൻ… അവനെ അവൾകു വിശ്വാസം ആണ്. രണ്ടു പേരുടേയും ഉള്ള് ഒരു സർക്കാർ ചവിറ്റുകുട്ട പോലെ നിറഞ്ഞിരുന്നു. പറയുവാൻ ബാക്കി വെച്ച ഒരു നൂറു കാര്യങ്ങൾ, പറഞ്ഞതും അറിഞ്ഞതും ചെയ്തതുമായ ഒരു കോടി ജന്മത്തിലും ഓർമിച്ചു കഴിയാത്തത്ര ഓർമ്മകൾ. ഹൃദയത്തിന്റെ ഭാരം ചുമന്നു ഷീണിച്ച അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ വഴിയെ അതുപോലെ അവർ എത്ര പ്രാവിശ്യം നടന്നതാണ്… എന്നാൽ അന്നൊന്നും ഇല്ലാത്ത ഒരു പ്രതേകത അവൾക്കന്നു തോന്നി. അത് ശെരിയാണ്, ഒരു പക്ഷേ അവർ തമ്മിൽ ഉള്ള അവസാനത്തെ നടത്തം തന്നെയായിരിക്കാം അത്….

എല്ലാവർക്കും അവരുടെ പ്രണയം പ്രിയപ്പെട്ടതായിരിക്കുന്നത് പോലെ അവർക്കും അവരുടെ പ്രണയം പ്രിയപ്പെട്ടതായിരുന്നു, വിലപ്പെട്ടതായിരുന്നു എല്ലാറ്റിനും ഉപരി ഹൃദയത്തോട് ചേർത്തു വെച്ചതായിരുന്നു… എന്നാൽ ഇന്ന്, ഈ ചന്ദ്രനെ സാക്ഷിയാക്കി എല്ലാം ഉപേക്ഷിക്കുവാൻ തയാറെടുക്കുകയാണ് ഇരുവരും. അവളുടെ ബി.കോം പഠനകാലത്തു തുടങ്ങിയ പ്രണയം ആണ് അത്. അന്നേ, ഇരുവരും തീരുമാനിച്ചതാണ് വീട്ടുകാരുടേ സമ്മതത്തോടെ മാത്രമെ കല്യാണം നടത്തു എന്നത്… ഇരുവർക്കും പരസ്പരം ശതകൊടി സ്നേഹം ഉണ്ടായിരുനെങ്കിലും ജന്മം നൽകിയവരെ ആ സ്നേഹത്തിനേക്കായ് മാനിക്കുന്ന രണ്ടു പേർ. അവളുടെ വീട്ടുകാർക്ക് ഒരിക്കലും അവനെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ അവളുടെ അങ്ങേ അറ്റം പരിശ്രമിച്ചതാണ് എന്നാൽ അപ്പൻ ഇല്ലാത്ത വെറും ഒരു അറിയപ്പെടാത്ത കമ്പനിയുടെ മെഡിക്കൽ റെപിന്നെ കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിക്കാൻ അവളുടെ അച്ഛൻ ആഗ്രഹിചിരുന്നില്ല.

പരസ്പരം ഒന്നും മിണ്ടുവാൻ അവർക്ക് സാതിക്കുനില്ല. കുറെ നേരത്തെ നിശബ്ദതക്കു ശേഷം അവൻ അവളെ നോക്കി ചോദിച്ചു, “നീ എപ്പോൾ നാട്ടിലേക്കു മടങ്ങും”. “ക്ലാസ്സ് കഴിയുവാൻ ഇനി വെറും മൂന്ന് ദിവസം കൂടിയെ ഉള്ളു, പിന്നെ വീട്ടിലെക്ക് മടങ്ങിയെ തീരു”, അവൾ മറുപടി പറഞ്ഞു. “നീ നന്നായി പഠിക്കണം, പഠിച്ചു നല്ല ഒരു ജോലിയും ശമ്പളവും ഒക്കെ ഉള്ള ഒരു പയ്യനെ കല്യാണം കഴിക്കണം”… പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് അവന്റെ കണ്ണു നിറഞ്ഞൊഴുകി. എകന്തമായ വഴിയിൽ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. അവൻ ഇങ്ങനെ കരഞ്ഞു അവൾ ഇതുവരെ കണ്ടിട്ടില്ല. ആ കാഴ്ച കണ്ടു നില്കുവാൻ അവൾക്കു സാധിച്ചില്ല. അവൾ അവന്റെ കണ്ണീർ എല്ലാം തുടച്ചുകൊണ്ട് നിറഞ്ഞൊഴുക്കുന്ന കണ്ണുമായി അവന്റെ മാറിലക്ക് വീണു. വേണമെങ്കിൽ അവർക്ക് രജിസ്റ്റർ മാര്യേജ് കഴിക്കാവുന്നതെ ഉള്ളു എന്നാൽ, വീട്ടുകാർ കൂട ഇല്ലാത്തൊരു ജീവിതം അവർക്ക് ചിന്തിക്കുവാൻ പോലും സാധിച്ചിരുന്നില്ല, ഇത്ര വലിയ പ്രേണയബന്ധം ആയിരുന്നിട്ട് കൂടിയും.

അവൻ അവളെ പിടിച്ചു നൂത്തി അവളുടെ കണ്ണുനീർ എല്ലം തുടച്ചു കൊണ്ട് പറഞ്ഞു, “ഇത്ര അതികം നമ്മൾ സ്നേഹിച്ചിട്ടും, വിട്ടുകൊടുക്കുന്നത് നമ്മൾക്ക് വേണ്ടപ്പെട്ടവർക്കു വേണ്ടി ആകുമ്പോൾ… നാം നഷ്ടപ്പെടുത്തിയതിനെയും നമ്മൾക്ക് വിളികാം ‘പ്രണയം’ എന്നു”. അവൻ അവളുടെ കയ്യും പിടിച്ചു തിരിക്കെ നടന്നു. ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു. അവർ തിരിക്കെ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി. രണ്ടു പേരുടെയും ഹൃദയം വിങ്ങിപൊട്ടുകയാണ്. അവളെ എടുത്ത് പൊക്കി അവൻ മതിലിനു അപ്പുറം ഇറക്കി. അവളുടെ നെറ്റിയിൽ ചൂടുള്ള കണ്ണുനീരോടെ അവൻ ഒരു ചുംബനം നൽകി കൊണ്ട് പറഞ്ഞു, “നമ്മുക്കു പിരിയാം എഴകാശങ്ങളെയും നക്ഷത്രക്കൂട്ടങ്ങളെയും സാക്ഷിയാക്കി നമ്മുക്കു പിരിയാം… നാം കണ്ട സ്വപ്‌നങ്ങൾ ഒക്കെയും നാളെ ഉദിച്ചുയരുന്ന സൂര്യകിരണങ്ങളാൽ ഇല്ലാതാകട്ടെ. നമ്മുടെ പ്രേണയത്തിന് സാക്ഷിയായവർ എല്ലാം നാം മരിച്ചതായി കരുതട്ടെ. അതേ നാം ഇല്ലാതായിരിക്കുകയാണ്. എന്തിനു വേണ്ടിയാണു ഇങ്ങനയൊക്കെ എന്നു ചോദിക്കുന്നവരോട് തല ഉയർത്തി പിടിച്ചു തന്നെ പറയണം :നാം നമ്മെക്കാൾ സ്നേഹിക്കുന്ന നമ്മുക്കു ജന്മം നൽകിയവർക് വേണ്ടിയെന്നു”.

 

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പിരിയുന്ന പ്രണയം”

  1. Avasanthe aa dialogue vallathe enne influence cheythu …..Adhu orupadu satyanu…..kada oru paad eshttayi…keep going ….

  2. Swanthm jeevithathil sambhvicha ore nimisham poole ondaayirunn….eth vaayichappol💔…all the best keep going👍❤

Leave a Reply

Don`t copy text!