Skip to content

അവളൊരുത്തി

അവളൊരുത്തി

അവളൊരുത്തി

ഒഴിഞ്ഞ മാനത്ത് നക്ഷത്രങ്ങള്‍‍‍ ഒട്ടുണ്ടെങ്കിലും അവയൊക്കെയും പരിഹസിച്ചുചിരിക്കുന്നതായിത്തോന്നി അവർക്ക്.  രാത്രി തുടങ്ങിയിട്ടുള്ളൂവെങ്കിലും മഞ്ഞിന്റെർ മൂടുപടം വീശിവിരിച്ച് ഡിസംബര്‍ തന്റെങ അധികാരകാലയളവ് മുതലെടുത്ത് തുടങ്ങി. മാമരങ്ങളടെ ചാഞ്ചാട്ടത്തിനും രാപക്ഷികളുടെ കലപിലക്കും ലോകം മൊത്തം ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുട്ടിൽ പൊടിഞ്ഞുവരുന്ന വിസ്മയവിപ്ലവങ്ങള്ക്കും മൂകസാക്ഷികളായിക്കൊണ്ട് ചിൽഡ്രൻസ് ഹോമിലേക്കുള്ള പ്രവേശനകവാടത്തിന് സമക്ഷം നല്ലപോലെ ടാറിട്ട് പ്രൈവറ്റനുമതിയിൽ കറുപ്പിച്ചെടുത്ത റോഡിന്റെെ ഓരംപറ്റിനിന്ന മതിൽഭിത്തിയിൽ പ്രഭാതത്തെ കാംക്ഷിച്ച് അവർ കിടന്നു.  ഇടയ്ക്കെപ്പൊഴോ വാൽ മുറിഞ്ഞ പല്ലി വന്ന് ചാരക്കണ്ണുകളോടെ അവരെ വലയം ചെയ്ത് വീക്ഷിക്കുന്നത് കണ്ടപ്പോള്‍ ഇടത്കൈക കൊണ്ട് നന്ദന അതിനെ ആട്ടാൻ ഓങ്ങി.
നീളുന്ന കൈ വരുത്തിത്തീർത്തേക്കാവുന്ന അപായം ഒരു മുഴം മുന്നേ തിരിച്ചറഞ്ഞ് പല്ലി പാഞ്ഞതും പ്ലാസ്റ്റർ പൊതിഞ്ഞ വലതുകൈ നൊന്തതും ഒരേ സമയത്തായി.വെള്ളിടിപോലെ കത്തിപ്പിടിച്ച ആ നൊമ്പരം അസഹനീയമായപ്പോള്‍ ഞെരുങ്ങിയമർന്ന് ഇടത്തോട്ട് ചെരിഞ്ഞുകിടന്നിട്ടു നെടുവീർപ്പിട്ടു; “ഹാവൂ” ആ ഹാവുക്ക് വിശന്ന്മലർന്ന രാക്ഷസന്‍ ഭൂമി മുഴുക്കെ തിന്ന് കുശാലായ അർത്ഥതലവും ആശയഗർഭവുമുണ്ടായിരുന്നു.
തൊട്ടടുത്ത് അഭിഷേക് ഗാഢനിദ്രയിലാണ്. സ്വപ്നങ്ങളോട് സംവദിച്ചിട്ടാകണം, പ്രാക്കളെപ്പോലെ കുറുകി ഇടയ്ക്കിടയ്ക്ക് കൂർക്കം വലിച്ചുകൊണ്ടിരുന്നു അവൻ. ആവിഷ്ക്കാര സ്വാതന്ത്രം പരമാവധി ആസ്വാദിച്ചുകൊണ്ട്, തോന്നിയേടത്തൊക്കെ തോന്നും വിധം പാറിനടന്ന ഇളംകാറ്റ് അവന്റെ കള്ളിത്തുണിയെ തഴുകിമാറ്റി തുടകളിലൂടെ ശൃംഗരിച്ചു.പിന്നെയും ആസക്തി അടങ്ങാത്ത കാറ്റ്, ഭാവിക്ക് വേണ്ടി മറച്ചുപിടിച്ച് സൂക്ഷിച്ചുകൊണ്ട് നടന്ന അവന്റെത അന്തരരഹസ്യങ്ങളെ ചുരുളഴിച്ചുകൊണ്ടിരുന്നു. അതിനിടെ, ഉറക്കത്തിലുണർന്ന പുരുഷത്വം പുറംലോകം കാണാനെന്ന മട്ടിൽ പുറത്തേക്ക് തലനീട്ടി വാ പൊളിച്ചു. അതുകണ്ട്, ഇതിത്തിരി ചെറിയ മനുഷ്യന് അതിത്തിരി വലുതുണ്ടാകുമോ എന്നവള്‍‍ അത്ഭുതം കൂറി. അതൊന്ന് തൊട്ട്നോക്കാനുള്ള കൊതിമൂത്ത് തലകുലുക്കി എണീറ്റതും കൈ ശക്തമായിത്തന്നെ ഉളുക്കി. ഞെരമ്പുകള്‍‍ പലതും പിണഞ്ഞു. അതോടെ വന്ന വഴിയേ പൂതി മടങ്ങിയതുകൊണ്ട് അവള്‍ വീണ്ടും തലവെച്ച്കിടന്നു.
ടോർച്ചിന്റെത വെളിച്ചം മുൻനിറുത്തി, രണ്ടു യുവതികളോടൊത്ത് ഒരു കുടുംബം സ്വിഫ്റ്റിൽ വന്നിറങ്ങി സമീപത്തെ ഷോപ്പിംങ്ങ് മാളിലേക്ക് കയറിപ്പോയത് നീരസം കലർന്ന കണ്ണുകളോടെ അവള്‍ നോക്കിനിന്നു. അമ്മയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വെളിപ്പെടുത്തുന്ന ഒരു സ്ത്രീ തന്റെ പെൺമക്കളിൽ ഒരുത്തിയെ ചേർത്തുപിടിച്ച് എന്തിനോവേണ്ടി അഭിനന്ദിക്കുന്നത് കണ്ടപ്പോള്‍ തനിക്കതുപോലൊരു അമ്മയെയാണ് ദൈവം സമ്മാനിച്ചിരുന്നത് എങ്കിൽ എന്ന് അവള്‍‍‍ ആത്മഗതം ചെയ്തു.
വൃദ്ധസദനത്തിൽച്ചെന്ന് മുത്തച്ഛന്റെളയൊപ്പം വർത്തമാനങ്ങള്‍ അയവിറക്കിവരുമ്പോഴേക്കും ഇത്രയും വൈകിപ്പോകുമെന്ന് അവള്‍ നിനച്ചില്ല. ഇനിയും ജനിക്കാനുള്ള ഒട്ടേറെ വൃദ്ധന്മാർക്ക് മുമ്പിൽ മലർക്കെ തുറന്നിട്ട കതകിന്‍റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കസേരകളിലൊന്നിലിരുന്ന് പത്രം അടുത്ത്പിടിച്ച് സസൂക്ഷമനിരീക്ഷണം നടത്തി വായിക്കാൻ പൊടാപാട്പെടുകയാണ്, തിമിരം ബാധിച്ച മുത്തച്ഛനപ്പോള്‍‍….   ’’മുത്തച്ഛോ’’ ശബ്ദമലിനീകരണത്തിന്റെപ സർവ്വ അതിർത്തികളും ഭേദിച്ചുകൊണ്ട്,ഒരു യുഗം തിരിച്ചുകിട്ടിയ പരേതന്റെന പരമോത്സുകതയോടെ അവള്‍ നീട്ടിവിളിച്ചു. പരിചിതസ്വരത്തിന്റെറ മണം ഘ്രാണിച്ച് മുത്തച്ഛൻ മിഴിച്ചുനോക്കിയതും ചുരുണ്ടുണങ്ങിയ ആ മുഖത്ത് വീണ്ടെടുപ്പിന്റെച ഒരു ചിരി ഉയർന്നതും പകൽ ഒന്ന് പൊടുന്നനെ ഇരുട്ടിവെളുത്തതായിത്തോന്നി അവള്ക്ക് . മുത്തച്ഛന്റെരയടുത്തേക്ക് ഓടിയടുത്തപ്പോള്‍‍ വിറങ്ങലിച്ചുതണുത്ത കൈകള്കൊ്ണ്ട് അവളുടെ കൈകള്‍ ‍ചേർത്തുപിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തു.’’ഇതാരാ’’അഴഞ്ഞമട്ടോടെ നടന്നുവന്ന, പരിക്ഷീണിതനെപ്പോലെ തോന്നിച്ച അഭിഷേകിനെ ചൂണ്ടി മുത്തച്ഛന്റെ് ജിജ്ഞാസ തലപൊക്കി. ചോദ്യത്തിന് ഉത്തരം നൽകും മുമ്പ്, കാലങ്ങളായി വെട്ടിവെടിപ്പാക്കാത്ത കൂർത്തമീശരോമകൂപങ്ങള്‍‍‍‍ ചുംബനത്തിനിടെ ചുണ്ടിൽത്തട്ടി കോള്മതയിര് പൂണ്ട് മേനി സ്വയമേവ ഒന്ന് പുളഞ്ഞു. പുളയലിനിടെ,കാലത്ത് ദ്വരിതഗതിയിൽ വലിച്ചുകയറ്റിയണിഞ്ഞ ജട്ടിയുടെ മടങ്ങിക്കിടന്ന അലാസ്റ്റിക് മടക്കഴിഞ്ഞ് നിവർന്നപ്പോള്‍ ഹൃദയത്തിൽ പരമസുഖത്തിന്റെ ,പരമാനന്ദത്തിന്റെപ ഒരുരുണ്ടുകയറ്റമുണ്ടായി അവള്ക്ക് .
ഇന്നലെ രാത്രി,ഉറങ്ങുന്നതിനിടെ മൂത്രമൊഴിച്ച് വസ്ത്രം ചോർന്നൊലിച്ചിട്ടും,അതൊന്നുമറിയാതെ സ്വപ്നത്തിൽ ലയിച്ചയുറക്കം കണ്ണുതുറന്നപ്പോഴേക്കും നേരം ഏറെ വൈകിപ്പോയതുകൊണ്ട് അയലിൽ നിർവ്വികാരമായി തൂങ്ങിക്കിടന്ന,ഇന്നലെ അലക്കിയിട്ടും മഴക്കാലത്തിന്റെി ക്രീഡകാരണം ഇനിയും മുഴുവനുണങ്ങിയിട്ടില്ലാത്ത ജെട്ടി ആവും വിധം വലിച്ചുകയറ്റി ബെഡ്റൂം വിട്ടതാണവള്‍. അവളുടെ കൈയ്യിൽ തോണ്ടി അവൻ ആരാണെന്ന ആംഗ്യംത്തോടെ മുത്തച്ഛൻ വീണ്ടും ചോദ്യം ആവർത്തിച്ചു.
അന്നാണത്.മെംബർ ഓഫ് ബാക്ക് ബെഞ്ച് സ്റ്റുഡന്റ്സ് [എം.ബി.ബി.എസ്]എന്ന വിളിപ്പേരുമാറ്റി ക്ലാസിന്റെബ തെക്കേമൂലയിൽ ചുമരിനോടടുപ്പിച്ചിട്ട ബാക്ക്ബെഞ്ചിൽ നിർജ്ജീവമായി താടയ്ക്ക് കൈകള്‍ കൊടുത്ത്തനിച്ചിരിക്കെയാണ്,ക്ലാസ് ടീച്ചറായ സുസ്മിത ലീഡറായിക്കൊണ്ട് തന്നെ പ്രഖ്യാപനം നടത്തിയത്.നിരന്തരം വേഷം മാറുന്ന ഫാഷന്റെണ പാഷം പിടിക്കാൻ കിണഞ്ഞുശ്രമിച്ച് ചീർന്നൊതുക്കിയിട്ടും ചീർപ്പിന് വഴങ്ങാത്ത മുടിയിഴകളിൽ നിഷ്ക്രമിച്ച്, തന്റെന മെലിഞ്ഞ് വരണ്ട മേനിയെ ആരും പരിഗണിക്കുന്നില്ല എന്ന ഉള്പെരാതിയിൽ അപകർഷതാബോധം പൂണ്ട് തളർന്നിരിക്കെ,ലീഡറെ കണ്ടെത്തിയാലലുണ്ടാകേണ്ട് ഔപചാരിക കർമ്മം പോലെ കുട്ടികള്‍‍ മൂന്ന്തവണ തുല്യതാളത്തോടെ കൈകൊട്ടി തന്നിലേക്ക് നോക്കിയപ്പോഴാണ്,ലീഡർഷിപ്പിന്റെന ഭാരം തലയിൽ കുരുങ്ങിയത് അവള്ക്ക് തരപ്പെട്ടത്.പിറ്റേന്നുതന്നെ,ആ ഭാരം താങ്ങാനാവാതെ മലം പിറത്തോട്ട് വന്ന് മൂത്രമൊഴിച്ച് പെരുവഴിയിലാകേണ്ടിവന്നു.ഊർജ്ജസ്വലയാക്കാനും സജീവയാക്കാനും ആയിരുന്നു,സുസ്മിതടീച്ചർ ഈ ദൌത്യം അവളെ ഏൽപ്പിച്ചത് എങ്കിലും വേദനയിൽ ചാലിച്ച കുട്ടിക്കാലവും കയ്പ്പുനുരയുന്ന ദുരാനുഭവങ്ങളും അവളുടെ ഹൃദയത്തെ മനോരോഗത്തിന്റെ് മൂശയിൽ വറുത്തെടുത്ത് ശരീരശയ്യയിൽത്തന്നെ കിടത്തിയിരുന്നു.
ഒരു ബുധനാഴ്ച ദിവസം, ടീച്ചർ അവധിയായതുകൊണ്ട്, അനാഥമായിക്കിടന്ന ക്ലാസ്മുറി ഞൊടിയ നേരത്തേക്ക് സമാധാന അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും ഒച്ചപ്പാടും ബഹളവുമായി പിരിയഡിന്റെസ മധ്യാഹ്നം ക്ലാസും പരിസരവും ശബ്ദമുഖരിതമായി…. സർവ്വം കണ്ടിട്ടും കേട്ടിട്ടും അവയൊന്നും തൊട്ടുതീണ്ടുകപോലും ചെയ്യാത്ത മട്ടിൽ നിശ്ചലതയോടെ ഡെസ്കിൽ തല വെച്ച് അവള്‍‍ ഇരുന്നുറങ്ങി.സെക്കന്റ്ഡ ലീഡറായി ടീച്ചർ പ്രഖ്യാപിച്ച ഫ്രീക്കൻ സലീം വന്ന് ഉത്തരവാദിത്വബോധം ഉണർത്തിക്കൊണ്ട് ഡെസ്കിലിടിച്ചിട്ടു ചോദിച്ചു;’’ഹല്ലാ,ഒച്ചപ്പാടൊന്നും കേക്കണില്ല്യേ…മിണ്ടാണ്ടിരിക്കാൻ പറ…എന്തൊരൊച്ചപ്പാടാ…’’ ‘’ഒന്ന് പോടോ…’’അവള്‍ അവനെ അപ്പാടെ തള്ളി.’’ഞാൻ പോണൂ…ലീഡർ കുപ്പായമിട്ട് ഇര്ക്ക്യാണന്ന്ള്ള ബോധണ്ടാവ്ണത് നല്ലതാ…’’ഇതും പറഞ്ഞ് സെക്കന്റ്് ലീഡർ എന്ന ഗമയോടെ തടിച്ച കാസിയോ വാച്ച്കുലുക്കി സലീം ക്ലാസിന്റെക പുറത്തേക്കിറങ്ങി.ഉത്തരവാദിത്വബോദവും നിഷ്ക്രിയത്വവും അവളെ ഉടക്കി.
ആയിടയ്ക്കാണ്,ഏഴാം ക്ലാസിൽ ശിക്ഷണം നടത്താൻ കഴിയാതെ കലിപൂണ്ട് മോന്ത ചുവപ്പിച്ച് സുലോചനടീച്ചർ കടന്നുവന്നത്.പുറത്തിറങ്ങിനിന്ന സലീമിന് വരുന്ന വഴിക്കുവെച്ച് പിരടിക്ക് രണ്ടുകൊടുത്ത്കൊണ്ടാണ് ടീച്ചറുടെ വരവ്. ’’ആരാ, ഇവിടത്തെ ലീഡർ…?’’ടീച്ചർ അരിശപ്പെട്ടു.കുട്ടികളൊക്കെയും നിന്നേടത്തുള്ള ബെഞ്ചുകളിൽ ചന്തി ഞെരുക്കി സ്ഥലമൊപ്പിച്ച് ’ഞാനല്ലാ’എന്നർത്ഥം മുഴക്കുന്ന നിശ്ശബ്ദതയോടെ ഇരുന്നപ്പോള്‍‍ അവള്‍ എണീറ്റുനിന്നു.സുലോചന ടീച്ചർ ശരവേഗം ആഞ്ഞോങ്ങി പിരടിക്ക് രണ്ടടി കൊടുത്തു.പൊട്ടിവീണ പല്ലിൻചീളിനും വികൃതമായ മുഖത്ത് അടി ചാർത്തിയ കൈയ്യൊപ്പുകള്ക്കും മീതെ പരസ്യമായി അപമാനിതയായതിന്റെ് ജാള്യത തലകുനിച്ചുനിന്ന അവളിൽ മുടിക്കെട്ടോടൊപ്പം മുഴച്ചുനിന്നു.അപകടസൈറൺ പോലെ തൊട്ടുടനെ ഉച്ചച്ചോറിനുള്ള ബെല്ല് മുഴങ്ങി.പലപ്പോഴായി അവളോട് പിണങ്ങിനിന്ന പലരും ദുഖാർത്ഥയായ അവളെ നോക്കി ‘അതവള്ക്ക് കിട്ടേണ്ടതായിരുന്നു’ എന്ന് മനപ്പായസം വിഴുങ്ങിച്ചിരിച്ചും കണ്ണ് പെരുപ്പിച്ച് ഉമ്മാക്കിക്കാട്ടിയും ചോറ്റുപാത്രമെടുത്ത് പാചകപ്പുരയിലോട്ടോടി.പക്ഷേ,അവള്‍ എല്ലാവരും എല്ലാവരും പോയിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തിയ ശേഷം വരന്തയിൽ കയറിനിന്ന് തൂണിനെ കെട്ടിപ്പിടിച്ച് മാനസികവിഷാദം കരഞ്ഞൊഴുക്കി തൂണിനും പകർന്ന് നൽകി.ആരും കാണാതിരിക്കാൻ പലപ്പോഴും കൈകള്‍ വട്ടത്തിൽ തിരുമ്മി.ക്ലാസിന്റെ മുൻബെഞ്ചിൽ അപ്പോഴും പോകാതെ ഏകാന്തത കൂട്ടുപിടിച്ച് വൃഥാ അന്ധിച്ച് ഇരുന്ന അഭിഷേകാണ് പിന്നിലൂടെ വന്ന് ചുമലിൽ തലോടി തന്റെച മനമലിയിച്ചത്.ആരും സ്നേഹിക്കുന്നില്ലെന്ന മാനസികത്തിന് അറുതിവരുത്തി ആദ്യമധ്യാന്തം തന്നെ ചുംബിച്ചതും അവൻ തന്നെ.
അപ്പോഴേക്കും മുത്തച്ഛന്റെു കൈ വിറയോടെ അരിച്ച് പ്ലാസ്റ്ററിൽ തൊട്ടു.’’ഹല്ലാ…ഹിതെന്ത്യേ കുട്ടിക്ക്…’’ഉത്കണ്ഠയും ആകാംക്ഷയും അക്ഷരങ്ങളെ പലതിനെയും സ്ഥാനവ്യതിചലനത്തിന് കളമൊരുക്കി.രണ്ടാമത്തെ ചോദ്യത്തിനനും തത്സമയ ഉത്തരം നൽകാനില്ലാതെ അവള്‍ കുഴങ്ങി.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ക്ലാസിൽ കബഡി തുടങ്ങിയപ്പോഴാണ് അത്.ആൺകുട്ടികളും പെൺകുട്ടികളും തമ്മിലാണ് മത്സരം.ഈ മത്സരത്തിന്റെു ലക്ഷ്യമൊന്ന് വേറെത്തന്നെയാണ്.കബഡിയിൽ ആദ്യം ഉദ്ഘാടനമെന്നോണം കളത്തിലിറങ്ങിയ ജിതനെ എതിർ ടീം പിടിച്ച് അവന്റെന കാമുകിയായ മംഗല്യക്ക് വിട്ട്കൊടുത്തു.മംഗല്യയും ഒപ്പമുള്ളവരും ചേർന്ന് അവനെ കീഴ്പ്പെടുത്തി ഇക്കിളിപ്പെടുത്തുകയും പുറത്തുകയറുകയും ഉരുണ്ട്കളിക്കുകയും ചെയ്തു.അടുത്തയാളുടെ ഊഴമായപ്പോള്‍ സ്നേഹസല്ലാപത്തിന് താത്ക്കാലിക അറുതിവരുത്തി ആലിംഗനം ചെയ്ത് അന്യോന്യം ചുംബിച്ച് അവർ പിരിഞ്ഞു. പതിവുപല്ലവിയാണെന്നിരിക്കെ ആർക്കും ഒരു പുതുമ തോന്നിയില്ലെങ്കിലും അവള്ക്കു ള്ളിൽ അടങ്ങിയിരുന്ന ആസക്തിക്ക് രസം പിടിച്ചു.അഭിഷേകുമായി സംസാരിച്ച് ധാരണയിലെത്തിപ്പെട്ട ശേഷം കബഡി ടീമിന് പേരുകൊടുത്തു.’’അപ്പൊ,നീയും ഇവനും ഡകഡകാ‘’എന്ന് പറഞ്ഞുകൊണ്ട് ‘’കേലോ ക്യാമ്പസ്’’ആർട്സ് ആന്റ്ഡ സ്പോർട്സ് വിങ് ചെയർമാൻ ജിനേഷ് ലവ്[love] ഉദ്ഘോഷിക്കുന്ന കൈരൂപം ഉയർത്തിക്കാട്ടി.
ഒത്തുവന്ന സാഹചര്യം തെല്ലും കളയാതെ,ജിനേഷിന് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് നിറഞ്ഞ മനസ്സോടെ അവർ കളിക്കളത്തിലിറങ്ങി.ചുംബിക്കാനും കിടന്ന്പുളയാനും ഹരം കിട്ടിയില്ലെന്നല്ല അതിലെന്തൊക്കെയോ ലജ്ജ,ജുഗുപ്സാവഹം, ഇല്ലായ്മ,വല്ലായ്മ അടക്കം ഒട്ടേറെ പന്തികേടുകള്‍‍ അവർക്ക് അനുഭവപ്പെട്ടു.എന്നാലും കളി തുടരാൻ അവരുടെ മനസ്സ് സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു.കളി തുടങ്ങിയ ഉടൻ വൃഥാ ഒരു തമാശ പൊട്ടിച്ചെങ്കിലും ആരും ചിരിച്ച് സഹകരിച്ചുകൊടുത്തില്ല.അവളുടെ വിളറിയ മോന്തയും അതിലെ കുത്തിവരകളും ആഴ്ചപ്പതിപ്പുകളിലെ അർത്ഥഗർഭങ്ങള്‍ പേറുന്ന ഛായചിത്രങ്ങളെപ്പോലെ തോന്നിച്ച പാടുകളും കുട്ടികള്‍ സ്ഥായിയായി ശ്രദ്ധിച്ചുകൊണ്ടിരുന്നു.തമാശ ആരും ഏറ്റെടുക്കാത്തതിലെ നീറ്റലുണ്ടായെങ്കിലും അത് പുറത്ത് കാണിക്കാതെ എതിർടീമിലേക്ക് ഓടിക്കയറി.’’കറുത്ത മുത്ത് ‘’കറുപ്പിന്റെശ സൌന്ദര്യം’’എന്നു തുടങ്ങുന്ന ആർപ്പുവിളികള്‍ക്കിടയിൽ എതിർടീമിലൊരുത്തനെത്തൊട്ട് കാമുകനായി പെരുകൊടുത്ത അഭിഷേകിലേക്ക് കേറിപ്പിടിക്കാതെ തിരിഞ്ഞോടി.
കളിയുടെ മൂല്യസമേതം കളിച്ചത് ആൺപിള്ളമാരെ കോപാകുലരാക്കി,പെൺപിള്ളമാരെയും….കളിയുടെ വികാരവും ത്രില്ലും ജോഷും തകർത്തെറിഞ്ഞതിൽ പിരാന്തിളകി അവരെല്ലാവരും കൂടി വട്ടം ചുറ്റിനിന്ന് വളഞ്ഞാക്രമിച്ച് ക്ലാസിന്റെ് പുറത്തേക്ക് അവളെ തള്ളിയിട്ടു.കളിയും കാര്യവും കൂട്ടിക്കുഴച്ചാണ് അവർ പ്രതിഷേധമറിയിച്ചത് എങ്കിലും അവളപ്പോഴേക്കുമത് കാര്യമായി തന്നെ കണക്കാക്കിക്കഴിഞ്ഞിരുന്നു.എല്ലാവരും തമാശയായും അല്ലാതെയും തെറിവിളിച്ച് സ്ഥലമൊഴിഞ്ഞപ്പോള്‍‍ അഭിഷേക് വന്ന് അവളോട് ക്രോധപ്പെട്ടു.’’എടീ,നിനക്കിപ്പോഴും കളി മനസ്സിലായിട്ടില്ലേ… നാശമേ…’’ചെറുതായൊന്ന് ശമിച്ചിരുന്ന അവളുടെ ഹൃദയം വീണ്ടും വ്രണപ്പെട്ട് ചീർത്ത് പൊട്ടിയൊലിച്ച് കണ്ണ് ഈറനണിഞ്ഞു.മൂടോടെ അമർന്ന് വീണ അവളെ താങ്ങിപ്പിടിച്ച് എണീറ്റുനിർത്തിയപ്പോള്‍‍ കലശലായ മലശങ്ക വന്ന് പൃഷ്ഠം നെക്കിപ്പിടിച്ച് ‘’ആഹ്’’എന്ന്, പറഞ്ഞ നിമിഷം,ഫാന്റിഷലും ജട്ടിയിലുമായി തീട്ടം കുറുകിവീണ് മഞ്ഞ പടർന്നു.നാറുന്ന അവളെ കൂടുതൽ നാറാതിരിക്കാൻ ഏറ്റിയെടുത്ത് തകൃതിയിൽ നടന്ന് ‘’മണിത്തലപ്പ്’’അങ്ങാടിയിലെ പൊതുശൌചാലയത്തിൽച്ചെന്ന് ആളൊഴിഞ്ഞ കക്കൂസുകളിലൊന്നിലിട്ട് കതക് മലർക്കെയടച്ചു.തൊട്ടടുത്ത ബാത്ത്റൂമിലേക്ക് കക്കൂസിന്റെു വരാന്തയിലൂടെ മുറിച്ചുകടന്ന ഒരപരിചിതൻ ഗന്ധത്തോട് പൊറുക്കാനാവാതെ മൂക്ക് പൊത്തി,നാറ്റം സഹിച്ചുനിന്ന അഭിഷേകിനെ ഒരുമാതിരി നോട്ടം നോക്കി,സ്കൂളിലെ കക്കൂസിൽ ക്യൂ നിന്ന് കയറുമ്പോഴുണ്ടാകുന്ന ദുർഗതിയും സാഹചര്യമലിനീകരണവും ഓർത്തപ്പോള്‍ ഇങ്ങോട്ടുവന്നത് എല്ലാനിലയ്ക്കും ഉചിതമായതായി അവനു തോന്നി.
ബഡാബഡാ ഒച്ചപ്പാടുകളോടെ വളിയും പൊട്ടലും ചീറ്റലുമായി നാറ്റം പിടിച്ച അരമണിക്കൂറിന് ശേഷം കക്കൂസിൽ നിന്ന് പുറത്തിറങ്ങിയിട്ടു കണ്ണീരോടെ അഭിഷേകിനു മുത്തം നൽകി.അടച്ചിട്ട കക്കൂസ്മുറി വിയർത്ത് കുളിപ്പിച്ച ആ ചുംബനം അറപ്പുളവാക്കി എങ്കിലും അവനത് അടക്കിപ്പിടിച്ചുനിന്നു.
‘’കൈ കടയുന്നു’’നോവിന്റെ മനോഭാവം പുറത്തെടുത്ത് അവള്‍ പറഞ്ഞു.അവന് ഏറെക്കുറെ അവളെ മടുത്തിരുന്നു. നിവൃത്തിയില്ലാതായപ്പോള്‍ തല ചൊറിഞ്ഞ ശേഷം അവളെ എടുത്ത് ആശുപത്രിയിലേക്ക് നടന്നു.ഒഴിഞ്ഞുകിടന്ന പതിനഞ്ചാം വാർഡിലെ പച്ചവിരിച്ച ബെഡ്ഡിലേക്ക് അവളെ ഊക്കോടെ തള്ളി. ’’നാശം’’ ആത്മാവിനോട് ചെറിയ ശബ്ദത്തിൽ പറഞ്ഞ ആ രണ്ടക്ഷരം അവള്‍ വലിപ്പമുള്ള അർത്ഥതലത്തോടെത്തന്നെ ശ്രവിച്ചു.കുഴമ്പും ലോഷനും മറ്റു ചികിത്സാമുറകളും ക്രിതൃമായി നിർവ്വഹിച്ച് തേച്ച് പ്ലാസ്റ്ററിട്ട ശേഷം ഡോക്ടർ പറഞ്ഞു;’’മുന്നൂറ് രൂപ’’ ‘’എന്റെി കൈയിൽ നയാ പൈസയില്ല’’ എന്ന രൂപേണ നിഷേധാത്മ ആംഗ്യം കാണിച്ച് ആദ്യമായി അവളോട് നിസ്സഹകരിച്ചു.ഇനിയെന്ത് എന്ന ചിന്തയിൽ മനമടർന്ന് നിസ്സംഗയായി,നിസ്സഹായവദനയായി അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞുതുടങ്ങി.എന്തിനും ഏതിനും കരയുന്ന പ്രാകൃതം കണ്ട് വന്ന്കയറിയ രോഗികളൊന്നും ഒരു നോക്ക് പോലും നോക്കാതെ തിരിച്ചിറങ്ങിയില്ല.
‘’ഉം…വേണ്ടാ…വേഗം സ്ഥലം കാലിയാക്കിക്കോ…’’ഒ.പി ടിക്കറ്റ് വാങ്ങി ചുരുട്ടിക്കൂട്ടി വേസ്റ്റ് കൊട്ടയിലേക്കെറിഞ്ഞുകൊണ്ട് ഡോക്ടർ ഒരു വഴിത്തിരിവ് പ്രസ്താവിച്ചു.ഒട്ടും വൈകിക്കാതെ അവർ നിശ്ശബ്ദരായി പടികളിറങ്ങി നടന്നു.തകൃതിയിൽ കാൽ വെച്ച് മുന്നേറുന്ന അഭിഷേകിനൊപ്പമെത്താൻ അവള്‍‍‍ പെടാപാട് പെട്ടുകൊണ്ടിരുന്നു.’’നാശം’’എന്ന വാക്ക് ചിരകാല ഓർമ്മാഴികളിലേക്ക് ഇറക്കിയതുകൊണ്ട് നടന്നുകൊണ്ടിരുന്ന വഴിവക്കുകളിൽ നവ ഗർത്തങ്ങള്‍ രൂപം പ്രാപിച്ചുകൊണ്ടിരുന്നു.
അന്ന്,രണ്ട് ദിവസത്തോളം നീണ്ടുനിന്ന പനിയും ഛർദ്ദിയും കണ്ട് പേടിച്ച അച്ഛൻ നിർബന്ധിപ്പിച്ചപ്പോള്‍ മാത്രം അമ്മ ഇതേ പോലൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച് പച്ചവിരിച്ച ബെഡിൽ മലർത്തിക്കിടത്തിയിട്ട് “നാശം’’എന്നു മാത്രം പറഞ്ഞ് കുറച്ചുനേരത്തേക്ക് തലചൊറിഞ്ഞ് പിടിച്ച ഒരു പേനെയെടുത്ത് നഖത്തിലിട്ട് മുട്ടിപ്പൊട്ടിച്ച് ചലം ചീറ്റിച്ച് പതിയെ വാർഡിന്റെു തലയ്ക്കലേക്ക് തെന്നിനീങ്ങി ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി ഇറങ്ങിപ്പോയി.അവസാനമായിക്കിട്ടിയ ആ നോട്ടത്തിൽ പകർന്നുകിട്ടിയ അമ്മയുടെ ഛായാചിത്രം പരേതന്റൊ വീട്ടിൽ അരണ്ടവെളിച്ചത്തിൽ കത്തിച്ചുവെക്കാറുള്ള ഫ്രെയിം ചെയ്ത ഫോട്ടോ പോലെ മനസ്സിന്റെി മുറ്റത്ത് അവള്‍ പതിച്ചുവെച്ചിരുന്നു.പനി പിടിക്കുന്നതിന് രണ്ടു ദിവസം മുമ്പ് “മോള് പൊക്കോ’’ ‘’ മോള് പൊക്കോ’’എന്ന് പറഞ്ഞ് പുരട്ടിയിരുന്ന ലോഷൻ ആസിഡാണെന്നും അമ്മ വേറേതോ കാമുകന്റെര കൂടെ ഒളിച്ചോടിപ്പോയതാണെന്നും അച്ഛന്റെം മടിയിലിരുന്ന് പ്രഭാതക്കട്ടന്റെെ ചൂടിൽ പത്രം വായിച്ചപ്പോഴാണ് അവളറിഞ്ഞത്.
അതു കഴിഞ്ഞ് രണ്ടുദിവസങ്ങള്ക്കുതശേഷം,ശൂന്യമായ വീട്ടിലെ മലർന്ന്കിടന്ന കോലായിൽ,തലമുറകളിലൂടെ കൈമാറിപ്പോന്ന് അച്ഛന്റെന കയ്യിൽ എത്തിനിന്ന, ഗതകാലങ്ങളിലൂടെയുരസിത്തേഞ്ഞ സ്വർണ്ണമോതിരം അവളുടെ ചേർത്തുപിടിച്ച ചെറുവിരലിലേക്ക് പകർന്നുകൊണ്ടിരിക്കെ,മുറ്റത്തേക്ക് വളഞ്ഞ് ബ്രേക്കിട്ട് ചവിട്ടിപ്പിടിച്ച അംബാസഡർ കാറിൽ നിന്നിറങ്ങിയ രണ്ടപരിചിതരെ ചൂണ്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു;മോള് ഇവര്ടെ ഒപ്പം പൊയ്ക്ക്വോ…ഞാനങ്ങട്ട് വരാം…ഈ മോതിരം സൂക്ഷിച്ചോള്ണംൊ…’’.അവള്‍ തിരിച്ചാംകാംക്ഷിച്ചപ്പോള്‍ കലങ്ങിയ കണ്ണുകളോടെ അച്ഛൻ വിങ്ങിപ്പൊട്ടി.അവളുടെ മിനുസാർദ്രമായ കവിളുകളുഴിഞ്ഞ് കൊണ്ട് കോലായിത്തിണ്ണയിൽ കൊണ്ടുവച്ചിരുന്ന കിണറ്റിലെ കപ്പിക്കയറുമെടുത്ത് അച്ഛൻ ഉള്ളിലോട്ട് കയറി കതകടച്ചതും അമാന്തിച്ചങ്കലാപ്പിലായ അവളെ വാരിയെടുത്ത് വണ്ടിയിലിരുത്തി ഡോറടച്ചതും കത്തുന്ന സൂര്യനു കീഴെ ഒരേ സമയത്തായിരുന്നു.
പ്രഭാതത്തോടൊപ്പം ഉണർന്ന് മലർന്ന് കിടന്ന അഭിഷേകിനോട് അവള്‍ ചോദിച്ചു;’’അഭിഷേക്..,ഞാനൊഴിഞ്ഞ് പോട്ടെ…?’’
‘’പൊയ്ക്കോ’’ നിർവ്വികാരതയോടെ അഭിഷേക് പ്രതിവചിച്ചു. പക്ഷേ ‘എങ്ങോട്ട്’ ‘ഇനിയെന്ത്’.രണ്ടു ചോദ്യചിഹനങ്ങള്‍ തലയുടെ ഇരുവശത്തും പത്തി വിടർത്തിനിന്നു.പുതുതായി പൊടിഞ്ഞുവന്ന വെയിൽച്ചില്ലകള്‍ മരച്ചില്ലകള്ക്കി യിലൂടെ അവനുനേരെ നീണ്ടുവന്നു.പലപ്പോഴായി, ഇളകിയാടിയ മരച്ചില്ലകള്‍‍ അവയെ മറച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ഇനിയുമെന്തൊക്കെയോ മറഞ്ഞുകിടക്കുന്നതുപോലെ..
അമ്മ തേച്ചുമെഴുക്കിയ ആസിഡിന്റെക പ്രതിഫലനമെന്നോണം,ശൈത്വാന്റെു വികൃതമായ മോന്തയിലേക്കും വികലമായ പരുവത്തിലേക്കും അവള്‍ സംക്രമിച്ചുകൊണ്ടേയിരുന്നു.’ഫീ മെയ്ൽ’ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന അവയാവടയാളമായി ആജീവനാന്തം വർത്തിക്കേണ്ട ലിംഗത്തെ, അവളുപോലുമറിയാതെ ആസിഡ് പതിയെ പതിയെ അടച്ചുകൊണ്ടിരുന്നു, ഒരു തലമുറത്തുടർച്ചയ്ക്ക് സദാ വിരാമമിട്ട് കൊണ്ട്….

Muhammed Thoufeer.T

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!