Skip to content

സ്വർഗം ഒരു മിഥ്യയോ?

കൂട്ടം തെറ്റിയ ചിന്തകൾ മലയാളം നോവൽ

കൂട്ടം തെറ്റിയ ചിന്തകൾ – RAJENDRAN THRIVENI .

Inspirational, Classics, Abstract · 30 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – കൂട്ടം തെറ്റിയ ചിന്തകൾ

സന്തോഷവും സുഖസൗകര്യങ്ങളും ആത്മാവിനെ മടുപ്പിക്കുമ്പോൾ, അടുത്തതെന്ത്?


(കൂട്ടം തെറ്റിയ ചിന്തകൾ)-1

സ്വർഗം
———-

‘സ്വർഗം, എത്ര മനോഹരമായ സങ്കല്പം’ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
എന്നാൽ, സ്വർഗം എന്ന സങ്കല്പം എന്നെ ഉത്തേജിപ്പിക്കുന്നില്ല, ആകർഷിക്കുന്നില്ല.
എന്തെന്നാൽ:

സുഖസൗകര്യങ്ങളും സന്തോഷവും അനുഭവിച്ച് വിരസതയനുഭവപ്പെടുമ്പോൾ ആത്മാക്കളുടെ അടുത്ത ലക്ഷ്യം എന്താവും?
ആനന്ദിച്ചാനന്ദിച്ച്, ആനന്ദം മുരടിപ്പാകുന്ന അവസ്ഥയിൽ സ്വർഗം അർഥശൂന്യമാണ്.
അല്ലെങ്കിൽ, ഈ പരമാനന്ദം ജഢത്വമാവണം. ചലനമില്ലാത്ത നിത്യ നിശ്ചലതയിൽ, നീയും ഞാനും അവനും അവളും അവരും വേർതിരിക്കാനാവാതെ ഒന്നാകുന്ന അവസ്ഥ. അവിടെ മനുഷ്യാത്മാക്കൾ മാത്രമാവില്ല, പ്രപഞ്ചത്തിലെ എല്ലാ ആത്മാക്കളും ഉണ്ടാവും. അവ ഒന്നായി രൂപ ഭാവ ഭേദങ്ങളില്ലാതെ നിത്യ നിശ്ചലതയിൽ ലയിച്ച്;
ചിന്തകളടങ്ങി, വികാരങ്ങളില്ലാതെ നിലനില്ക്കുന്ന അവസ്ഥ!

ഈ നിശ്ചലാവസ്ഥയിൽ ഉദ്ദീപനങ്ങളും ഉത്തേജനങ്ങളും പ്രതികരണങ്ങളുമില്ലാതെ,
ആനന്ദം എന്ന അനുഭവത്തെ എങ്ങനെ ആസ്വദിക്കും? തികച്ചും അസംഭവ്യം.
അപ്പോൾ നമ്മൾ സ്വപ്നം കണ്ട സ്വർഗം
ഭൗതികമായി നിലനില്ക്കുന്നതല്ല; അത് അജ്ഞതയുടെ ഭാവനാതലത്തിൽ മാത്രം!


📖 കഥ തുടരാം

“കൂട്ടം തെറ്റിയ ചിന്തകൾ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ RAJENDRAN THRIVENI .-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!