Skip to content

ഈ കഥ ഇത് പോലെ തുടരും….

ഈ കഥ ഇത് പോലെ തുടരും.... മലയാളം നോവൽ

ഈ കഥ ഇത് പോലെ തുടരും…. – മുന്നി

Tragedy · 5 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ഈ കഥ ഇത് പോലെ തുടരും….

അവൾക്ക് ഒരു ജീവിതം വേണം. പക്ഷെ, ഒരു കുഞ്ഞും പേറി അവൾക്ക് എന്ത് ചെയ്യാൻ കഴിയും? അവളുടെ വഴിയിൽ ഒരുവൻ വന്നാൽ…


സൂപ്പർ മാർക്കറ്റിൽ തിരക്ക് ഉണ്ടായിരുന്നു.ട്രോള്ളികൾ തട്ടിയിട്ട് നടക്കാൻ കഴിയാതെ ആളുകൾ ആവലാതിപ്പെടുന്നു. ഇപ്പോൾ തന്നെ സിസ്റ്റത്തിന്റെ മുന്നിൽ നീണ്ട ക്യു ആണ്.അനില ചേച്ചി ഇന്ന് ഇതിരി നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞിരുന്നതാണ്. രേഷ്മ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിൽ നിന്ന് പതിയെ തല തിരിച്ചു അനിലയെ നോക്കി. സത്യത്തിൽ ചിരി ആണ് വന്നത്. ശനീയാഴ്ച ദിവസം എങ്ങനെ നോക്കിയാലും ഒരു രക്ഷയും ഉണ്ടാവില്ല. ചേച്ചിയുടെ മുഖത്തു നല്ല പ്രതിഷേധാമുണ്ട്. എന്ത് ചെയ്യാനാ??.ശമ്പളം കൂടുതൽ കിട്ടിയില്ലെങ്കിലും ജോലിക്ക് ഒരു കുറവുമില്ല. എത്ര രൂപയ്ക്കാണ് മനുഷ്യർ ഓരോന്ന് വാങ്ങിക്കൂട്ടുന്നത്? തിന്നാനും കുടിക്കാനും മാത്രമല്ല, മേക്കപ്പിനും ശരീര സൗന്ദര്യത്തിനും എല്ലാത്തിനും ആളുകൾ ക്രെഡിറ്റ്‌ കാർഡുകൾ വാരിയെറിയുന്നു!!

കണ്ണും കയ്യും കഴച്ച് തുടങ്ങിയപ്പോൾ ഏഴു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. സെക്യൂരിറ്റി ക്ലോസ്ഡ് ബോർഡ്‌ വച്ച കഴിഞ്ഞപ്പോ തന്നെ ആശ്വാസം. സിസ്റ്റം ഓഫാക്കി കണക്കു തല്ലു ആക്കി ഓടി ഇറങ്ങി. അനില ചേച്ചി എപ്പോഴോ കടന്നു കളഞ്ഞിരുന്നു. പാവം!!റോഡിന്റെ അരികിൽ ചേർന്ന് വെള്ളത്തിൽ ചവിട്ടാതെ നടന്ന അവൾ ബസ് സ്റ്റോപ്പിലെത്തി. ഏഴര കഴിഞ്ഞിരിക്കുന്നു. ബസ് ഇനിയും വന്നിട്ടില്ല. ഇന്നും ആള് കൂടുതലാണ്. അടുത്തുള്ള കടകളിലെ പെണ്ണുങ്ങൾ എല്ലാം ഉണ്ട്. ഇന്നും സീറ്റ്‌ കിട്ടാൻ ചാൻസ് ഇല്ല. ആരൊക്കെയോ അവളെ നോക്കി ചിരിച്ചു. ചിലർ മുഖം പോലും തരാതെ എന്തെല്ലാmo ആശankayilaanu.!!. “മോൻ എന്ത് പറയുന്നു?? സുഖം ആയിട്ടിരിക്കുന്നോ??”പേര് അറിയാത്ത ഒരു ചേച്ചിയാണ്. അവർ സൂപ്പർമാർകെറ്റിന്റെ അടുത്ത മൊബൈൽ കടയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസം അച്ചുക്കുട്ടന് paniyaaയായിട്ട് ക്ലിനിക്കിൽ ചെന്നപ്പോൾ മോളെ കാണിക്കാൻ ചേച്ചിയും അവിടെ ഉണ്ടായിരുന്നു. കണ്ടു മാത്രം പരിചയം ഉണ്ടായിട്ടും അവർ ഇങ്ങോട്ട് വന്നു മിണ്ടി. അവനൊരു ലോലിപ്പൊപും വാങ്ങി കൊടുത്താണ് അന്ന് പോയത്.”സുഖമായിട്ട് ഇരിക്കുന്നു ചേച്ചീ.. ഇത്തിരി കുസൃതി കൂടുതൽ ഉണ്ടെങ്കിലേ ullu”. രണ്ടു പേരും ചിരിച്ചു.

ബസ് ഓടി വന്നു. ലേറ്റ് ആയത് കൊണ്ട് ഇനി മത്സര ഓട്ടം ആയിരിക്കും. ഉന്തി തള്ളിയിട്ടു രേഷ്മയ്ക്ക് ഫുട് ബോര്ഡിലെ സ്താളം കിട്ടിയുള്ളൂ. ശോ, ഇന്നും അത് കൊണ്ട് അvane മുട്ടി നിൽക്കേണ്ടി വരും. ഇപ്പോ കുറച്ചു നാളായി ടിക്കറ്റ് തന്നു കഴിഞ്ഞിട്ടും ഇടക്ക് ഒരു കള്ളച്ചിരിയാണ്. കൊള്ളാം, കാണാൻ ഇതതിരി ചന്തം ഒക്കെ ഉണ്ട്. ഇത്തിരി മുടി ബാക്കിലേക്ക് വളർത്തി ഇട്ടയിട്ടുണ്ട്. വലത്തേ കൈ തണ്ടയിൽ രണ്ട് മൂന്നു കറുത്ത ബാന്റും ഉണ്ട്. സാധാരണ പെൺ പിള്ളാരെ ഇമ്പ്രെസ്സ് ചെയ്യാൻ ഇത്രയൊക്കെ മതിയല്ലോ. അവloർത്തു . അനസ്സ്… ഇടയ്ക്ക് ഡ്രൈവർ വിളിക്കുന്നത് കേൾക്കാം. എന്നാലും ഇവൻ ഇത് എന്ത് അറിഞ്ഞിട്ടാണ് എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്??. എനിക്ക് അത്രയ്ക്ക് സൗന്ദര്യമുണ്ടോ?? ഉണ്ട്… തീർച്ചയായും ഉണ്ട്. അത് കൊണ്ടായിരുന്നല്ലോ പണ്ട് അയാൾ തന്നെ പിറകെ നടന്നു വളച്ചെടുത്തത്. എന്നിട്ട് ഒരു കൊച്ചിനെയും തന്നിട്ട് തന്റെ ജീവിതം നരകമാക്കി തന്നിട്ട് പോയത്. എങ്ങനെ സന്തോഷത്തോടെ ജീവിച്ചതായിരുന്നു. ആ ഒളിച്ചോട്ടത്തോടെ  ദുരിതവും തുടങ്ങി. രേഷ്മയ്ക്ക് അസ്വസ്ഥത തുടങ്ങി. അയാളെ കുറിച് ഓർത്തിട്ടാണ്. കുറെ കടവും ഉണ്ടാക്കി വച്ച സംശയ രോഗവും കൊണ്ട് നടന്നു കൊച്ചിന് രണ്ട് മാസം ഉള്ളപ്പോൾ തൂങ്ങി മരിച്ചു. കുഞ്ഞിനോട് തനിക്ക് സ്നേഹം ഉണ്ട്. പക്ഷെ അമ്മയ്ക്കും അച്ഛനും ഒപ്പം എന്നും നിൽക്കാൻ പറ്റില്ല. ഫ്രീഡം കുറവാണ്. എപ്പോളായാലും തനിക്കും ഒരു ജീവിതം വേണം, കൊച്ചിനെ വേറെ ആരെയെങ്കിലും ഏല്പിക്കാണും പറ്റില്ല. നോക്കാം.. ഇരുപത്തി രണ്ടു വയസ്സല്ലേ ആയിട്ടുള്ളു. അയാളോടുള്ള വെറുപ്പ് ഉള്ളിൽ കത്തുമ്പോൾ ചിലപ്പോ അച്ചുക്കുട്ടനോടും ദേഷ്യം തോന്നാറുണ്ട്. പിന്നെ ഓർക്കും എങ്ങനെയെങ്കിലും അവനങ്ങു വളർന്നോളും :ആരുടെ കൂടെ പോയാലും കൂടെ കൂട്ടിയാൽ മതിയല്ലോ. അവനു ഭക്ഷണം കൊടുക്കാൻ തന്റെ ജോലി ഉണ്ടല്ലോ.

ഇനി ഒരു സ്റ്റോപ്പ് കൂടിയേ ഉള്ളു. അകത്തു ടിക്കറ്റ് കൊടുക്കുന്ന തിരക്ക് കഴിഞ്ഞ് അവൻ തിരിച്ചു വന്നു. പൈസ കൊടുക്കുന്നതിനു മുൻപേ ടിക്കറ്റ് കീരിതന്നു. കാശ് വാങ്ങിയപ്പോൾ ഒരു ചിരിയും.. ഓ കാണാൻ ഒക്കെ കൊള്ളാം. രേഷ്മയ്ക്കും ഒരു നാണം ഒക്കെ വന്നു. പക്ഷെ ഒന്നും സംസാരിക്കാൻ പറ്റുന്നില്ലല്ലോ? ഒരു അവസരം കിട്ടുന്നില്ല!ഒന്ന് പരിചയപ്പെടാം പേര് അറിയാമല്ലോ എഫ് ബിയിൽ നിന്ന് തപ്പി എടുക്കണം. സ്റ്റോപ്പെതി.. ഇറങ്ങിയിട്ട് ഒന്ന് കൂടി തിരിഞ്ഞ് നോക്കി. അവൻ നോക്കുന്നുണ്ട്. ഒരു വല്ലാത്ത സന്തോഷം…


📖 കഥ തുടരാം

“ഈ കഥ ഇത് പോലെ തുടരും….”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ മുന്നി-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!