🥀വിധിയുടെ താലി 🥀 – Thennal
Love, Suspense, Drama · 46 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – 🥀വിധിയുടെ താലി 🥀1
അവന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി നെറുകയിൽ ചുംബിക്കാൻ അവൻ കുനിഞ്ഞപ്പോൾ, അവന്റെ കണ്ണുകൾ ആ പേരിൽ ഉടക്കി…!
വിധിയുടെ വിളയാട്ടത്തിന് മുൻപിൽ കണ്ണീരോടെ അവന്റെ താലിക്കു മുൻപിൽ ശിരസ്സ് കുനിച്ചു നിൽക്കാനേ അവൾക്ക് പറ്റിയുള്ളൂ.
“കെട്ടുകഴിയുന്നത് വരെ തല ഉയർത്തരുത്…”
രാഘവൻ മാമന്റെയും സരസ്വതി മാമിയുടെയും വാക്കുകൾ ചെവിയിൽ വീണ്ടും മുഴങ്ങി.
സിന്ദൂരം ചാർത്തി അവളുടെ മൂർദ്ധാവിൽ ചുംബിക്കാൻ അവൻ മുഖം താഴ്ത്തിയ നിമിഷം… അവൻ ഞെട്ടി.
“ദേവിക…!”
ആ പേര് അവന്റെ അധരങ്ങളിൽ നിന്നിറങ്ങിയതും ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ.
🌹🌹🌹🌹🌹🌹🌹🌹
രണ്ട് മാസം മുൻപ്…
ദേവൂ… നീ എവിടെയാ?
തൊടിയിലെ വെള്ളം ഒഴിക്കുവാ മാമി…
അവരെ വരാൻ ആയി. ആ വെള്ളം ഒന്ന് നിർത്തി ഇങ്ങോട്ട് വാ. പിന്നെ ഒരു കാര്യം അവരുടെ മുന്നിലോട്ട് വരണ്ട.
ദേവിക കൈയിലെ കുടം നിലത്ത് വെച്ചു.
അത് എന്താ മാമി?
സരസ്വതിയുടെ ശബ്ദം കടുപ്പമായി.
ഇങ്ങോട്ട് ചോദ്യം വേണ്ട. പറയുന്നത് കേട്ടാൽ മതി.
അപ്പോൾ അശ്വതി വന്ന് പറഞ്ഞു.
ചേച്ചി, ഞാൻ ഒഴിച്ചുകൊള്ളാം.
ദേവിക മിണ്ടാതെ മാറി.
അവൾ പോയതും സരസ്വതി പിറുപിറുത്തു.
അല്ലെങ്കിൽ തന്നെ ആദ്യം ചോദിച്ചത് ഇവളെയായിരുന്നു… എന്റെ മോളെ കഴിഞ്ഞിട്ടല്ലേ ഇവൾ ഉള്ളു.
സരസ്വതി പിറുപിറുത് കൊണ്ട് പോയി
ദേവിക എല്ലാം കേട്ടിരുന്നു…
ആ വാക്കുകൾ ദേവികയുടെ
ഹൃദയത്തിൽ കുത്തിപോയി.
മുറിയിലേക്ക് ചെന്ന അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. ക്ഷീണിച്ച മുഖം. ഉറക്കമില്ലാത്ത കണ്ണുകൾ. പക്ഷേ അതിലൊരു തിളക്കം ഇപ്പോഴും
ഉണ്ടായിരുന്നു— സ്വപ്നങ്ങളുടെ തിളക്കം.
ദേവിക— പി.എച്ച്.ഡി ചെയ്യുന്നു. കോളേജിൽ പ്രൊഫസർ ആകുക എന്നതാണ് അവളുടെ സ്വപ്നം.
പക്ഷേ ആ സ്വപ്നത്തിന് ചിറകു വിരിയാൻ രാഘവനും സരസ്വതിയും ഒരിക്കലും അനുവദിച്ചില്ല.
സ്നേഹം കൊണ്ടല്ല.
വീട്ടുജോലിക്ക് ആളെ വേണം.
അതിലും വലിയ കാര്യം
സ്വന്തം മകളേക്കാൾ ഉയരത്തിൽ ദേവിക എത്തുന്നത് അവർക്ക് സഹിക്കാനായില്ല.
അടുത്തുള്ള KVR കോളേജിൽ ജോലി കിട്ടിയതുപോലും രാഘവൻ ആരും അറിയാതെ തടഞ്ഞിരുന്നു.
ദേവികയ്ക്ക് അച്ഛനും അമ്മയും ഓർമ്മകളിൽ മാത്രം. രണ്ട് വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ ഇരുവരും മരിച്ചു.
രാഘവൻ ( രഘു )അവളുടെ അമ്മയുടെ സഹോദരൻ.
ആദ്യം അവർ ദേവികയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു.
പക്ഷേ അർജുനും അശ്വതിയും ജനിച്ചശേഷം എല്ലാം മാറി.
അർജുൻ— അജു. അച്ഛനൊപ്പം IT കമ്പനി നോക്കുന്നു.
അശ്വതി— എങ്ങനെയോ ഡിഗ്രി പാസായി.
പിന്നെ അവളുടെ സ്വപ്നം?
പണമുള്ള ഒരാളെ കെട്ടി സുഖമായി ജീവിക്കുക.
ഇതൊക്കെ ഓർത്തു ദേവിക ചെറുതായി ചിരിച്ചു.
എന്റെ ജീവിതം ഇങ്ങനെ തന്നെയാണോ ഭഗവാനെ?
🌹🌹🌹
മക്കളെ ഇറങ്ങാം
“അമ്മേ, ഈ ചേട്ടന്റെ ഒരുക്കം കണ്ടാൽ തോന്നും കല്യാണം ആണെന്ന് അനാമികാ ചിരിച്ചു.
ഇന്ന്ലാ കൈലാസത്തിൽ വാസുദേവനും ഭാര്യ രേവതിയും മകനെ പെണ്ണുകാണാൻ പോകുവാനെ
KVR കോളേജിന്റെ പാർട്നർമാർ.
അവർക്കൊപ്പം മകൻ ആനന്ദ്… മകൾ അനാമിക.
പെൺകാണാൻ വരുന്നതാണ്.
പക്ഷേ ആരെ?
ശങ്കരമംഗലത് അശ്വതിയെ
🌹🌹🌹🌹
“ഡീ സരസു… അവരെത്തി!”
രഘു ന്റെ ഒച്ച കേട്ട് സരസതു മുൻപിൽ എത്തി
മുറ്റത്ത് ഒരു കറുത്ത കാർ വന്ന് നിർത്തി.
ദേവിക തിരശ്ശീലക്കു പിന്നിൽ നിന്നു നോക്കി.
കാറിന്റെ വാതിൽ തുറന്നു.
ആദ്യം ഇറങ്ങിയത് വാസുദേവൻ.
പിന്നെ രേവതി.
അവസാനം…
കാറിൽ നിന്ന് ഇറങ്ങിയ ആ യുവാവിനെ കണ്ട നിമിഷം ദേവികയുടെ ഹൃദയം ഒരു താളം തെറ്റി.
ഇവനായിരുന്നോ
മാമി എന്തായാലും എന്നെ കാണിക്കാഞ്ഞത് നന്നായി
കോളേജിൽ നിന്ന് തള്ളിയിട്ടിട്ട്
അറിയാതെ പറ്റിപോയതാണെന്നു.
ഞാൻ സോറി പറയിപ്പിച്ചതിന്റെ ദേഷ്യം തീർക്കാൻ ആയിരിക്കും പെണ്ണ് ചോദിച്ചത്
എന്തായാലും ഭഗവാൻ കാത്തു……
ചേച്ചി……
🌹🌹🌹🌹🌹
തുടരും……
📖 കഥ തുടരാം
“🥀വിധിയുടെ താലി 🥀”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





