പ്രണയത്തിൽ ചാലിച്ച ഒരു കൊലപാതകാന്വേഷണ കഥയാണ് സൂര്യകാന്തി എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരിയുടെ “അവളറിയാതെ ” എന്ന നോവൽ.
ഇതിൽ പ്രധാന കഥാപാത്രങ്ങൾ മഹിയും കാർത്തുവും ആണ്. അവരുടെ പ്രണയസല്ലാപത്തിനോടൊപ്പം ആ വലിയ തറവാട്ടിൽ അരങ്ങേറുന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കുക കൂടിയാണ് കഥാകൃത്ത് ഈ നോവലിലൂടെ ചെയ്തിരിക്കുന്നത്.
കഥയുടെ അവസാനനിമിഷം വരെ കൊലപാതകി ആരാണെന്നുള്ള ഒരു സൂചനയും തരാതെ വായനക്കാരനെ മുൾമുനയിൽ നിർത്തി പേടിയോടെ ഓരോ വരിയും വായിപ്പിക്കാനുള്ള കഥാകാരിയുടെ കഴിവ് പ്രശംസനീയമാണ്.
അങ്ങനെ പ്രണയവും കേസാന്വേഷങ്ങളുമായി വായനക്കാരെ ത്രിൽ അടിപ്പിക്കുന്ന, സിനിമ പോലെ കണ്മുന്നിൽ നടക്കുന്നതായി തോന്നിപ്പിക്കുന്നതുമായ ഒരു ഉഗ്രൻ നോവൽ ആണ് സൂര്യകാന്തിയുടെ “അവളറിയാതെ” എന്ന നോവൽ.
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Sree Ajay –
കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് post ചെയ്ത ending സൂപ്പർ ആയിട്ടുണ്ട്, ലാസ്റ്റ് scene ഇൽ ഉണ്ണിയേയും നിലീനയെയും കൊണ്ടുവന്നില്ലല്ലോ, anyway very nice story, അടുത്ത തുടർകഥ ഉടനെ ഉണ്ടാവില്ലേ?
Ramya Nandan –
ഒരുപാട് നന്നായിട്ടുണ്ട്. ഒരു പാട് ടെൻഷൻ ഉണ്ടായിരുന്നു ഓരോ ഭാഗം വായിക്കുമ്പോഴും. എന്നാലും ഓരോ ഭാഗം വായിക്കുമ്പോഴും മനസ്സിൽ ആ കഥാപാത്രങ്ങളെ എല്ലാം കാണാൻ കഴിയുന്നുണ്ടായിരുന്നു. എനിക്ക് ഒരു പാട് ഇഷ്ടമായി.ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു. പിന്നെ ഒരു അപേക്ഷയുണ്ട് ഇത്രയും ടെൻഷൻ തരല്ലേ😘😘😘
Ammu –
വായിച്ചപ്പോൾ മുതൽ ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു അവസാനം ആവുമ്പോഴേക്കും ക്ലൈമാക്സ് സൂപ്പർ ആക്കി കൊണ്ടുവന്നു ചെറിയ നോവൽ ആണെങ്കിലും കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു ഇനി അടുത്ത നോവലിന് വേണ്ടി കാത്തിരിക്കുന്നു
Soumya Bineesh –
നല്ല സ്റ്റോറി മനസ്സിൽ തങ്ങി നിൽക്കുന്നകഥാപാത്രങ്ങൾ ആദ്യം മായി എഴുതി എന്ന് തോന്നിയില്ല പെട്ടെന്ന് തീർന്നു എന്ന് തോന്നി. ഇനി അടുത്ത കഥ യുമായി വേഗം വരിക കാത്തിരിക്കുന്നു 😍
Lakshmi –
മനോഹരം ആയിരുന്നു നോവൽ പെട്ടെന്ന് തീർന്നു പോയി….. എന്താ പറയുക… മഹിയും കാർത്തുവും മനസ്സിന്നു പോകുന്നില്ല.. കാത്തിരുന്നു വായിക്കുന്ന നോവലായിരുന്നു.. മറ്റൊരു കഥയുമായി വേഗം വരണം… അവതരണ ശൈലി സൂപ്പർ ആയിരുന്നു…
Nandha –
അവളുടെ പ്രണയം അവളറിയാതെ അവളുടെ കൂടെ നിഴലായി നിന്നപ്പോൾ കാലത്തിനിപ്പുറം പ്രണയത്തിനു ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടെന്നു മനസിലാകുന്നു. നന്നായിരുന്നു ഇനിയും ആ തൂലിക ചലിക്കട്ടെ
Krishna –
മനോഹരമായ അവതരണം.. മനസിൽ ഒരു പൂർണ ചിത്രം, അതും ഓരോ ഫ്രെയിംമിലും വരക്കാൻ ഒരോ വരികൾക്ക് കഴിഞ്ഞു… കഥ അതിന്റെ തനിമ കളയാതെ പൂർണമാക്കി😍
Zain –
super thrilling story😍 ayirunnu oro partinu vendiyum kathirunna vayichath othiri ishtayi [:fingerheart]karthuvum mahiyum ennennum njngade manasil undakum iniyum ithu polulla nalla kathakal ezhuthuu all the best❤️
Nivedhitha –
ending vicharichapole എല്ലാം തീർന്നു 1സ്റ്റ് part മുതൽ വളരെ ത്രില്ലിംഗ് ആയി തന്നെ വായിച്ചു.. അടുത്ത story നേരത്തെ പോസ്റ്റ് ചെയ്യണേ . All the best
Shahana Azad –
Avalariyadhe
vimala –
super story