Skip to content

ഭദ്ര IPS

(4 customer reviews)




Novel details

  • Writer: രജിത ജയൻ
  • Part: 21
  • Category: Detective
4.2/5 - (65 votes)

പള്ളീലച്ചനും വനിതാ ഡോക്ടറും ഒളിച്ചോടി….!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്മല ഗ്രാമത്തിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകളുമായി രാപകലില്ലാതെ കാത്തിരുന്ന  പത്രക്കാർ തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്തകൾ എരിവും പുളിയും ചേർത്ത് നാടാകെ വിതറിയപ്പോൾ ഞെട്ടിക്കുന്ന ആ വാർത്തയുടെ നടുക്കവും നെഞ്ചിലേറ്റിയാണ് തെന്മല ഗ്രാമവാസികളന്നത്തെ പ്രഭാതത്തെ വരവേറ്റത്….

തെന്മല ഗ്രാമത്തിലെ ഏക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ‘മേരിമാതാ’ ഹോസ്പിറ്റൽ. …

തേക്കിൻതോട്ടംക്കാരുടെ സ്വന്തമായ ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടർമാരാണ് ജോസപ്പൻ എന്നറിയപ്പെടുന്ന ജോസ് ഡോക്ടറും മകൻ  പീറ്ററും , പീറ്ററിന്റ്റെഭാര്യ ലീനയും….

പീറ്ററിന്റ്റെ അനിയൻ ഫിലിപ്പ്   വിദേശത്തുളള പഠനമവസാനിപ്പിച്ച് നാട്ടിലെ ഹോസ്പിറ്റലിൽ ഡോക്ടറായ് ചാർജ്ജെടുക്കാൻ നാട്ടിലെത്തിയ അന്നു രാത്രി തന്നെയാണ്  സഹോദര ഭാര്യയായ ലീനയെ കാണാവുന്നത്… !!

 സമ്പത്തിന്റ്റെ എടുത്തുകാട്ടലുകളില്ലാത്തെ എന്നും പാവങ്ങൾക്കൊരു തണലാണ് തേക്കിൻതോട്ടം തറവാട്ടിലെ ജോസപ്പൻ മുതലാളിയും മക്കൾ പീറ്ററും   ഫിലിപ്പും…

തെന്മല ഗ്രാമത്തിലെ ഏതൊരു കാര്യത്തിനും എന്നും മുന്നിൽ തന്നെ നിൽക്കുക തേക്കിൻ തോട്ടംക്കാരാണ്….

തെന്മലയിലിന്ന് കാണുന്ന പുരോഗമനങ്ങളുടെയെല്ലാം പുറകിൽ ജോസപ്പൻ ഡോക്ടറുടെ കുടുംബത്തിന്റെ പങ്ക് ഏറെ വലുതാണ്. ..

തെന്മല ഗ്രാമത്തിലെ  പളളിയിലെ വികാരിയായിരുന്ന ജേക്കബ് അച്ചനെ അഞ്ച് ദിവസങ്ങൾക്കു മുമ്പൊരു രാത്രി മുതൽ പെട്ടെന്ന് കാണാതാവുകയായിരുന്നു…!!

നാടിനും നാട്ടുക്കാർക്കുമേറെ പ്രിയങ്കരനായ അച്ഛന്റെ തിരോധാനം നാടിനെയാകെ ഞെട്ടിച്ച സമയത്തുതന്നെയാണ് തേക്കിൻ തോട്ടം തറവാട്ടിലെ  ജോസപ്പൻ മുതലാളിയുടെ രണ്ടാമത്തെ മകനായ  പീറ്ററിന്റ്റെ ഭാര്യ ലീനയെയും  അന്ന് മുതൽ കാണാനില്ലെന്ന വാർത്ത നാടാകെ പരന്നത്….!!

രണ്ടു പേരുടെ ഒരേസമയത്തുളള അപ്രത്യക്ഷമാക്കൽ നാട്ടുക്കാരെയും വീട്ടുക്കാരെയും ഒരേപോലെ ആശങ്കയിലാക്കിയപ്പോൾ  പുതിയ വാർത്തകൾ  തേടി പത്രമാധ്യമങ്ങളും തെന്മലയിലെത്തി….!!

അവരുടെ പുതിയ വെളിപ്പെടുത്തലിൻ ഉലഞ്ഞുപോയതൊരു നാടാണ്.

“അതേ. ..,നമ്മൾ ഇവിടെയിങ്ങനെ കൂട്ടം കൂടി നിന്ന് പലതും പറഞ്ഞിട്ട് കാര്യമില്ല. ..,

നമ്മുക്ക് തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ചെല്ലാം. ..

ജോസപ്പൻ ഡോക്ടറോട് ചോദിച്ചാൽ അറിയാലോ സത്യാവസ്ഥ…?

കഴിഞ്ഞ ദിവസങ്ങളിൽ അച്ചനും ലീന ഡോക്ടർക്കും എന്താണ് സംഭവിച്ചത് എന്നറിയാതെ പരക്കംപാഞ്ഞു നടന്നിരുന്ന പീറ്ററെയും ഫിലിപ്പിനെയും നമ്മൾ നേരിട്ട് കണ്ടതല്ലേ..?

അപ്പോഴൊന്നും നമ്മളെപോലെ അവർക്കും അച്ചന്റ്റെയും ലീനഡോക്ടറുടെയും കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല, പിന്നെ പെട്ടെന്നെങ്ങനെ ഇങ്ങനെയൊരു വാർത്ത വന്നൂവെന്ന് അവരോട് നേരിട്ട് ചോദിച്ചാലറിയാമല്ലോ…..?

ഗ്രാമത്തിലെ  സ്കൂൾ  അദ്ധ്യാപകനായ  ഗോവിന്ദൻ മാഷിന്റെ വാക്കുകൾ എല്ലാവരും ശരിവെച്ചു…. അവരൊന്നായി  ബംഗ്ളാവിലേക്ക് നടന്നു. ..

അച്ചന്റ്റെയും ലീന ഡോക്ടറുടെയും തിരോധാനത്തിനുപിന്നിലെ കാരണമെന്തെന്ന് തേടിയലയുകയായിരുന്നു കഴിഞ്ഞ നാലഞ്ച് ദിവസം തെന്മല ഗ്രാമവാസികൾ….

നാടിനും നാട്ടുക്കാർക്കും നന്മകൾ മാത്രം ചെയ്തിട്ടുളള രണ്ട് പേർ …,അവരെ കാണാതായതിനു പിന്നിലെ കാരണം….,അതന്വേഷിച്ചവർ പലവഴിതിരയുമ്പോഴാണ് അവരുടേതൊരു ഒളിച്ചോട്ടമാണെന്ന് പത്രങ്ങൾ വിളിച്ചു കൂവിയിരിക്കുന്നത്….!!

കേട്ടവർ കേട്ടവർ കേട്ടതുവിശ്വസിക്കാൻ കഴിയാതെ മുഖത്തോടു മുഖം നോക്കി…

അറുപത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ജേക്കബച്ചൻ മുപ്പത്തഞ്ചു വയസ്സ് പോലും  തികയാത്ത ലീന ഡോക്ടറുമായി ഒളിച്ചോടുക…!!

ഛെ…!!

ഗ്രാമവാസികളൊന്നാകെ ഇളകി ഇരമ്പിയാർത്തു ആ വാർത്ത കണ്ടിട്ട്..അവർ ബംഗ്ളാവിലേക്ക് നടന്നു. ….

” ഇതെന്താ രാവിലെ എല്ലാവരും കൂടി ഇങ്ങോട്ട്…?

മുതലാളിമാരിവിടെയില്ല….!

ബംഗ്ളാവിലെ  ജോലിക്കാരനായ ആന്റ്റണിയുടെ വാക്കുകൾ കേട്ട് ഗോവിന്ദൻമാഷ് ഒപ്പമുണ്ടായിരുന്നവരെ നോക്കി. ..

ജോസപ്പൻ ഡോക്ടറും മക്കളും എവിടെ പോയതാ ആന്റ്റണി ചേട്ടാ ….?

”രാവിലെത്തെ പത്രവാർത്ത കണ്ടു വെറിപിടിച്ച് അപ്പനും മക്കളും കൂടി ഇവിടെന്ന് പോയതാ മാഷെ….,

അങ്ങനെയൊരു വാർത്ത അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ല മാഷെ…”

നമുക്ക് അറിയാവുന്നതല്ലേ ജേക്കബ് അച്ചനെയും ലീന കൊച്ചിനെയും…!!

പോക്കു കണ്ടിട്ടവർ പോയത് പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് മാഷെ തോന്നുന്നെ…..

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (65 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 reviews for ഭദ്ര IPS

  1. Aryalakshmi

    Super…. crime thriller…..👌👌👌👌👌👌

  2. Vishnu k vinod

    Super crime thriller.ur great chechi. Pne kashmeera porichootta super novel.

  3. Kathu

    Adipoli thrilling ayerunnu

  4. Sarath Kuruppath

    ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആരും ചിന്തിക്കാത്ത തരത്തിൽ ഉള്ള ഒരു ക്രൈം ത്രില്ലർ 👏👏👏👏👏

Add a review

Your email address will not be published. Required fields are marked *

Don`t copy text!