Skip to content

ഏട്ടത്തി

(1 customer review)




Novel details

3.8/5 - (102 votes)
Category: Tags: , , ,

ഏട്ടത്തി ഏട്ടത്തി

ഈ ഏട്ടത്തി എവിടെ പോയി

ഏട്ടത്തി ഏട്ടത്തി

എന്താ വിഷ്ണു എന്തിനാ നീ ഇങ്ങനെ കിടന്ന് കൂവി വിളിക്കുന്നത്.

ഏടത്തി എനിക്ക് വല്ലാതെ ദാഹിക്കുന്നു എനിക്ക് ഇത്തരി സംഭാരം കിട്ടുമോന്നറിയാൻ വിളിച്ചതാ

എൻ്റെ കുട്ടി ഞാൻ പശുകൂട്ടിലായിരുന്നു. കൈയെല്ലാം അഴുക്കാ നീ ഇത്തിരി എടുത്ത് കുടിച്ചോ

ഏട്ടത്തി കൈ കഴുകി വന്നിട്ട് എനിക്ക് എടുത്ത് തന്നാ മതി. എനിക്ക് എട്ടത്തിയോട് കുറെ വിശേഷങ്ങൾ ചോദിക്കാനും പറയാനും ഉണ്ട്.

ഈ കുട്ടീടെ ഒരു കാര്യം ഞാൻ ദാ വരുന്നു

എടാ ചെറുക്കാ നിനക്ക് പ്രായം എത്ര ആയി എന്ന് വല്ല ഓർമ്മയും ഉണ്ടോ ?

കൈ കഴുകി ഉടുത്തരുന്ന സാരിയുടെ മുന്താണിയിൽ കൈ തുടച്ച് കൊണ്ട് വന്ന തുളസി വിഷ്ണുവിനോടായി ചോദിച്ചു

എന്താ ഏട്ടത്തി പ്രായത്തിന് അനുസരിച്ചാണോ സംഭാരത്തിൻ്റെ അളവ്

ദേ വിഷ്ണു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ ഈ കർക്കിടകത്തിൽ 30 കഴിയും  അത് വല്ലോം ഓർമ്മയുണ്ടോ നിനക്ക്.

അതിനിപ്പോ എന്താ വേണ്ടത് ഏട്ടത്തിയമ്മേ.

വേണ്ടത് എന്താണ് ഞാൻ പറയാം എനിക്കിനി വയ്യ നിൻ്റെ പിറകെ നടക്കാൻ നിൻ്റെ കാര്യങ്ങൾ നോക്കാനായി ഒരാളെ കൊണ്ടുവരണം.

അതാണോ ഇത്ര വലിയ കാര്യം അതിന് ഇനിയും സമയം ഉണ്ടല്ലോ

ഇനി അധികം സമയം ഒന്നും ഇല്ല ഞാനും ഏട്ടനും കൂടി എല്ലാം അങ്ങ് തീരുമാനിച്ചു.

എന്ത് തീരുമാനിച്ചെന്ന്

നിൻ്റെ കല്യാണക്കാര്യം നീ ഓർക്കുന്നില്ലേ നെല്ലിശ്ശേരിയിലെ ശേഖരപണിക്കരെ അയാൾക്ക് ഒരു മോളുണ്ട് ആ കുട്ടി ഡോക്ടർ ആണ്. ആ കുട്ടിയെ ആലോചിക്കാൻ വേണ്ടി നിൻ്റെ ഏട്ടൻ ബ്രോക്കർ ദാമുവിനെ പറഞ്ഞ് വിട്ടിട്ടുണ്ട്

ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നത് അതൊന്നും ശരിയാകില്ല

എന്ത് ശരിയാകില്ലന്നാ നീ ഈ പറയുന്നത് അവർ അടുത്ത ദിവസം പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അങ്ങോട്ട് കടന്നു വന്ന ഏട്ടനും ഏട്ടത്തിയെ പിൻതാങ്ങി കൊണ്ടു പറഞ്ഞു.

ഏട്ടനും ഏട്ടത്തിയും എന്താ ഈ പറയുന്നത്

നിൻ്റെ കല്യാണക്കാര്യം നെല്ലിശ്ശേരിക്കാരുമായിട്ട് ഒരു ബന്ധം ഒത്തുവരികാന്നു വെച്ചാൽ അതൊരു ഭാഗ്യമാ

ഏട്ടാ എനിക്ക് അത്ര വലിയ ഭാഗ്യമൊന്നും വേണ്ട

പിന്നെ എന്താ നിൻ്റെ ഉദ്ദേശ്യം

എനിക്ക് ഒരു ഉദ്ദേശവും ഇല്ല ദാ ഇങ്ങനെ എട്ടനേയും എട്ടത്തിയേയും പറ്റിച്ച് നിങ്ങളെയൊക്കെ സ്നേഹിച്ച് ഇങ്ങനെ ജീവിച്ചാ മതി

അതിത് നിനക്ക് പ്രായം 15 അല്ലാലോ വയസ് 30 ആകുന്നു.

നീ ശരിക്കും ആലോചിക്ക് അവർ പറയുന്ന ദിവസം പെണ്ണ് കാണാൻ പോകണം.

തുളസി ഞാൻ പാടത്തേക്ക് പോകുവാ

ശരി ഏട്ടാ

ഏട്ടൻ്റെ പിന്നാലെ വിഷ്ണുവും മുറ്റത്തേക്കിറങ്ങി

നീ എങ്ങോട്ടാ

ഞാനും പാടത്തേക്ക് വരുന്നുണ്ട്.

ഏട്ടൻ പൊയ്ക്കോ ഞാൻ വെറുതെ ഈ തൊടിയിലൊക്കെ നടന്ന്  അങ്ങ് എത്തിക്കോളാം…

Read More

 

3.8/5 - (102 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for ഏട്ടത്തി

  1. Baby

    Kada

Add a review

Your email address will not be published. Required fields are marked *

Don`t copy text!