ഹൃദയസഖി




Novel details

  • Writer: Tena Tnz
  • Part:
  • Category: Love, Drama
4.3/5 - (89 votes)

അടുക്കളയിൽ നിന്ന് പായസത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറിയപ്പോഴാണ് മീനാക്ഷി  ഉറക്കം ഉണർന്നത്. സമയം നോക്കിയപ്പോൾ ഏഴര. 

“നേരത്തെ ഉണരണമെന്നു കരുതിയതാ.. എന്നിട്ടും താമസിച്ചല്ലോ ഭഗവാനെ “

 തല വഴി പുതച്ചിരുന്ന പുതപ്പ് മാറ്റി  അവൾ എഴുന്നേറ്റു.  കുളിച്ചു പെട്ടന്ന് തന്നെ അവൾ അടുക്കളയിലേക്ക് എത്തി. നോക്കുമ്പോൾ  അടുക്കളയിൽ അമ്മയും ചെറിയമ്മയും ഉണ്ട്.  അടുപ്പിലെ ചെമ്പിൽ പായസം തയ്യാറായി ഇരിക്കുന്നു. ഒരു ചെറിയ കിണ്ണത്തിൽ പായസം എടുത്ത് അവൾ ചുണ്ടോടു ചേർത്തു.

“എന്താ നീ എഴുന്നേൽക്കാൻ വൈകിയേ.. ഞാൻ പറഞ്ഞതല്ലേ നേരത്തെ എണീറ്റു വരണമെന്ന് ”  സുഭദ്ര  ദോശ മറിച്ചിട്ടുകൊണ്ട് അവളോട് ചോദിച്ചു.

“ഇന്നലെ രാത്രി പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യാൻ ഉണ്ടായിരുന്നു അമ്മേ.. പിന്നെ കിടന്നപ്പോ താമസിച്ചു ” 

” നീ ഈ അവിയൽ ഒന്ന് രുചിച്ചു നോക്കിക്കേ,  എങ്ങനെയുണ്ടെന്നു.. ഞാൻ ഉണ്ടാക്കിയതാ ”  ശോഭ  അവളുടെ നേർക്ക് ഒരു തവിയിൽ അല്പം അവിയൽ നീട്ടി.

“മം… ഗംഭീരം.. ” മീനാക്ഷി  അല്പം രുചിച്ചു നോക്കിയതിനു ശേഷം പറഞ്ഞു.  

” അത്  ചെറിയമ്മ ഉണ്ടാക്കിയത്  അല്ല മീനുവേച്ചി .. കൃഷ്ണ ചേച്ചി ഉണ്ടാക്കിയതാ..അവിയൽ മാത്രമല്ല.. പായസവും ഇവിടെയുള്ള കറികൾ എല്ലാം കൃഷ്ണേച്ചിയാ ഉണ്ടാക്കിയത്.  ഇവരെല്ലാം ഇപ്പോ വന്നതേ ഉള്ളു “

അങ്ങോട്ടേക്ക് വന്ന കുട്ടി കുറുമ്പി നിവിയ മോൾ  മീനാക്ഷിയോട്  പറഞ്ഞു. 

” അത് പിന്നെ എനിക്ക് അറിഞ്ഞൂടെ മോളെ, പായസത്തിന്റെ മണം കിട്ടിയപ്പോ തന്നെ മനസിലായി അത് കൃഷ്ണ വെച്ചത് ആണെന്ന് ”  മീനാക്ഷി   ചിരിച്ചു കൊണ്ട് പറഞ്ഞു.  അത് കേട്ടതും സുഭദ്രയുടെയും ശോഭയുടെയും മുഖം മങ്ങി. നിവിയമോൾ അപ്പുറത്തേക്ക് കളിക്കാനായി ഓടിപോയി….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.3/5 - (89 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “ഹൃദയസഖി”

Your email address will not be published. Required fields are marked *