Skip to content

മഴപോലെ
Novel details

4.3/5 - (160 votes)

പോസ്റ്റ്മാൻ   കൊണ്ടുവന്ന  രജിസ്റ്റേഡ് ലെറ്ററിലേക്ക്  ആകാംഷയോടെ  നോക്കിയ  അവളുടെ  മിഴികൾ  വിടർന്നു.  വീണ്ടും  വീണ്ടും  അതിലേക്ക്  നോക്കുമ്പോൾ  ലോകം  പിടിച്ചടക്കിയ  സന്തോഷമായിരുന്നു   അവളുടെ   ഉള്ള്  നിറയെ.

” അമ്മേ …. അമ്മേ … “

കയ്യിലെ  കവർ  ഉയർത്തിപ്പിടിച്ചുകൊണ്ട്  ഉമ്മറത്ത്  നിന്നും  അർച്ചന   ഉറക്കെ  വിളിച്ചു. അകത്ത്  നിന്നും  അനക്കമൊന്നും  കേൾക്കാതെ  വന്നപ്പോൾ  അവൾ  വേഗം  അകത്തേക്ക്  നടന്നു.

” അമ്മേ  ഇതെവിടെപ്പോയിക്കിടക്കുവാ ?  “

അടുക്കളയിലും  പിന്നാമ്പുറത്തുമൊന്നും  ശ്രീദേവിയെ  കാണാതെ  വന്നപ്പോൾ  പുറത്തേക്ക്  ഇറങ്ങുന്നതിനിടയിൽ   അവൾ  സ്വയം ചോദിച്ചു.

” എന്താ  പെണ്ണേ  കിടന്ന്  വിളിച്ചുകൂവുന്നത് ?  “

പെട്ടന്ന്  താഴെ  പറമ്പിൽ  നിന്നും  ശ്രീദേവിയുടെ  സ്വരം  ഉയർന്ന്  കേട്ടു.  അർച്ചന  വേഗം  അങ്ങോട്ട്  ഓടി.

” എന്റച്ചു  ഒന്ന്  പതിയെ  ഇങ്ങനെ  കിടന്ന്  പായാൻ  നിന്നെ  ആരേലും  കൊല്ലാൻ  വരുന്നുണ്ടോ ?  കെട്ടിക്കാൻ  പ്രായമായി  ഇപ്പഴും  പൊടികുഞ്ഞുങ്ങളെപ്പോലാ  കിടന്ന്  പായുന്നത്  “.

ഓടിപ്പാഞ്ഞുള്ള  അർച്ചനയുടെ  വരവ്  കണ്ട്  ചേനക്ക്  മണ്ണ്  കൂട്ടിക്കോണ്ടിരുന്ന  ശ്രീദേവി  പറഞ്ഞു.

” എന്റെ  ദേവൂട്ടീ  എനിക്ക്  സന്തോഷം  സഹിക്കാൻ  വയ്യ  “

ഓടി  വന്ന്  വിയർത്തൊഴുകി  മണ്ണിലും  ചേറിലും  കുഴഞ്ഞുനിന്ന  അവരെ  കെട്ടിപ്പിടിച്ച്  കവിളിൽ  ചുണ്ടമർത്തിക്കൊണ്ട്  അർച്ചന  പറഞ്ഞു.

” വിടച്ചൂ  മേലപ്പിടി  മണ്ണും  ചെളിയുമാ  “

അവളെ  തന്നിൽ  നിന്നും  അടർത്തി  മാറ്റാൻ  ശ്രമിച്ചുകൊണ്ട്  ശ്രീദേവി  പറഞ്ഞു.

” അതിനെന്താ  ന്റെ  ദേവൂട്ടീ  ഈ  മണ്ണും  ചേറുമൊന്നും  നമുക്കൊരു  പുതുമയല്ലല്ലോ  “

ഒന്നുകൂടി  അവരുടെ  മാറോട്  ചേർന്ന്  കൊണ്ട്  അവൾ  പറഞ്ഞു. അവളുടെ  ആ  വാക്കുകൾ  ശ്രീദേവിയിൽ  ഒരു  പുഞ്ചിരി  വിടർത്തി.

” അല്ല  വന്നകാര്യം  പറഞ്ഞില്ലല്ലോ  എന്താ  ഇപ്പൊ  ഇത്ര  സന്തോഷിക്കാൻ ?  “

ഇളിയിൽ  കുത്തിയിരുന്ന  സാരിയുടെ  തലപ്പെടുത്ത്  മുഖത്തെയും  കഴുത്തിലെയും  വിയർപ്പ്  തുള്ളികൾ  ഒപ്പിക്കൊണ്ട്  അവർ  ചോദിച്ചു.

” നമ്മുടെ  പ്രശ്നങ്ങളൊക്കെ  തീരാൻ  പോവാ  ന്റമ്മക്കുട്ടീ … “

ഇരു  കൈകൾ   കൊണ്ടും  അവരുടെ  കവിളിൽ  പിടിച്ചുകൊണ്ടുള്ള  ആരതിയുടെ  വർത്തമാനം  കേട്ട്  ഒന്നും മനസിലാകാതെ  ശ്രീദേവി  അവളെ  അന്തം  വിട്ട്  നോക്കി…

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (160 votes)

 

Title: Read Online Malayalam Novel Mazhapole written by Sreekutty

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “മഴപോലെ”

Your email address will not be published.

Don`t copy text!