മഴയേ മഴയേ മഴയേ…. മഴയേ….
മനസ്സിൻ മഷിയായുതിരും നിറമേ……
ഉയരിൻ തൂലികയിൽ……..
” അയ്യോ … അമ്മേ ഓടിവായോ…. സുനാമിയേ….. എന്നെ രക്ഷിക്കണേ…….ആരേലും ഓടിവായോ….”
പെട്ടെന്ന് ഒരു കൈ വന്ന് വായപ്പൊത്തി…..‘ ഒച്ചയുണ്ടാക്കാതെ കുരുപ്പേ…ഞാനാ..’ അപ്പോഴേകും ഞാനെന്റെ ബോധമണ്ഡലത്തിലെത്തി …
കണ്ണുതുറന്നപ്പോൾ എന്റെ ചേട്ടൻ തെണ്ടി ബക്കറ്റുമായി കിണിച്ചോണ്ടുന്നിൽക്കുന്നു…
*ഓഫ്………! അത് സ്വപ്നമായിരുന്നോ…
ഞങ്ങളുടെ ഡ്യൂയറ്റ് പൊളിച്ചിട്ട് കിണിക്കുന്നോ..( nb: ഞങ്ങൾ- ഞാനും, സ്വപ്നത്തിലെ രാജകുമാരനും )
രാവിലെ കുളിപ്പിച്ചല്ലോ , (ആത്മ )*
” നിനക്ക് ഉറക്കമില്ലേ ഡാ ചേട്ടാ.. രാവിലെയെന്നെ കുളിപ്പിക്കാനായിട്ട് “
അച്ചോടാ…. സമയമെത്രയായിന്ന് നോക്കെടി കുരുപ്പേ..
” ദൈവമേ….എട്ട് കഴിഞ്ഞോ… ഇന്നും ലേറ്റ് ആകുമല്ലോ…”
‘അതിനു നീയെന്നാ ലേറ്റ് ആകാത്തേ…??, അതിനിടയിൽ ചേട്ടൻ തെണ്ടി ഗോൾ അടിച്ചു ‘
അപ്പോഴേക്കും നമ്മുടെ പോരാളിടെ സ്ഥിരം പാരായണം ( ഉപദേശം തന്നെ.. ) തുടങ്ങി…നാളെ വേറൊരു വീട്ടിൽ കെട്ടിച്ചു വിടേണ്ട പെണ്ണാ……. etc… etc…
നമ്മൾ പിന്നെയത് മൈൻറ്റ് ചെയ്യാണ്ട് ചേട്ടനെ നോക്കി ചിരി പാസ്സാക്കിട്ട് ഫ്രഷ് ആകാൻ പോയി…..
അല്ല…… നിങ്ങൾക്ക് ഈ “ഞാൻ ” ആരാണെന്ന് അറിയോ…??
ഈ ഞാൻ… ശാരിക .. ശാരി എന്നും വിളിക്കും ഡിഗ്രി 2nd yr il പഠിക്കുന്നു.. നേരത്തെ എന്നെ കുളിപ്പിച്ചതെന്റെ ചേട്ടൻ.. സഞ്ജയ്.. സഞ്ജു എന്ന് വിളിക്കും… സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്… അച്ഛൻ വാസുദേവൻ, ബാങ്ക് ഉദ്യോഗസ്ഥൻ ആണ്, അമ്മ ഗീതാഞ്ജലി ഞങ്ങളുടെ ഗീതാമ്മ.. ടീച്ചർ ആണുട്ടോ… ഇതാണ് ന്റെ കുടുംബം… oru small family..
നിങ്ങളോട് കഥ പറഞ്ഞു ഞാൻ ഇന്നും ലേറ്റായി… റെഡിയായി താഴെ എത്തിയപ്പോഴേക്കും നമ്മുടെ പോരാളി നല്ല ചൂടുള്ള ദോശയും സാമ്പാറും വച്ചേക്കുന്നു… നമ്മടെ fav ആണ്.. പക്ഷേ സമയമില്ലാത്തോണ്ട് ആസ്വദിച്ചു കഴിക്കാൻ പറ്റീല്ല… ഓടി ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ നമ്മുടെ ചങ്ക് അഞ്ചു കലിപ്പിച്ചു നിൽക്കുന്നു … വേറെ ഒന്നിനുമല്ല ഇന്ന് നമ്മുടെ ബസ് പോയിയെന്ന് തോന്നുന്നു… തോന്നൽ അല്ല സൂർത്തുക്കളെ ബസ് പോയി.. പിന്നെ അവളുടെ വായിൽനിന്നു കേട്ടു… നമ്മക്ക് ഇതൊന്നും പുത്തരിയല്ലാത്തൊണ്ട് ഒരു ചിരിയങ്ങ് പാസ്സാക്കി…..
അതോടെ അവളുടെ കലിപ്പ് തീർന്നു…
ഞങ്ങൾ കത്തിയടിച്ചു കോളേജ് എത്തി…. അപ്പോഴാണ് സൂർത്തുക്കളെ ഞാനാ കാഴ്ച്ച കണ്ടത്…
ഒരു മരചുവട്ടിൽ couples നിന്ന് കുറുക്കുന്നു… ഇവർക്ക് വേറെ എവിടേലും ഇരുന്നൂടെ… mood poyi…
Sed aaki എന്നെ…. പിന്നെ ഇതൊന്നും mind ചെയ്‌യാതെ നമ്മൾ single passanga പാടി ക്ലാസ്സിൽ പോയി …
നിങ്ങൾ ഇപ്പോ വിചാരിക്കും ഞാൻ പ്രണയവിരോധി ആണോയെന്ന്….
എനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല…. ഇഷ്ടമുള്ള ആളെ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്നത് പോലെ തോന്നുമെന്ന് പറഞ്ഞു കേട്ടിട്ടില്ല….
ഇതൊന്നും ഇതുവരെ നടന്നിട്ടില്ല എപ്പോഴെങ്കിലും നടക്കുമായിരിക്കുമല്ലേ…
ക്ലാസ്സിൽ പോയപ്പോൾ സർ ഉണ്ട്…. എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കെ.. അഞ്ജു വിളിച്ചു സാറിനെ…..
Sir, may we come in….
ഇപ്പോ ടൈം എത്രയായെന്ന് അറിയോ
രണ്ടാൾക്കും… you are 30 mins late… നേരത്തെ വരാൻ അറിയില്ലേ….
സർ, അത് ഞങ്ങൾ വന്ന ബസ് ആക്‌സിഡന്റ് ആയി…. – ഞാൻ
നിങ്ങൾക്ക് വല്ലതും പറ്റിയോ.. ?
ഇല്ല സാർ, ഒരു കാറുമായി തട്ടി… അവർ അത് പ്രശ്നമാക്കി… ബസ് വിട്ടില്ല… ഞങ്ങൾ പിന്നെ വേറെ ബസ്സിലാണ് വന്നേ…
Ooh… ക്ലാസ്സിൽ കേറിക്കോ… സാരമില്ല..
താങ്ക്യൂ സർ
അഞ്ജുനെ നോക്കിയപ്പോൾ ഇതൊക്കെ എപ്പോൾ എന്ന അർത്ഥത്തിൽ നോക്കി നിൽക്കുന്നു…
അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചിട്ട് ക്ലാസ്സിൽ കയറി… നമ്മുടെ ബാക്കി വാനരപ്പട അവിടെ ഇരുന്നു നമ്മളെ നോക്കി ചിരിക്കുവാ….
എല്ലാർക്കും ചിരി പാസ്സാക്കി സീറ്റിൽ പോയപ്പോഴാണ് പിന്നിൽ നിന്നൊരു അശരീരി കേട്ടത്…
” ഇത്രയും സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ നിങ്ങൾ എങ്ങോട്ടാ പോകുന്നത് ഫ്രണ്ടിൽ വന്നിരിക്കു… “
പിന്നെ നമ്മുടെ ചങ്ങായീസ്സ്നെ നോക്കി ചിരിച്ചിട്ട് അഞ്ജുമായിട്ട് ഫ്രണ്ടിൽ പോയി…. കുറച്ചു കഴിഞ്ഞു ബെൽ അടിച്ചപ്പോൾ അയാൾ പോയി… അപ്പോഴേക്കും അവിടെന്ന് എണീറ്റു നമ്മുടെ സ്ഥിരം സീറ്റിൽ ഇരുന്നു… ന്താ സുഖം….
നിങ്ങളോട് ന്റെ ചങ്കുകളെ പറ്റി പറഞ്ഞില്ലല്ലോ… ഞങ്ങൾ 5 പേരാണ്…
ദിച്ചു എന്ന ദിവ്യ , ചഞ്ചു എന്ന ചഞ്ചൽ, അഭി എന്ന അഭിരാം, അഞ്ജു, പിന്നെയീ ഞാനും… ഇതാണ് ന്റെ വാനരപ്പട…
അപ്പോഴേക്കും അഞ്ജുനെ ബാക്കിയുള്ളവർ വളഞ്ഞു…. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിക്കുന്നു…
അഞ്ജു എന്നെ നോക്കി കണ്ണുരുട്ടിയിട്ട്.. സത്യം അവരോട് പറഞ്ഞു…..
നിനക്ക് നേരത്തെ ഇറങ്ങികൂടെ ശാരു.. – ചഞ്ചു
നാളെ നേരത്തെ ഇറങ്ങാം…
ദിച്ചു എന്തോ പറയാൻ തുടങ്ങിയതും അഭി ഞങ്ങളുടെ അടുത്തേക്ക് വന്നു…
ഇപ്പോ ഫ്രീ ആണ് നമുക്ക് ക്യാന്റീനിൽ പോകാം…?? – അഭി
മ്മ്മ്.. പോകാം… എല്ലാവരും chorus പാടി
ക്യാന്റീനിൽ പോയി….
Maalu –
Adipoli story aayirunnu
I really loved it