സമുദ്ര #Part 4

7310 Views

samudra
ഡാ ഒരു കാര്യം മനസിലാകാത്തോണ്ട് ചോദിക്കാ.. നിനക്ക് വെല്ല വട്ട് ഉണ്ടോ.. നമ്മൾ ഇവളെ കണ്ടത് ഈ നാട്ടിൽ വെച്ച് തന്നെയല്ലേ.. പിന്നെ എന്തിനാണ് നമ്മൾ കോട്ടയത്തിലേക്ക് കെട്ടിയെടുക്കുന്നേ..

ശ്രീ പറഞ്ഞത് കേട്ട് നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ.. ഇവനെ എന്ത് പറഞ്ഞ് മനസിലാക്കുമെന്ന് അറിയില്ല. എനിക്ക് കണ്ടു പിടിക്കേണ്ടത് സമുദ്രയെ ആണ്. എന്റെ സമുദ്രക്ക് പകരം വെക്കാൻ ഓഷിനെയല്ല വേറെ ആരെയും സാധിക്കില്ല.. അറിയാതെ പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു പോയി.

അവനെ അത് മനസ്സിലായെന്നു തോന്നുന്നു.. ഞാൻ വേഗം കണ്ണ് തുടച്ചു അവൻ പറയുന്നത് ശ്രദ്ധിച്ചു.

നമ്മുക്ക് സമുദ്രയെ കണ്ടു പിടിക്കാം.. അതിനുള്ള ഒരു തുമ്പ് തന്നെയായിട്ടാകാം ഈ ഓഷിനെ നമ്മുടെ മുന്നിലേക്കെത്തിച്ചത്.

ഒരാളുടെ പോലെ ഏഴ് പേര് ഉണ്ടെന്നൊക്കെ പറയുമെങ്കിലും ഇതൊക്കെ നിന്റെ പോലെ തന്നെ എനിക്കും വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്.

എന്തായാലും ഇതിൽ പിറകിൽ ഒരു കളി ഉണ്ട്. അല്ലാതെ കൃത്യം നിനക്ക് തന്നെ ഈ കല്യാണ ആലോചന വരില്ല.. നാം എന്തിനും ഇനി സൂക്ഷിച്ചു വേണം തീരുമാനമെടുക്കാൻ…

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ എന്തോ ഇത് ശ്രീ തന്നെയാണോ എന്ന് ഒരു സംശയം.. ഇവന് ഇത്രയും പക്വത ഒക്കെ ഉണ്ടായിരുന്നോ..

പറയുന്നത് മനസിലാക്കാൻ തന്നെ കുറച്ച് നേരം എടുത്തു. മനസിലായപ്പോൾ ഉള്ളിൽ എവിടെയോ പേടിയുടെ കനൽ കത്തിയെരിയാൻ തുടങ്ങി..

അതെ ഇന്ന് തന്നെ ബ്രോക്കറെ കണ്ടു അവളുടെ ഫുൾ ഡീറ്റൈൽസും കണ്ടു പിടിക്കണം. നേരെ അമ്മയെ വിളിച്ചു ബ്രോക്കറുടെ നമ്പർ സംഘടിപ്പിച്ച് മൊബൈലിൽ കുത്തി.

ആള് രാമേട്ടന്റെ കടയിൽ ആണ്. ഞാൻ കാര്യം ഒന്നും പറഞ്ഞില്ല.. അല്ല പറയാൻ പറ്റിയ സ്ഥലം അല്ല.

ഞാൻ എന്തേലൊന്ന് പറഞ്ഞാ മതി ഇന്നത്തേ രാമേട്ടന്റെ കടയിലെ ചായക്ക്‌ കൂട്ട് എന്റെ എരിവും പുളിയൊക്കെ ചേർത്തുള്ള കഥകളാകും..

ആൾ ഫ്രീയാണെന്നറിഞ്ഞപ്പോൾ തന്നെ പള്ളിയുടെ സൈഡിലേക്ക് വരാൻ പറഞ്ഞ് ഫോൺ വെച്ചു.

ശ്രീയെ നോക്കിയപ്പോൾ അവൻ എന്തൊക്കയോ കണക്കു കൂട്ടലിലാണ്.. ഞാൻ ഒന്നും ആലോചിക്കാൻ പോയില്ല.. ഒന്ന് ആലോചിക്കുമ്പോൾ തന്നെ കുറച്ച് കണ്ണീർ അല്ലാതെ വേറെ ഒന്നും വരുന്നില്ല..

കുറച്ച് നേരം ഞാൻ അവനെ നോക്കി നിന്നപ്പോഴേക്കും ഒരു മുണ്ട് എടുത്ത ഒരു മുപ്പത് നാല്പതു വയസ്സുള്ള ഒരാൾ ബൈക്ക് എടുത്ത് പള്ളിക്ക് മുൻപിൽ ഒതുക്കുന്നത് കണ്ടു.

ബ്രോക്കെർ തന്നെയായിരിക്കും.. ഞാൻ ആളെ ആദ്യമായിട്ടാണ് കാണുന്നത്. എപ്പോഴും ബ്രോക്കർ വീട്ടിൽ വന്നുണ്ടെന്ന് അമ്മ പറയുമ്പോൾ തന്നെ ഞാൻ വീടിന്റെ പിന്നാമ്പുറത്തോടെ ഓടുകയാണ് പതിവ്.

ആൾക്ക് സംശയം ഒന്നുമില്ല. കറക്റ്റ് എന്റെ അടുത്ത് തന്നെ വരുന്നുണ്ട്. അമ്മ കൊടുത്ത ഫോട്ടോകളിലെ മുഖ പരിചയമാകാം..

കോട്ടയത്തും പിന്നെ വന്നിട്ട് വീട്ടിലൊക്കെ ഒതുങ്ങി കൂടിയതോണ്ട്‌ അധികം നാട്ടുകാരെയൊന്നും എനിക്ക് അറിഞ്ഞു കൂടാ..

ഞാൻ കുറച്ച് ധൈര്യം സംഭരിച്ച് ഓഷിനെ പറ്റി ചോദിച്ചറിഞ്ഞു. അവൾ ഡിഗ്രിക്ക് കേരള വർമ്മ കോളേജിൽ പഠിക്കുന്നു.

വലിയ വീട്ടിലെ ഒരേ ഒരു പെൺകൊച്ച്.. അത് പറഞ്ഞപ്പോൾ എനിക്ക് എന്തൊക്കെയോ സംശയം വന്നു തുടങ്ങി.

ഇത്രയും വലിയ വീട്ടിലെ കൊച്ചിനെ അച്ഛനും പോലും ഇല്ലാത്ത ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിലേക്ക് ആലോചന കൊണ്ട് വരുന്നതിന് പിന്നിൽ എന്തൊക്കയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രീ പറഞ്ഞതിൽ എന്തോ ഒരു കാര്യം ഉള്ളത് പോലെ..

വേഗം തന്നെ ശ്രീ അവന്റെ ഏതോ ഒരു ഫ്രണ്ടിനെ വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. ഒരു കാര്യം മനസിലായി ആ ഫ്രണ്ടിന്റെ അനിയത്തി അവിടെ തന്നെയാണ് പഠിക്കുന്നത്. അവൻ ക്ലാസ്സ്‌ തുടങ്ങുന്ന സമയം ചോദിക്കുകയാണ്.

ഫോൺ വെച്ച ശേഷം എന്നോട് പറഞ്ഞു. നാളെ രാവിലെ 8 മണിക്ക് വടക്കാഞ്ചേരി സ്റ്റോപ്പിൽ പോകണം. അവൻ എന്തൊക്കെയോ ഉറപ്പിച്ചു തന്നെയാണ്..

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply