സമുദ്ര #Part 5

6808 Views

samudra
വീട്ടിൽ എത്തിയപ്പോൾ എന്റെ അമ്മേടെ മാറ്റം ഒന്ന് കാണണം.

ഹോ രാവിലെ രക്തരക്ഷസ്സ് പോലെ ഉണ്ടായിരിന്നത് ഇപ്പോൾ ബ.. ബ.. ബ.. എന്ന് വിളിക്കുമ്പോൾ ഓടി വരുന്ന കോഴികുട്ടിയെ പോലെ ഉണ്ട്.

കാര്യം എനിക്ക് മനസ്സിലായി.. ബ്രോക്കർ അമ്മേനെ വിളിച്ചു എന്നെ കണ്ടതൊക്കെ വിളമ്പിയുണ്ടാകും..

ഞാൻ ഒന്നും അറിയാത്ത പോലെ അടുക്കളയിലേക്ക് കേറി..

അടുക്കളയിൽ കേറിയതും എന്റെ കണ്ണ് പുറത്തേക്ക് ചാടിയില്ലാന്നേ ഉള്ളൂ.. ഹോ ഒരു വലിയ പാത്രം നിറയെ ഇടിയപ്പവും വെച്ച് ആവി പറക്കുന്നു..

അതിന് അടുത്ത് തന്നെ കറിയിൽ ചിക്കൻ കഷ്ണങ്ങൾ എന്നെ നോക്കി ഇളിച്ചു കൊണ്ടിരിക്കുന്നു..

അല്ലേൽ ഈ നേരത്ത് ഒരു കഞ്ഞി തന്നെ കിട്ടാൻ തെണ്ടണം.. ഞാൻ വേറെ ഒന്നും ആലോചിക്കാൻ പോയില്ല..

രണ്ട് കയ്യും ഇട്ട് വാരിയാൽ എന്താ വിചാരിക്കാന്ന് ഓർത്ത് ഉള്ള ഒരു കയ്യ് കൊണ്ട് തന്നെ ഒറ്റയടിക്ക് പത്ത് എണ്ണവും കേറ്റി..

ച്ചേ.. ഇത് അറിഞ്ഞിരുന്നേൽ ശ്രീയെ കൂടി വിളിക്കായിരുന്നു.. അല്ലേൽ വീട്ടിൽ കേറീട്ട് പൂവാറുള്ളൂവായിരുന്നു..

ഇന്ന് രാവിലെ അമ്മേടെ മുഖം കണ്ട് പേടിച്ചിട്ടാന്ന് തോന്നുന്നു അവൻ എന്നെ ഇറക്കിയ അപ്പോൾ തന്നെ സ്ഥലവും കാലിയാക്കി..

ഒരു ട്രിപ്പ്‌ ഇടിയപ്പം കഴിച്ച് കഴിഞ്ഞപ്പോൾ ദാണ്ട അടുത്ത ട്രിപ്പ്‌ ഇടിയപ്പം കൊണ്ട് അമ്മ ചിരിച്ചോണ്ട് നിൽക്കുന്നു..

ഇത് സ്വപ്നം കാണാണോന്ന് വിചാരിച്ച് കണ്ണൊക്കെ തിരുമ്മി നോക്കി.. അതെ ഇത് ഇന്നലത്തെ പോലെ അല്ല.. ഒറിജിനൽ തന്നെയാ..
ദേ ഇപ്പൊ ഓഷിന്റെ കാര്യം പൊട്ടിക്കും പൊട്ടിക്കും എന്ന് വിചാരിച്ചപ്പോ ദേ അമിട്ട് വിരിയുന്ന പോലെ പൊട്ടിലും വിരിയലും ഒരുമിച്ചായിരുന്നു..
ആ കൊച്ച് ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോഴേക്കും നമ്മൾ അങ്ങോട്ട്‌ ചെല്ലാന്ന് പറഞ്ഞിണ്ട് ട്ടോ.. നിനക്ക് എങ്ങോട്ടും പോകാൻ ഒന്നുല്ലലോ..

ഞാൻ അമ്മേനെ തുറുപ്പിച്ച് നോക്കി ഒന്ന് അമർത്തി മൂളി വേഗം കയ്യ് കഴുകി അടുക്കളയിൽ നിന്ന് സ്ഥലം വിട്ടു.

ശ്രീയോട് പറയണം. അവൻ പറയുന്നത് വെച്ചേ മുന്നോട്ടു പോകാവൂ..

കാര്യം വിളിച്ച് പറഞ്ഞപ്പോൾ അവൻ എതിർപ്പൊന്നും പറഞ്ഞില്ല. വൈകിട്ട് നാലിന് അവൻ വീട്ടിക്ക് വരാമെന്ന് പറഞ്ഞ് വെച്ചു.

കറക്റ്റ് സമയത്ത് തന്നെ ശ്രീ എത്തി. കാർ ഒക്കെ വിളിച്ചാ വന്നിരിക്കുന്നേ.. വലിയ വീട്ടിൽ പോകുമ്പോൾ അതിന്റെ കുറവ് വേണ്ടാന്ന് വെച്ചിട്ടാകും.

ബ്രോക്കർ ഒരു അര മണിക്കൂർ മുൻപേ വീട്ടിൽ ഹാജർ ആണ്. വേഗം ഞങ്ങൾ മുന്ന് പേരും പുറപ്പെട്ടു..

അമ്മോട് ഇപ്പൊ വരണ്ട എന്ന് പറഞ്ഞ് വീട്ടിൽ നിർത്തിയതിന്റെ വിഷമം ആ മുഖത്ത് വായിക്കാം. അത്‌ കണ്ടപ്പോൾ കൂടെ കൂട്ടായിരുന്നുവെന്ന് തോന്നി.

എങ്കിലും ഒരു പ്രതീക്ഷയോടെ ഞങ്ങളെ പറഞ്ഞയച്ചു. പോകുന്ന വഴി ബ്രോക്കർ അവരെ കുറിച്ച് സൂചന തന്നു കൊണ്ടിരുന്നു. ഞങ്ങൾ കേൾക്കും തോറും ഞെട്ടിക്കൊണ്ടും..
വിൻസെന്റ് സർ മെഡിക്കൽ കോളേജിലെ ഒരു പേരുകേട്ട ഡോക്ടർ ആണ്. മേരി മാഡം ഹൌസ് വൈഫും.. അവരുടെ ഏക മകൾ ആണ് ഓഷിൻ.. വിൻസെന്റ് സർ ഡോക്ടർ ആണെങ്കിലും അങ്ങോർക്ക് വേറെ കുറെ ബിസിനസ്സുകൾ ഉണ്ട്.
അങ്ങോരുടെ കത്തിയടിക്കലിന്റെ ഇടയിൽ സ്ഥലം എത്തിയത് അറിഞ്ഞില്ല. ഞങ്ങളുടെ കാർ ഒരു ബംഗ്ളാവിന്റെ മുൻപിൽ എത്തിയതും വാച്ച്മാൻ ഓടി വന്ന് ഗേറ്റ് തുറന്നു തന്നു.
ഉള്ളിലോട്ട് ഒരു കിലോമീറ്റർ ദൂരം ഉണ്ടാകും.. പോകുന്ന വഴി ഫുൾ ടൈൽസ് ഇട്ടിട്ടുണ്ട്..

കണ്ണും തുറുപ്പിച്ച് നിൽക്കുന്ന ഞങ്ങളുടെ മുൻപിൽ ദാ ഓഡി, ബെൻസ് അങ്ങനെ ഒരു അഞ്ചാറു കാറുകളുടെ നിര..

ഒരാൾ വന്ന് എന്റെ കയ്യ് കുലുക്കി കൊണ്ട് ‘അയ് ആം വിൻസെന്റ്.. ഫാദർ ഓഫ് ഓഷിൻ’ എന്ന് പറഞ്ഞു.

ഞാൻ അപ്പോഴും സ്വപ്നലോകത്തായിരുന്നു. ശ്രീ ഒന്ന് എന്റെ കാലിൽ ഒരു പിച്ച് തന്നപ്പോൾ പെട്ടന്ന് എന്റെ പോയ കിളി തിരിച്ച് ഓടി വന്ന്‌ കൂട്ടിൽ കയറി.

വേഗം തന്നെ ഞാനും പറഞ്ഞു അയ് ആം ആന്റോണിയോ ജയ്ക്കബ്.

അദ്ദേഹം വേറെ എന്തൊക്കെയോ ഞങ്ങളോട് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. എന്റെ ശ്രദ്ധ മുഴുവനും വരാൻ പോകുന്ന പെങ്കൊച്ചിലോട്ട് ആയിരുന്നു.

വീണ്ടും ഒരുപാട് ചോദ്യങ്ങളുമായി അവൾ എത്തി സമുദ്ര.. അയ്യോ അല്ല ഓഷിൻ.. പക്ഷെ എനിക്കും എന്റെ കണ്ണുകൾക്കും വിശ്യസിക്കാനേ പറ്റിയില്ല.. ഇത് സമുദ്ര അല്ലാന്നു..

ശ്രീ യും ഒന്ന് പകച്ചെന്ന് തോന്നുന്നു. ആരും ഒന്നും മിണ്ടാതായപ്പോൾ വിൻസെന്റ് സർ തന്നെ ചെക്കനും കുട്ടിയും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആകാം എന്ന് പറഞ്ഞു.

ശ്രീ എന്നെ വീണ്ടും ഒരു നാല് അഞ്ചു പിച്ച് തന്ന് പറഞ്ഞയച്ചു. പിച്ചിന്റെ വേദന കൊണ്ട് വന്ന ബോധത്തിൽ അവളുടെ പുറകെ ഒരു വലിയ കവാടത്തിലൂടെ അടുത്ത മുറിയിലോട്ട് പ്രവേശിച്ചു.

അപ്പോഴേക്കും കുറച്ച് ബോധം എനിക്ക് വന്നിരുന്നു.. പറയാൻ ഉള്ളത് ഞാൻ അങ്ങട് രണ്ടും കല്പ്പിച്ച് ചോദിച്ചു.

ഇത്രെയും വലിയ വീട്ടിലെ ഒരു കൊച്ച് അല്ലേ നീ.. എന്നിട്ട് എന്താ ഈ കാൽ കാശിനു കൊള്ളാത്ത എനിക്ക് നിന്റെ അച്ഛൻ ഈ പ്രൊപോസൽ കൊണ്ട് വന്നത്.. പറഞ്ഞ് കഴിഞ്ഞതും അവൾ ഒരു വിളി..

അപ്പുവേട്ടാ..

എന്ത്.. നീ ഇപ്പൊ എന്താ എന്നെ വിളിച്ചേ..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply