Skip to content

Top 5 Malayalam Books you must read in 2018

ഇന്ന് വരെ മലയാള അക്ഷരലോകത്ത് നമ്മെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്ന 5 കൃതികൾ ആണ് ഉള്ളത്. കാലം കൂടും തോറും തേനിന്റെ മാധുര്യം കൂടുന്ന പോലെ, വെണ്മയാർന്ന 5 കൃതികൾ.  പേര് കൊണ്ട് സുപരിചിതമാണെങ്കിലും പഴയ കൃതികളെ കടുകട്ടി വാക്കുകളാൽ തൊട്ടാൽ പൊട്ടില്ല എന്ന തെറ്റിദ്ധാരണയാൽ നമ്മൾ മാറ്റി വെച്ചതായിരിക്കും ഇതിൽ പലതും. എന്നാൽ ഇതിനെ നമ്മുടെ കണ്ണുകൾ കൊണ്ട് സ്പര്ശിക്കുമ്പോഴായിരിക്കും ആ മാന്ത്രിക ജാലകങ്ങൾ നിങ്ങളുടെ മുൻപിൽ തുറക്കപ്പെടുന്നത്. അതേ.., ഇവ വായിക്കാതെ നിങ്ങളുടെ ജീവിതം കടന്നു പോകുന്നത്  ഒരിക്കലും തിരിച്ചെടുക്കാനാവാത്ത തീരാനഷടമായി മാറാം. ഏതൊക്കെയാണ് ആ 5 അത്ഭുത കൃതികൾ എന്ന് നോക്കാം.. അവ വായിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളാണ് ഞാൻ ഇവിടെ ഓരോന്നിന്റെ കൂടെ പറയുന്നത്.

Top 5 Malayalam Books you must read

1  രണ്ടാമൂഴം


   വിശ്വവ്യാഖ്യാതാവായ എഴുത്തുക്കാരിൽ എന്നും  മുൻപിൽ തന്നെ നിൽക്കുന്ന ഒരാളാണ് M.T വാസുദേവൻ നായർ.  M. T യുടെ നാലുക്കെട്ട്, രണ്ടാമൂഴം, മഞ്ഞ്, കാലം, അസുരവിത്ത് എന്നീ ചരിത്രവിപ്ലവം നടത്തിയ കൃതികളിൽ മുൻപിൽ ഗജവീരനെ പോലെ എന്നും തലയുയർത്തി നിൽക്കുന്നതാണ് രണ്ടാമൂഴം എന്ന ഈ കൃതി.  1985 എഴുതിയ ഈ കൃതി വയലാർ അവാർഡിനെ അർഹമായിട്ടുള്ളതാണ്. മഹാഭാരതത്തെ അതിലെ കഥാപാത്രങ്ങളായ ഭീമയുടെയും പാണ്ഡവരുടെയും കാഴ്ചപ്പാടിലോടെയാണ് ഓരോ ഓരോ സന്ദർഭങ്ങളെ വിവരിക്കുന്നത്.
കഥ നല്ലതായിരിക്കാം പക്ഷെ ഇതൊക്കെ വായിച്ചാൽ നമുക്കൊന്നും ദഹിക്കില്ല, നല്ല  കടിച്ചാൽ പൊട്ടാത്ത കട്ടി വാക്കുകളായിരിക്കാം ഇതിൽ. എന്നൊക്കെയാണ് വായിക്കാതെ പലരും പറയുന്ന അഭിപ്രായങ്ങൾ. പക്ഷെ ഞാൻ പറയുന്നു ഒരു രണ്ട് അധ്യായമെങ്കിലും നിങ്ങൾ  വായിച്ച് നോക്കുക. എന്നിട്ട് നിങ്ങളുടെ അഭിപ്രായം മാറുമോ എന്ന് കാണാൻ സാധിക്കും. ആദ്യത്തെ രണ്ട് അധ്യായങ്ങൾ നിങ്ങൾ വായിച്ച് എത്തിയിട്ടുണ്ടെങ്കിൽ പിന്നെ ആ പുസ്തകം വായിച്ച്  കഴിയാതെ അത് താഴെ വെക്കില്ല എന്നതാണ് നമ്മളെ അതിശയിപ്പിക്കുന്ന മറ്റൊരു സത്യാവസ്ഥ.കാരണം, ഈ ഒരു കഥ ഇതിനും ലളിതമായി പറയുവാൻ M.T ക്കല്ലാതെ വേറെ ആർക്കും സാധിക്കില്ല.
രണ്ടാമൂഴം ആളുകള്‍ക്ക് ഇത്രക്കും ഇഷ്ടപ്പെടാന്‍ കാരണം എന്താകും… ചിലപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ വായനയിലൂടെ കുടികൊണ്ട  ഭീമന്‍ ഉണ്ടായിരിക്കാം… മന്ദന്‍ എന്ന് വിളിച്ചു, കഴിവുകളെ കണ്ടില്ല എന്ന് നടിച്ചു, എന്നും ഒരു ഓരത്തേക്ക് മറ്റുള്ളവരാല്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഭീമന്‍…. ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ടന് മാറ്റി വച്ചിട്ടുള്ളതാണ്‌ എന്ന അറിവോടെ തന്നെ വളരുന്നു ഭീമന്‍.
സ്വയം എടുത്തണിഞ്ഞ മന്ദന്‍ പരിവേഷം. കഴിവുണ്ടെങ്കിലും, മറ്റുള്ളവരേക്കാള്‍ ഏറെ ഉണ്ടെങ്കില്‍  തന്നെയും , തേരോട്ടത്തിലോ അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്‍ പരിശീലിപ്പിക്കാത്ത ഗുരു. തടിയന്‍ മന്ദന്‍ ഗദ പഠിച്ചാല്‍ മതി… ആരോടും പരിഭവം പറയാതെ ആ വേഷം ഏറ്റെടുക്കുന്നു ഭീമന്‍…സ്വന്തം വിചാരങ്ങളേയും വികാരങ്ങളേയും അടക്കി നിര്‍ത്തുന്ന ജീവനുള്ള  ഒരു കഥാപാത്രമാണ് മന്ദന്‍….
 ദ്രൗപദിയുടെ ഭര്‍ത്താവാകുമ്പോഴും അവളെ ശരിക്കും മനസ്സിലാകാതെ പകച്ചു നില്‍ക്കുന്നു അദ്ദേഹം. തനിക്കു വന്നു ചേര്‍ന്ന രാജ്യഭരണഭാഗ്യമോ, വാനപ്രസ്ഥത്തിലെ സ്വര്‍ഗമോ ഒന്നും അവനെ മോഹിപ്പിച്ചില്ല. സ്വന്തം ജീവിതത്തെ ജ്യേഷ്ഠന്‍റെയും അമ്മയുടെയും ദ്രൗപദിയുടേയും മോഹങ്ങള്‍ക്ക് തീറെഴുതി നല്‍കി അദ്ദേഹം…
ഈ ഒരു നിഷ്കളങ്ക മനോഭാവമായിരിക്കാം ഈ ഒരു കഥാപാത്രത്തെ എന്നും വായനക്കാർ നെഞ്ചോട് ചേർക്കുന്നത്.
എം ടിയുടെ എഴുത്ത് പോലെ തന്നെ നമ്മെ പിടിച്ചിരുത്തുന്നതാണ് ഇതിനു വേണ്ടി നമ്പൂതിരി ‘കോറിയിട്ട’ ചിത്രങ്ങള്‍.  അലക്ഷ്യമായി തോന്നാവുന്ന നമ്മിൽ സ്പർശിക്കുന്ന ചില മാന്ത്രിക വരകൾ.. എം ടിയുടെ ഭാഷ പോലെ തന്നെ.
ഒന്ന് പറയാം ഇത് വായിച്ച് കഴിയുമ്പോൾ നാം അറിയാതെ തന്നെ M.T യെ വണങ്ങി പോകും അത്രയും മനോഹരമാണ് ഈ കൃതി.
2. പാത്തുമ്മയുടെ ആട്
   ആർക്കും ഒരുകാലത്തും മറക്കാനാവാത്ത ജീവനുള്ള രണ്ട് കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. വൈക്കം മുഹമ്മദ്‌ ബഷീർ എന്ന എഴുത്തുക്കാരനോടുള്ള നമ്മുടെ ആത്മബന്ധം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിനും വളരെ അപ്പുറമാണ്. ബഷീറിന്റെ മാന്ത്രിക സൃഷ്ടികളിൽ ഏറ്റവും വിലപ്പെട്ടതാണ് പാത്തുമ്മയുടെ ആട്. 1959 ൽ എഴുതിയ ഈ കഥ ഇപ്പോഴും നമ്മുടെ മനസ്സിൽ കൊണ്ട് നടക്കണമെങ്കിൽ അതിന്റെ വില പറയാതെ തന്നെ നമുക്ക് മനസിലാക്കാവുന്നതാണ്. ബഷീറിന്റെ കുടുംബപശ്ചാത്തല കഥയാണ് രസകരമായ നർമ്മത്തിലൂടെ ഇതിൽ വിവരിക്കുന്നത്.  ഈ കഥ വായിക്കുന്നതോടെ നമ്മളും ആ കുടുംബത്തിലെ ഒരംഗമായി മാറുന്നു. ഓരോ വരികൾ വായിക്കുമ്പോഴും നമ്മുടെ മുൻപിൽ നടക്കുന്ന പോലെ തോന്നിപോകും. പാത്തുമ്മയും ആടും തന്നെയാണ് അതിലെ പ്രധാന കഥാപാത്രങ്ങൾ. ഓരോ ഓരോ കഥാപാത്രങ്ങളെയും നർമ്മരസത്തിൽ ചാലിച്ച് വിവരിക്കുന്നതിൽ ബഷീറിനെ കടത്തി വെട്ടുവാൻ ഒരു എഴുത്തുക്കാരെനെയും സാധിക്കില്ല എന്ന് 100 ശതമാനം ഉറപ്പിച്ച് തന്നെ പറയാം. ഈ ഒരു കഥ വായിക്കാത്ത അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അത് പോലെ നമ്മൾ നമ്മുടെ സ്വന്തമായി നെഞ്ചിൽ ഏറ്റുന്ന ഒരു എഴുത്തുക്കാരനാണ് ബഷീർ. ബഷീറിന്റെ ഭാഷാശൈലി തന്നെയാണ് ഇതിൽ എടുത്ത് പറയേണ്ടത്. വല്ലാത്ത സാഹിത്യമൊന്നും ഇല്ലാതെ ലളിതമായി സംസാരഭാഷയിൽ തന്നെ ഏതൊരാൾക്കും മനസിലാക്കുന്ന തരത്തിലാണ് അതിലെ ഓരോ വാചകങ്ങളും.

3  ആട് ജീവിതം

ലക്ഷകണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്‌ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട് ആണെന്ന് തന്നെ പറയാം. പല പ്രവാസികളും ഓരോ തരത്തിൽ ഒരു നജീബ് ആയിത്തന്നെയാണ് ജീവിതം ജീവിച്ചു തീർക്കുന്നത്..
തികച്ചും തീവ്രമായ ഒരു ജീവിതത്തിന്റെ പകര്‍പ്പെഴുത്ത്….മലയാളത്തിനു തികച്ചും അന്യമായ ഒരു ജീവിതം…
സ്വപ്നങ്ങളുടെ ഭാരവും പേറി അറബിനാട്ടില്‍ എത്തപ്പെട്ടു..ഒടുവില്‍ ആടുകളുടെ കൂടെ ഒരു നിഷ്ടുരനായ അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്‍റെ ചോരവീണ കഥ..
2008 ൽ പ്രസദ്ധീകരിച്ച ഈ കൃതിയിലെ നജീബ്  വായിക്കുന്നവരുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുന്നു.

4. ഖസാക്കിന്റ ഇതിഹാസം.
ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച ഒരു ഐറ്റം തന്നെ ആണ് വിജയാ നിന്റെ ഖസാക്ക്‌ … ഖസ്ഖിന്റെ ഇതിഹാസം ആണ് ബുക്കിന്റെ പേരെങ്കിലും …. ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഈ ബൂകിനെ ആണോ അതോ അതിന്റെ സ്രിഷ്ടവിനെയാണോ ഇതിഹാസം എന്ന് പറയേണ്ടത് എന്ന ഒരു സംശയമേ മാത്രമേ ബാകിയുള്ളൂ…… മലയാളത്തിൽ എല്ലാ കാലത്തും ഈ ബുക്ക്‌ ഒരു ഇതിഹാസം അയ്ര്ക്കും…….. കാലങ്ങള എത്ര കടന്നു പോയാലും രവി സിരും അല്ലാപിച്ച മോല്ലകയും….. കുഞ്ഞനതാൻ മസ്റെരും … ഇപ്പോഴും ജീവിക്കുന്നു…
സത്യം പറഞ്ഞാൽ 3 തവണ യാണ് ഈ ഞാൻ ‘എന്നെക്കൊണ്ടിതു വയ്യ’ എന്ന് പറഞ്ഞു ഈ നോവലിൽ നിന്ന്  കണ്ണുകൾ പിൻവലിച്ചത് അത്രയ്ക്ക് കട്ടിയായ ഭാഷ …..ഖാലിയാരും, അല്ലാപിച്ച മൊല്ലാക്കയും തുടക്കത്തില തെല്ലൊന്നുമല്ല ഭാഷ കൊണ്ടെന്നെ വലച്ചത് ….മനസ്സില് നിലക്കാത്ത കഥാപാത്രങ്ങൾ എന്ന് പറഞ്ഞാണ് പലപ്പോഴും മടക്കി വക്കേണ്ടി വന്നത്……വീണ്ടും എന്നെ തോല്പ്പിക്കുന്ന ആ ബുക്ക്‌ നോട് ജയിക്കാനുള്ള ആവേശം വീണ്ടും എന്നെ വായനക്കാരി ആക്കി……തുടർന്ന് പോകവേ രവിയും പത്മയും ഒരു മാധവിക്കുട്ടി രചനയുടെ ലാളിത്യവും ആര്ഭാടവും കൊണ്ടുവന്നു…..എന്നാൽ പട്ടാമ്പിക്കാരൻ രവി ഖസാക്കിൽ പോയത് കോടചിയെയും, കേശി യെയും മൈമൂന യെയും കാണാൻ വേണ്ടി മാത്രമായിരുന്നോ എന്ന് എന്നിലെ നിരൂപക സങ്കോജവും പ്രകടിപ്പിച്ചു …..”കിളി “നാട്ടിൻ പുറത്തെ പതിവ് കാഴ്ചക്ക് നിറം നല്കി …..ഇപ്പോൾ ഖസാക്കിന്റെ ഒരു ചിത്രം ഉണ്ട് മനസ്സില് …വിജനമായ പാടവും അതിനോരത്ത് മയ്മൂന യുടെ മാറ്റപ്പീടികയും, ദൂരെ ആയി കാണുന്ന സ്കൂളും …വയലിലൂടെ ഏകനായി നടന്നു വരുന്ന മൊല്ലാക്കയും ഒക്കെ ആയി സുന്ദരമായ ഒരു ചിത്രം………ഇനി വായിക്കാൻ താല്പ്പര്യം ഉള്ള വരോട് ” അല്പ്പം വിരസത തുടക്കത്തില തോന്നാം എങ്കിലും ഗാഡമായ ചിന്ത യോടെ വായന തുടരുക ഖസാക്ക് തീര്ച്ചയായും ഒരു സുന്ദര ഇതിഹാസം സമ്മാനിക്കും”

ഒരു വല്ലാത്ത അസ്വസ്ഥതയാണ് വായനയിലുടനീളം രവിയുടെ കഥാപാത്രം കൊണ്ടു വരുന്നത്. സാന്മാർഗികതയുടെയും ആത്മാന്വേഷനത്തിന്റെയും ഒരു നേർത്ത വരമ്പിലൂടെയാണ് കഥാകാരൻ സഞ്ചരിക്കുന്നത്. ഉറച്ച മൂല്യബോധമുള്ള ഒരാള്ക്കെ എഴുത്തുകാരൻ ഉദ്ദേശിച്ച രീതിക്ക് കഥ മുഴുവനാക്കാൻ പറ്റൂ, എന്നാണെന്റെ പക്ഷം.

ഖസാക്കിന്റെ ഇതിഹാസം എത്രത്തോളം മഹത്തായ കൃതിയാണെന്നൊന്നും എനിക്കറിയില്ല. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അര നൂട്ടാണ്ട് കാലത്തെഴുതപ്പെട്ട സർഗസാഹിത്യ കൃതികളിൽ ഏറ്റവും ഉജ്ജ്വലം എന്നൊക്കെ ഡി.സി. കിഴക്കേമുറി പ്രസാധക കുറിപ്പിൽ വിശേഷിപ്പിക്കുന്നത് ഒരു പക്ഷെ ഒട്ടും കുറവല്ലായിരിക്കാം. പക്ഷെ പുസ്തകം താഴെ വെക്കാൻ വിജയന്റെ വശ്യമായ എഴുത്ത് അനുവദിക്കുകയുമില്ല താനും.

കഥാവസാനം ഉൾക്കൊള്ളാൻ ഒരു പക്ഷെ എനിക്കിനിയും വായനകൾ പലതു വേണ്ടി വരും. രവിയുടെ അടുത്ത് നിന്ന് കഥ കേട്ടിരിക്കുന്ന അപ്പുക്കിളിക്ക് സഖാക്കൾ കേറി വരുമ്പോൾ കഥ മുറിഞ്ഞതിലുള്ള വികാരമാണ് ആദ്യം എനിക്കും തോന്നിയത്. നിരർത്ഥമായി പരിണാമമില്ലാതെ കഥ അവസാനിച്ച പോലെ. ഇനിയതല്ല, ഓരോ ആത്മാന്വേഷണവും പാമ്പിൻ മാളങ്ങളിലാണവസാനിക്കുക എന്നാവുമോ കഥാകാരന്റെ പക്ഷം? അറിയില്ല, വിജയൻ മാഷുണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.

ഏതാനും മണിക്കൂറുകളിലാണ് ഞാൻ ഈ പുസ്തകം മുഴുവനാക്കിയത്. ഓരോ വരികളിലൂടെയും നമ്മെ അനായാസമായി കഥയുടെ വഴിയെ കൈ പിടിച്ചു നടത്തുന്ന കഥാകാരന്റെ കരവിരുതിനെ അഭിനന്ദിക്കാതെ വയ്യ. ഒ .വി. വിജയന്റെതായി ഞാൻ വായിച്ച ആദ്യത്തെ പുസ്തകമാണിത്. ഇതിൽ അവസാനിക്കില്ല ഞങ്ങൾ തമ്മിലുള്ള പരിചയം എന്ന കാര്യം ഉറപ്പ്.

5. ബാലകലാസഖി

മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക്‌ മുന്നില്‍ അനാവൃതമാകുന്നു.

ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, “ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ്‌ ആവുകയും സുഹറയോട്‌ പ്രണയം തോന്നുകയും ചെയ്‌തു.”

ഇത്‌ ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക്‌ കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട്‌ പരമാവതി ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ബാല്യകാലസഖിയെ നമുക്ക്‌ സമ്മാനിച്ചത്‌.

അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ “ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.” ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ്‌ താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്‌.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ്‌ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കഴിഞ്ഞ രാത്രികള്‍.

നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട്‌ ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്‌.

വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌്‌ അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്‌ നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.

“ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ”, എന്ന്‌ പറയുന്ന സുഹറയെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, “ഓ മിഷറ്‌്‌ കടിക്കുവല്ലോ!” എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും.

ഒരു സ്വപ്‌ന ജീവിയായ മജീദ്‌ മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും “മക്കം കാണാമോ ചെറുക്കാ?” എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്‌ നോക്കിപോകും.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌. അതും വളരെ കുറച്ചു വാക്കുകളിലൂടെ.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്‌. അതുപോലെ കാതുകുത്ത്‌, സുന്നത്‌ കല്യാണം എന്നിവയൊക്കെ അന്ന്‌ എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്‌.

അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട്‌ വിട്ടു ഒരുപാടൊരുപാട്‌ അലഞ്ഞിട്ടുണ്ട്‌. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്‌. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ്‌ വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്‌.

മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്‌. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ്‌ ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.l


ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നതത് എനിക്ക് മലയാളത്തിൽ നിങ്ങൾ വായിച്ചിരിക്കണം എന്ന് തോന്നിയ ബുക്കുകൾ ആണ്. നിങ്ങളുടെ അഭിപ്രായം മറ്റ് ഏതേലും ബുക്സ് ആയിരിക്കാം. ഈ 5 ബുക്സ് അല്ലാതെ മലയാളത്തിൽ എന്തായാലും വായിച്ചിരിക്കണം എന്ന് നിങ്ങൾക്ക് തോന്നിയ ബുക്സ് ഏതാണെങ്കിൽ അത്  താഴെ കമന്റ്സിൽ പറയുമെന്ന് വിചാരിക്കുന്നു.


അപ്പോൾ എല്ലാവർക്കും വായനാശംസകൾ!

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!