മകൾ

  • by

2354 Views

makhal malayalam story

വെക്കേഷൻ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി….. അമ്മു നീ എവിടെ നോക്കി നടക്കുക ആണ് ഞാൻ കുറച്ചു നേരം ആയി ശ്രദ്ധിക്കുന്നു നിനക്ക് എന്തു പറ്റി കാലു തട്ടി വീഴാൻ പോയപ്പോളാണ് അഞ്ജുവിന്റെ ചോദ്യം ….. അത് കേട്ടപ്പോളാണ് അമ്മു മുഖമുയർത്തി അവളെ നോക്കിയത്
വീട്ടിൽ എത്തിയപ്പോഴും അവൾ ചിന്തകളിൽ നിന്നും ഉണർന്നിരുന്നില്ല

അമ്മു …….പെട്ടെന്ന് അമ്മയുടെ വിളി…ഇപ്പോൾ അങ്ങനെയാണ് ….. എന്തു കേട്ടാലും ഭയങ്കര പേടി ആണ് വിളി കേട്ടപ്പോൾ ഞെട്ടിപ്പോയി അമ്മ അടുത്തു വന്നിരുന്നു അമ്മയ്ക്ക് എല്ലാം അറിയാം…. അമ്മമാർ അറിയാത്ത ഒന്നും പെൺമക്കൾക്കു ഉണ്ടാകാൻ പാടില്ലല്ലോ. അമ്മ തന്റെ മുടിയിൽ വിരൽ ഓടിച്ചു കൊണ്ടിരിക്കുന്നു ഒന്നും സംസാരിക്കുന്നില്ല…..ഇപ്പോൾ അമ്മയ്ക്ക് സംസാരിക്കാൻ ഒന്നും ഉണ്ടാകാറില്ല…… ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ഒന്നും സംസാരിച്ചില്ല. കൈ കഴുകി കിടന്നപ്പോഴും ഓർമ്മകൾ മായുന്നില്ല

അവൾ ഓർക്കുകയായിരുന്നു … എനിക്കെന്താണ് സംഭവിച്ചത് എല്ലാവരെക്കൊണ്ടും നല്ല സ്മാർട്ടും ബോൾഡും ആണെന്ന് എത്ര പെട്ടെന്നാണ് പ്ലസ്ടുകാരിയായ തൻ പറയിപ്പിച്ചത്. ഇഷ്ടവും കാര്യവും ആയിരുന്നു എല്ലാവർക്കും….. അമ്മുനെ………
…………………..

അന്ന് അമ്മായിടെ വീട്ടിൽ പോയപ്പോൾ ആണ് അതുണ്ടായത്…..
ഒരു വെക്കേഷൻ സമയം ആയിരുന്നു ഞാനും മാമന്റെ മോൾ നിഷയും ചെറിയച്ഛന്റ മകൻ വിഷ്ണുവും പിന്നെ അമ്മായിടെ മോൻ കിച്ചു എന്നു വിളിക്കുന്ന കിഷോറും ……കിച്ചു ഏട്ടൻ കോളേജിൽ ആണ് പഠിക്കുന്നത് ഞങ്ങൾ എല്ലാവരും അമ്മായിയുടെ വീട്ടിൽ ഒത്തുകൂടിയതായിരുന്നു വേക്കേഷൻ ആഘോഷിക്കാൻ…..

കുറെ അധികം പറമ്പുകൾ ഉള്ള സ്ഥലം ….കുറെ മരകളും നല്ല പൂച്ചെടികളുമൊക്കെ മാമൻ വെച്ചു പിടിപ്പിച്ചു നല്ല ഭംഗി ആക്കിയിട്ടുണ്ട് (Bഅല്ലെങ്കിലും നമ്മുടെ ചുറ്റും മരം വെച്ചു പിടിപ്പിക്കുക എന്നത് നമ്മുടെ കടമ ആണല്ലോ ” ) ഞങ്ങൾ അധികവും അവിടെ പറമ്പിൽ ആയിരുന്നു കളികൾ……

വലിയ ആളുകൾ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലും കിച്ചു ഏട്ടനും ഞാനും അടങ്ങുന്ന കുട്ടികൾ കളികളിലും ആയിരുന്നു
അങ്ങനെ ഞങ്ങളെല്ലാവരും അടിച്ചുപൊളിച്ചു കൊണ്ടുള്ള രണ്ട് ദിവസങ്ങൾ കഴിഞ്ഞു……

ശരീരത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ഞാൻ കൈ കൊണ്ടു തട്ടി മാറ്റി ….. തോന്നിയതാകുമെന്ന് വിചാരിച്ചു തിരിഞ്ഞു കിടന്നപ്പോൾ വീണ്ടും അതു പോലെ ഒരനുഭവം…. ഞാനും കുട്ടികളും കിടക്കുന്ന റൂമിൽ ആരോ ഉള്ളപോലെ ഒന്നുകൂടി തോന്നിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റു ലൈറ്റ് ഇട്ടത് …. ആരേയും കണ്ടില്ല …..എനിക്ക് തോന്നിയത് ആകും വിചാരിച്ചു ഞാൻ ഉറങ്ങി ……

അടുത്ത ദിവസവും ഇതു പോലെ അനുഭവം ഉണ്ടായപ്പോൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി ……
ഇപ്പോൾ എനിക് ഉറപ്പുണ്ട് ഞാൻ ഉറക്കിക്കഴിഞ്ഞാൽ ആരോ റൂമിൽ വരുന്നുണ്ട് ഉറപ്പ്….. ആരോട് പറയണം എന്നാലോചിക്കുമ്പോൾ ആണ് കിച്ചു ഏട്ടൻ അടുത്തു വന്നത് — …കിച്ചുവിനോട് പറയാൻ അടുത്തേക്കു പോകുമ്പോളാണ് ആളുടെ നോട്ടം എനിക് എന്തോ ഒരു സംശയം ഉണ്ടാക്കിയത് ……ഇവൻ ആകുമോ റൂമിൽ വരുന്നത് ഒന്നും പറയേണ്ട അമ്മയോട് പറയാം വിചാരിച്ചു……

അടുക്കളയിൽ പോയപ്പോൾ അവിടെ എല്ലാവരും ഉണ്ട് രാത്രിയിൽ റൂമിൽ പോയി കിടക്കാൻ തന്നെ പേടിയാകുന്നു അമ്മയാണെങ്കിൽ ഫുൾ ബിസി ആണ് എനിക്ക് സങ്കടം വരുന്നു ……

ഉറങ്ങാൻ കിടന്നപ്പോൾ മുതൽ ടെൻഷനാണ് ഉറങ്ങുന്ന പോലെ കിടന്നു കുറെ കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട്കേട്ടു .. ഞാൻ പെട്ടന്ന് എഴുന്നേറ്റു ലൈറ്റ് ഇട്ടു ……ഞാൻ ശരിക്കും തരിച്ചു പോയി എന്താ ഞാൻ കാണുന്നത്……….

‌സ്വന്തം അച്ഛന്റെ പോലെ കരുതിയ തന്റെ ചെറിയച്ഛൻ ആണോ ഇത്രയും ദിവസം എന്നോട് എങ്ങനെ ചെയ്യാത്തത് പെട്ടെന്നാണ് എന്റെ തലയിൽ എന്തോ വന്നു വീണത് ….പിന്നെ ബോധം വരുമ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു …അമ്മ മാത്രമാണ് അപ്പോൾ എന്റെ അടുത്ത് ഉണ്ടായിരുന്നത് …… ഞാൻ അമ്മയോട് എല്ലാം പറഞ്ഞപ്പോൾ അതുവരെ ശാസം വിടാതിരുന്ന കേട്ടിരുന്ന അമ്മ പെട്ടന്ന് അവിടെ നിന്നും എഴുന്നേറ്റ് എന്നോട് ഡ്രസ്സ് മാറാൻ പറഞ്ഞു പുറത്തേക്ക് പോയി…..

ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ റൂമിൽ നിന്നും പുറത്തു വന്നത് അപ്പോഴേക്കും അമ്മ ഓട്ടോയിൽ കയറിയിരുന്നു – ….. തന്റെ
‌അമ്മ ഒന്നും പറയാതെ പോകുന്നത് എന്താ…. അമ്മക്കും പേടിയാണോ അയാളെ എന്നും വിചാരിച്ചു ഞാൻ ഇരിക്കുമ്പോൾ ഓട്ടോ നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി…..ഞങ്ങൾ അവിടെ ഇറങ്ങുമ്പോൾ അച്ഛൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു …..

അമ്മയും അച്ഛനും മാറി നിന്നു എന്തോ സംസാരിച്ചു – …. പിന്നെ എന്നെയും കൂട്ടി അകത്തുപോയി എവിടെ ഉള്ള ഒരു പോലീസ്കാരൻ എന്ന മാറ്റി നിർത്തി എല്ലാകാര്യങ്ങളും എഴുതിയെടുത്തു ഞങ്ങൾ വീട്ടിൽ എത്തിയപ്പോഴേക്കും ഫോൺ വന്നു അയാളെ പോലീസ് പിടിച്ചു കൊണ്ട് പോയി എന്നും പറഞ്ഞ്……

‘അമ്മ പറയുന്നുണ്ട് പേപ്പറിലും tv യിലും ഒക്കെയെ കണ്ടിട്ടുണ്ട് ഇത് പോലെ വാർത്തകൾ …..ഇപ്പോൾ എന്റെ കുട്ടിക്കും ഇനി ഒരുത്തനും സ്വന്തം മകളോട് ഇങ്ങനെ ചെയ്യാൻ പാടില്ല……. അതിനു വേണ്ടിയാണ് കേസ് കൊടുത്തത് ഇതു കൊണ്ട് തീരുമെന്നാരും വിചാരിക്കണ്ട ഞാൻ കേസിന്റെ അവസാനം വരെ ഞാൻ പോകും….

എല്ലാം കേട്ടുകൊണ്ട് ഒന്നും പറയാൻ ഇല്ലാതെ അച്ഛനും അപ്പോൾ എന്റെ അടുത്ത് വന്നിരുന്നു എന്റെ തലയിൽ തലോടി… ഇല്ല ഞാൻ തളരാൻ പാടില്ല …… ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകരുത്……. അതിത് വേണ്ടി പോരാടണം ……

====================================

എവിടെ ആണ് നമുക്ക് പിഴക്കുന്നത് ?എന്തു കൊണ്ട് ആണ് സ്വന്തം മക്കളെ പോലും കാമത്തിന്റ കണ്ണു കൊണ്ട് കാണാൻ കഴിയുന്നത് ?എന്താണ് ഇതിനു പ്രതിവിധി……. ആരാണ് ഉയർന്നു പ്രവൃത്തികണ്ടത്…. ?ആരോട് ആണ് ചോദിക്കണ്ടത് ?
………… സമൂഹമേ പറയു……….
==================================അക്ബർ ഷൊറണ്ണൂർ.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply