ആനന്ദ് – 1

7466 Views

ആനന്ദ് malayalam novel

എന്റെ ജീവിതത്തിൽ ഇന്നത്തെ ദിവസത്തിന് വല്ലാത്ത ഒരു പ്രത്യേകത ഉണ്ട്… അതെന്താണ് എന്നറിയാൻ നമുക്ക് കുറച്ചു മാസം പിറകിലേക്ക് സഞ്ചരിക്കണം… അപ്പൊ നമുക്കൊന്ന് സഞ്ചരിച്ചു നോക്കിയാലോ….?

പ്ലസ് ടു കഴിഞ്ഞു എന്റെ പഠിപ്പിന്റെ ഊക്കു കൊണ്ടു തന്നെ നല്ല ഒരു കോളേജിലും എന്നെ എടുത്തില്ല… അങ്ങനെ അച്ഛന്റെ പരിചയത്തിൽ ഉള്ള ആരുടെയോ റെക്കമെന്റഷൻ വഴിയാണ് എനിക്ക് മ്മടെ തൊട്ടടുത്ത നാട്ടിലുള്ള കെ എം കോളേജിൽ അഡ്മിഷൻ കിട്ടുന്നത്… എനിക്ക് മാത്രമല്ല മ്മടെ ചങ്ക് ഫാത്തിമക്കും..

അങ്ങനെ കോളേജിലേക്കുള്ള എന്റെ ആദ്യ ദിവസം വന്നെത്തി. രാവിലെ തന്നെ നല്ല ചുന്ദരി കുട്ടി ആയി ഞാനും ഫാത്തിമയും കോളേജിൽ കാലു കുത്തി…, ഞങളുടെ കാലങ്ങു കുത്തിയതും “എക്സ്ക്യൂസ്മീ… ” എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.. അപ്പൊ ദേ എനിക്ക് നേരെ നടന്നു വരുന്നു നല്ല കട്ട താടിയും മുഖത്ത് ഒരു ചെറു പുഞ്ചിരിയും വിരിയിച്ചു കൊണ്ടു ഒരടിപൊളി പയ്യൻ… അവനെ കണ്ടതും ” ഏതാടി ഈ കുരിപ്പ്…? ” എന്ന് ഫാത്തിമ എന്റെ ചെവിയിൽ ചോദിച്ചു… ചോദ്യം കേട്ട് ഞാൻ അവളെ ഒന്ന് നോക്കിയപ്പോഴേക്കും മ്മടെ പയ്യൻ മ്മടെ അടുത്തെത്തി…

“ഫസ്റ്റ് ഇയർ ആണോ….? ”

“അതെ…. ” ഫാത്തിമ മറുപടി നൽകി

” ഞാനും ഫസ്റ്റ് ഇയർ ആണ്… ബി എസ് സി കമ്പ്യൂട്ടർ സയൻസ്… നിങ്ങളോ….? ”

” സോറി ചേട്ടാ…. ഞങ്ങൾ ബി കോം ആണ് ” എന്നും പറഞ്ഞു കൊണ്ടു ഫാത്തിമ എന്റെ കയ്യും പിടിച്ചു നടന്നു… നടന്നു ചെന്നത് നേരെ സീനിയേഴ്സിന്റെ മുന്നിലേക്കും….

അവരുടെ കൂട്ടത്തിൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ ഒരു ചേട്ടൻ കണ്ടാൽ തന്നെ പേടിയാകും അവൻ ഞങ്ങളെ രണ്ടു പേരെയും അവരുടെ അടുത്തേക്ക് വിളിപ്പിച്ചു… അവിടെ ചെന്നപ്പോൾ ഏതോ രണ്ടു മണ്‌കുണാഞ്ചൻമാർ ഒറ്റക്കാലിൽ നിക്കുന്നു…. അത് കണ്ടപ്പോ “പാവം പയ്യൻസ് ” എന്ന് ഞാൻ ഫാത്തിമയുടെ ചെവിയിൽ പറഞ്ഞത് ആ വൃത്തികെട്ട രൂപമുള്ള ചേട്ടൻ കണ്ടു….

” മോളൊന്ന് ഇങ്ങടുത്തെക്ക് വന്നേ…. ” എനിക്ക് നേരെ കൈ നചൂണ്ടി അവൻ എന്നെ വിളിച്ചു … അല്പം ഭയത്തോടെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…

“എന്താ മോൾടെ പേര്…..? ”

“ഗായത്രി…… ”

” ഗായത്രി…. കൊള്ളാലോ പേര്….? ” എന്ന് പറഞ്ഞു അവർ ഒന്ന് ചിരിച്ചു.. എന്നിട്ട് വീണ്ടും അവൻ തുടർന്നു..

” മോളിപ്പോ എന്ത് സ്വകാര്യം ആണ് അവളോട് പറഞ്ഞത്…? ഞങ്ങളും കൂടെ ഒന്നറിയട്ടെ

ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടത് കൊണ്ടാകാം അവൻ വീണ്ടും ചോദ്യം ഉന്നയിച്ചു

” പറ ഗായത്രീ…. ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞങ്ങളെങ്ങനെ അറിയാനാ…? ”

” ഒന്നൂല്ലാ…. ” എന്ന് വിറച്ചു കൊണ്ടാണ് ഞാൻ പറഞ്ഞത്…

” അങ്ങനെ അല്ലാലോ ഗായത്രീ… ഇത്രേം ആളുകൾ ഇവിടെ ഉള്ളപ്പോൾ നീ അവളോട്‌ മാത്രം സ്വകാര്യം പറയണമെങ്കിൽ അതിൽ എന്തോ ഒന്നുണ്ട്….. ”

എന്റെ ഉത്തരം വീണ്ടും മൗനം ആയത് കൊണ്ടാകാം അടുത്ത ചോദ്യം ഫാത്തിമയോടായിരുന്നു

” അതേയ്.. ഉമ്മച്ചി കുട്ടി പറ….. എന്താണ് മ്മളെ ഗായത്രി നിന്റെ ചെവിയിൽ മന്ത്രിച്ചിരുന്നത്….? ”

ആ ചോദ്യം അവൻ ചോദിച്ചതും…. ” അതേയ് ചേട്ടാ ഞങ്ങൾക്ക് കാൽ കഴക്കുന്നു ഞങ്ങൾ കാൽ കുത്തിക്കോട്ടെ…? ” എന്ന ചോദ്യം ഞങ്ങൾ എല്ലാവരുടെയും ചെവിയിൽ പതിച്ചു… തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒറ്റക്കാലിൽ നിന്നിരുന്നതിൽ ഒരുത്തൻ ആയിരുന്നു…

“അതേയ് നിന്നോട് പറഞ്ഞത് കേട്ടാൽ മതി… അതിൽ കൂടുതൽ ചോദ്യവും വേണ്ട ഉത്തരവും വേണ്ട…. മനസ്സലായില്ലേ…..?”

“എന്റെ പൊന്നു ബ്രോ….. ചോദ്യം ചോദിക്കാനും ഉത്തരം പറയാനും ഒന്നും ഞാൻ മുതിരുന്നില്ല… എനിക്ക് കാൽ കഴക്കുന്നു ഞാൻ കാൽ കുത്തുന്നു….” എന്നും പറഞ്ഞു കൊണ്ടു അവൻ കാൽ കുത്തി….

അത് കണ്ടതും സീനിയർ ചേട്ടൻ ആകെ കലിപ്പായി… “നിന്നോടല്ലേടാ &&@&#& പറയുന്നത് അനുസരിച്ചാൽ മതി എന്ന് പറഞ്ഞത്…? ” എന്നും പറഞ്ഞു കൊണ്ടു ആ പയ്യനെ അടിക്കാൻ കയ്യോങ്ങി അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നതും ……. അവന്റെ അപ്പുറത്ത് നിന്നിരുന്ന മറ്റേ പയ്യൻ “ടപ്പേ.. ” എന്നൊരു ശബ്ദത്തോട് കൂടിയ ഒരു ഒന്നൊന്നര പൊട്ടിക്കൽ അങ്ങട്ട് പൊട്ടിച്ചു മ്മടെ സീനിയറിനെ….

അപ്പൊഴാണ് ആ മുതലിനെ ഞാൻ ശരിക്കും ഒന്ന് കാണുന്നത്… ഉള്ളത് പറയാല്ലോ.. നല്ല ഒരു സൂപ്പർ ചെക്കൻ.. ഒന്ന് കണ്ടാൽ ഏതു പെണ്ണും ഒന്ന് നോക്കി പോകും…

ഇതങ്ങു കണ്ടതും അവിടെ കൂടി നിന്നിരുന്ന എല്ലാ സീനിയേഴ്സും കൂടെ അവരെ തല്ലാൻ ചെന്ന്….

” എന്താടാ.. ഇവിടെ ഒരു ബഹളം… ” എന്ന ഗൗരവമേറിയ ശബ്ദം കേട്ടതും എല്ലാവരും ഒന്ന് ഒതുങ്ങി നിന്നു… അപ്പൊ നമ്മുട മുടിയനായ പുത്രൻ പറഞ്ഞു… ” ഒന്നുല്ല സർ…. ഫ്രഷേഴ്‌സിനെ ഒന്ന് പരിചയപെടുകയായിരുന്നു….. ”

” മതി മതി പരിചയപ്പെട്ടത്… എല്ലാരും ക്ലാസിലേക്ക് പോക്കെ “എന്നും പറഞ്ഞു കൊണ്ടു അവിടെ കൂടി നിന്നിരുന്ന എല്ലാവരെയും പിരിച്ചു വിട്ടു ആ സർ….

മനസ്സിൽ ഈശ്വരന് ഒരു നന്ദിയും പറഞ്ഞു കൊണ്ടു ഫാത്തിമയുടെ കയ്യും പിടിച്ചു ഞാൻ നേരെ ഞങളുടെ ക്ലാസും തപ്പി നടന്നു…

ക്ലാസും തപ്പി പിടിച്ചു ചെന്നപ്പോഴേക്കും ടീച്ചർ വരെ ക്ലാസ്സിൽ എത്തിയിരുന്നു… ക്ലാസിൽ കയറിയതും ആദ്യം നോക്കിയത് നമ്മുടെ സ്ഥിരം കുറ്റിയായ ലാസ്റ്റ് ബെഞ്ചിലേക്കായിരുന്നു… പക്ഷെ അവിടെ ഹൗസ് ഫുള്ളും….

അങ്ങനെ ഞാനും പാത്തുവും കൂടെ മിഡിൽ ബെഞ്ചു ലക്ഷ്യമാക്കി നടന്നു… ഇരിക്കാൻ നേരമാണ് ബോയ്സിന്റെ സൈഡിൽ ലാസ്റ്റ് ബെഞ്ചിൽ ഞാൻ അവനെ വീണ്ടും കണ്ടത്… ” ഹോ അവന്റെ ആ ഇരിപ്പ് കണ്ടാൽ ആരേലും പറയോ… ആൾ പിശകാണ് എന്ന്… ” എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു…

“ഹൈ സ്റ്റുഡന്റസ് എന്റെ പേര് ഡെയ്‌സി.. നിങ്ങളുടെ ഇംഗ്ലീഷ് ലെക്ചറ്റ്ർ ആണ്…. ” എന്ന ടീച്ചറുടെ സെൽഫ് ഇൻട്രോ കേട്ടാണ് ഞാൻ ടീച്ചറിലേക്ക് ശ്രദ്ദിക്കുന്നത്… എല്ലാവരോടും വന്നു സ്വയം പരിജയപെടുത്താൻ പറഞ്ഞതിന് ശേഷം മ്മടെ ഡെയ്‌സി മിസ്സ്‌ ക്ലാസ്സിൽ ഒരു മൂലേക്ക് മാറി നിന്നു….

ബോയ്സിന്റെ സൈഡിൽ നിന്നും ആദ്യത്തെ പയ്യൻ എണീറ്റതും “എസ്ക്യൂസ്മീ….. ” എന്ന ശബ്ദം കേട്ടാണ് ഞാൻ പുറത്തേക്ക് നോക്കുന്നത്…. പുറത്തേക്ക് നോക്കിയതും അവിടെ നിക്കുന്ന ആളെ കണ്ടു ഞാനൊന്ന് ഞെട്ടി…… കാരണം പുറത്ത് ഉണ്ടായിരുന്നത് നേരത്തെ ഞങ്ങളെ റാഗ് ചെയ്ത ആ മുടിയനായ പുത്രൻ ആയിരുന്നു…

“എന്താ അസ്‌ലം….? ” ടീച്ചർ അവനോടായി ചോദിച്ചു…

” ഹ്മ്മ്… അപ്പൊ ഈ കുരുത്തം കെട്ടവന്റെ പേര് അസ്‌ലം…. ” ഞാൻ സ്വയം പിറുപിറുത്തു….

” ആനന്ദിനോട് ഒന്ന് ഓഫീസിലോട്ട് ചെല്ലാൻ പറഞ്ഞു പ്രിൻസി….. ”

ഞങളുടെ നേരെ തിരിഞ്ഞു നിന്ന് കൊണ്ടു മിസ്സ്‌ ചോദിച്ചു “ആരാ… ആനന്ദ്…? ” എല്ലാവരും പരസ്പരം നോക്കി നിന്നപ്പോൾ ലാസ്റ്റ് ബെഞ്ചിൽ നിന്നും അവൻ എണീറ്റ് നിന്നു………

തുടരും……

ആനന്ദ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply