ശ്രുതി – 11

7584 Views

ശ്രുതി Malayalam Novel

ഹരിമാമ യോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ ആട്ടിൻകുട്ടി യോട് പറഞ്ഞു തീർത്തു . എൻറെ ഈ കുട്ടി കളികളെല്ലാം ദൂരെനിന്ന് നോക്കി ചിരിക്കുന്നുണ്ടായിരുന്നു രണ്ടുപേർ . പെട്ടെന്ന് അവരെ കണ്ടപ്പോൾ ഞാൻ ഒരു ചമ്മിയ ചിരി പാസാക്കി . അപ്പോൾ അവർ എന്നെ അടുത്തേക്ക് നടന്നടുത്തു ………………

ഞാനൊന്ന് പതിയെ മുഖമുയർത്തി അവരെ നോക്കി . അവരവരുടെ മുഖത്തും ഒരു പ്രത്യേക വാത്സല്യം നിറഞ്ഞ പുഞ്ചിരിയായിരുന്നു .

” മോൾ എന്താ ആട്ടിൻ കുട്ടിയുമായി കഥ പറഞ്ഞിരിക്കുന്നത് ? ”

ഹരി മാമയുടെ ഫ്രണ്ടിനെ വൈഫ് ആയിരുന്നു എന്നോട് ഇത് ചോദിച്ചത് .

പിന്നെ …… കഥ പറഞ്ഞിരിക്കാൻ പറ്റിയ സാധനം . ഞാൻ മനസ്സിൽ വിചാരിച്ചു .

എൻറെ മൗനം കണ്ടിട്ടെന്നോണം ഹരി മാമയുടെ ഫ്രണ്ട് എന്നോട് സംസാരിച്ചു .

” മോൾ എന്താ ഞങ്ങളോട് ഒന്നും മിണ്ടാത്തത് , ഞങ്ങളോടും പിണക്കമാണോ ? ”

” എന്തിന് , എനിക്ക് ആരോടും പിണക്കമില്ല . ”

” നല്ല കുട്ടി , കുട്ടികളായാൽ അങ്ങനെ വേണം . ആരോടും ഒരു പിണക്കവും പരിഭവവും ഉണ്ടാവരുത് മനസ്സിൽ പോലും . ”

അവർ എന്നെ മോൾ എന്നാണ് വിളിക്കുന്നത് , ഞാനിപ്പോ തിരിച്ച് അവരെ എന്താ വിളിക്കുക , ആൻറി അങ്കിൾ എന്ന് വിളിച്ചാലോ , അയ്യേ അത് വേണ്ടാ കുറച്ച് ഓവറായി പോകും . ഇനി ഞാൻ ഇപ്പൊ എന്താ വിളിക്കുക ?
പെട്ടെന്ന് എൻറെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവർ എന്നോട് ചോദിച്ചു :

” കുട്ടി എന്താ ആലോചിക്കുന്നത് ? , ഹരിമാമയോടുള്ള പിണക്കം ഞങ്ങളോട് ഉണ്ടോ ? ”

” അതൊന്നുമല്ല ഞാൻ ഇപ്പോൾ നിങ്ങളെ എന്താ വിളിക്കുക എന്നാണ് ആലോചിച്ചത് ”

” മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചോ , അല്ലെങ്കിൽ വേണ്ട , നീ ഇവരൊക്കെ വിളിക്കുന്നതുപോലെ ഞങ്ങളെ അച്ഛ എന്നും അമ്മ എന്ന് വിളിച്ചോളൂ ”

” എന്നോട് ക്ഷമിക്കണം , ഞാൻ അമ്മ എന്ന് എൻറെ അമ്മയെ അല്ലാതെ മറ്റാരെയും വിളിച്ചിട്ടില്ല . എനിക്ക് അങ്ങനെ വിളിക്കാൻ കഴിയില്ല ”

അത്രയും പറഞ്ഞപ്പോഴേക്കും എന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു . അപ്പോൾ അവർ എന്നെ വാത്സല്യത്തോടുകൂടി ചേർത്തുപിടിച്ച് തലോടി , എന്നിട്ട് എന്നോടായി പറഞ്ഞു :

” സാരല്യ എന്നാൽ മോൾ ഞങ്ങളെ ചെറിയമ്മയെ എന്നും ചെറിയച്ഛനെന്നും വിളിച്ചോളൂ , അതിലും ഒരു അച്ഛനും അമ്മയും ഉണ്ടല്ലോ . നിന്നെ ഞങ്ങൾ സ്വന്തം മകളെപ്പോലെ വളർത്തുമെന്ന് വാക്കുകൊടുത്തിട്ടാണ് നിന്റെ ഹരിമാമ ഇവിടെനിന്ന് പോയത് . ”

ഞാനവരെ നോക്കി ഒന്നു ചിരിച്ചു . അപ്പോഴാണ് കാന്താരികളുടെ അങ്ങോട്ടുള്ള വരവ് .

” അതെ ഇങ്ങനെ നിന്നാൽ മതിയോ കുളിച്ചു ചായയൊക്കെ കുടിക്കേണ്ട ? ”

” എവിടെയാ ബാത്ത്റൂം ? ”

” എന്നും ബാത്റൂമിൽ നിന്നല്ല കുളിക്കാറു ,
ഇന്നൊരു ചേഞ്ച് ആയിക്കോട്ടെ നമുക്ക് കുളത്തിൽ പോയി കുളിക്കാം . ”

” വേണ്ട , ശ്രുതി പട്ടണത്തിൽ വളർന്ന കുട്ടിയാണ് , അവൾക്ക് ഈ കുളവും പുഴയും പരിചയമുണ്ടാവില്ല . ”
ചെറിയമ്മ പെട്ടെന്ന് അങ്ങനെ പറഞ്ഞു.

” വേണ്ട , ഞാൻ കുളത്തിൽ പോയി കുളിചോളാം , എനിക്ക് അതൊക്കെ ഒത്തിരി ഇഷ്ടമാണ് ”

” ശരി പോയിട്ട് പെട്ടെന്ന് വരണം കേട്ടോ ”

ആ എന്നു പറഞ്ഞ് ഞങ്ങൾ വേഗം പാടവരമ്പിലൂടെ ഓടാൻ തുടങ്ങി . ആ വരമ്പിൻ അറ്റത്ത് ഞങ്ങൾ കണ്ടു വലിയൊരു കുളം . ആ പാഠത്തിൻറെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് നിൽക്കുന്ന ആ കുളത്തിലേക്ക് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ചാടി . ഒത്തിരിനേരം തിമിർത്തു നീരാടി . പെട്ടെന്ന് ചെറിയമ്മ അങ്ങോട്ട് വന്നു….

” മതി കുളിച്ചത് വല്ല പനിയും പിടിക്കും ഇങ്ങോട്ട് കയറി വരാൻ നോക്കൂ. ”

ഞങ്ങളെല്ലാവരും കുളത്തിൽ നിന്നും കയറി . കുളത്തിനോട് ചേർന്നുള്ള കുളിപൂരയിൽ പോയി മാറ്റി വന്നു . അപ്പോൾതന്നെ ചെറിയമ്മ ഞങ്ങളുടെ എല്ലാവരുടെയും തലയിൽ രാസനാദി പൊടി ഇട്ട് തിരുമ്മി തന്നു .

വീട്ടിലെത്തിയ ഉടൻ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി . ആ വലിയ മരത്തിനു മേശക്കു ചുറ്റും വട്ടത്തിൽ ഇരുന്നു . ഉപ്പുമാവും പപ്പടവും പഴവും കൂട്ടി നല്ല അടിപൊളി കാപ്പിയും കഴിച്ചു .

പിന്നെ ഞങ്ങൾ കളിയും ചിരിയും ഒക്കെ തുടങ്ങി , അപ്പോൾ ആ വീട്ടിലെ ഒരംഗത്തെപ്പോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി . വളരെ വേഗത്തിൽതന്നെ ഞാൻ അവരോടൊക്കെ അടുത്തു .

ശരിക്കുമൊരു ഹാപ്പി ഫാമിലി തന്നെയായിരുന്നു അത് . അവരുടെ ആ സന്തോഷം കണ്ടപ്പോൾ അറിയാതെ എങ്കിലും എന്റെ കണ്ണുനിറഞ്ഞു .

എനിക്ക് ദൈവം ഇതുപോലൊരു ഫാമിലിയെ തന്നില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി . എന്നാലും ഞാൻ ഇപ്പോൾ ഈ ഫാമിലിയിലെ ഒരംഗമായി മാറിയല്ലോ .

രാത്രിയായപ്പോൾ പുറത്ത് പോയ ചെറിയച്ഛൻ തിരിച്ചുവന്നു . വന്നപ്പോൾതന്നെ ശ്വേതയും സ്വാതിയും ശ്രേയയും ചെറിയച്ഛനെ വളഞ്ഞു . ചെറിയച്ഛൻ കയ്യിൽ പൊതിഞ്ഞു കൊണ്ടുവന്ന പൊതി എനിക്ക് നേരെ നീട്ടി .

ചെറിയമ്മ അതെന്നോട് വാങ്ങാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു . ഞാൻ ചിരിച്ചുകൊണ്ട് അത് വാങ്ങി . അതിൽ നിറയെ പലഹാരങ്ങൾ ആയിരുന്നു . അച്ചപ്പം , കുഴലപ്പം , പരിപ്പുവട , ഉള്ളി വട , പഴംപൊരി , അങ്ങനെ എല്ലാം ഉണ്ടായിരുന്നു . പിന്നെ അവിടന്നങ്ങോട്ട് അടി ആയിരുന്നു ഞങ്ങൾ നാലുപേരും കൂടെ പലഹാരത്തിനു വേണ്ടി .

എല്ലാവരും കൂടെ അത് ഷെയർ ചെയ്തു കഴിച്ചു . രാത്രിയായപ്പോൾ ഓരോ കഥകൾ പറഞ്ഞിരുന്നു . ഞങ്ങൾ നാലുപേർക്കും കൂടി ഒരു റൂമാണ് തന്നത് കിടന്നുറങ്ങാൻ . ആ വീട്ടിൽ ഏറ്റവും വലിയ റൂം അതായിരുന്നു . ഞങ്ങൾ നാലുപേരും കൂടി ഉറങ്ങുന്നവരെ അടി കൂടിയാണ് കിടന്നത് . കൂടപ്പിറപ്പ് ഒന്നുമില്ലാതെ വളർന്ന എനിക്ക് ശരിക്കും ഒരു സ്വർഗ്ഗം തന്നെയായിരുന്നു .

ഒരാഴ്ച വളരെ പെട്ടെന്ന് തന്നെ കടന്നു പോയി . ഇന്ന് സ്വാതിക്കും എനിക്കും കോളേജ് തുടങ്ങുകയാണ് . ഞാൻ വേഗം അവളുടെ കൂടെ കോളേജിൽ പോകാൻ റെഡിയായി .

അവൾക്ക് കോളേജ് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി . കോളേജിൽ സ്ട്രൈക്ക് ആയതിനാലാണ് ഇത്രയും ദിവസം ലീവ് കിട്ടിയത് . അതുകേട്ടപ്പോൾ എനിക്ക് സമാധാനമായി . കോളേജ് തുടങ്ങിയിട്ട് കുറച്ചു കാലം ആയതിനാൽ ഇനി റാഗിങ് ഒന്നും ഉണ്ടാവില്ലല്ലോ.

ഞങ്ങൾ ചെറിയമ്മയോടും ചെറിയച്ഛനോടും യാത്ര പറഞ്ഞ് വീട്ടിൽനിന്നിറങ്ങി . പാടവരമ്പിലൂടെ ഒത്തിരി ദൂരം നടന്നു . പാടത്തിനു അറ്റത്തായി ചെറിയൊരു ബസ്റ്റോപ്പ് ഉണ്ടായിരുന്നു . ഞങ്ങളിരുവരും അവിടെ പോയി നിന്നു , അപ്പോൾ കല്യാണി എന്നെഴുതിയ ബസ് ദൂരെ നിന്നും വരുന്നത് ഞങ്ങൾ കണ്ടു .

രണ്ടുപേരും ആ ബസ്സിൽ കയറി . ഞാൻ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ട് അതിലെ കിളി , സ്വാദിക്ക് നേരെ ഒരു ലൈൻ ഇട്ടു നോക്കുന്നുണ്ട് . അവളത് കണ്ടിട്ടും കാണാത്ത മട്ടിൽ നിൽക്കുകയാണ് .

ബസ്റ്റാൻഡ് എത്തിയപ്പോൾ ഞങ്ങൾ ബസ് മാറിക്കയറി , കോളേജ് നിൽക്കുന്ന ഏരിയയിലേക്ക് ഇവിടെനിന്നും അധികം ബസ്സ് ഒന്നുമില്ല . സ്റ്റാൻഡിൽ ആദ്യം വന്ന ബസ്സിൽ തന്നെ ഞങ്ങൾ വേഗം പാഞ്ഞുകയറി .

ആ ബസ് കോളേജിൽ സൈഡിലുള്ള സ്റ്റോപ്പിൽ കൊണ്ടുപോയി . ഞങ്ങൾ ഇറങ്ങി കോളേജിലേക്ക് നടന്നു . കോളേജിലെ പുറത്തും അകത്തും മൊത്തം കുട്ടികളായിരുന്നു . കോളേജിനെ ഓരോ മുക്കിലും മൂലയിലും ഒരു ലൗ ബേർഡ്സിനെ കാണാമായിരുന്നു .

ഞങ്ങൾ വേഗം ക്ലാസ്സിൽ കയറി ഇരുന്നു . സ്വാതി അവളുടെ ഫ്രെണ്ട്സിനെ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു . അവരൊക്കെ ആദ്യം എന്നെ ഏതോ അന്യഗ്രഹത്തിൽ നിന്നും വന്ന ജീവിയെപ്പോലെ നോക്കി , പിന്നെ എന്നോട് വളരെ പെട്ടെന്നുതന്നെ കമ്പനിയായി .

ഫസ്റ്റ് പീരിയഡ് തന്നെ ഇംഗ്ലീഷ് ക്ലാസ്സ് ആയിരുന്നു . ഉണ്ണികൃഷ്ണൻ സാറിന്റെ നല്ല അടിപൊളി ഇംഗ്ലീഷ് . ശരിക്കും ക്ലാസ്സിൽ വളരെ ഇന്ട്രസ്ടോടെ ഇരുന്നു .
സെക്കൻഡ് പിന്നീട് രാഘവൻ സാറിന്റെ ബിസിനസ് സ്റ്റഡീസ് ക്ലാസ്സ് ആയിരുന്നു . ക്ലാസ്സ് ആയിരുന്നു . ഈശ്വരാ ഇതെന്തോന്ന് , ഒരു എത്തും പിടിയുമില്ലാതെ ഞാൻ ക്ലാസ്സിൽ കിളി പോയി ഇരുന്നു .

പിന്നെ അങ്ങോട്ട് ഫ്രീ ആയിരുന്നു . അപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ കോളേജ് ചുറ്റിനടന്ന് കാണാനിറങ്ങി . ശരിക്കും അടിപൊളി കോളേജ് .
ഞങ്ങൾ വേഗം കാൻഡിനിലേക്ക് വിട്ടു . എല്ലാവർക്കും എൻറെ വക ട്രീറ്റ് കൊടുത്തു .

കോളേജ് വിട്ട് വൈകുന്നേരം ഞാനും സ്വാതിയും പോകാനിറങ്ങിയപ്പോൾ പ്രിൻസിപ്പൽ ഞങ്ങളെ വിളിക്കുന്ന പിയൂൺ വന്നു പറഞ്ഞു . പ്രിൻസിപ്പൽ വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു . ഞങ്ങളോട് വളരെ സ്നേഹത്തോടെ അദ്ദേഹം പെരുമാറി . പിന്നെ സ്വാതിയോട് പുറത്തു നിൽക്കാൻ പറഞ്ഞ് പ്രിൻസി എന്നോട് കുറച്ച് സംസാരിച്ചു .

പഴയ കോളേജിനെ കുറിച്ച് ആയിരുന്നു കൂടുതൽ ചോദിച്ചത് . എന്നാൽ പെട്ടെന്ന് എൻറെ മുഖത്ത് ചിരി മായുന്നത് കണ്ടപ്പോൾ പ്രിൻസി കൂടുതലായി എന്നോടൊന്നും ചോദിച്ചില്ല . റിൻസിയുടെ റൂമിൽ നിന്നിറങ്ങി പോകുമ്പോൾ എന്റെ മൈൻഡ് ഫുൾ gloomy ആയിരുന്നു .

എന്താ പ്രശ്നമെന്ന് സ്വാതി എത്ര ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല , ബസിൽ കയറി ഇരിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ പഴയ കോളേജിലും അവിടത്തെ ഓർമ്മകളിലും ആയിരുന്നു . ബസിൽ നിന്നിറങ്ങി വീട്ടിലെത്തിയിട്ടും ആ മൂഡ് ഓഫ് മാറിയില്ല .

വീട്ടിലെത്തിയ ഉടൻ വയ്യെന്ന് പറഞ്ഞ് ഞാൻ പോയി കിടന്നുറങ്ങി .

രാവിലെ ആയപ്പോൾ കോളേജിൽ പോകാൻ ഒരു ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ , തലവേദനയാണെന്ന് പറഞ്ഞ് ഞാൻ ക്ലാസ്സിൽ പോയില്ല . റൂമിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു .

വളരെ പെട്ടെന്ന് തന്നെ ഞാൻ പഴയ ഓർമ്മയിലേക്ക് പോയി . കിച്ചു ഏട്ടന് കുറിച്ചും , ആർമി യെക്കുറിച്ചും , പഴയ കോളേജിനെ ക്കുറിച്ചും അങ്ങനെ ഓരോന്ന് ഓരോന്നോർത്ത് ഇരിക്കുമ്പോഴാണ് എൻറെ പിറകിൽ വന്നാരോ എൻറെ കണ്ണു പൊത്തിയത് .

ആരാണ് എത്ര ചോദിച്ചിട്ടും ഒന്നും പറയാതെ നിൽക്കുകയാണ് .

( തുടരും ) …………………

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply