Skip to content

ശ്രുതി – 3

ശ്രുതി Malayalam Novel

പാട്ട് മുഴുവൻ പാടി കഴിഞ്ഞപ്പോൾ നിറഞ്ഞ കരഘോഷമായിരുന്നു . അവിടെ കൂടി നിന്നവരൊക്കെ അഭിനന്ദനങ്ങൾ കൊണ്ടെന്നെ പൊതിഞ്ഞു . ആ ആൾകൂട്ടത്തിനിടയിൽ നിന്നും എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ടു മിഴികൾ ഞാൻ കണ്ടു . അതെനിക്ക് സുപരിചിതമായിരുന്നു .
അത് വേറെ ആരും അല്ല നമ്മുടെ ആർമി ആയിരുന്നു …

ഞാൻ ആർമിയെ നോക്കിയൊരു ചിരി പാസ്സാക്കിയപ്പോൾ അവൻ എന്റെ അടുത്തേക്ക് വന്നു . എന്റെ പാട്ടിനെ അഭിനന്ദിക്കുമെന്നു വിചാരിച്ച എനിക്ക് തെറ്റി .

” ആൾകൂട്ടം കണ്ടപ്പോൾ എന്താ പ്രശ്നം എന്ന് കരുതി നോക്കിയപ്പോൾ അവർക്ക് നടുവിൽ നീ നിൽക്കുന്നതാ കണ്ടത് , അപ്പൊ ഞാൻ കരുതി നീ അവരോടും വഴക്ക് ഉണ്ടാക്കുവാന്ന് . പ്രശ്നം ഒന്നും ഇല്ലല്ലോ ലെ ? ”

????????? ( പ്ലിങ് )

– ഇളിഞ്ഞു നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല . അവള് കാണാതെ ഞാൻ ഒന്ന് അടക്കി ചിരിച്ചു …. ?? –

അവളുടെ മുഖത്തു ചെറിയ ദേഷ്യവും ചമ്മലും ഒരുമിച്ച് വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം വിഷയം മാറ്റി .

” അല്ല താൻ എന്താ ഇവിടെ ? ”

” ക്രിക്കറ്റ്‌ കളിക്കാൻ വന്നതാ എന്തെ പോരുന്നോ ” ???

” ആഹാ തനിക്കു ക്രിക്കറ്റ്‌ ഒക്കെ അറിയോ ? ”

” ആ അറിയാം ” ?

അതും പറഞ്ഞു അവൾ ഡ്രസ്സ്‌ ഷോപ്പിലേക്ക് കയറി . ഏതൊക്കെയോ ഡ്രസ്സ്‌ വാരിവലിച്ചെടുത്തു കണ്ണാടിക്കുമുന്നിൽ നിന്നു ചേര്ന്നുണ്ടോന്നു നോക്കുന്നുണ്ട് . ഞാൻ അവളുടെ അടുത്തേക്ക് ചെന്നുനിന്നു .

” അല്ല താങ്കൾ ഇവിടെ നിന്നാണോ ഡ്രസ്സ്‌ എടുക്കാറ് ” ? തെല്ലു പരിഹാസത്തോടെ അവൾ ചോദിച്ചു .

” ഏയ്‌ അല്ല . ഞാൻ തന്നെ കണ്ടപ്പോൾ വന്നതാ . എന്റെ വല്ല ഹെല്പും വേണേൽ ചോദിക്കാൻ മടിക്കേണ്ട ”

” നോ താങ്ക്സ് ”

– ഹോ ഒടുക്കത്തെ ജാഢതന്നെ , ചൊമരും കൂട്ടി ഇടിക്കാൻ തോന്നും . കുറെ ജീൻസും ഷർട്ടും വാരിവലിച്ചിട്ടിട്ടുണ്ട് . ഇവൾക്കെന്താ വട്ടാണോ , പെൺകുട്ടികളുടെ കൊലമൊന്നും ഇവൾ ഇടില്ലേ . എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഡിസ്‌പ്ലേയിൽ ഇട്ടിരുന്ന ധാവണിയിലേക്കു എന്റെ ശ്രദ്ധ പോയി . ഇളം പിങ്ക് & വൈറ്റ് കളറിൽ വെള്ള കല്ല് വർക്കുള്ള നല്ല അടിപൊളി ധാവണി .

ഞാൻ അവളെ നോക്കുമ്പോഴേക്കും അവൾ അതിനടുത്തെത്തിയിരുന്നു . അതവൾക്കു നന്നായിട്ടുണ്ട് ചേരുമെന്ന് എനിക്കുതോന്നി . അവൾ അതെടുത്തു ബില്ല് അടക്കാനായി പോയി . ബില്ല് അടച്ചു അവൾ ഇറങ്ങുമ്പോൾ ഞാൻ അവളെ ഒരു കോഫി കുടിക്കാൻ വിളിച്ചു . കേട്ട പാതി കേൾക്കാത്ത പാതി അവൾ വന്നു .

കോഫി കുടിക്കുന്നതിനിടയിൽ മൗനം തകർത്തുകൊണ്ടു ഞാൻ അവളോടായി ചോദിച്ചു .

” തന്റെ നാട് എവിട്യ ?
” വീട്ടിൽ ആരൊക്കെ ഉണ്ട് ?
” അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്യുന്നു ? ”
തുടരെ തുടരെയുള്ള എന്റെ ചോദ്യങ്ങൾ അവളെ അലട്ടിയിരുന്നു .

” ഒന്ന് നിർത്തോ , ചോദ്യത്തിന് മുകളിൽ ചോദ്യം ചോദിക്കാൻ താൻ ആരുവാ ? ഇത്രയൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ താൻ എന്റെ ആരാ?

“Im so sorry , തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോതിച്ചതല്ല , ജസ്റ്റ്‌ ഒന്നറിയാൻ വേണ്ടി . ”

” പരിജയപെട്ട ഉടനെ ചരിത്രവും ഭൂമിശാസ്ത്രമൊക്കെ പറയുന്നത് എനിക്കിഷ്ട്ടല്ല . വിധി ഉണ്ടേൽ വീണ്ടും കാണാം . അന്ന് ആലോചിക്കാം എന്റെ ഡീറ്റെയിൽസ് പറയണോ വേണ്ടെന്നു ”

” ഓക്കേ , ഇനി നീയായിട്ടു എന്നെങ്കിലും നിന്റെ ഡീറ്റെയിൽസ് പറയുന്നോ അന്നെനിക്കറിഞ്ഞാൽ മതി . അത് വരെ ഞാനായിട്ട് ഇനി ഒന്നും ചോദിക്കില്ല . ”

– അവൾ എനിക്ക് നേരെ 2000 റുപ്പീസിന്റെ കുറച്ചു നോട്ട് നീട്ടി –

” അന്ന് ബോളിന്റെ ക്യാഷ് എത്രയായി , ഇതിൽ നിന്നും എടുത്തോളൂ ”

” തിരിച്ചു കിട്ടുമെന്ന് പ്രദീക്ഷിച്ചിട്ടല്ല ഞാൻ അന്ന് ക്യാഷ് തന്നത് . നമ്മൾ ഇപ്പൊ ഫ്രണ്ട്‌സ് അല്ലേ അതോണ്ട് ഇത് കയ്യിൽ തന്നെ വെച്ചോ ”

” ഇത് വാങ്ങിയേ പറ്റു ….. തനിക്കു അന്ന് പ്രദീക്ഷിക്കാതെ വന്ന ലോസ് ആണത് . ഇപ്പോൾ അത് ഞാൻ തന്നെ റെഡി ആക്കി . അത് മാത്രമല്ല ആരുടെയും ഔദാര്യം ഈ ശ്രുതിക്ക് ആവശ്യമില്ല . പിന്നെ ഒരു കാര്യം കൂടി ഇനി ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു ഇടപാടും വേണ്ട . എല്ലാം ഇവിടെ കഴിഞ്ഞു . ഇനി ഇതും പറഞ്ഞു വല്ല പ്രണയവും തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്ന് ഒഴിവാക്കണം “………

– എന്റെ സംസാരം കുറച്ചു കൂടി പോയെന്നു അവന്റെ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി –

” വിൽ യു പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് , താൻ എന്താടോ എന്നെ കുറിച് കരുതിയത് ഞാൻ അത്രയ്ക്ക് ചീപ്പ്‌ ആണെന്നോ , തന്നെ കണ്ടപ്പോൾ ഒരു കുട്ടിത്തം തോന്നി , തന്നെ പോലൊരു ഫ്രണ്ടിനെ ഒരിക്കലും മിസ്സ്‌ ചെയ്യരുതെന്ന് തോന്നി . അത് കൊണ്ട് മാത്രമാണ് തന്നോട് സംസാരിച്ചത് . ബട്ട്‌ തന്റെ മനസ്സ് മുഴുവൻ ഒരു തരം ചീപ്പ്‌ ഈഗോ ആണ് . തന്റെ കയ്യിൽ ആവശ്യത്തിനും അനാവശ്യത്തിനും ക്യാഷ് ഉണ്ടാവും ബട്ട്‌ അത് കൊണ്ട് എന്നെ അളക്കാൻ വരരുത് . നിന്റെ സംസാരത്തിൽ നിന്നും ഒന്ന് മനസിലായി പ്രോഫിറ്റ് മാത്രം നോക്കുന്നവരുടെ ഇടയിലാണ് നീ ഇത്രയും കാലം ജീവിച്ചതെന്ന് . തന്റെ ഈ ഈഗോ മാറ്റിവെച്ചു കുറച്ചു നല്ല മനുഷ്യരുടെ കൂടെ ടൈം സ്പെന്റ്‌ ചെയ്ത് നോക്ക് അപ്പൊ അറിയാം ബന്ധങ്ങളുടെ വില . നീ കരുതുന്ന പോലെ പ്രണയം മാത്രമല്ല ബന്ധങ്ങളിൽ ഉള്ളത് , സഹൃദം എന്നൊരു ആത്മബന്ധം കൂടി ഉണ്ട് . എന്നെങ്കിലും ആ ബന്ധത്തിന്റെ വാല്യൂ അറിഞ്ഞിട്ടു മോളു വാ . ഞാൻ ഇവിടെയൊക്കെ തന്നെ കാണും . ”

ഇത്രയും പറഞ്ഞു അവൻ എന്റെ അടുത്ത് നിന്നും ദൂരേക്ക് പോയി മറയുന്നത് വരെ ഞാൻ അവനെ നോക്കി തരിച്ചിരുന്നു . അവൻ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് കൊണ്ടത് . അവ ഓരോന്നും എന്റെ ചെവിക്കുള്ളിൽ വന്നു അലയടിച്ചു . എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ജലാംശം കൈകൊണ്ടു തുടച്ചെടുത്തപ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കി . ഞാൻ കരയുകയാണോ ?

ജീവിതത്തിൽ ഇനി ഒരിക്കലും കരായില്ലെന്നു ഞാൻ എടുത്ത തീരുമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതായോ . പുറത്ത് അഹങ്ഗാരം കാണിച്ച് നടക്കുന്ന ഞാൻ സത്യത്തിൽ ഇത്രയേ ഉള്ളു എന്നെനിക്കു തോന്നി .

മാളിൽ നിന്നും പുറത്തിറങ്ങിയ ഞാൻ വേഗം ഒരു ടാക്സി വിളിച്ചു ഹോസ്റ്റലിലേക്ക് പോയി . റൂമിൽ എത്തിയിട്ടും എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല . ഞാൻ വെറുതെ അലസമായി കട്ടിലിലേക്ക് കിടന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ ആർമി എന്നോട് പറഞ്ഞ വാക്കുകൾ ആയിരുന്നു …

( ഈശ്വരാ അവനെ ഒരിക്കൽ കൂടി എനിക്ക് മുന്നിൽ എത്തിക്കണേ , ഞാൻ പറഞ്ഞ ഓരോ വാക്കും കുറച്ചു കൂടി പോയി . എനിക്കവനോട് സോറി പറയണം . അവനെ പോലൊരാളെ മിസ്സ്‌ ചെയ്യരുതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു . )

അവൻ കാരണം ഞാൻ ഇന്നെന്റെ ഭൂതകാലം ഓർത്തിരുന്നുപോയി .

അപ്പോഴാണ് വാതിലിൽ ശക്തിയായി ആരോ മുട്ടിയത് . പെട്ടെന്നൊരു ഞെട്ടലോടെ ഞാൻ വാതിലിനടുത്തേക്കടുത്തു

………………. ( തുടരും )………………….

Read complete ശ്രുതി Malayalam online novel here

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!