ശ്രുതി – 4

7875 Views

ശ്രുതി Malayalam Novel

അപ്പോഴാണ് വാതിലിൽ ശക്തിയായി ആരോ മുട്ടിയത് . പെട്ടെന്നൊരു ഞെട്ടലോടെ ഞാൻ വാതിലിനടുത്തേക്ക് അടുത്തു …………………..

പതിയെ വാതിൽ തുറന്നപ്പോൾ വാർഡൻ ആയിരുന്നു . അവർ വേഗം അകത്തേക്ക് കയറി .

” കുട്ടി ഫുഡ്‌ കഴിക്കുന്നില്ലേ ? ”

” കുറച്ച് കഴിഞ്ഞിട്ട് കഴിച്ചോളാം മേം ”

” ഇവിടെ കുറച്ച് തലതെറിച്ച കോളേജ് പിള്ളേരുണ്ട് , തന്തയുടെയും തള്ളയുടെയും കയ്യിലുള്ള പൂത്ത കാശിന്റെ ജാഡ കാണിക്കുന്ന കുരിപ്പുകൾ . അവരിപ്പോൾ വെക്കേഷന് കഴിഞ്ഞു ചുറ്റിത്തിരിഞ്ഞു എത്തിയിട്ടുണ്ട് . കുട്ടി ഒന്ന് ശ്രദ്ധിക്കണം . കുട്ടി ന്യൂ അഡ്മിഷൻ ആയതോണ്ട് പറഞ്ഞു തരുവാ , അവരോട് കൂട്ടുകൂടാൻ നിൽക്കണ്ട . പറഞ്ഞത് മനസിലായല്ലോ ”

” ഉവ്വ് മേം ”

” പിന്നേയ് , രാത്രി റൂമിനു പുറത്തിറങ്ങേണ്ട , പ്രത്യേകിച്ച് ടെറസിലേക്ക് പോവണ്ട . രാത്രി ആയാൽ അതവരുടെ സ്ഥിരം കുറ്റിസ്ഥലം ആണ് ”

” Mmm ”

” എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കേണ്ട ”

” ഓക്കേ മേം ”

വാർഡൻ പോയതിനു ശേഷം ഞാൻ റൂമിന്റെ ഡോർ അടച്ചു പോയി കുളിച് ഫ്രഷ് ആയി , നേരെ താഴേക്ക് പോയി . ഇന്ന് ചപ്പാത്തിയും ചിക്കനും ആയിരുന്നു . കഴിച്ചോണ്ടിരിക്കുമ്പോഴും ഇന്ന് രാവിലെ ഉണ്ടായ സംഭവങ്ങൾ എല്ലാം എന്റെ മനസിലേക്ക് വന്നു . പിന്നെ ഒന്നും നോക്കിയില്ല . നേരെ റൂമിലേക്ക് വിട്ടു .

11: 30 ആയപ്പോൾ ടെറസിനു മുകളിൽ നിന്ന് എന്തൊക്കെയോ ഒച്ചയും ബഹളവും കേൾക്കാൻ തുടങ്ങി . വാർഡൻ ആദ്യേ വാണിംഗ് തന്നതോണ്ട് ഞാൻ പുറത്തിറങ്ങിയില്ല .

രാവിലെ 6:30 അലാറം അടിച്ചപ്പോൾ വേഗം എണീറ്റു . ഇന്ന് ജോഗിംഗിന് പോവുമ്പോൾ ആർമിയെ കണ്ടു സോറി പറയണം . ഹോസ്റ്റലിൽ നിന്നു ഇറങ്ങി ഓടാൻ തുടങ്ങി . എന്നാൽ നിരാശ ആയിരുന്നു ഫലം .

ഒടുവിൽ ഞാൻ ഓടി ആ ഗ്രൗണ്ടിന് അടുത്തെത്തിയപ്പോൾ തിരിച് പോവാന്ന് മനസ്സ് പറഞ്ഞു . തിരിഞ്ഞു ഓടാനായി നിന്നതും നേരെ ആരുടെയോ ദേഹത്തു പോയി ഇടിച്ചു . ആരാന്നു നോക്കിയപ്പോൾ ദേ നിൽക്കുന്നു അന്ന് എന്നോട് വഴക്കിട്ട ആ കുരങ്ങൻ ? . ഞാൻ സൈഡ് തിരിഞ്ഞു പോവാൻ നിന്നപ്പോൾ അവൻ എന്റെ കയ്യിൽ കയറി പിടിച്ചു .

” എന്റെ കയ്യിൽ നിന്ന് വിടെടോ ”

ഞാൻ അവനോട് ഷൗട്ട് ചെയിതു . അപ്പൊ അവൻ അവന്റെ പിടി ഒന്ന് കൂടി മുറുക്കി .

” അടങ്ങി നിക്കെടി , നീയാരാണെന്ന നിന്റെ വിചാരം ? നീയേ കേവലം ഒരു പെണ്ണാ , വെറും പെണ്ണ് . എന്നെ എതിർക്കാനുള്ള ശക്തിപോലും നിനക്കില്ലെന്നു ഇപ്പൊ മനസിലായില്ലേ ”

” എന്റെ കൈയ്യിൽ നിന്നു വിടാനാ പറഞ്ഞത് ”

” ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ? ഇന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ല . ഇന്ന് നിന്റെ അഹങ്കാരം ഞാൻ തീർത്തു തരാടി …….. ”

” എന്നെ വിടുന്നതാ നിനക്ക് നല്ലത് , ഇത് നിനക്കുള്ള ലാസ്റ്റ് & ഫൈനൽ ചാൻസ് ആണ് ”

” നിന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ . നിന്നെ ഞാൻ ഒരാണിന്റെ ബലം എന്താന്ന് കാണിച്ചു തരാം . ”

അതും പറഞ്ഞു അവൻ എന്റെ ഷോൾഡറിൽ കൈവെച്ചപ്പോൾ ഞാൻ ഒരൊറ്റ ഇടി കൊടുത്തു അവന്റെ മൂക്കിന് , മൂക്കിൽ നിന്നും ചോര ഒഴുകി അവൻ നിലത്തു മുട്ടുകുത്തിയിരുന്നു പോയി . അപ്പൊ അവന്റെ മുടിയിൽ പിടിച്ചു മുഖം ഉയർത്തിച്ചു .

” നീ എന്താടാ കരുതിയത് എന്നെ ഉപദ്രവിക്കരുത് എന്നും പറഞ്ഞു കരഞ്ഞു ഞാൻ നിന്റെ കാൽക്കൽ വീഴുമെന്നോ , പിന്നെ നീ പറഞ്ഞില്ലേ ഞാൻ വെറുമൊരു പെണ്ണാണെന്ന് . അതേടാ ഞാൻ ഒരു പെണ്ണാണ് തന്റേടം ഉള്ള പെണ്ണ് . നീ പുച്ഛിച്ചു പറഞ്ഞ പെണ്ണിൽ നിന്നുമല്ലേ നിന്നെ പോലൊരു അസുരജന്മം ഉടലെടുത്തത് . ഓർത്തോ , ഇനി എന്റെ മുന്നിൽ എങ്ങാനും നീ വന്നാൽ പിന്നെ എന്റെ ദേഹത്തു വെക്കാൻ ഉയർന്ന നിന്റെ ഈ കൈ പിന്നെ ഒരിക്കലും ഇനി ഉയരാത്ത രീതിയിലാകും ഞാൻ . ”

അവനോട് അത്രയും പറഞ്ഞ് ഞാൻ അവിടെന്ന് തിരിച് പോന്നു . തിരിച് വരുമ്പോൾ അഭിമാനം തോന്നിയെനിക്ക് സ്വയംരക്ഷ പഠിച്ചതിന് . ഒപ്പം എന്നെ മാർഷൽ ആർട്സ് പഠിപ്പിക്കാൻ വിട്ട ഹരിമാമയോടും .

ഹോസ്റ്റലിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ ഒരു ഗാങ് മുറ്റത്ത് നിൽക്കുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ അവരങ്ങോട്ടു കൈ കൊട്ടി വിളിച്ചു . ഓ ഇനി ഇതെന്ത് കുരിശാണാവോ . ഞാൻ അങ്ങോട്ട്‌ ചെന്നു .

” ന്യൂ അഡ്മിഷൻ ആണോ ? ”

” അതെ ”

” ഓഹോ , എന്താ പേര് ? ”

” ശ്രുതി ”

” അപ്പൊ ശ്രുതി നമുക്കൊന്ന് ഡീറ്റൈൽഡ് ആയി പരിചയപ്പെടണ്ടേ ? ”

” എന്താ അവിടെ ”

പെട്ടന്ന് ആ ശബ്ദം കേട്ടു ഞങ്ങൾ ഇരു കൂട്ടരും തിരിഞ്ഞു നോക്കി . വാർഡൻ ആയിരുന്നു .

” ഏയ്‌ ഒന്നുമില്ല മേം , ഞങ്ങൾ ഈ കുട്ടിയെ പരിചയപെടുവായിരുന്നു ”

” പരിചയപെട്ടതൊക്കെ മതി , കുട്ടി പൊക്കൊളു .

ഞാൻ വേഗം റൂമിലേക്ക് വിട്ടു . കുളിച് ഫ്രഷ് ആയി . പോയി ഫുഡ് കഴിച്ചു വന്നു . വെറുതെ ടെറസിനു മുകളിൽ കയറി നോക്കിയപ്പോൾ അവിടെ മുഴുവൻ ബിയർ ബോട്ടിൽസ് ആയിരുന്നു . ഇവളുമാര് കൊള്ളാലോ , വല്ലാത്ത ജന്മം തന്നെ .

പെട്ടെന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു പതിച്ചത് . ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒന്ന് ചെറുതായി ഞെട്ടി ………………. ( തുടരും )………………….

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply