ശ്രുതി – 5

8576 Views

ശ്രുതി Malayalam Novel

പെട്ടെന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു പതിച്ചു . തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചെറുതായി ഒന്ന് ഞെട്ടി ………….

അത് വേറെ ആരും അല്ല , ഇവിടത്തെ ശൂർപ്പണകൾ , എല്ലാം കൂടി ഗാങ് ആയി ഇനി എന്നെ റാഗ് ചെയ്യാൻ വന്നതാണോ ?

” നീ എന്താടി ഇവിടെ ”

” എനിക്കെന്താ ഇവിടെ വന്നൂടെ ? ”

” ഇത് ഞങ്ങളുടെ ഏരിയ ആണ് , ഞങ്ങളുടെ സാമ്രാജ്യം , ഇവിടേക്ക് കാലെടുത്തു വെക്കാൻ മറ്റു പെൺകുട്ടികൾ പോലും ഭയക്കും . പിന്നെ നിനക്ക് എങ്ങനെയാ ഇവിടെ വരാൻ ധൈര്യം വന്നത് ? ”

” ഇവിടെ നിങ്ങളെ പോലെ തന്നെ ഫീസ് കൊടുത്ത് താമസിക്കുന്നതാണ് മറ്റു കുട്ടികളും , അത് കൊണ്ട് തന്നെ ഞങ്ങൾക്കും ഇവിടെ വരാം “.

” ആഹാ ഇവൾ ആള് കൊള്ളാലോ , വന്നു കയറിയപ്പോഴേക്കും അവകാശം ചോദിക്കുന്നു ”

” അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടതെങ്കിൽ ചോദിച്ചല്ലേ പറ്റു ”

” ആഹാ , എന്നാ നമുക്കൊന്ന് ഡീറ്റൈൽ ആയി ഒന്ന് പരിചയപ്പെടണ്ടേ ? ”

” എനിക്ക് ഇന്ട്രെസ്റ് ഇല്ല്യ ”

അതും പറഞ്ഞ് ഞാൻ പോവാൻ തുടങ്ങിയപ്പോൾ അവർ എനിക്ക് മുന്നിൽ നിരന്നു നിന്നു .

” അങ്ങനെയങ് പോയാലോ ”

” വഴിയിൽ നിന്ന് മാറു , എനിക്ക് പോണം ”

” വാർഡൻ ഇല്ലാത്തപ്പോഴേ നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടു , അപ്പൊ നീ പോയാലോ ”

” എനിക്ക് പോണം ”

” എന്താടി ഇത്ര ധൃതി ? , വാർഡൻ ഇല്ലാത്ത സമയത്ത് നിനക്ക് ഇവിടെ വല്ല കസ്റ്റമേഴ്സ് വരുമെന്ന് പറഞ്ഞിട്ടുണ്ടോ ? ”

അവിടെ ഒരു കൂട്ട ചിരി ഉയർന്നു . എന്നാൽ അവരുടെ വാക്കുകൾ അതിരു കടന്നിരുന്നു . ഒപ്പം എന്റെ ദേഷ്യവും . ഇത് പറഞ്ഞവളുടെ കരണം നോക്കി ഞാൻ ഒന്ന് പൊട്ടിച്ചു .

” ഡീ……….. ”

എനിക്കുനേരെ കൈ ഉയർത്തിയ മറ്റൊരുത്തിയുടെ കൈ ഞാൻ ലോക്ക് ചെയിതു . അവളുമാരെന്നെ ദേഷ്യത്തോടെ നോക്കി .

ഞാൻ പതിയെ ടെറസ്സിലേക്കുള്ള എൻട്രെസ്സിന്റെ ഗ്രില്ല് അടച്ചു . എന്നിട്ട് അവിടുള്ള സൗണ്ട് സിസ്റ്റം ഓൺ ചെയിതു . അവിടെ കിടന്നിരുന്ന മുളവടി എടുത്ത് അവർക്കു നേരെ വീശി . എല്ലാത്തിനും നല്ലോണം കൊടുത്തു . അരക്കു കീഴ്പോട്ടു നല്ല അടി കൊടുത്തു .

” അയ്യോ ഇനി ഞങ്ങളെ തല്ലരുത് , നിന്നോട് ഇനി ഞങ്ങൾ വഴക്കിനു വരില്ല. പ്രോമിസ് ………. ”

” ഓക്കേ , ബട്ട്‌ ഞാൻ പറയുന്ന കണ്ടിഷൻസ് നിങ്ങൾ അനുസരിക്കണം ”

” ok , നീ പറയുന്നത് കേൾക്കാം ”

” കണ്ടിഷൻ നമ്പർ 1 :

ഇന്ന് മുതൽ ഇവിടെ ഗാങ് ചേരൽ ഉണ്ടാവരുത് .

കണ്ടിഷൻ നമ്പർ 2 :

മറ്റുള്ളവരോട് നിങ്ങൾ ഇന്ന് മുതൽ നന്നായിട്ടുണ്ട് ബീഹെവ് ചെയ്യണം .

കണ്ടിഷൻ നമ്പർ 3 :

ഹോസ്റ്റലിലെ നിയമങ്ങൾ ഇന്ന് മുതൽ നിങ്ങളും പാലിക്കണം .

കണ്ടിഷൻ നമ്പർ 4 :

ഇന്ന് മുതൽ യാതൊരു വിധ ലഹരി ഉത്പന്നങ്ങളും ഇവിടെ കയറ്റാനോ നിങ്ങൾ ഉപയോഗിക്കാനോ പാടില്ല .

കണ്ടിഷൻ നമ്പർ 5 :

നിങ്ങൾ വൃത്തികേടാക്കിയ ഹോസ്റ്റലിലെ എല്ലാ സ്ഥലങ്ങളും നിങ്ങൾ തന്നെ ക്ലീൻ ആക്കണം . ”

” ok , ഞങ്ങൾ ഈ കണ്ടിഷൻസ് അനിസരിച്ചോളാം ”

” 20 മിനുട്സ് ടൈമ് ഉണ്ട് , പെട്ടന്ന് ക്ലീനിങ് തുടങ്ങിക്കോ ”

ഇത്രയും പറഞ്ഞ് ഞാൻ താഴേക്കിറങ്ങി . നേരെ ഗാർഡനിലേക്ക് പോയി . ചെടികൾക്കൊക്കെ വെള്ളം നനക്കായിരുന്നു .

അപ്പോഴേക്കും അവളുമാര് ടെറസ് ക്ലീൻ ചെയ്ത് താഴേക്കിറങ്ങി . ഹോസ്റ്റലിലെ മറ്റു പെൺകുട്ടികളുടെ കൂടെ ക്ലീനിങ്ങിൽ കൂടി .

പുറത്ത് പോയി വന്ന വാർഡൻ എല്ലാരും കൂടി ഹോസ്റ്റൽ ക്ലീൻ ചെയ്യുന്നത് കണ്ടപ്പോൾ ഷോക്ക് അടിച്ചപോലെ നിൽക്കെയാണ് .

” ഇത് നമ്മുടെ ഹോസ്റ്റൽ തന്നെയാണോ ? ”

ഞങ്ങൾ എല്ലാരും ഒന്ന് ചിരിച്ചു .

ഈവനിങ് ആയപ്പോൾ എല്ലാരും ഒരുമിച്ച് ഫുഡ്‌ കഴിക്കാൻ മെസ്സിൽ പോയി . എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ വാർഡൻ അങ്ങോട്ട്‌ വന്നു .

വാർഡൻ ഞങ്ങളെ തന്നെ നോക്കി നിന്നു . പെട്ടന്ന് വാർഡന്റെ കണ്ണുകൾ നിറഞ്ഞു . അപ്പോഴാണ് വാർഡൻ ഇത് വരെ പറയാതിരുന്ന വാർഡന്റെ കഥകൾ ഞങ്ങൾ അറിഞ്ഞത് .

വീട്ടുകാരെല്ലാരും കൂടി വളരെ ചെറു പ്രായത്തിൽ തന്നെ മേമിന്റെ വിവാഹം നടത്തി . ഭർത്താവ് ഒരു പട്ടാളക്കാരൻ ആയിരുന്നു . 17 വയസ്സിൽ തന്നെ മേം വിധവയായി . അതിനു ശേഷം മേം മേമിന്റെ നാട്ടിൽ പോയിട്ടില്ല . മക്കളൊന്നും ഇല്ലാതിരുന്ന മേം നീണ്ട 40 വർഷം ഇവിടെയാണ് ചിലവഴിച്ചത് . ആരുമില്ലെന്ന് മേമിനിത് വരെ തോന്നാതിരുന്നത് ഇവിടുള്ള കുട്ടികളെ കണ്ടിട്ടാണെന്നു .

ഞങ്ങൾക്കൊക്കെ അന്ന് മുതൽ മേമിനോട് ഒരു പ്രത്യേക സ്നേഹം തോന്നി . ഞാൻ മേമിനെ അന്ന് മുതൽ ടീച്ചറമ്മേ എന്ന് വിളിക്കാൻ തുടങ്ങി……..

പിന്നെ അവിടെന്ന് അങ്ങോട്ട്‌ ഫുൾ ഹാപ്പി ആയിരുന്നു എല്ലാരും .

എന്റെ ക്ലാസും തുടങ്ങി , എനിക്ക് വല്ല്യ റാഗിങ് ഒന്നും കിട്ടിയില്ല . എങ്കിലും എന്നോട് സീനിയർസ് ക്ലാസ്സിൽ വന്നപ്പോൾ പാട്ടു പാടാൻ പറഞ്ഞ് . ഞാൻ ഒരു മടിയും ഇല്ലാതെ പാട്ട് പാടികൊടുത്തു . എല്ലാരും എന്നെ സപ്പോർട്ട് ചെയിതു . വളരെ പെട്ടന്ന് തന്നെ അവിടെ ക്ലാസ്സിൽ എല്ലാരോടും ഞാൻ പെട്ടന്ന് കമ്പനി ആയി .

കോളേജ് കഴിഞ്ഞപ്പോൾ ഞാൻ വേഗം ഹോസ്റ്റലിലേക്ക് വിട്ടു . അപ്പോഴേക്കും എല്ലാരും ടീച്ചറമ്മയുടെ അടുത്തായിരുന്നു . ചുമ്മാ പുളുവടിച്ചിരിക്കുവാ ……. ?

ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നിട്ട് അവരുടെ കൂടെ കൂടി . അപ്പോഴാണ് ടീച്ചറമ്മ ദീപോത്സവത്തെ കുറിച് പറഞ്ഞത് . ദീപാവലി പോലെ തന്നെയാണ് ദീപോത്സവവും . അന്ന് ഹോസ്റ്റൽ മുഴുവൻ ദീപം കൊണ്ട് അലങ്കരിക്കണമെന്നും ടീച്ചറമ്മ പറഞ്ഞപ്പോൾ ഞങ്ങളും ഫുൾ ത്രില്ലിൽ ആയിരുന്നു ….

ഇന്ന് കോളേജ് കഴിഞ്ഞപ്പോൾ ഞാൻ വേഗം ഹോസ്റ്റലിലേക്ക് വിട്ടു . ഞാൻ നോക്കുമ്പോൾ ടീച്ചറമ്മ സെറ്റുസാരി ഉടുത്ത് സുന്ദരിയായിട്ടുണ്ട് . എല്ലാരും പട്ടുപാവാടയും , ധാവണിയും , സാരിയുമൊക്കെ ഉടുത്ത് മലയാളി മങ്കമാർ ആയിട്ടുണ്ട്‌ .

ഞാനും വേഗം റൂമിൽ പോയി അലമാര തുറന്ന് ഓരോ ഡ്രസ്സ്‌ നോക്കിയപ്പോൾ ഒക്കെ ജീൻസും ടോപ്പും. ഓ ഞാൻ ഇപ്പൊ ഇനി എന്താ ഇടുക ?

പെട്ടെന്നാണ് അലമാരയുടെ ഒരു സൈഡിൽ അന്ന് വാങ്ങിയ കവർ കണ്ടത് , തുറന്ന് നോക്കിയപ്പോൾ അന്ന് വാങ്ങിയ ധാവണി . പിന്നെ ഒന്നും നോക്കിയില്ല. വേഗം കുളിച് സുന്ദരിയായി താഴേക്കിറങ്ങിയപ്പോൾ എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു .

ഞങ്ങൾ വേഗം കളർ പൊടി കൊണ്ട് കോലം വരച്ചു . എന്നിട്ട് ഹോസ്റ്റൽ മുഴുവൻ ദീപം വെച്ച് അലങ്കരിച്ചു. പെട്ടെന്നാണ് ഗേറ്റിനു പുറത്ത് ഒരു വൈറ്റ് കാർ വന്നു നിന്നത് .

കാറിൽ നിന്നു എന്നെ നോക്കുന്ന ആളെ കണ്ടപ്പോൾ അവളുമാര് എന്നോടായി പറഞ്ഞ് :

” ഡീ ഒന്ന് നോക്കിയേ , ദേ ഒരു ചുള്ളൻ ഇങ്ങോട്ട് നോക്കി നിൽക്കുന്നു ”

” നന്നായിപ്പോയി , വായി നോക്കി നിൽക്കാതെ ദീപം തെളിയിക്കാൻ നോക്ക് ”

ദീപം തെളിയിക്കാനായി ഞാൻ ഗേറ്റിന്റെ അടുത്തേക്ക് പോയപ്പോൾ , കാറിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി

………………. ( തുടരും )………………….

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply