ശ്രുതി – 6

7900 Views

ശ്രുതി Malayalam Novel

ദീപം തെളിയിക്കാനായി ഞാൻ ഗേറ്റിനടുത്തേക്ക് പോയപ്പോൾ കാറിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി …………….

അത് വേറെ ആരും അല്ല ആർമി ആയിരുന്നു . ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . അവനെന്നെയും.

പെട്ടെന്ന് സ്വബോധം വന്നത് പോലെ അവൻ മുഖം എന്നിൽ നിന്നും തിരിച്ചു . എന്നിട്ട് കാറിന്റെ ഗ്ലാസ്‌ ഉയർത്തി.

ഞാൻ കാറിനടുത്തേക്ക് പോയതും അവൻ കാർ സ്റ്റാർട്ട്‌ ചെയിതു . എന്റെ മുന്നിലൂടെ അവൻ പോയത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു …

എനിക്കൊരു തെറ്റ് പറ്റി . അന്ന് അത്രയൊന്നും പറയാൻ പാടില്ലായിരുന്നു . പറഞ്ഞത് എന്റെ തെറ്റ് . പക്ഷെ അതിന് എന്നെ ഇത്രയും അവോയ്ഡ് ചെയ്യണോ ? എനിക്കെന്തോ അവനോട് ദേഷ്യം തോന്നി .

എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ടീച്ചറമ്മ എന്റെയടുത്തേക്ക് വന്നു . എന്നിട്ട് എന്നെയും കൊണ്ട് പൂമുഖത്തേക്ക് പോയി .

പാട്ടും ഡാൻസും ഒക്കെയായി ഞങ്ങൾ ശരിക്കും അടിച്ചു പൊളിച്ചു . പിന്നെ നല്ല അടിപൊളി സദ്യ ഉണ്ടു . രാത്രിയായപ്പോൾ എല്ലാരും അവരവരുടെ മുറികളിൽ കൂടണഞ്ഞു .

രാത്രിയായപ്പോൾ വീണ്ടും ആർമി പതിവില്ലാതെ എന്റെ ഓർമയിലേക്ക് വന്നു . അപ്പോൾ ഇന്നെന്നെ കണ്ടിട്ട് മിണ്ടുക പോലും ചെയ്യാതെ പോയതോർത്തപ്പോൾ നല്ല ദേഷ്യം വന്നു . പിന്നെ എപ്പോഴോ ഉറക്കമെന്ന ലഹരിയിൽ അലിഞ്ഞുപോയി …….

രാവിലെ തന്നെ എണീറ്റു പതിവ് തെറ്റിക്കാതെ ഓടാൻ പോയി . ഇപ്പൊ ഒറ്റക്കല്ല ഓട്ടം , കമ്പനിക്ക് ഇവിടത്തെ ടീംസ് ഉണ്ട് . തിരിച്ചെത്തിയ ഉടൻ കുളിച് ഫ്രഷ് ആയി , ഫുഡ് കഴിച് കോളേജിൽ പോയി .

രാവിലെ തന്നെ കുറെ വായിനോക്കികൾ കോളേജിന് മുന്നിൽ വന്ന് നിൽപ്പുണ്ട് . ഞാൻ ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിലേക്ക് പോയി .

ക്ലാസ്സിൽ കയറിയതും പെട്ടെന്ന് സീനിയർസ് കയറി വന്നു . അവർ ഓരോരുത്തരെയായി പരിജയ പെടുകയാണ് . ഓ ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്റെ അടുത്തിരുന്ന ലിയാന എന്നോടായി ചോദിച്ചു …

ഞാൻ ഒന്ന് അവളെ നോക്കി ചിരിച്ചു . അത് കണ്ട സീനിയർസ് എന്നെ പൊക്കി . അതിൽ ഒരു മസിലളിയൻ എന്നോടായി ചോദിച്ചു :

” എന്താടി ഇത്ര ചിരിക്കാൻ ”

” ഏയ്‌ ഒന്നുല്ല്യ ”

” എന്ത് ഒന്നുല്യാന്ന് ? , നീയല്ലേ അന്ന് പാട്ടുപാടി ചേട്ടായീസിനെ ഇമ്പ്രെസ്സ് ചെയ്തത് ? ”

” പാട്ട് പാടിയത് ഞാനാണ് , അതിൽ അവർ ഇമ്പ്രെസ്സ് ആയോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല , വേണേൽ നിങ്ങൾക്കും പാട്ട് പാടി തരാം ”

” നീ തരണം , പാട്ടല്ല ഞങ്ങൾ ചോദിക്കുന്നത് ”

” മനസിലായില്ല ”

” ഒക്കെ മനസിലാക്കി തരാം ”

അവൻ എന്റെ അടുത്തേക്ക് വരാൻ ഒരു ചുവടു മുന്നോട്ടു വച്ചു . ഞാൻ പേടിച് പിറകോട്ടു മാറുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി . ഞാൻ രണ്ട് ചുവടു മുന്നിലേക്ക് വെച്ച് , അവനു അഭിമുഖമായി നിന്നു . എല്ലാരും ആകാംഷയോടെ ഞങ്ങളെ നോക്കുകയാണ് .

പെട്ടെന്നാണ് അങ്ങോട്ട്‌ Biochemistry എടുക്കുന്ന സർ വന്നത് . അപ്പൊ തന്നെ അവർ ഇറങ്ങി പോയി . പോവുമ്പോഴും മസിലളിയൻ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .

ക്ലാസ്സ്‌ ഇന്ന് ഉച്ചവരെയെ ഉണ്ടായിരുന്നുള്ളു . ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയ ഞാൻ വേഗം ലൈബ്രറിയിൽ കയറി . ചുമ്മാ ഓരോ ബുക്സ് എടുത്ത് നോക്കുമ്പോൾ നമ്മുടെ മസിലളിയൻ അങ്ങോട്ട് വന്നു . എന്റെ അടുത്ത് വന്നിരുന്നു .

” ഡീ ”

” എന്താ ”

” ഈ കോളേജിൽ എല്ലാർക്കും എന്നെ പേടിയാണ് , എന്താ നിനക്ക് എന്നെ പേടിയില്ലേ ? ”

” കോളേജിൽ എല്ലാരും പേടിക്കാൻ ഏട്ടൻ ഗോസ്റ്റ് ഒന്നും അല്ലല്ലോ , പിന്നെ എന്റെ കാര്യം , എനിക്ക് ഏട്ടനെ പേടിയില്ല ”

” ഏട്ടനോ ? ആരുടെ ഏട്ടൻ ? ഞാൻ ആരുടേയും ഏട്ടൻ അല്ല ”

” അതെയോ , ആയിക്കോട്ടെ ”

ഞാൻ അത്രയും പറഞ്ഞ് ബുക്കിലേക്ക് കണ്ണോടിച്ചു . അപ്പോൾ തന്നെ മസിലളിയൻ ആ ബുക്ക്‌ അടച്ചു വെച്ച് .

” എന്താ മസിലളിയന് വേണ്ടത് ”

” എന്ത് മസിലളിയനോ , നീ എന്താ എന്നെ വിളിച്ചേ ”

അയ്യോ പെട്ടല്ലോ , എന്റെ നാവിൽ വികടസരസ്വതി വിളയാടാൻ പറ്റിയ സമയവും …. ഇനി എന്താ പറയാ ,

” അതോ അത് പിന്നെ ഇത്രയും മസിലും ഉരുട്ടി കയറ്റി നടന്നാൽ ഞാൻ പിന്നെ എന്ത് വിളിക്കാനാ , എനിക്ക് ഏട്ടന്റെ പേര് അറിയില്ലല്ലോ ”

” ഓ , എന്റെ പേര് കാർത്തിക് . ”

” ഒക്കെ കാർത്തിയേട്ടാ , അത് വേണ്ട കുറച്ചുകൂടി ഷോർട് ആക്കാം , കിച്ചുവേട്ടൻ അത് മതി . ”

” നിനക്ക് എങ്ങനെ അറിയാം എന്റെ പേര് കിച്ചു എന്നാണെന്ന് ? ”

” ആഹാ അപ്പോൾ കിച്ചു എന്നാണല്ലേ ഏട്ടന്റെ പേര് ”

” അല്ല . അതെന്റെ ഫാമിലി മാത്രം വിളിക്കുന്ന പേരാണ് , അത് നീ വിളിക്കണ്ട ”

” ഞാൻ വിളിക്കും വിളിക്കും വിളിക്കും ………. ”

” നിനക്കെന്താ വട്ടാണോ ? ”

” ആ കുറച്ചൊക്കെ ? ”

” കണ്ടപ്പോഴേ തോന്നി ആരവട്ടാണെന്ന് , ഇപ്പൊ മനസിലായി മുഴുവട്ടാണെന്ന് ”

കിച്ചുവേട്ടൻ ഇത് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി എന്റെ ചിരി കണ്ടപ്പോൾ കിച്ചുവേട്ടനും ചിരിച്ചു .

ആഴ്ചകൾ കടന്നു പോയി . ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആവാൻ തുടങ്ങി .

ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കായിരുന്നു മറ്റു സീനിയർസ് . അവര് കിച്ചുവേട്ടനെ ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതാ.

കിച്ചുവേട്ടൻ അവരുടെ കൂടെ പോവാൻ തുടങ്ങിയതും അപ്പോൾ തന്നെ തിരിഞ്ഞ് എന്നോടായി ചോദിച്ചു :

” ഡി പെണ്ണെ , ചോറുണ്ണാൻ പോരുന്നോ ? ”

ചാടി കയറി ഞാൻ അതിനുള്ള മറുപടി കൊടുത്തു .

” ആ വരാലോ ”

ഇതൊക്കെ നോക്കി ഒന്നും മനസിലാവാതെ നിൽക്കെയാണ് പാവം ഞങ്ങളുടെ സീനിയർസ് .

ഞങ്ങൾ വേഗം കോളേജ് ക്യാന്റീനിൽ പോയി . ഞാൻ വേഗം ചിക്കൻ ബിരിയാണി ഓർഡർ ചെയിതു . നന്നായി അടിച്ചു മിന്നിക്കുകയായിരുന്നു . പെട്ടന്ന് എനിക്ക് തരിപ്പിൽ പോയി . അപ്പോൾ കിച്ചുവേട്ടൻ എന്റെ നെറുകയിൽ പതിയെ തല്ലികൊണ്ട് വെള്ളം എനിക്കെടുത്തു തന്നു .

” ഫുഡ് കഴിക്കുമ്പോൾ സംസാരിക്കരുതെന്നു അറിയില്ലേ ”

” എന്നോടാരും അങ്ങനെ പറഞ്ഞിട്ടില്ല . ”

” സാധാരണ എല്ലാ അമ്മമാരും മക്കൾക്ക്‌ ചെറുപ്പത്തിലേ ഇതൊക്കെ പറഞ്ഞ് കൊടുക്കും . നിന്റെ ഈ കച്ചറ സ്വഭാവം കണ്ടു പേടിച് പറയാത്തതാവും . നിന്നെ എങ്ങനാടി നിന്റെ പാവം അമ്മ സഹിക്കുന്നത് .

പെട്ടന്ന് ഞാൻ ഒന്ന് സൈലന്റ് ആയി . എന്നിട്ട് അവരോടായി പറഞ്ഞു :

” എനിക്ക് ഇതൊന്നും പറഞ്ഞ് തരാൻ അമ്മയില്ല . ഞാൻ കുഞ്ഞായിരിക്കുമ്പോൾ പോയതാണ് . ചിലപ്പോൾ കിച്ചുവേട്ടൻ പറഞ്ഞതുപോലെ എന്നെ സഹിക്കാൻ കഴിയാതെ പോയതാവും ”

ഇത്രയും പറഞ്ഞ് അവരെ നോക്കി ചെറുതായൊന്നു ചിരിച് ഞാൻ പുറത്തേക്കിറങ്ങി . എല്ലാരുടെയും മുഖത്തു നല്ല വിഷമം ഉണ്ടു .

ആരോടും ഒന്നും പറയാതെ ഗ്രൗണ്ടിന് സൈഡിൽ ഉള്ള കാടിനോട് ചേർന്നുള്ള സിമന്റ്‌ ബെഞ്ചിൽ പോയിരുന്നു . പെട്ടെന്ന് ഞാനെന്റെ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നപോലെ തോന്നി .

അമ്മയെ കുറിച്ചോർത്തപ്പോൾ അറിയാതെ എന്റെ മിഴികൾ നിറഞ്ഞു . കണ്ണുനീർ തുള്ളികൾ കനം വെച്ച് എന്റെ കവിളിലൂടെ ഒഴുകി . ഒരു കൈകൾ എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചിരുന്നു .

ഞാൻ പതിയെ മുഖം ഉയർത്തിയൊന്ന് നോക്കി . കിച്ചുവേട്ടൻ .

” സോറി ഡീ , എനിക്കൊന്നും അറിയില്ലായിരുന്നു . നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല . ഞാൻ ”

വാക്കുകൾ കിട്ടാതെ കിച്ചുവേട്ടൻ വിഷമിക്കുന്നുണ്ടായിരുന്നു .

” സാരല്ല്യ കിച്ചുവേട്ട , അമ്മയില്ലാത്തത് എന്തൊക്ക ഉണ്ടായാലും നികത്താൻ കഴിയാത്ത ഒരു കുറവ് തന്നെയാണ് . ”

” ഡീ അമ്മയില്ലെങ്കിലെന്താ , നിനക്ക് നിന്റെ കൂടപ്പിറപ്പായി കാണാൻ നിന്റെ ഈ കിച്ചുവേട്ടൻ ഇല്ലേ ”

വീണ്ടും എന്റെ മിഴികൾ നിറഞ്ഞു . പക്ഷെ അത് വിഷമം കൊണ്ടല്ല , ഒരു ഏട്ടന്റെ കരുതലും സ്നേഹവും അറിഞ്ഞതിൽ ഉള്ള സന്തോഷം കൊണ്ടായിരുന്നു…………….

” ഡീ പെണ്ണെ ഇനി കരഞ്ഞാൽ ഉണ്ടല്ലോ , നീ ഇപ്പൊ ഈ കാർത്തിയുടെ പെങ്ങളാ , നിന്റെ ഒരിറ്റു കണ്ണീരിനു പോലും എന്റെ ജീവന്റെ വിലയുണ്ട് . ഒന്ന് ചിരിക്കെടി കാന്താരി ”

ഞാൻ കണ്ണുനീർ തുടച്ചുകൊണ്ടു ഒന്ന് ചിരിച്ചു . പിന്നീട് അവിടെന്ന് അങ്ങോട്ട്‌ കാർത്തിയുടെ പെങ്ങൾ ശ്രുതി എന്ന പേരിലായിരുന്നു ഞാൻ അറിയപ്പെട്ടത് .

എനിക്ക് നേരെ തല ഉയത്തിയൊന്നു നോക്കാൻ പോലും കോളേജിൽ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല . അങ്ങനെ അടിപൊളി ആയിരുന്നു ഞങ്ങളുടെ ലൈഫ് .

ഇന്ന് സാറ്റർഡേ ആണ് . ഞാൻ ചുമ്മാ പോസ്റ്റ്‌ അടിച്ചു പൂന്തോട്ടത്തിൽ പോയി ഇരിക്കുമ്പോൾ ഹോസ്റ്റൽ ഗേറ്റിനു മുന്നിൽ ഒരു റെഡ് കാർ വന്ന് നിന്നു . ഞാൻ അതിലേക്ക് നോക്കി നിൽക്കെ അതിൽ നിന്നിറങ്ങിയ ആളെ കണ്ടു ഞാൻ ശരിക്കും ഷോക്ക് ആയി .

എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു . ഞാൻ കാറിന്റെ അടുത്തേക്കോടി . കാറിൽ നിന്നിറങ്ങിയ ആളെ പോയി കെട്ടി പിടിച്ചു .

ഹോസ്റ്റലിലെ മറ്റുള്ള പടകൾ ഞങ്ങളെ തന്നെ നോക്കി നിൽക്കായിരുന്നു

………………. ( തുടരും )………………….

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply