ശ്രുതി – 8

7716 Views

ശ്രുതി Malayalam Novel

പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ടീച്ചറമ്മയോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ പുറത്തേക്കോടി …

പുറത്ത് ഗ്രൗണ്ട് ഫ്ലോറിൽ വൈറ്റ് കാറിനടുത്തായി നിൽക്കായിരുന്നു നമ്മുടെ ആർമി നിൽക്കുന്നു .

എന്നെ കണ്ടതും കാണാത്ത പോലെ കാറിലേക്ക് കയറാൻ പോയപ്പോൾ ഞാൻ പിന്നിൽ നിന്നും വിളിച്ചു .

” ഓയ് , ഒന്ന് നിന്നെ ”

” യെസ് , പറയൂ… ”

കുറച്ച് ജാടയോടെ അവൻ എന്നെ തിരിഞ്ഞു നോക്കി .

” അതിന് തന്നെ ആരാ വിളിച്ചേ ? ”

എന്നും പറഞ്ഞു ഞാൻ അപ്പുറത്ത് നിർത്തിയിട്ട കാറിനടുത്തേക്ക് പോയി . അതിൽ എന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തോടിയ പയ്യൻ ഉണ്ടായിരുന്നു .

എന്നെ കണ്ടപ്പോൾ അവൻ പതിയെ അവന്റെ അമ്മയുടെ സീറ്റിന്റെ പുറകിൽ ഒളിച്ചു . ഞാൻ എന്റെ കയ്യിലിരുന്ന കൂളിംഗ് ഗ്ലാസ്‌ അവനു നേരെ നീട്ടി .

അവൻ വളരെ സന്തോഷത്തോടെ അതെന്റെ കയ്യിൽ നിന്നും വാങ്ങി . അതവന് കൊടുത്തു തിരിച് പോരാൻ നിന്ന എന്റെ കയ്യിൽ അവൻ പിടിച്ചു പതിയെ കാറിന്റെ ഡോറിനടുത്തേക്ക് അടുപ്പിച് എന്റെ കവിളിൽ ഒരു മുത്തം തന്നു .

ഞാൻ പതിയെ അവന്റെ മുടിയിലൊന്ന് തലോടി അവനു കൈ വീശി ടാറ്റാ കൊടുത്തു .

ഇതൊക്കെ നോക്കി കിളി പോയിരിക്കുവാണ് നമ്മുടെ ആർമി . ഞാൻ തിരിച് പോവുമ്പോൾ ആർമിയെ ഒട്ടും കാണാത്ത പോലെ സ്റ്റൈൽ ആയിട്ടു അങ്ങ് നടന്നു പോയി .

( ഇത് എന്ത് പെണ്ണാ , ഇങ്ങനെ ഒരു സാധനത്തെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് . അന്നെന്നോട് അത്രയും ജാഡ ഇട്ടപ്പോൾ ഞാനും തിരിച് റഫ് ഇട്ടു എന്നത് ശരിയാണ് . അത് അവൾ ശരിക്കും കൊണ്ടെന്ന് മനസിലായതോണ്ടാ അവളുടെ മുന്നിൽ തന്നെ വീണ്ടും വീണ്ടും വന്നത് . അവളൊന്ന് സോറി പറയുമെന്ന് കരുതിയ എനിക്ക് തെറ്റി . ആ കുരുപ്പിന്റെ ഡിക്ഷണറിയിൽ ‘ താങ്ക്സ് , സോറി ‘ എന്നീ വേർഡ്‌സ് ഒന്നും ഇല്ലെന്ന് തോന്നുന്നു . മൊത്തത്തിൽ അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം . )

പാവം ആർമി മൊത്തത്തിൽ ഒന്ന് ശശിയായി പോയി . കിളിപോയ പോലെ നിൽക്കുവാ , ഞാൻ പിന്നെ എന്ത് ചെയ്യാനാ , ആർമി എന്നെ കാണുമ്പോഴൊക്കെ അവോയ്ഡ് ചെയ്യും . ഇന്ന് എന്നെ കണ്ടിട്ടും കാണാത്ത പോലെ പോയതും പോരാ അവന്റെ ഒടുക്കത്ത ജാടയും . അതൊക്കെ കണ്ടപ്പോൾ മനഃപൂർവം ആ പയ്യന് കൂളിംഗ് ഗ്ലാസ്‌ കൊടുക്കാൻ പോയത് .

ഞാൻ വേഗം ടീച്ചറമ്മയുടെയും പിള്ളേരുടെയും കൂടി ഹോസ്റ്റലിലേക്ക് പോയി . റൂമിൽ എത്തിയ ഉടനെ ഫേസ്ബുക്കിൽ ഒന്ന് കയറി . ഇന്ന് എടുത്ത പിക്സ് ഒക്കെ സ്റ്റോറി ഇട്ടു . കുറച്ച് നേരം പോസ്റ്റ്‌ വായിച്ചിരുന്നു . പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി .

രാവിലെ തന്നെ എണീറ്റ്‌ ജോഗിംഗിന് പോയി വേഗം വന്നു . ഇന്ന് ഫൈനൽ ഇയേഴ്സ് ഒന്നും കോളേജിൽ ഇല്ലാത്തോണ്ട് ഞങ്ങളുടെ സീനിയർസ് ഇന്നാണ് ഫ്രഷേഴ്‌സ് ഡേ വെച്ചത് . അവരാണല്ലോ നെക്സ്റ്റ് ഫൈനൽ ഇയേഴ്സ് അതിന്റെ നല്ല ജാടയും ഓരോന്നിനും ഉണ്ട് .

ഇന്നിനി ലേറ്റ് ആയി പോയി പണി വാങ്ങേണ്ടെന്ന് കരുതി ഞാൻ നേരത്തെ പോയി . അപ്പോൾ സ്റ്റുഡന്റസ് ഒക്കെ വരാൻ ആവുന്നതേ ഉള്ളു . കോളേജ് വളരെ ശാന്തമായിരുന്നു . പെട്ടെന്നാണ് കോളേജിന് പിന്നിൽ കാടുപിടിച് കിടക്കുന്ന ഒരു പഴയ ബിൽഡിംഗ്‌ എന്റെ കണ്ണിൽ പെട്ടത് .

അതിനെന്തൊക്കെയോ പ്രത്യേകത ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തോന്നും . അവിടെ ഒരു പ്രേതാലയം പോലെ തോന്നുന്നുണ്ടായിരുന്നു . പതിയെ എന്റെ കാലുകൾ ആ ബിൽഡിംഗ്‌ ലക്ഷ്യമാക്കി ചലിക്കാൻ തുടങ്ങി .

പെട്ടെന്നാണ് ആ കാടിനിടയിൽ ഒരു പുറ്റ് എന്റെ കണ്ണിൽ പെട്ടത് . ഞാൻ ആ പുറ്റ് ഒന്ന് അടുത്ത് നിന്ന് കാണാനായി പോയപ്പോൾ അതിനുള്ളിൽ നിന്നും പാമ്പ് ചീറ്റുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു . അത് കേട്ടപ്പോൾ പിന്നെ പുറ്റിലേക്ക് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല .

ഞാൻ പതിയെ ആ ബില്ഡിങ്ങിന്റെ ഉള്ളിലേക്ക് കയറി . അതിനുള്ളിലും കാട് പിടിച്ചു കിടക്കുന്നു . അതിനുള്ളിലെ ചുമരുകളിൽ ആരൊക്കെയോ എന്തൊക്കെയോ വരച്ചിട്ടുണ്ട് .

ഞാൻ കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ അതിനുള്ളിൽ ഒരു ലാബിന്റെ പ്രതീതി തോന്നി . വെറും തോന്നൽ അല്ല . ലാബ് തന്നെ , ഒത്തിരി മെഡിക്കൽ എക്വിപ്മെന്റ്സ് അതിനുള്ളിൽ ഉണ്ടായിരുന്നു .

കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ ഒരു വല്യ ഹാൾ പോലെ തോന്നി . അവിടെ നിറയെ ബിയർ ബോട്ടിൽസ് , സിഗരറ്റ് പാക്കറ്റ്സ് , കുറെ മെഡിസിന്റെ കവർ , ഉപയോഗിച്ച് ഒഴിവാക്കിയ സിറിഞ്ചു . അങ്ങനെ എന്തൊക്കെയോ അവിടെ ഉണ്ടായിരുന്നു . അവിടെ മദ്യത്തിന്റെ തീക്ഷ്ണമായ ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു .

പെട്ടെന്നാണ് ആ ഹാളിനു അറ്റത്തുള്ള റൂമിൽ നിന്നും നല്ല പുക പുറത്തേക്ക് വരുന്നത് എന്റെ കണ്ണിൽ പെട്ടത് . ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ അങ്ങോട്ട് ചുവട് വെച്ചു .

അവിടെ കണ്ട കാഴ്ചകൾ ഞാൻ വിശ്വസിക്കാനാവാതെ നോക്കി നിന്നു . ഞങ്ങളുടെ സീനിയർസ് അതായത് , റാഗിങ് പടകൾ അവിടെ ഇരുന്നു എന്തൊക്കെയോ പുകച്ചു തള്ളുന്നു . അവരുടെ കൂട്ടത്തിൽ ഗേൾസും ഉണ്ട് . അവർ പരസ്പരം സിറിഞ്ചു ഇൻജെക്ട് ചെയ്യുന്നു . എന്നിട്ടെതോ ലഹരിയിലെന്ന പോലെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു .

കോളേജിന് പിറകിലാണ് ഈ ബിൽഡിംഗ്‌ , എങ്കിലും ഫുൾ കാട് പിടിച്ചു കിടക്കുന്നതോണ്ട് ഒരു മനുഷ്യ കുഞ്ഞു പോലും ഇങ്ങോട്ട് വരില്ല . ആ ധൈര്യത്തിലാണ് അവരിതൊക്കെ ചെയ്ത് കൂട്ടുന്നത് . ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല . സ്വബോധം ഇല്ലാതെ ലഹരിയിൽ മുഴുകി കിടക്കുന്ന അവരോട് വഴക്കിന് പോവുന്നത് ശരിയല്ല .

അത് കൊണ്ട് ഞാൻ അവരുടെ ഈ ചേദികളൊക്കെ എന്റെ മൊബൈലിൽ ഫോട്ടോസ് ആയും വീഡിയോസ് ആയും പകർത്തി . അവരൊന്നും കാണാതെ ശബ്ദം ഉണ്ടാക്കാതെ പുറത്ത് കടക്കാനായി തിരിഞ്ഞ ഞാൻ പെട്ടെന്ന് ആരുടെയോ ദേഹത്തു പോയി ഇടിച്ചു .

ആരാണെന്ന് നോക്കാനായി മുഖം ഉയർത്തിയ ഞാൻ ഞെട്ടി രണ്ട് സ്റ്റെപ് പുറകോട്ട് നിന്നു … അയാൾ കണ്ണ് മാത്രം കാണുന്ന രീതിയിൽ തൂവാലകൊണ്ട് മുഖം മറച്ചിരുന്നു . അവന്റെ കണ്ണുകൾക്ക് ചുവപ്പ് നിറമായിരുന്നു .

ഒരു ഇരയെ മുന്നിൽ കിട്ടിയ സന്തോഷത്തോടെ അവൻ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് അടുക്കാൻ തുടങ്ങി . ഓരോ ചുവടുകളായി പിറകോട്ടു വെയ്ക്കുമ്പോഴും എന്റെ ഉള്ളിൽ തീ ആയിരുന്നു .

കോളേജിൽ നിന്നും കുറച്ച് ദൂരെയായി കാടുപിടിച് കിടക്കുന്ന ഇതിനുള്ളിൽ നിന്നും ഞാൻ എത്ര തന്നെ ഒച്ച വെച്ചാലും പുറത്ത് ഒരു കുഞ്ഞുപോലും അത് കേൾക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു .

അവൻ എന്റെ അടുത്തേക്ക് അടുത്തപ്പോൾ ഞാൻ ഒരു ഭിത്തിയിൽ പോയി ഇടിച്ചു നിന്നു . അപ്പോഴാണ് എനിക്ക് മനസിലായത് , ഇനിയൊരു ചുവട് പിറകോട്ടു വെക്കാൻ എനിക്ക് കഴിയില്ലെന്ന് …

നല്ല പേടി ഉള്ളിൽ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ചു ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി . അയാളെന്റെ തൊട്ട് മുന്നിലായി നിൽക്കുവായിരുന്നു . ഒരു രാക്ഷസനെന്ന പോലെ അയാൾ അട്ടഹസിക്കാൻ തുടങ്ങി .

ആ ചിരിയിൽ കെട്ടിടം മുഴുവൻ കുലുങ്ങുന്ന പോലെ എനിക്ക് തോന്നി . ഇനി ഇവിടെ നിന്ന് ഒരു രക്ഷപെടൽ അസാധ്യമെന്ന് എന്റെ മനസ്സ് പറഞ്ഞു …………….

( തുടരും )

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply