ശ്രുതി – 9

7838 Views

ശ്രുതി Malayalam Novel

ആ ചിരിയിൽ കെട്ടിടം മുഴുവൻ കുലുങ്ങുന്ന പോലെ എനിക്ക് തോന്നി . ഇനി ഇവിടെനിന്നു ഒരു രക്ഷപ്പെടൽ അസാധ്യമെന്ന് എന്ന് മനസ്സ് പറഞ്ഞു……

ഇല്ല തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല , അങ്ങനെ ഒരു ശീലം എനിക്കില്ല . എൻറെ രക്ഷ എൻറെ കൈകളിൽ തന്നെയാണ് . ഇവനെ പോലുള്ളവരുടെ മുന്നിൽ ഇപ്പോൾ തോറ്റു കൊടുത്താൽ പിന്നെ ഒരിക്കലും ജീവിതത്തിൽ ജയിക്കാൻ കഴിയില്ല .

( എത്രയൊക്കെ ഞാനെൻറെ മനസ്സിന് ധൈര്യം കൊടുക്കാൻ ശ്രമിച്ചാലും ഭയം ആ ധൈര്യത്തെ കീഴ്പ്പെടുത്താൻ തയ്യാറായി നിൽക്കുകയായിരുന്നു.)

” നീ ആള് കൊള്ളാലോ ഡി , ജൂനിയർ അല്ലെ ഇപ്പോൾ ഫസ്റ്റ് ഇയർ ആയിട്ടുള്ളു അപ്പോഴേക്കും അവൾ തുടങ്ങി സിഐഡി പണി ”

” അത് അത് ഞാൻ അറിയാതെ വന്നതാണ് ”

” അപ്പൊ നീ ഫോണിൽ ഷൂട്ട് ചെയ്തതും അറിയാതെ ആയിരിക്കും അല്ലെ? ”

” അതിനു ഞാൻ ഒന്ന് ഷൂട്ട് ചെയ്തിട്ടില്ല , ഈ കാടുപിടിച്ച ബിൽഡിങ്ങിൽ എന്താണെന്ന് നോക്കിയതാണ് ”

ഞാനത് പറഞ്ഞപ്പോൾ അവൻ എന്നെ ഒന്നും പിരികം ഉയർത്തി നോക്കി . എന്നിട്ട് അവൻ എൻറെ ഫോൺ പിടിച്ചുവാങ്ങി , അതിൽ വളരെ വ്യക്തമായി കാണാമായിരുന്നു ഞാനെടുത്ത ആ സീനിയേഴ്സിന് ഫോട്ടോസ് . മാത്രമല്ല ഈ കാടുപിടിച്ച് ബിൽഡിങ്ങിന് ഉള്ളിൽ അവർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ .

” ആഹാ നീ ആള് കൊള്ളാലോ , എത്ര വിദഗ്ധമായാണ് ഓരോരുത്തരുടെ മുഖങ്ങൾ നീ ഇതിൽ ഒപ്പിയെടുത്തത് ”

” നോക്കൂ നിങ്ങൾ ചെയ്യുന്നത് തെറ്റാണ് , ഞാനായിട്ട് നിങ്ങളുടെ ഒരു പ്രശ്നത്തിനും വരില്ല ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തോളാം നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്ക് എൻറെ വഴി ”

അത്രയും പറഞ്ഞ് അവിടെ നിന്ന് നൈസായിട്ട് എസ്കേപ്പ് ആവാൻ നിന്ന് എന്നെ പെട്ടെന്ന് കൈ വെച്ച് അവൻ തടഞ്ഞു.

” അങ്ങനങ്ങ് പോയാലോ മോളെ , ഇത്രയൊക്കെ ഒപ്പിച്ച് തന്നെ അങ്ങനെ വെറുതെ വിടാൻ പറ്റോ , നിന്നെ ഇപ്പൊ വെറുതെവിട്ടാലും അത് നാളെ ഞങ്ങൾക്ക് ഒരു ഭീഷണി ആവില്ലേ ”

” ഭീഷണിയോ ഞാനോ , അതും ഞാൻ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ എനിക്കൊന്നുമറിയില്ല ഞാനായിട്ട് ഒരു പ്രശ്നത്തിനും വരില്ല ”

” ഡി അധികം പാവം കളിക്കല്ലേ , നീയൊരു വിളഞ്ഞ വിത്ത് ആണെന്ന് എനിക്ക് നന്നായിട്ടറിയാം . ”

” ചേട്ടനോട് ആരാ ഇതൊക്കെ പറഞ്ഞത് , എനിക്ക് ഇവിടെ ആരെയും പരിചയമില്ല പിന്നെ ഞാൻ എന്തുചെയ്യാനാണ് . ”

” അയ്യോ പൊന്നുമോളെ അധികം അഭിനയക്കല്ലേ ,
നീയൊരു കാന്താരിമുളക് ആണെന്ന് എനിക്ക് നന്നായിട്ടറിയാം . നിനക്കെന്നെ ശരിക്കും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു ”

അത്രയും പറഞ്ഞ് അവൻ അവൻറെ മുഖത്ത് കെട്ടിയിരുന്ന തൂവാല മാറ്റിയപ്പോൾ ശരിക്കും എൻറെ കിളിപോയി. അത് വേറെ ആരുമല്ല , ഒരു ഫുട്ബോൾ കിണറ്റിൽ അറിഞ്ഞതിന് എന്നോട് ഗുസ്തി പിടിക്കാൻ വന്നവൻ തന്നെ .

ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് കേട്ടിട്ടേയുള്ളൂ , ഇപ്പോ ഏതാണ്ട് ആ ഒരവസ്ഥയിലാണ് ഞാനും . എൻറെ ഭഗവാനെ വഴിയെ പോകുന്ന അടി ഇരന്ന് വാങ്ങിയത് ആണല്ലോ ഞാനിപ്പോൾ . ഈ കാലമാടൻ ആണെങ്കിൽ അന്ന് ഞാൻ തല്ലിയതിന് ദേഷ്യം തീർക്കാൻ കാത്തിരിക്കുവാ……………

കണ്ടകശനി കൊണ്ടേ പോവൂ എന്നാണല്ലോ , അവനാണ് കണ്ടകശനി , അതുകൊണ്ട് അവൻ ശരിക്കും കൊണ്ടേപോവൂ…

ഈശ്വരാ ഞാൻ ശരിക്കും പെട്ടല്ലോ ഇനി എന്ത് ചെയ്യും . ഇനി ഞാൻ ഇപ്പോ എന്താ ചെയ്യാ , രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ലല്ലോ .

” എന്താടീ നീ ആലോചിക്കുന്ന , എന്നെ എങ്ങനെ അടിച്ചു ഇടാം എന്ന് ചിന്തിക്കുകയാണോ ? ”

” നിങ്ങളോട് മര്യാദക്ക് പറഞ്ഞു , ഞാനായിട്ട് ഒരു വഴക്കും ഇല്ലെന്ന് , പിന്നെ എന്തിനാ വെറുതെ എന്നോട് വഴക്കിടുന്നത് . ”

” വഴക്ക് കൂടാൻ അല്ല പകരം നിന്നെയൊന്നു ശരിക്കും പരിചയപ്പെടട്ടെ ”

” ആഹാ പരിചയപ്പെടാൻ പറ്റിയസ്ഥലം . താൻ ഒന്ന് പോയെ എനിക്ക് ക്ലാസ്സിൽ കയറണം ”

അത്രയും പറഞ്ഞ് ഞാൻ അവിടെനിന്നും ഓടാൻ തുടങ്ങിയതും , അവൻ എൻറെ ബാങ്കിൽ പിടിച്ച് ഒരൊറ്റ വലി , ഞാൻ നേരെ താഴേക്ക് പതിച്ചു .

ഇത്രയൊക്കെ പറഞ്ഞിട്ടും എന്നെ വിടാൻ ഒരു ഉദ്ദേശമില്ലെന്ന് തോന്നുന്നു . ഇനി എൻറെ അവസാനത്തെ അടവ് തന്നെ ഇറക്കേണ്ടി വരും .

രണ്ടും കല്പിച്ച് ഞാൻ താഴെ നിന്ന് എണീറ്റു , എൻറെ കയ്യിൽ പറ്റിയിരുന്ന മണ്ണൊക്കെ തുടച്ചുകളഞ്ഞു . എന്നിട്ട് അവന് നേർക്കുനേർ വന്നു . സകല ദൈവങ്ങളെയും മനസിൽ വിളിച്ച് അവൻറെ ആസ്ഥാനം നോക്കി ഒരൊറ്റ തൊഴി .

അവൻറെ ബൾബ് പീസ് ആയെന്നു തോന്നുന്നു , കണ്ണും തള്ളി അവൻ താഴെ വന്നിരുന്നു . ഉള്ളിലുള്ള മറ്റു പടങ്ങൾ പുറത്തിറങ്ങാതിരിക്കാൻ ഞാൻ വേഗം പുറത്തേക്കോടി , ഉടനെതന്നെ ആ ബിൽഡിങ്ങിന്റെ മെയിൻ ഡോർ പുറത്തുനിന്ന് അടച്ചു .

പിന്നൊന്നും നോക്കിയില്ല ഒരൊറ്റ ഓട്ടമായിരുന്നു ജീവനുംകൊണ്ട് ഓഫീസിലേക്ക് . കോളേജിൽ ഫീച്ചേഴ്സും സ്റ്റാഫും ഒക്കെ വന്നു തുടങ്ങിയിരുന്നു . കോളേജിൽ പിന്നിലെ ആളൊഴിഞ്ഞ ബിൽഡിങ്ങിൽ നടക്കുന്ന മദ്യമയക്കുമരുന്ന് വേട്ടയെ കുറിച്ച് ഞാൻ അവരോട് പറഞ്ഞപ്പോൾ അവരുടെ കണ്ണ് തള്ളിപോയി.

തെളിവടക്കം ഓരോന്ന് അവരുടെ മുന്നിൽ ഞാൻ നിരത്തി . അവരുടെ മൗനം കൊണ്ടു ഞാൻ തന്നെ പോലീസിനെ വിളിച്ച് വിവരമറിയിച്ചു .

വിവരമറിഞ്ഞ് പോലീസുകാർ ഉടൻതന്നെ എത്തി . ആ പഴയ ബിൽഡിങ്ങിൽ പോയി അവരെ അറസ്റ്റ് ചെയ്തു . അന്ന് കോളേജിലെ മറ്റു കുട്ടികൾ എന്നെ അത്ഭുതത്തോടെ നോക്കിനിന്നു . അവർക്കുമുന്നിൽ ഞാൻ ശരിക്കുമൊരു സ്റ്റാർ ആയി മാറി .

വൻ കരഘോഷത്തോടെയാണ് എല്ലാവരും എന്നെ സ്വീകരിച്ചു ഒപ്പം പോലീസ് മേധാവിയും എന്നെ പ്രശംസിച്ചു . ആ പ്രശംസകൾക്ക് നടുവിൽ ഞാൻ കണ്ടു പൊലീസ് ജീപ്പിലിരുന്ന് രൂക്ഷ ഭാവത്തിൽ എന്നെ നോക്കുന്ന കണ്ണുകളെ .

ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എനിക്ക് ചുറ്റും നിരന്നു നേർക്ക് നേരെ കൈവീശി കാണിച്ചു . ആൾക്കൂട്ടത്തിനിടയിൽ എന്നെത്തന്നെ തറപ്പിച്ചുനോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു എൻറെ ഹരിമാമ . ഹരി മാമനെ കണ്ടപ്പോൾ ഞാൻ വേഗം അങ്ങോട്ട് ചെന്നു.

എൻറെ കയ്യിൽ പിടിച്ച് മാറിനിന്ന് ഉടൻ ഹരിമാമ എന്ന ശകാരിക്കാൻ തുടങ്ങി.

” നിന്നെ ഞാൻ എന്തിനാ ഇങ്ങോട്ട് വിട്ടത് , ഇങ്ങനെ ഓരോ പ്രശ്നങ്ങളിൽ പോയി ചാടാൻ അല്ല.

ഇതൊക്കെ നിന്റെ പപ്പാ അറിഞ്ഞാൽ എന്തൊക്കെ പ്രശ്നമുണ്ടാകുമെന്ന് നിനക്കറിയോ ?

നിൻറെ പപ്പ അറിഞ്ഞാൽ ആദ്യം എന്നെയാണ് വഴക്ക് പറയുക നിന്നെ ലാളിച്ചു വളർത്തി വഷളാക്കിയത് .

നീ എന്ത് കണ്ടിട്ടാണ് ആ ഗ്യാങ്ങിനോട് ഏറ്റുമുട്ടാൻ പോയത് ?

നിനക്കെന്തെങ്കിലും പറ്റി ഇരുന്നെങ്കിലോ ?

അവരെക്കുറിച്ച് നിനക്കെന്തറിയാം ? ”

” എൻറെ പൊന്നു ഹരിമാമ , എനിക്ക് ഒന്നും പറ്റിയില്ലല്ലോ പിന്നെ എന്തിന് ടെൻഷൻ ആകുന്നു ? ”

” അമ്മുട്ട്യേ നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ് , നീ ഇന്ന് പിടിച്ച് കഞ്ചാവ് team ഇന്നോ ഇന്നലെയോ ഇവിടെ പൊട്ടി മുളച് ഉണ്ടായതല്ല. അവർ എത്രയോ വർഷങ്ങളായി കോളേജിന്റെ മറവിൽ ഇതൊക്കെ ചെയ്യുന്നു , എന്നിട്ടും ഇവിടത്തെ പ്രിൻസിപ്പിൾ അടക്കം ഒരു കുഞ്ഞുപോലും അവർക്കെതിരെ ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല . ഇതൊക്കെ അവരുടെ കൂടി അറിവോടുകൂടിയാണ് നടക്കുന്നത്. പിന്നെ എന്തിനാണ് നീ ഇതിൽ ഇടപെടാൻ പോയത് ? ”

” ഹരിമാമേ , ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് ഇതുവരെ തോന്നുന്നില്ല അതുകൊണ്ട് നമുക്ക് ഈ സംസാരം ഇവിടെ നിർത്താം ”

” നിർത്താം സംസാരം മാത്രമല്ല , നിൻറെ ഇവിടത്തെ പഠിപ്പും . ”

” ഹരിമാമ എന്തൊക്കെയാ പറയുന്നത് , ഇത്രയും നിസ്സാരകാര്യത്തിന് പഠിപ്പ് നിർത്തേണ്ട ആവശ്യമുണ്ടോ ? ”

” നിസാരമായ കാര്യമെന്നോ നിനക്കൊക്കെ തമാശയാണ് , നീ പോലീസിന് പിടിച്ച് കൊടുത്തവരുടെ ഗ്യാങ്ങിൽ ഉള്ള ആരെങ്കിലും പുറത്തിറങ്ങിയാൽ നിന്നെ വെറുതെ വിടുമെന്നു തോന്നുന്നുണ്ടോ ? ”

” അങ്ങനെയൊക്കെ പേടിച്ച് നമുക്കൊക്കെ ഭൂമിയിൽ ജീവിക്കാൻ പറ്റുമോ ?
ഇനി ഹരിമാമ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി. തൽക്കാലം ഞാനിവിടെത്തന്നെ പഠിക്കും. ”

” മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ ”

” ഹരിമാമ പറയുന്നത് എന്തും ഞാൻ കേൾക്കും പക്ഷേ , ഇതിന് എന്നെ നിർബന്ധിക്കരുത്. ”

” ഒക്കെ നിൻറെ ഇഷ്ടം പോലെ, ഞാൻ ഇനി ഒന്നിനും നിന്നെ നിർബന്ധിക്കുന്നില്ല . നിൻറെ വാശി ജയിക്കട്ടെ ”

” ഇക്കാര്യത്തിൽ എനിക്ക് ഹരിമാമ പറയുന്നത് കേൾക്കാൻ കഴിയില്ല. ”

” ഓക്കേ , എന്നാൽ ഒരു കണ്ടീഷൻ ഉണ്ട് , ഈ പ്രശ്നത്തിന്റെ പേരിൽ എൻറെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ഹരിമാമ പറയുന്നതനുസരിച്ച് നീ ജീവിക്കണം . ”

” ഓക്കേ ഡബിൾ ഓക്കേ , ഇതിൻറെ പേരിൽ എനിക്ക് ഒരു പ്രശ്നം ഉണ്ടാവില്ല . ”

എനിക്ക് കുറച്ചൊക്കെ സമാധാനമായി , ഹരി മാമയെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ , പാവം ഹരിമാമ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് . പാവത്തിന് എൻറെ കാര്യത്തിൽ നല്ല ടെൻഷനുണ്ട് .

ഞാൻ വേഗം കോളേജിൽനിന്നും ഹരി മാമയെ യാത്രയാക്കി , എന്നിട്ട് വളരെ പെട്ടെന്ന് തന്നെ ഹോസ്റ്റലിൽ കയറി . ഹോസ്റ്റൽ ഉള്ളവരും ഇന്ന് കോളേജിൽ നടന്ന സംഭവങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിരിക്കുന്നു . ചെന്ന ഉടനെ ടീച്ചറമ്മയുടെയും പിള്ളേരുടെയും വക നല്ല അഭിനന്ദനം ആയിരുന്നു.

രാത്രി വളരെ പെട്ടെന്ന് തന്നെ ഫുഡ് കഴിച്ചു പോയി കിടന്നുറങ്ങി .

രാവിലെ എണീക്കാൻ ഒത്തിരി വൈകിയതിനാൽ ഇന്ന് ജോഗിങ്ങിനു ഒന്നും പോയില്ല . ഞാൻ വേഗം കോളേജിലേക്ക് പോയി . കോളേജിലെ ഹീറോയിനായി എനിക്ക് ഇന്ന് വളരെ വലിയ ഒരു വരവേൽപ്പ് തന്നെ ഉണ്ടായിരുന്നു . ശരിക്കും അടിപൊളിയായിരുന്നു ഞാൻ ഒരു സംഭവം തന്നെ.

വളരെ പെട്ടെന്ന് തന്നെ ഒരാഴ്ച കടന്നുപോയി . പെട്ടെന്നാണ് കോളേജിൽ എല്ലാവരും കൂടെ ഗ്രൗണ്ടിൽ ഒത്തുകൂടിയത് കണ്ടതും . എന്താണ് പോയിനോക്കിയപ്പോൾ പൊലീസ് കൊണ്ടുപോയ നമ്മുടെ സീനിയേഴ്സ് തിരിച്ചെത്തിയിരിക്കുന്നു.

ഇത്ര പെട്ടെന്ന് എത്തിയോ 14 ദിവസം റിമാൻഡിൽ പോലും കിടക്കാതെ , ഈശ്വരാ ഞാൻ പെട്ടല്ലോ ഇനി എന്ത് ചെയ്യും ?

ആ ഗ്യാങ്ങിനെ ലീഡർ , അവൻറെ പേരാണ് വരുൺ . ഈ കോളേജിലെ പ്രിൻസിയുടെ ഒരേ ഒരു പെങ്ങളുടെ മകൻ. അവനെ കോളേജിൽ തിരിച്ചെടുത്തിരിക്കുന്നു . അന്ന് പോലീസ് പിടിച്ചതൊക്കെ മയക്കുമരുന്ന് അല്ലത്രേ കൂവപ്പൊടി ആണെന്ന്.

ഞാൻ വേഗം അവിടെ നിന്ന് സ്ഥലം വിട്ടു ലൈബ്രറിയിൽ പോയിരുന്നു . അപ്പോഴാണ് എൻറെ ക്ലാസ്മേറ്റ് അഞ്ജലി അങ്ങോട്ട് വന്നത്.

” ഡാ നീ ഇവിടെ ഇരിക്കുവായിരുന്നോ , നീ അറിഞ്ഞില്ലേ സീനിയേഴ്സ് തിരിച്ചെത്തിയത് ?
ഇനിയൊന്നു ശ്രദ്ധിച്ചോ മോളെ അവർ നിന്നെ വെറുതെ വിടില്ല ”

അത്രയും പറഞ്ഞ് അവൾ പോയി , അതോടെ ടെൻഷനും കൂടി . ഞാനെന്തിനാ പേടിക്കുന്നേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ തെറ്റ് ചെയ്തവരല്ലേ അതിനുള്ള ശിക്ഷ അവർക്ക് കിട്ടുകയും ചെയ്തു . അത്രയും മനസ്സിൽ പറഞ്ഞ് ഞാൻ ലൈബ്രറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും വരുൺ എൻറെ മുന്നിലേക്ക് വന്നു.

ഞാൻ മെല്ലെ അവിടെ നിന്ന് പോവാൻ തുടങ്ങി , അപ്പോഴാണ് പിന്നിൽ നിന്നും ആ വിളി കേട്ടത് .

” പൊന്നുമോൾ ഒന്ന് നിന്നേ , അങ്ങനെയങ്ങ് പോയാലോ . ഞങ്ങൾ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു നിന്നെ ഒന്ന് കാണാൻ . നീ എന്താടി കരുതിയത് ഞങ്ങൾ ഇനി ഒരിക്കലും പുറത്തിറങ്ങില്ലെന്നോ ? ”

” ഞാൻ അങ്ങനെയൊന്നും ഒരിക്കലും കരുതിയിട്ടില്ല കാരണം എനിക്കറിയാമായിരുന്നു നിങ്ങൾ നിങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ച് മയക്കുമരുന്ന് കേസിൽ നിന്നും രക്ഷപ്പെടും എന്ന് , ”

” ഇനി ഞങ്ങളുടെ ലക്ഷ്യം നീയായിരിക്കും , ഞങ്ങളെ നിന്ന് നിനക്കിവിടെ പഠിക്കാൻ കഴിയും എന്ന് നീ വിചാരിക്കുന്നുണ്ടോ ?
നടക്കില്ല മോളെ , നീ അനുഭവിക്കും , നീ ചെവിയിൽ നുള്ളിക്കോ. ”

” ഓ ആയിക്കോട്ടെ ഞാൻ കാത്തിരിക്കാം ”

അത്രയും പറഞ്ഞു ഞാൻ കോളേജിൽ നിന്ന് ഇറങ്ങി . നേരത്തെ ഹോസ്റ്റലിൽ എത്തിയിട്ടും എൻറെ മനസ്സ് അസ്വസ്ഥമായിരുന്നു . എല്ലാ പ്രശ്നങ്ങളും കൂടെ എന്തിനാ ഭഗവാനെ എൻറെ അടുത്തേക്ക് ഓട്ടോ വിളിച്ചു വരുന്നത് .

മനസ്സ് ഒന്ന് ശാന്തമാക്കാൻ വേണ്ടി ഞാൻ ടീച്ചർ അമ്മയുടെ കൂടെ പോയിരുന്നു . വൈകുന്നേരമായപ്പോൾ ഞാനും ടീച്ചർ അമ്മയും ചെടികൾക്ക് ഒക്കെ വെള്ളമൊഴിച്ച് കുറച്ചു സമയം ഗാർഡനിൽ ചെലവഴിച്ചു.

രാത്രിയായപ്പോൾ എൻറെ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിരിക്കുന്നു .

”’ നീ പാമ്പിനെയാണ് നോവിച്ചത് ഞങ്ങൾ വെറുതെ ഇരിക്കും എന്ന് നീ കരുതരുത് . ”’

ഇതിനി ആരായിരിക്കും ഫോണിലൂടെ തുടങ്ങി വെറുപ്പിക്കൽ , എന്ത് പ്രശ്നം വന്നാലും കരുത്തോടെ നേരിടുകതന്നെ , പിന്തിരിഞ്ഞോടാൻ ഞാൻ തയ്യാറല്ല .

രാവിലെ തന്നെ എണീറ്റ് ജോഗിങ്ങിനു ഒക്കെ പോയി വന്ന ഉടൻ വേഗം കോളേജിലെക്ക് വിട്ടു , ക്ലാസിൽ കയറിയിരുന്നു . ഫസ്റ്റ് ഹവർ ബോട്ടണി ആയിരുന്നു .
അത് കഴിഞ്ഞ് രണ്ട് അവർ ഫ്രീയാണെന്ന് അഞ്ജലി വന്നു പറഞ്ഞു .

അപ്പോൾ ഞങ്ങൾ ഓരോരുത്തരും എല്ലാവരോടും സംസാരിച്ചും ഫോണിൽ കളിച്ചും ഇരിക്കുമ്പോൾ പെട്ടെന്നാണ് ക്ലാസ്സിലേക്ക് സീനിയേഴ്സ് ഗേൾസ് കയറിവന്നത് .

അവരുടെ ലക്ഷ്യം ഞാനാണെന്ന് അവരുടെ വരവ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി . അവർ എല്ലാരും കൂടി ക്ലാസ്സിൽ ഉള്ള മറ്റുള്ളവരോട് പുറത്ത് പോവാൻ പറഞ്ഞു . എന്തുംചെയ്യാൻ മടിയില്ലാത്ത അവരാണ് ഞങ്ങളുടെ സീനിയേഴ്സ് അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഉള്ളവർ അവരെ എതിർക്കാൻ നിന്നില്ല .

എല്ലാവരും പുറത്തു പോകുമ്പോൾ എന്നെ ഒന്ന് ദയനീയമായി നോക്കി . ഞാനവരെ നോക്കി ഒരു ചിരി പാസ്സാക്കി . എല്ലാവരും പുറത്തുപോയപ്പോൾ സീനിയേഴ്സ് ക്ലാസ്സിലെ ഡോർ അകത്തുനിന്ന് അടച്ചു കുറ്റി ഇട്ടു .

എനിക്ക് പെട്ടെന്ന് ചിരിയാണ് വന്നത് . അവർ ഒരു 6 പേരു കാണും , ഇത് റാഗിങ്ങ് നുള്ള് പുറപ്പാട് തന്നെ ഞാൻ മനസ്സിൽ പറഞ്ഞു .

” നീ എന്താടി കരുതിയത് ഞങ്ങൾക്കെതിരെ മൊഴി പറഞ്ഞിട്ട് , ഞങ്ങളെ ജയിലിലാക്കി നിനക്ക് ഇവിടെ സുഖമായി പഠിക്കാൻ കഴിയുമെന്നോ ”

” അതെ , ഈ ശ്രുതി ഇവിടെ പഠിക്കണം എന്ന് വിചാരിച്ചിട്ട് ഉണ്ടെങ്കിൽ , നീയല്ല നിൻറെയൊക്കെ അപ്പന്മാർ വന്നു പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല ”

” ഡി …………. ”

എന്നെ തല്ലാനായി കൈ ഉയർത്തി അവളുടെ കരണം പൊട്ടിച്ചു . പിന്നെ അവിടന്നങ്ങോട്ട് തൃശൂർപൂരം വെടിക്കെട്ട് പോലെയായിരുന്നു . അവളുമാര് എൻറെ കയ്യിൽ നിന്നും തലങ്ങും വിലങ്ങും തല്ലു വാങ്ങി .

അല്പസമയത്തിനുശേഷം ക്ലാസിലെ ഡോർ തുറന്നു ഞാൻ പുറത്തേക്കു വന്നു . അപ്പോൾ , ക്ലാസിനു പുറത്തു കൂടി നിന്ന കുട്ടികൾ എല്ലാവരും ഓടി ക്ലാസ്സിൽ കയറി നോക്കിയപ്പോൾ കണ്ടത് ക്ലാസ്സിൽ വീണുകിടക്കുന്ന സീനിയേഴ്സിനെയാണ് .

അവരെല്ലാവരും കൂടി സീനിയേഴ്സിനെ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി . എൻറെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിക്കൂട്ടി സീനിയേഴ്സ് തിരിച്ചു പോകുമ്പോൾ എന്നെ പകയോടെ നോക്കിയിട്ടാണ് പോയത് .

അന്ന് വൈകുന്നേരം കോളേജിൽ സ്റ്റുഡൻസ് നായുള്ള സ്പെഷ്യൽ മീറ്റിംഗ് ഉണ്ടായിരുന്നു . അതിനാൽ തന്നെ അന്ന് ഒരല്പം ലേറ്റ് ആയിരുന്നു ഞാൻ പോകുവാൻ . സമയം ആറു മണി കഴിഞ്ഞിരിക്കുന്നു .

ഞാനും അഞ്ജലിയും ബസ്റ്റോപ്പിലേക്ക് പോകുമ്പോൾ പെട്ടെന്നാണ് ഒരു കാർ ചീറിപ്പാഞ്ഞ് വന്നത് . ആ കാർ ഞങ്ങളെ ഇടിച്ചു തെറിപ്പിക്കാൻ എന്നോണം ഞങ്ങളുടെ അടുത്തേക്ക് കുതിച്ചു .

പെട്ടെന്ന് അഞ്ജലി തിരിഞ്ഞുനോക്കിയപ്പോൾ ആ കാർ എന്ന ലക്ഷ്യമാക്കി വരുന്നതാണ് കണ്ടത് . അവളെന്നെ റോഡിന് സൈഡിലേക്ക് പിടിച്ചുതള്ളി വേഗത്തിൽ വന്ന കാർ എനിക്ക് പകരം അഞ്ജലിയെ തട്ടിത്തെറിപ്പിച്ചു .

റോഡിലേക്ക് തലയിടിച്ച് വീണ ഞാൻ കണ്ടത് , കാറിടിച്ച് റോഡിൽ ചോരവാർന്നു കിടക്കുന്ന അഞ്ജലിയെയാണ് . എനിക്ക് നിസ്സഹായയായി അവളെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ . എൻറെ ബോധം മറയുന്നത് വരെ ഞാൻ നിസ്സഹായയായ അവളെ നോക്കി നിന്നു.

പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു . എൻറെ തൊട്ടടുത്തുതന്നെ ഹരിമാമ ഉണ്ടായിരുന്നു . ഞാൻ കണ്ണു തുറക്കുന്നത് കണ്ട് ഹരിമാമ വേഗം ഓടി പോയി ഡോക്ടറെ വിളിച്ചു വന്നു .

പക്ഷേ അപ്പോഴേക്കും അഞ്ജലിയെ കാണണമെന്ന് പറഞ്ഞ് ഞാൻ ബഹളം വയ്ക്കാൻ തുടങ്ങി . അവസാനം ഹരിമാമ എന്നെ ഐസിയുന്റെ മുന്നിലേക്ക് കൊണ്ടുപോയി . പാവം അഞ്ജലിയെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടമായി .

എന്നെ തേടിയെത്തിയ ദുരന്തം സ്വയം ഏറ്റുവാങ്ങുകയായിരുന്നു അവൾ , പാവം അവളുടെ അച്ഛനുമമ്മയും ഐസിയുവിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു . എനിക്ക് അവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല . അഞ്ജലിയുടെ അവസ്ഥ കണ്ട് കരഞ്ഞു തളർന്നു വീണ എന്നെ ഹരിമാമ വേഗം റൂമിലേക്ക് കൊണ്ടുപോയി.

പെട്ടെന്ന് ഡോക്ടർ എൻറെ അടുത്തേക്കുവന്നു . എന്നിട്ട് എന്നോടായി പറഞ്ഞു :

” ശ്രുതി ആർ യു ok ? ”

ഞാൻ ഒന്നും പറയാതിരുന്നത് കണ്ടിട്ട് ഡോക്ടർ എന്നോട് പറഞ്ഞു .

” ശ്രുതി ഡോണ്ട് വറി അഞ്ജലിക്ക് കുഴപ്പമൊന്നുമില്ല ”

അത്രയും പറഞ്ഞ് doctor എൻറെ അടുത്തുനിന്നും പോയി . ഞാൻ പതിയെ പതിയെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി . എനിക്ക് കൈക്കും കാലിനും പിന്നെ തലയും ചെറിയ ഫ്രാക്ചർ ഉണ്ടായിരുന്നു .

ശരീരത്തിനേറ്റ എല്ലാ മുറിവുണങ്ങി ഞാൻ തിരിച്ചു വന്നപ്പോഴാണ് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് കൂടി എൻറെ ജീവിതത്തിലേക്ക് വന്നത് .

അഞ്ജലിക്കും ബോധം തെളിഞ്ഞെങ്കിലും അവളുടെ ഓർമ്മശക്തി പൂർണമായി നഷ്ടപ്പെട്ടിരുന്നു . അത് കേട്ട് അവളുടെ മാതാപിതാക്കൾ എന്നെ മുന്നിൽ പൊട്ടിക്കരഞ്ഞു . ഒന്നും ചെയ്യാനാവാതെ ഞാൻ നിസ്സഹായയായി നിൽക്കുകയായിരുന്നു അവർക്കുമുന്നിൽ , എന്നോടുള്ള പക സീനിയേഴ്സ് തീർത്തപ്പോൾ പാവം അഞ്ജലി ആയിരുന്നു അതിന് ബലിയാടായത് ………………………

ഞാൻ അഞ്ജലിയെ കാണാനായി അവളുടെ മുന്നിലേക്ക് പോയെങ്കിലും അവളുടെ മാതാപിതാക്കൾ എന്നെ അവളുടെ അടുത്തേക്ക് ഒന്ന് പോകാൻ കൂടി അനുവദിച്ചില്ല .

” ദൈവത്തെ ഓർത്ത് ഇനി ഞങ്ങളുടെ മകളുടെ അടുത്തേക്ക് വരുന്നത് , നീ കാരണം ഒരിക്കൽ മരണത്തിൻറെ വക്കിൽ പോയതാണ് എൻറെ മകൾ . ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായാണ് ഞങ്ങൾക്ക് അവളെ തിരിച്ചുകിട്ടിയത് . ഇനി വീണ്ടും അവളുടെ കൂടെ കൂടി അവളുടെ ജീവൻ നീ എടുക്കരുത് . ”

അത്രയും പറഞ്ഞ് അവളുടെ അമ്മ എനിക്ക് മുന്നിൽ കൂപ്പുകൈയോടെ നിന്നപ്പോൾ മൗനമായി നിന്നു കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ. എങ്കിലും ഞാൻ ആ അമ്മയ്ക്ക് വാക്കുകൊടുത്തു ,

” ഞാൻ കാരണം ഇനി അഞ്ജലിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല ”

വല്ലാതെ ഒറ്റപ്പെട്ട പോലെ തോന്നി എനിക്ക് . ആരോടും ഒന്നും മിണ്ടാതെ ഞാൻ ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ , പെട്ടെന്ന് എൻറെ തോളിൽ ഒരു കൈ വന്നു പതിച്ചു . തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടത് ഹരി മാമയെ ആയിരുന്നു .

സങ്കടം സഹിക്കാൻ കഴിയാതെ , ഞാൻ ഹരിമാമ കെട്ടിപ്പിടിച്ച് കരഞ്ഞു . ഹരിമാമ എന്നെ കാറിൽകയറ്റി ഒരുപാട് ദൂരേക്ക് പോയി . ഒരു കുന്നിൻ മുകളിൽ എത്തിയപ്പോഴാണ് കാർ നിന്നത്.
കുറച്ചുനേരം ഹരി മാമയുടെ തോളിൽ കിടന്ന് കരഞ്ഞപ്പോൾ തീരാവുന്ന സങ്കടങ്ങൾ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളൂ എന്ന് എനിക്ക് തോന്നി .
അൽപ സമയത്തിനുശേഷം ഹരിമാമ യോട് ഞാൻ പറഞ്ഞു :

” ഹരിമാമ പറഞ്ഞതാണ് ശരി എനിക്ക് ഇനി ആ കോളേജിൽ പഠിക്കണ്ട , ഞാൻ കാരണം ആർക്കും ഒരു ഉപദ്രവവും ഉണ്ടാവരുത് ”

” ഈ പ്രശ്നമൊക്കെ ഉണ്ടായപ്പോഴും ഞാൻ കരുതിയിരുന്നു നിന്നെ കോളേജിൽ പഠിക്കാൻ വിടണ്ട എന്ന് . ഇനി നിനക്ക് വേണ്ടത് നല്ലൊരു ചേഞ്ച് ആണ് , നമുക്കിവിടെ നിന്നും പോവാൻ സമയമായി . ”

” എങ്ങോട്ട് ? ”

” നിനക്ക് വേണ്ടി ഞാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട് അവിടേക്ക് , അവിടെ നീഫുൾ ഹാപ്പി ആയിരിക്കും , അവിടെയുള്ളവർ നിന്നെ ഒരുപാട് സ്നേഹിക്കും . ”

അതിപ്പോൾ എവിടെയായിരിക്കും ? എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല . ഇവിടെയായാലും പോയേ പറ്റൂ . ഇവിടെ നിന്ന് പോവാൻ സമയമായി , ഇനി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് വേണ്ട അതാണ് നല്ലത് .

ഞാനും ഹരിമാമ യും നേരെപോയത് ഹോസ്റ്റലിലേക്ക് ആയിരുന്നു . അവിടെ ചെന്ന് ഉടൻതന്നെ ബാഗൊക്കെ പാക്ക് ചെയ്തു . ടീച്ചർ അമ്മയോടും ഫ്രണ്ട്സ്നോഡും യാത്ര പറഞ്ഞു .

ഞാൻ യാത്രപറഞ്ഞിറങ്ങുമ്പോൾ ടീച്ചറമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവർ വളരെയധികം വിഷമത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

അധികം ആരോടും ഒന്നും പറയാതെ ഞാൻ അവിടെനിന്നും ഇറങ്ങി.
ഇനിയെങ്ങോട്ടാണ് എൻറെ യാത്ര ? എവിടേക്കാണ് ഹരിമാമ എന്നെ കൊണ്ടുപോകുന്നത് ?
ഞാനീ നാട്ടിലെത്തിയത് ചില കാര്യങ്ങൾ ചെയ്തുതീർക്കാൻ ആണ് . അതൊന്നും മുഴുവനാക്കാതെ ആണ് എന്നെ ഈ പോക്ക് .

ഇന്നുമുതൽ പുതിയൊരു സ്ഥലത്ത് പുതിയൊരു ശ്രുതിയായി

…………………….( തുടരും )…………………….

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply