Skip to content

ശ്രുതി – 15

ശ്രുതി Malayalam Novel

മ്യൂസിക് സ്റ്റാർട്ട് ചെയ്തു . ഡാൻസിന്റെ സ്റ്റെപ്പെന്നോണം അവൻ എൻറെ കയ്യിൽ പിടിക്കാൻ അടുത്തേക്ക് വന്നു . അടക്കാൻ കഴിയാത്ത ദേഷ്യം കാരണം ഞാൻ എൻറെ രണ്ടു കണ്ണുകളും അടച്ചു . ഒരു ശവം പോലെ അവർക്കു മുന്നിൽ നിൽക്കുന്ന എൻറെ ദയനീയാവസ്ഥ മനസ്സിലാക്കിയിട്ട് എന്നോണം ഒരാൾ ഞങ്ങൾക്കിടയിൽ കയറി നിന്നു . എല്ലാവരും അത്ഭുതത്തോടെ എനിക്കു മുന്നിൽ സുരക്ഷാ കവചം പോലെ കയറിനിന്ന ആ ആളെ തന്നെ നോക്കി നിന്നു…

പതിയെ കണ്ണുതുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എനിക്കു മുന്നിൽ ഒരു മതിൽ പോലെ നിൽക്കുന്ന അച്ചായനെ ആണ് . ഞാനൊന്നു എനിക്ക് ചുറ്റും കണ്ണോടിച്ചു , പിള്ളേര് എല്ലാവരും ഈ കാഴ്ച കണ്ട് അന്തംവിട്ടു നിൽക്കുകയാണ് .

” ഡാ മതി തമാശയൊക്കെ അതിരു വിടുന്നുണ്ട് ”

അച്ചായനെ വാക്കുകൾ അന്ത്യശാസനം എന്നോണം എടുത്തിട്ട് അവരെല്ലാം പിരിഞ്ഞുപോയി . അവർ പോയപ്പോൾ അച്ചായൻ എനിക്ക് നേരെ തിരിഞ്ഞിട്ട് എന്തോ പറയാൻ എന്നോണം വന്നെങ്കിലും ഒന്നും പറയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി .

പെട്ടെന്ന് സ്വാതി എന്റെ കയ്യിൽപിടിച്ച് സീറ്റിൽ കൊണ്ടിരുത്തി . ഇപ്പോൾ എന്റെ ദേഷ്യം വളരെയധികം കണ്ട്രോൾ ചെയ്യാൻ ഞാൻ പഠിച്ചിരിക്കുന്നു . പണ്ടത്തെ ശ്രുതിയെ അല്ല ഞാൻ . എനിക്കുണ്ടായ മാറ്റം പൂർണമായും ഉൾക്കൊള്ളാൻ എന്റെ മനസ്സിന് പോലും കഴിയുന്നില്ല .

എൻറെ മൂഡ് ഔട്ട് കണ്ടിട്ടെന്നോണം സ്വാതി എന്നോട് പറഞ്ഞു :

” ക്ലാസ്സിൽ വെറുതെയിരുന്ന് ബോറടിച്ചു , വാ നമുക്കൊന്ന് പുറത്തൊക്കെ കറങ്ങിയിട്ട് വരാം ”

ഞാൻ ഇല്ലെന്ന് എത്ര പറഞ്ഞിട്ടും അവൾ കേട്ടില്ല എന്നെ പിടിച്ചുവലിച്ച് അവൾ ക്ലാസ്സിനു പുറത്തേക്ക് കൊണ്ടുവന്നു . അവസാനം അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊണ്ട് ഞാൻ അവളുടെ കൂടെ പോയി . അവൾ എന്നെയും കൊണ്ട് ക്യാന്റീനിലേക്കാണ് പോയത് .

ഞാനൊന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ , അവൾ വേഗം മുഖം വെട്ടി തിരിച്ചു . എന്നിട്ട് 2 ചായയും പരിപ്പുവടയും ഉള്ളിവടയും ഓർഡർ ചെയ്തു .

” നമുക്ക് നല്ല ദേഷ്യം വരുന്ന സമയത്ത് നല്ല വിശപ്പുണ്ടാവും . അതോണ്ട് ഞാൻ ഇതൊക്കെ ഓർഡർ ചെയ്തത് . ഇപ്പോൾ എനിക്കും നിനക്കും നല്ല ദേഷ്യം വന്ന സമയം ആണല്ലോ , അതുകൊണ്ട് നമുക്ക് നന്നായി വയറു നിറയ്ക്കാം . ”

അവളുടെ സംസാരം കേട്ടപ്പോൾ ഞാൻ ചിരിക്കാൻ തുടങ്ങി .

” ഹാവു സമാധാനായി , ഒന്നു ചിരിച്ചല്ലോ , നിനക്കിനി വേറെ എന്തെങ്കിലും വേണോ ? ”

വേണ്ടെന്ന് ഞാൻ തലയാട്ടി . അപ്പോഴാണ് ക്യാന്റീനിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ ഞാൻ ശ്രദ്ധിച്ചത് . ഞാൻ നോക്കുന്നത് കണ്ടപ്പോൾ ആ കണ്ണുകൾ വേഗം നോട്ടം തിരിച്ചു .

ക്യാന്റീനിൽ നിന്നിറങ്ങിയ ഞങ്ങൾ വേഗം ലൈബ്രറിയിലേക്കാണ് പോയത് . അവിടെനിന്ന് കുറച്ചു ബുക്ക് എടുത്ത് തിരിച്ചിറങ്ങാൻ നേരത്താണ് ആ കണ്ണുകൾ ഞങ്ങളെ പിന്തുടരുന്നത് ഞാൻ കണ്ടത് . ഞാൻ അത് മൈൻഡ് ചെയ്യാതെ ക്ലാസിൽ കയറി ഇരുന്നു .

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോകുമ്പോഴും ആ കണ്ണുകൾ ഞങ്ങളെ പിന്തുടരുന്നു എന്ന് തോന്നിയപ്പോൾ പിന്നെ ഞാൻ ഒന്നും നോക്കിയില്ല ഞങ്ങളെ പിന്തുടർന്നിരുന്ന അയാളുടെ അടുത്തേക്ക് പോയി :

” എന്താ നിങ്ങൾക്ക് വേണ്ടത് ? ”

” എനിക്കൊന്നും വേണ്ടേ … ”

” പിന്നെ എന്തിനാ നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്തു വരുന്നത് ”

” ഞാൻ ഫോളോ ചെയ്തെന്നോ , അത് കൊച്ച് എൻറെ മുന്നിൽ നടക്കുന്നത് കൊണ്ട് തോന്നുവാ ”

” അല്ല ഞാൻ കുറെ നേരായി ശ്രദ്ധിക്കുന്നു എന്താ നിങ്ങളുടെ ഉദ്ദേശം ”

” എന്ത് ഉദ്ദേശം കൊച്ചേ ”

” താൻ മര്യാദയ്ക്ക് പറയുന്നുണ്ടോ ഇല്ലയോ ? ”

” ചൂടാവല്ലേ , മിസ്സ് . ശ്രുതി വിശ്വനാഥ് . ”

ഒരു ചെറുപുഞ്ചിരിയോടെ അച്ചായൻ അതെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്നു ഞെട്ടി . എൻറെ ഫുൾ നെയിം അച്ചായൻ എങ്ങനെ അറിഞ്ഞു . ഇവിടെ ആർക്കും എന്നെ പരിചയമില്ല , കോളേജ് റെക്കോർഡ്സിൽ ഒന്നും എൻറെ മുഴുവൻപേര് ഞാൻ കൊടുത്തിട്ടില്ല . പിന്നെ എങ്ങനെ ??????

” അതെ അധികം ആലോചിച്ച് തല പുണ്ണാക്കണ്ട . ഈ അച്ചായൻ അങ്ങനെയാണ് ഒരാളെ കുറിച്ച് അറിയണം എന്ന് വിചാരിച്ചാൽ മലയാളം ജോഗ്രഫി ആൻഡ് ഹിസ്റ്റോറി ഞാൻ അറിഞ്ഞിരിക്കും . ”

ഞാനൊരു സംശയ ഭാവത്തിൽ അച്ചായന്റെ മുഖത്തേക്ക് തന്നെ നോക്കി .

” നീ ആരാണെന്നും എന്താണെന്നും ഞാൻ ശരിക്കും മനസ്സിലാക്കി കഴിഞ്ഞു . നിന്റെ ഫാസ്റ്റ് ഇവിടെ വേറെ ആരും അറിയരുതെന്ന നീ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് അല്ലേ ? ”

” നിനക്ക് എന്നെ കുറിച്ച് എന്തറിയാം ? ”

” എനിക്ക് ഇപ്പോഴുള്ള ശ്രുതിയെ കുറിച്ച് ഒന്നുമറിയില്ല . എന്നാൽ , വിശ്വനാഥ വർമ്മയുടെയും ശ്രീദേവി അന്തർജനത്തിന്റെയും ഏക പുത്രിയും , കോടീശ്വരിയുമായ ശ്രുതി വിശ്വനാഥ് വർമയെ കുറിച്ച് അറിയാം . കലാകായിക രംഗങ്ങളിൽ മിന്നും താരമായും മാർഷൽ ആർട്സിൽ ഒരു പെൺ പുലിയായും ജ്വലിച്ചുനിന്നിരുന്ന ശ്രുതിയെ വളരെ നന്നായി അറിയാം . ”

” മതി നിർത്ത് , എന്താ തൻറെ ഉദ്ദേശം ?
എന്റെ പാസ്റ്റ് കണ്ടുപിടിച്ച വന്ന് എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണോ ? ”

” ആണെങ്കിൽ ? ? ? ”

” എങ്കിൽ ആ പഴയ ശ്രുതിയെ ആയിരിക്കും ഇനി നീ കാണുക . വേണ്ട , എൻറെ വഴിയിൽ എനിക്കൊരു തടസ്സമായി വന്നു നിൽക്കരുത് . ”

” എല്ലാവരോടും ചീറ്റി മാത്രം ശീലമുള്ള ശ്രുതി എൻറെ മുന്നിൽ അപേക്ഷിക്കുകയാണോ ? ”

” അപേക്ഷ അല്ല , നിനക്കുള്ള എൻറെ ഫസ്റ്റ് and ലാസ്റ്റ് വാണിംഗ് ആണ് . ഞാനിപ്പോൾ പഴയ ശ്രുതി ആണെങ്കിൽ നിന്നോട് അപേക്ഷിക്കാൻ നിൽക്കില്ല , എന്തിന് ഒരു വാക്കു പറയാൻ പോലും നിൽക്കില്ല . എന്നന്നേക്കുമായി തട്ടിമാറ്റി എന്നേ എനിക്കു മുന്നിൽ നിൽക്കുന്ന തടസ്സങ്ങളെ ”

” എനിക്ക് കാണാൻ കഴിയുന്നുണ്ട് നിൻറെ കണ്ണിൽ എരിയുന്ന തീ . ഞാൻ നിൻറെ ശത്രുവല്ല , മിത്രമാവാൻ ആഗ്രഹിക്കുന്നവനാണ് . ”

” എൻറെ ഡീറ്റെയിൽസ് എടുത്തതിനു ശേഷമാണോ എന്നെ സീനിയേഴ്സിന്റെ കയ്യിൽ നിന്ന് രക്ഷിച്ചത് ?
എന്താ ആ രക്ഷിക്കല്ലിലൂടെ നിങ്ങൾ പ്രതീക്ഷിക്കുന്നത് , പണമാണോ ? ”

” മോളെ ശ്രുതി , നിനക്ക് ഈ അച്ചായനെ മനസ്സിലാക്കുന്നതിൽ തെറ്റി . പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരെയേ നീ കണ്ടുകാണു . എന്നാൽ ഇത് വേറെ ലെവലാ . സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും , ചതിച്ചാൽ ചങ്കുപറിച്ചു എടുക്കും . അതാണ് ഈ അച്ചായന് ശീലം . പിന്നെ നിന്നെ രക്ഷിച്ചത് , നിൻറെ കണ്ണിലും മനസ്സിലും ആളിക്കത്തുന്ന അഗ്നി കണ്ടിട്ടാണ് . നീ ഒരു അസാധാരണ പെൺകുട്ടിയാണെന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി . അതുകൊണ്ടാണ് ഞാൻ എൻറെ മണി പവർ ഉപയോഗിച്ച് നിൻറെ ഫുൾ ഡീറ്റൈൽസ് കളക്ട് ചെയ്തത് . ”

” എന്തിനാ , എന്തിനു വേണ്ടി ? ”

” നിന്നെ ആ പഴയ ശ്രുതിയായി കാണാൻ വേണ്ടി . ”

” സത്യം പറ , നിങ്ങളെ ആരാ എൻറെ അടുത്തേക്ക് പറഞ്ഞയച്ചത് ? ”

” ഞാൻ ആരും പറഞ്ഞയച്ചിട്ട് നിന്നെ തേടി വന്നതല്ല , നിന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ ………. ”

അച്ചായൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ഞാൻ ചാടിക്കയറി പറഞ്ഞു :

“മതി എനിക്കൊന്നും കേൾക്കണ്ട , ഞാനായിട്ട് അങ്ങോട്ട് ഒരു പ്രശ്നത്തിനും വരുന്നില്ല . ഇങ്ങോട്ട് ഓരോ പ്രശ്നത്തിന് വന്ന് എന്നെ ഉപദ്രവിക്കരുത് . ഞാൻ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്ന് പഠിച്ചു പൊയ്ക്കോട്ടെ ”

അത്രയും പറഞ്ഞ് വളരെ ദേഷ്യത്തോടെ തന്നെ ഞാൻ അച്ചായൻ അടുത്തുനിന്നും തിരിച്ചു നടന്നു .
മനസ്സു മുഴുവൻ അസ്വസ്ഥമായതിനാൽ ആദ്യം കിട്ടിയ ബസ്സിൽ തന്നെ വേഗം വീട്ടിലേക്ക് വിട്ടു .

വീട്ടിലെത്തിയെങ്കിലും മനസ്സു മുഴുവൻ അച്ചായനെ കുറിച്ചായിരുന്നു . അയാളെ കണ്ടപ്പോഴേ ഒരു വശപ്പിശക് എനിക്ക് തോന്നിയതാണ് . ഈശ്വരാ ഞാനിനി ഈ കുരിശിനെ എന്ത് ചെയ്യാനാണ് . നാളെ ഫ്രൈഡേ ആണ് . നാളെ ലീവ് എടുത്താൽ പിന്നെ സാറ്റർഡേ സൺഡേ ഹോളിഡേയ്സ് ആണ് .
ഓ ഞാനിത് എന്തൊക്കെയോ പറയുന്നത് , ഈ ശ്രുതിക്ക് പ്രശ്നങ്ങളിൽനിന്ന് പേടിച്ചോടി ശീലമില്ല , തന്റേടത്തോടെ പ്രശ്നങ്ങളെ നേരിട്ടുള്ള ശീലമുള്ളൂ .

പെട്ടെന്നാണ് എൻറെ ചിന്തകളിൽനിന്നും ഉണർത്തു വിധം ചെറിയച്ഛൻ എൻറെ അടുത്തേക്ക് വന്നത് .

” അമ്മുട്ട്യേ , എന്താ ആലോചിക്കുന്നത് ? ”

” ഏയ് ഒന്നുമില്ല ഞാൻ വെറുതെ , ”

” ഹരിമാമയെ കുറിച്ചണോ ? ”

” അല്ല , ഞാൻ വെറുതെ കോളേജിൽ ഓരോ കാര്യങ്ങളോർത്ത് ഇരിക്കുകയായിരുന്നു . ”

” നിങ്ങൾ രണ്ടുപേരും നന്നായിട്ട് പഠിക്കണം കേട്ടോ . ”

ആയെന്ന് ഞാൻ തലയാട്ടി . അപ്പോൾ ചെറിയമ്മ അങ്ങോട്ട് കടന്നു വന്നു .

” അതെ ചെറിയച്ഛനും മോളും സംസാരിച്ചത് ഒക്കെ ഭക്ഷണം കഴിക്കാൻ ഇങ്ങോട്ട് വന്നേ ”

ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ശ്രേയ അവളുടെ സംശയങ്ങളുമായി വന്നത് . വേറൊന്നുമല്ല അവളുടെ ചിന്ത മുഴുവൻ ഉത്സവത്തിന് പോകുന്നതിനെക്കുറിച്ച് ആയിരുന്നു . ഓണത്തിന് വെക്കേഷനാണ് അടുത്ത ആഴ്ച തുടങ്ങുന്നത് . അപ്പോൾ പോകാനുള്ള തീരുമാനത്തിലാണ് ചെറിയച്ഛൻ . അതാവുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യേണ്ട ആവശ്യമില്ലല്ലോ .

ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു വേഗം പോയി കിടന്നുറങ്ങി . ഞാൻ ഉറക്കം കിട്ടാതെ കുറേ തിരിഞ്ഞും മറിഞ്ഞും കിടന്നു . അതിനു കാരണക്കാരൻ എവിടെയോ കിടക്കുന്ന അച്ചായനും . അവസാനം എപ്പോഴോ നിദ്രാദേവി എന്നെ കടാക്ഷിച്ചു .

രാവിലെ കോളേജിൽ പോകാൻ ആദ്യമൊന്നു മടിച്ചെങ്കിലും , പിന്നെ എന്തു വന്നാലും അവിടെ വച്ച് കാണാം എന്ന് കരുതി വീട്ടിൽനിന്നിറങ്ങി . കോളേജിലേക്ക് എത്തിയപ്പോൾ തന്നെ അച്ചായാനെ ഞാൻ ദൂരെ നിന്നു കണ്ടു . ഞാൻ ഒന്നും നടക്കാത്ത പോലെ ഒന്ന് നോക്കുക പോലും ചെയ്യാതെ ക്ലാസിലേക്ക് വിട്ടു .

ക്ലാസ്സിൽ കയറിയ എന്നെ തിരക്കി അച്ചായൻ വീണ്ടും ക്ലാസ്സിലേക്കു വന്നു . പുറത്തു വന്നു നിന്ന് എന്നെ വിളിച്ചു , ഞാൻ വളരെ കൂളായി പുറത്തേക്കു ചെന്നു .

” ഗുഡ്മോണിങ് ശ്രുതി ”

” ഗുഡ്മോർണിംഗ് അച്ചായോ ”

പെട്ടെന്നുള്ള എൻറെ ഭാവമാറ്റം കണ്ട് അച്ചായൻ ഒന്നു ഞെട്ടി .

” എന്നതാ അച്ചായാ വാ പൊളിച്ചിരിക്കുന്നെ ”

” ഏയ്‌ ഒന്നുല്ല്യ . പെട്ടന്ന് എന്തോ ഒരു മാറ്റം സംഭവിച്ച പോലെ ”

” മനുഷ്യനായാൽ മാറും മറക്കും മരിക്കും വേണ്ടിവന്നാൽ കൊല്ലും ”

പെട്ടെന്ന് എന്നിൽ നിന്ന് അങ്ങനെ ഡയലോഗ് അച്ചായൻ പ്രതീക്ഷിച്ചില്ലെന്ന് കണ്ണും തള്ളിയുള്ള ആ നോട്ടം കണ്ടാൽ മനസ്സിലാക്കാം . പെട്ടെന്നായിരുന്നു , ക്ലാസ്സിൽ കയറാനുള്ള ലോങ്ങ് ബെൽ അടിച്ചത് .

” എന്നാൽ ഞാൻ അങ്ങോട്ട് ചലിക്കട്ടെ അച്ചായോ ”

എന്നും പറഞ്ഞ് അച്ചായന്റെ തോളിൽ രണ്ട് തട്ട് കൊടുത്തപ്പോൾ ശരിക്കും കിളി പോയ പോലെ മുഖത്ത് കയ്യും വെച്ച് എന്നെ തന്നെ നോക്കി നിലക്കാണ് അച്ചായൻ .

ഇന്നത്തെ ക്ലാസ് ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ . ക്ലാസ് കഴിഞ്ഞ ഉടനെ ഞാനും സ്വാതിയും കോളേജിൽ നിന്ന് തിരിയാതെ വേഗം ബസ്റ്റോപ്പിലേക്ക് വിട്ടു . ആദ്യഘട്ടത്തിൽ തന്നെ കയറിയിരുന്ന് . അല്പസമയത്തിനുശേഷം ബസ്സ് ചലിക്കാൻ തുടങ്ങി . ബസ്സിലെ വിൻഡോ സീറ്റിൽ ഇരുന്ന് ഹെഡ് സെറ്റിൽ പാട്ട് കേട്ട് പോകുമ്പോൾ ഒരു ഫീൽ വരാനുണ്ട് . അതൊരു ഒന്നൊന്നര ഫീലാണ് .

‘ പൂക്കൾ പൂക്കും തരുണം ‘ എന്ന പാട്ടും കേട്ട് ഒരു പ്രത്യേക ഫീലിൽ പോകുമ്പോഴായിരുന്നു പെട്ടെന്ന് ഞങ്ങളുടെ ബസ്സിനെ പാസ്സ് ചെയ്ത് ബുള്ളറ്റ് എൻറെ ശ്രദ്ധയിൽപ്പെട്ടത് . ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും ഓവർ സ്പീഡിൽ വന്ന ബുള്ളറ്റ് ഞങ്ങളുടെ ബസ്സിനെ പാസ് ചെയ്ത് പോയി കഴിഞ്ഞിരുന്നു .

ബുള്ളറ്റ് തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോൾ സ്വാതി ഒരു സംശയത്തോടെ എന്തേ എന്ന പുരികമുയർത്തി ചോദിച്ചു . ഒന്നും ഇല്ലെന്നു ഞാൻ കണ്ണിറുക്കി റിപ്ലെ കൊടുത്തു . അവൾക്കത് വലിയ വിശ്വാസം വന്നിട്ടില്ല എന്ന് അവളുടെ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം . ഞാൻ അവളോട് പിന്നെ ഒന്നും പറയാൻ പോയില്ല .

ഞങ്ങൾ വീട്ടിലെത്തുമ്പോൾ ശ്രേയയും ലാലും തമ്മിൽ പൊരിഞ്ഞ വഴക്കായിരുന്നു . രണ്ടുപേരെയും ഞങ്ങളെ പിടിച്ചുനിർത്തി എന്താ വഴക്കിനു കാരണം എന്ന് ചോദിച്ചു . അപ്പോൾ ശ്രേയ പറയാൻ തുടങ്ങി :

” നോക്ക് ചേച്ചി , ഇത് ലാലുവിനെ പൂച്ചയാണ് ”

അവള് പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് ലാലു ചാടി കയറാൻ തുടങ്ങി .

” ഇതെന്റെ പൂച്ചയല്ല . എൻറെ പൂച്ച ഇങ്ങനെയല്ല ”

” ഇത് ലാലേട്ടന്റെ പൂച്ച തന്നെയാണ് ”

” അല്ല , അല്ല , അല്ല ”

” ആണ് , ആണ് , ആണ് ”

” അല്ലാ ……………. ”

” ആണ് ……………… ”

” ഒന്നു നിർത്തുന്നുണ്ടോ രണ്ടും കൂടി , എന്താ ഇപ്പൊ ഇവിടുത്ത പ്രശ്നം ”

അവരുടെ വഴക്ക് കണ്ട് ദേഷ്യം പിടിച്ച സ്വാതി ചോദിച്ചു.

” ചേച്ചി , ദേ പൂച്ച ഇതുവരെ ഇത്രയും കാലം ലാലുവിന്റെ മാത്രമായിരുന്നു . ഇപ്പോ ആ പൂച്ച പ്രസവിക്കാനായി , ഇപ്പോൾ ലാലു അതിനെ കയ്യൊഴിഞ്ഞു . ”

” നീ പോടി അടയ്ക്ക കുരു , ഈ പൂച്ചയും അതിൻറെ ഗർഭവും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല . ”

” ദേ ലാലുവേട്ടാ , ഒരുമാതിരി ടിപ്പിക്കൽ വില്ലന്റെ സ്വഭാവം എടുക്കല്ലേ . പോവുമ്പോൾ മര്യാദയ്ക്ക് ഗർഭിണിയായ പൂച്ചയും കൊണ്ടുപോയികൊണ്ടു . ഇതെങ്ങാനും ഇവിടെ കിടന്നു പ്രസവിച്ചാൽ അമ്മയ്ക്ക് ദേഷ്യം പിടിക്കും . ”

” എന്നെക്കൊണ്ടൊന്നും വയ്യ , ഈ പൂച്ച കണ്ണിൽ കണ്ടവന്മാരുടെ കൂടെ കറങ്ങി നടന്ന് അതിന് വയറ്റിലായപ്പോൾ , മനസ്സാ വാചാ അറിയാത്ത കാര്യം പറഞ്ഞു ഇപ്പോൾ അതിനെ എൻറെ തലയിൽ കെട്ടിവയ്ക്കുന്നോ ? ”

ഇത് കേട്ടതും ഞാനും സ്വാതിയും ഉറക്കെ ചിരിക്കാൻ തുടങ്ങി . പക്ഷേ , ലാലുവും ശ്രേയയും ഇതും പറഞ്ഞ് ഭയങ്കര വഴക്കായിരുന്നു . പെട്ടെന്നാണ് അങ്ങോട്ട് എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാൾ കയറി വന്നത് . അയാൾ വന്നപാടെ ഞങ്ങളെല്ലാവരെയും അടിമുതൽ മുടിവരെ ഒന്ന് നോക്കി .

” കൃഷ്ണദാസ് ഇല്ലേ ഇവിടെ ? ”

” ഇല്ലല്ലോ , നിങ്ങളാരാ ? ”

എന്റെ ചോദ്യം അയാൾക്ക് അത്ര ദഹിച്ചിട്ടില്ല എന്ന് അയാളുടെ നോട്ടം കണ്ടാലറിയാം .

” അയാളുടെ ഭാര്യ രാധാമണി ഇല്ലേ ഇവിടെ , അവരെ ഇങ്ങോട്ട് വിളിക്ക് . ”

അയാളുടെ ആ സംസാരത്തിൽ എനിക്കെന്തോ വല്ലാത്ത വശപ്പിശക് തോന്നി . അപ്പോഴാണ് ചെറിയമ്മ പുറത്തേക്കു വന്നത് . അയാളെ കണ്ടതും ചെറിയമ്മ നിന്ന് വിയർക്കാൻ തുടങ്ങി .
ഒന്നും മനസ്സിലാവാതെ ഞാൻ രണ്ടു പേരുടെയും മുഖത്തേക്ക് തന്നെ നോക്കി ഒന്നു .

( തുടരും )………………….

 

Read complete ശ്രുതി Malayalam online novel here

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!