പെട്ടെന്ന് അമ്പലക്കുളത്തിലെ എൻറെ പ്രതിബിംബത്തിനു അടുത്തായി ഞാൻ മറ്റൊരു രൂപം കൂടി കണ്ടു . ആ രൂപം പടവുകളിറങ്ങി പതിയെ എൻറെ അടുത്ത് വന്നിരുന്നു ……….
ഞാൻ ആ പ്രതിരൂപം കണ്ടപ്പോൾ തിരിഞ്ഞുനോക്കാൻ നിന്നില്ല . കാരണം , അതെനിക്ക് ഒത്തിരി സുപരിചിതമായിരുന്നു . ആ പ്രതിരൂപത്തിന്റെ ഉടമ പതിയെ എന്റെ അടുത്തായി വന്നിരുന്നു .
” താനെന്താ ഇവിടെ വന്നിരിക്കുന്നത് ? ”
” എന്താ അഭിയേട്ട എനിക്ക് ഇവിടെ വന്നിരുന്നുടെ ? ”
” ചോദ്യത്തിനു മറുചോദ്യം ആണല്ലോ മറുപടി , എന്തു പറ്റിയെടോ ? ”
” എന്തു പറ്റാൻ ? ”
” ഏയ് ഒന്നുമില്ല , എവിടെയോ ഒരു ചെറിയ കുശുമ്പ് മണക്കുന്നുണ്ടല്ലോ ? ”
” ഉവ്വോ , എന്നാൽ അത് അഭിയേട്ടന്റെ തോന്നൽ മാത്രമാണ് ”
” എന്തോ തന്റെ മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി ”
” അതാ ഞാനും പറഞ്ഞതും അഭിയേട്ടന്റെ വെറുമൊരു തോന്നൽ മാത്രമാണെന്ന് ”
” ഓ ആയിക്കോട്ടെ , ഇനി അതിന്റെ പേരിൽ വഴക്കിടാൻ ഞാനില്ലേ … ”
” അല്ല സ്വാതി എവിടെ ? ”
” അവൾ അവിടെ ഏതോ പ്രായമായ സ്ത്രീയോട് സംസാരിച്ചു നിൽക്കുന്നുണ്ട് ”
” മം ”
” എന്തോന്ന് കും ”
ഞാൻ അഭിയേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി . ഓ ഒന്നുമില്ല എന്ന് അഭിയേട്ടൻ കൈകൊണ്ട് എനിക്ക് നേരെ തൊഴുതു കാണിച്ചു . അപ്പോൾ ഞാനൊന്ന് സൗമ്യമായി ചിരിച്ചു .
” തനിക്കെന്താ ശ്രുതി ഓരോ ദിവസവും ഓരോ സ്വഭാവമാണല്ലോ ? ”
” അതൊക്കെ അഭിയേട്ടന്റെ തോന്നലാണ് ”
” അതേടോ എല്ലാം എന്റെ തോന്നലാണ് , എന്റെ മാത്രം തോന്നലുകൾ . പക്ഷേ ചില സമയത്ത് എന്റെ തോന്നലുകൾ സത്യം ആവാറുണ്ട് . ”
” അഭിയേട്ടനു ഇപ്പൊ എന്താ പറ്റിയത് ? ”
” ഒന്നുമില്ല ശ്രുതി ”
” പറ , എന്തുണ്ടെങ്കിലും മുഖത്തുനോക്കി പറയണം . അങ്ങനെയുള്ളവരെയാണ് ഈ ശ്രുതിക്ക് ഇഷ്ടം ”
” എന്നാ ശരി ഞാൻ പറയാം , ഇന്നലെ താൻ മറ്റൊരു ശ്രുതി ആയിരുന്നു . ഒത്തിരി സംസാരിക്കുകയും , കുറുമ്പു കാണിക്കുകയും ചെയ്യുന്ന ശ്രുതി . എന്നാലിന്ന് താൻ മറ്റൊരു ശ്രുതിയാണ് . മിതമായി മാത്രം സംസാരിക്കുന്ന , മറ്റൊരു ശ്രുതി ”
” ഓ അപ്പോ അതാണ് കാര്യം അല്ലേ , എന്റെ സംസാരം കുറഞ്ഞതാണ് പ്രശ്നം ”
” അല്ലടോ അതൊന്നും എനിക്കൊരു പ്രശ്നമല്ല , അങ്ങ് തന്നോട് ഉടക്കി അതിനുശേഷം പിന്നെ ഇന്നലെയാണ് ഞാൻ തന്നോട് ഒന്നും ശരിക്കും സംസാരിക്കുന്നത് . ഇന്നലെ താൻ എന്നോട് നല്ലൊരു ഫ്രണ്ടിനെ പോലെ ആയിരുന്നു സംസാരിച്ചത് . എന്നാലിന്ന് ഞാൻ തനിക്ക് ഒരു അപരിചിതനെ പോലെ ആയി . ”
” ഇല്ല അഭിയേട്ടാ അതൊക്കെ വെറുതെ തോന്നുകയാണ് . എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല , പിന്നെ സംസാരം , അതിനൊക്കെ ഒരു മൂഡ് വേണ്ടേ . ”
” എന്നാ ശരി ഞാൻ പോവാണ് തനിക്ക് മൂഡ് വരുമ്പോൾ വിളിക്ക് അപ്പോൾ സംസാരിക്കാം ”
അതും പറഞ്ഞ് എന്റെ അടുത്തുനിന്ന് പിണങ്ങി എണീറ്റ് പോകാൻ തുടങ്ങിയ അഭിയേട്ടന്റെ കൈകളിൽ ഞാൻ പിടിമുറുക്കി .
” അങ്ങനെയങ്ങ് പിണങ്ങി പോയാലോ മാഷേ ”
ഞാൻ അഭിയേട്ടനെ ഒരു കള്ളച്ചിരിയോടെ ചോദിച്ചു . പുള്ളി ആകെ അന്തം വിട്ടു എന്നെ തന്നെ നോക്കി നിൽക്കുകയാണ് . ഞാൻ പതിയെ പ്രതിമ കണക്കെ നിൽക്കുന്ന അഭിയേട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു . അപ്പോള് അഭിയേട്ടൻ , യാന്ത്രികമായി എന്റെ അടുത്തുള്ള പടവിൽ തന്നെയിരുന്നു .
” എന്താടി കാന്താരി പെണ്ണേ ”
” കാന്താരിയോ ഞാനോ , ഞാൻ പാവല്ലേ ? ”
” അയ്യോ എന്തൊരു പാവം കുട്ടി , കണ്ടാലും പറയും നീ പാവമാണെന്ന് . ഉറങ്ങുമ്പോൾ മാത്രമായിരിക്കും പാവം ”
അത് കേട്ടപ്പോൾ ഞാൻ അഭിയേട്ടനെ നോക്കി നല്ല വെടുപ്പായി ഒന്നു ചിരിച്ചു . കുറച്ചുനേരം ഞാൻ കുളത്തിലേക്ക് നോക്കിയിരുന്നു . പെട്ടെന്ന് ഞാൻ അങ്ങ് അഭിയേട്ടനെ തിരിഞ്ഞുനോക്കിയപ്പോൾ പുള്ളി എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു . ഞങ്ങൾ ഇരുവരുടെയും മിഴികളിൽ തമ്മിൽ ഒന്നു കൂട്ടിമുട്ടി . അൽപനേരം ആ നിൽപ്പ് അങ്ങനെ തന്നെ തുടർന്നു .
” അതെ എനിക്ക് അങ്ങോട്ട് വരാമോ ആവോ ”
അപ്രതീക്ഷിതമായ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ ഇരുവരും ഒരുമിച്ച് നോക്കി . ഊരക്ക് കയ്യും കൊടുത്ത് കുളപ്പടവിന് മുകളിൽ ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുകയാണ് സ്വാതി .
” ഓ ഇവൾ ഇത്ര പെട്ടെന്ന് വന്നോ ”
അഭിയേട്ടൻ സ്വാതിയെ നോക്കി പിറുപിറുക്കാൻ തുടങ്ങി . എനിക്കത് അത് കേട്ടപ്പോൾ ചിരിയാണ് വന്നത് . സ്വാതി പടവുകളിറങ്ങി പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു .
” നിങ്ങൾ രണ്ടുപേരും ഇവിടെ വന്നിരിക്കുകയാണോ , ഞാൻ നിങ്ങളെ എവിടെയൊക്കെ തിരിഞ്ഞ് എന്നറിയോ ? , പിന്നെ എനിക്ക് തോന്നി നിങ്ങളിവിടെ ഉണ്ടാവുമെന്ന് ”
” ഞങ്ങള് വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു . ഏത് രണ്ടുപേർക്കും പോകാൻ സമയമായി ലേ ? ”
അഭിയേട്ടൻ നിരാശയോടെ സ്വാതിയോട് ചോദിച്ചു . ഞാൻ അപ്പോൾ അഭിയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി .
” എവിടെ പോവാൻ , ഇന്ന് രാത്രി നാടകമുണ്ട് . ഉത്സവത്തിന് വന്നിട്ട് നാടകം കാണാതെ പോവുകയോ , ഞങ്ങൾ എന്തായാലും നാടകം കണ്ടിട്ടേ പോകൂ . ”
സ്വാതിയുടെ സംസാരം കേട്ടപ്പോൾ അവളുടെ മുഖത്ത് ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ചു വന്ന പോലെ ഉണ്ടായിരുന്നു . ഒരു സന്തോഷം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് .
” അതേയ് , റാമേട്ടന്റെ ഫോണിൽ ഗെയിംസ് ഉണ്ടോ ? ”
സ്വാതി ആർമിയോടായി ചോദിച്ചു . അവളുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ടു അഭിയേട്ടൻ ഇല്ലെന്ന് തലയാട്ടി .
” ഫോണിൽ ചാർജ് ഉണ്ടോ ? ”
” ആ ഉണ്ട് , നിനക്കെന്തിനാ ? ”
” നിങ്ങൾ രണ്ടുപേരും സംസാരിച്ചിരിക്കുമ്പോൾ എനിക്ക് ബോറടിക്കില്ലേ , അതുകൊണ്ട് അഭിയേട്ടന്റെ ഫോൺ എനിക്ക് തന്നാൽ ഞാൻ വല്ല ഗെയിം കളിച്ചു പാട്ടും കേട്ട് ഇരുന്നോളാം ”
അതും കൂടി കേട്ടപ്പോൾ അഭിയേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി . അഭിയേട്ടൻ വേഗം ഫോൺ പോക്കറ്റിൽ നിന്നും സ്വാതിക്ക് ലോക്ക് തുറന്നുകൊടുത്തു .
” താങ്ക്സ് ”
അതും പറഞ്ഞ് അവൾ ഫോണും കൊണ്ട് കൽപ്പടവിന്റെ ഒരറ്റത്ത് പോയിരുന്നു .
” ശ്രുതി …… ”
” എന്താ ? ”
” തനിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ? ”
” എനിക്കോ , ഇല്ലല്ലോ . എന്തേ ? ”
” ഒന്നുമില്ല ചോദിച്ചെന്നേയുള്ളു ”
പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് മൗനം കടന്നുവന്നു . അഭിയേട്ടൻ കുളക്കടവിലെ ഓളങ്ങൾ നോക്കിയിരിക്കുകയാണ് . ഞങ്ങൾക്കിടയിലെ മൗനത്തിന്റെ തിരശ്ശീല നീക്കി കൊണ്ട് ഞാൻ സംസാരത്തിന് തുടക്കം കുറിച്ചു :
” അഭിയേട്ടാ ”
” എന്താ ശ്രുതി ”
” അഭിയേട്ടൻ ആദ്യം എന്നെ കണ്ട സമയം ഉണ്ടോ , അന്ന് എന്നോട് ചോദിച്ചില്ലേ വീട്ടിൽ ആരൊക്കെയുണ്ടെന്ന് ….. ഇപ്പോൾ എന്റെ വീട്ടിൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരച്ഛനും അമ്മയും പിന്നെ മൂന്ന് പെങ്ങമ്മാരും ഉണ്ട് . ആ അച്ഛന്റെ പേര് കൃഷ്ണദാസ് എന്നാണ് . അമ്മയുടെ പേര് രാധാമണി എന്നും . പിന്നെ സ്വാതി , ശ്വേത , ശ്രേയ ഇവരൊക്കെയാണ് എന്റെ പെങ്ങമ്മാര് . ”
അപ്രതീക്ഷിതമായ ഉള്ള എന്റെ സംസാരം കേട്ടു ആകെ തരിച്ചു നിൽക്കുകയാണ് ആർമി . അഭിയേട്ടൻ കുറച്ചുകാലം പിൻപോട്ട് ചിന്തിച്ച് എന്നു തോന്നുന്നു .
( ” പരിജയപെട്ട ഉടനെ ചരിത്രവും ഭൂമിശാസ്ത്രമൊക്കെ പറയുന്നത് എനിക്കിഷ്ട്ടല്ല . വിധി ഉണ്ടേൽ വീണ്ടും കാണാം . അന്ന് ആലോചിക്കാം എന്റെ ഡീറ്റെയിൽസ് പറയണോ വേണ്ടെന്നു ” )
അവളുടെ ഫാമിലിയെ കുറിച്ച് അന്നാദ്യമായി അവളോട് ചോദിച്ചപ്പോൾ അവളെന്നോട് പറഞ്ഞ ഈ മറുപടി ആയിരുന്നു പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നത് . ഒടുവിൽ അവൾ പറഞ്ഞ പോലെ തന്നെ സംഭവിച്ചു . വീണ്ടും കാണാൻ വിധിയുണ്ടായി . ഇന്നിതാ അവളെന്നോട് ഞാൻ ചോദിക്കാതെ തന്നെ അവളെ കുറിച്ച് പറയുന്നു .
” അതേയ് , ഇതെന്ത് ആലോചിച്ചുകൊണ്ട് നിൽക്കുകയ ”
പെട്ടെന്ന് അവൾ എനിക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത് .
” ഏയ് ഒന്നും ഇല്ലെടോ ”
” എന്നാ ഇനി അഭിയേട്ടൻ പറ ”
” എന്ത് ”
” ഇയാളുടെ ഫാമിലിയെ കുറിച്ച് പറയാൻ ”
ഞാനത് പറഞ്ഞപ്പോൾ അഭിയേട്ടൻ റെ മുഖം മാറിയോ എന്നൊരു സംശയം . സംശയം അല്ല സത്യമാണ് , ആമുഖം മാറിയിരിക്കുന്നു .
” അഭിയേട്ടാ , എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട ”
” എന്ത് ബുദ്ധിമുട്ട് , എന്റെ ഫാമിലിയെ കുറിച്ച് ഞാൻ ഇപ്പോൾ എന്തു പറയാനാ , ഞാനിപ്പോൾ എല്ലാംകൊണ്ടും അനാഥനാണ് . എന്നുകരുതി അതിന്റെ അർത്ഥം ആരുമില്ലാത്തവൻ എന്നല്ല . എനിക്ക് ചുറ്റും എല്ലാവരും ഉണ്ടായിട്ടും , ആരുമില്ലാത്ത അവനെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ ”
അത്രയും പറഞ്ഞപ്പോഴേക്കും അഭിയേട്ടന്റെ മനസ്സിൽ എന്തൊക്കെയോ ഉരുണ്ട് മറിയുന്നുണ്ട് എന്ന് എനിക്ക് തോന്നി . അപ്പോഴായിരുന്നു ഞങ്ങൾ രണ്ടുപേരുടെയും ശ്രദ്ധ തിരിച്ചു കൊണ്ട് അഭിയേട്ടന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് .
അത് തെങ്കാശിപ്പട്ടണം സിനിമയിലെ മ്യൂസിക് ആയിരുന്നു . സുരേഷ് ഗോപിയുടെയും സംയുക്ത വർമ്മ യുടെയും ബാല്യകാലവും നാരങ്ങമിട്ടായി യും ഓർമിപ്പിക്കുന്ന മ്യൂസിക് .
സ്വാതി പതിയെ ഫോണും കൊണ്ട് ഞങ്ങളുടെ അരികിലേക്ക് വന്നു . എന്നിട്ട് അവിടുന്ന് നേരെ ഫോൺ വെച്ചു നീട്ടി കൊണ്ട് അവൾ പറഞ്ഞു :
“അഞ്ചു കോളിംഗ് ……. ”
അത് കേട്ടപ്പോൾ അഭിയേട്ടൻ വേഗം വന്ന് ഫോൺ സ്വാതിയുടെ കയ്യിൽ നിന്നും വാങ്ങി കുറച്ചു മാറി നിന്നു സംസാരിക്കാൻ തുടങ്ങി . ഒന്നും കേൾക്കാൻ പറ്റുന്നില്ല എങ്കിലും എന്തോ വലിയ സീരിയസ് ആയ കാര്യമാണ് പറയുന്നത് എന്ന ആ മുഖം വിളിച്ചോതുന്നുണ്ട് .
” ഇതിപ്പോ ആരാണാവോ ഈ അഞ്ചു ? ”
” ആ എനിക്കറിയില്ല , ആരായാലും നമുക്കെന്താ ”
സ്വാതി യോട് ഞാൻ അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സു മുഴുവൻ അഭിയേട്ടൻ ഫോണിൽ സംസാരിക്കുന്ന അഞ്ചു എന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു .
ആരാണ് അവൾ ?
അവളും അഭിയേട്ടനും തമ്മിൽ എന്താണ് ബന്ധം ?
ഇനി അവൾ അഭിയേട്ടന്റെ സഹോദരി ആവുമോ ?
ഞാനങ്ങനെ ഒരു ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് പെട്ടെന്നൊരു ശബ്ദം കേട്ടത് . ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനും സ്വാതിയും ഒരുമിച്ച് നോക്കി . അഭിയേട്ടന്റെ ഫോൺ അതാ താഴെ പൊട്ടി കിടക്കുന്നു . ശക്തിയായി വലിച്ചെറിഞ്ഞ പോലെയുണ്ട് . ബാറ്ററി സിംകാർഡ് എല്ലാം ചിതറിക്കിടക്കുന്നു .
ആ കാഴ്ച്ച കണ്ട ഞാൻ വേഗം അഭിയേട്ടന്റെ മുഖത്തേക്ക് നോക്കി . ആമുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു . ഇരു കണ്ണുകളിലും ചുവപ്പുനിറം പടർന്നിട്ടുണ്ട് . കൈയും മടക്കി പിടിച്ച് കോപത്താൽ നിൽക്കുന്ന ആ നിൽപ്പ് കണ്ടാൽ ആരോടോ ഉള്ള ദേഷ്യം നിലത്ത് ചിതറി കിടക്കുന്ന ഫോണിനനെ നോക്കി തീർക്കുകയാണ് എന്ന് തോന്നും .
അഭിയേട്ടനെ ഞാനാദ്യമായാണ് ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത് . ഇത്രയും ദേഷ്യത്തോടെ … പെട്ടെന്നുള്ള അഭിയേട്ടന്റെ ഭാവമാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി . ഞാൻ പതിയെ എണീറ്റ് അഭിയേട്ടന്റെ പുറകിൽ നിന്ന് പതിയെ തോളിൽ കൈ വെച്ചു വിളിച്ചു . എന്നാൽ , അടങ്ങാനാവാതെ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് തിരിഞ്ഞ അഭിയേട്ടന്റെ കോപം നിറഞ്ഞ മുഖഭാവവും തീക്ഷ്ണ നോട്ടവും താങ്ങാനാവാതെ ഞാൻ കാൽ തെന്നി പടവിൽ വീണു ……………………
( തുടരും )
Read complete ശ്രുതി Malayalam online novel here
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission