Skip to content

വൈകി വന്ന വസന്തം – Part 1

vayki vanna vasantham

“”നീ മിണ്ടാതെ തലയും കുനിച്ചു ഇങ്ങു പൊന്നു അല്ലെ
അല്ലെങ്കിലും അതു തന്നെ ആണല്ലോ പതിവ് എന്റെ മകളാണ് എന്നു പറഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ””” റിട്ടയർ പട്ടാളക്കാരൻ ഗംഗാധരമേനോൻ ആക്രോശിക്കുന്നത് കേട്ടു കൊണ്ടു ആണ് ഗൗരി ലക്ഷ്മി വീടിന്റെ പടിവാതിൽ കടന്നു വന്നത്.

“”ഇന്ന് എന്താണാവോ വിശേഷം !!!””ഇന്നും അച്ഛനുള്ളത് ചേച്ചി കൊണ്ടു വന്നിട്ടുണ്ട് എന്നു മനസിലായി.

ഞാൻ വിശാലമായ സ്വീകരണ ഹാൾ കഴിഞ്ഞു ഡൈനിങ്ങ് ഹാളിൽ ചെന്നപ്പോൾ മേനോൻ ടേബിളിൽ ഒരു കസേരയിൽ ഇരുപ്പുണ്ട്.അമ്മ കുറച്ചു അപ്പുറത്ത് മാറി ടേബിളിൽ ചാരി നിൽപ്പുണ്ട് അതിനു പിറകിൽ ചേച്ചിയും

ഞാൻ കണ്ണു കൊണ്ടു അവളോട്‌ ചോദിച്ചു എന്താ കാര്യം

അവള് കഥകളി കളിക്കുന്നത് കണ്ടു മീശ മേനോൻ തിരിഞ്ഞു നോക്കി.

“”വന്നോ!!!! കണ്ടു പഠിക്ക് നിന്നെക്കാൾ ഇളയവൾ അല്ലെ അവൾ ഇന്നേ വരെ ഒരു പരാതിയും കൊണ്ടോ കരഞ്ഞുകൊണ്ടോ ഈ പടി കയറിയിട്ടുണ്ടോ??””

മേനോൻ ആ പറഞ്ഞതു എനിക്ക് ബോധിച്ചു ഞാൻ നടന്നു ചെന്നു തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.അച്ഛനോട് പറഞ്ഞു

“”പറ മേനോനെ ഇപ്പോൾ എന്താ പ്രശനം?”””

അച്ഛനെ എന്നെ തല തിരിച്ചു രൂക്ഷമായി നോക്കി.കിട്ടിയ അവസരം മുതലെടുത്ത എന്നെ ഇരുത്തി ഒന്നു നോക്കി.

എന്നിട്ട് പറഞ്ഞു “” ഇന്നും ആ ചിറക്കടവിലെ ചെക്കൻ അവളോട്‌ എന്തൊക്കയോ പറഞ്ഞു.അവനും കൂട്ടുകാരും കൂടി ആൽത്തറയിൽ വച്ചു കളിയാക്കി പോലും അതിനു ഇവൾ മോങ്ങി കൊണ്ടു ഇങ്ങോട്ടു വന്നിരിക്കുന്നു.””നാണം ഇല്ലേ ഇവൾക്ക് ?””അപ്പോഴേ അവനുള്ള മറുപടി കൊടുക്കാൻ ഉള്ളതു.

“””പോട്ടെ മേനോനെ അതു ഒരു തൊട്ടാവാടി ആണെന്ന് അറിഞ്ഞിട്ടല്ലേ അവൻ മാർ മെക്കിട്ടു കയറാൻ വരുന്നത്.ഞാൻ ഇനി കാണുമ്പോൾ അവനോട് വേണ്ടതു പറഞ്ഞോളാം””

ഞാൻ പതുക്കെ മേനോനോട് ചോദിച്ചു എന്തിനാ മേനോനെ ആ പാവത്തിനെ ഇങ്ങനെ തോക്കിന്റെ മുനയിൽ നിർത്തുന്നത്.

നിങ്ങൾക്ക് രണ്ടു പേർക്കും അവിശ്യത്തിൽ അധികം സൗന്ദര്യം ദൈവം തന്നിട്ടുണ്ട്.അതുകൊണ്ടു കൂടുതൽ അപകടം.അവളെ പോലെ തൊട്ടാവാടി ആയാൽ അതു മുതലെടുക്കാൻ ആളുകൾ ഉണ്ടാകും.അതു ആ കഴുതയ്ക്ക് മനസിലാവണ്ടേ.

ഗൗരി നീ വന്നു കുളിക്ക് ചായ എടുത്തു വയ്ക്കാം ‘അമ്മ പറഞ്ഞു.

മേനോൻ എന്നോട് പൊയ്ക്കൊള്ളാൻ കണ്ണു കാണിച്ചു. ഞാൻ പോകും വഴി അവളുടെ കൈയും പിടിച്ചു വലിച്ചു മുറിയിലേക്ക് പോയി.

അവിടെ ചെന്ന് മേശപ്പുറത്തേക്ക് ബാഗ് വച്ചു അവളെ കട്ടിലിൽ തള്ളി ഇട്ടു. അവിടെ കിടന്ന കസേര പിടിച്ചു അവൾക്ക് അരികിൽ പുറം തിരിച്ചു ഇട്ടു. ഞാൻ അതിൽ അവൾക്ക് അഭിമുഖം ഇരുന്നു.

ഇന്ന് എന്താടി ചേച്ചി നീ ഉണ്ടാക്കി വച്ചതു?

ഞാൻ കോളേജ് ബസ്സിറങ്ങി നടന്നു വന്നപ്പോൾ ആ ചിറക്കരയിലെ പാർത്ഥൻ എന്നോട് കോഴ്സിന്റെ കാര്യം ഒക്കെ ചോദിച്ചു.
ഞാൻ ആ ചേട്ടനോട് സംസാരിച്ചു വന്നപ്പോൾ ആൽത്തറയിൽ ഇരുന്ന കൂട്ടുകാർ എല്ലാം കൂടി ചേട്ടനെ കളിയാക്കി.അത്രേ ഉള്ളു

അതിനു നീ എന്തിനാ പൊട്ടിക്കാളി അച്ഛനോട് പറഞ്ഞതു.

അച്ഛന് അതു കണ്ടത് ഞാൻ അറിഞ്ഞില്ല പെട്ടന്ന് ചോദിച്ചപ്പോൾ അച്ഛൻ ഞങ്ങൾ സംസാരിച്ചത് കേട്ടു കാണും എന്നു കരുതി

“””അതു എന്താ അച്ഛൻ കേട്ടു കൂടാത്ത കാര്യം അല്ലല്ലോ പറഞ്ഞതു പിന്നെ എന്താ?

“”അല്ല!!! അച്ഛൻ അന്തു കരുതിക്കാണും എന്നു കരുതി.”””

“”അതൊന്നും അല്ല മോളെ വലിയ വേല ഇറക്കാതെ കാര്യം പറ. അല്ലെങ്കിലും ഈ മിണ്ടാപൂച്ചകളെ പോലെ ഇരിക്കുന്നവരെ സൂക്ഷിക്കണം എന്നു കാരണവൻ മാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.”””

“”ഒന്നുമില്ലടി””

“സത്യം പറ മോളെ എന്റെ അടുത്ത് വേല ഇറക്കല്ലേ?”

അത്!! ആ പാർത്ഥൻ ചേട്ടൻ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു.

ഞാൻ കണ്ണും തള്ളി അവളെ നോക്കി. “”എന്നിട്ട്…?””

“”ഞാൻ ഒന്നും പറഞ്ഞില്ല””

“”മോളെ ഗംഗലക്ഷ്മി ഒരു പ്രണയം മണക്കുന്നല്ലോ?””

“”ഒന്നു പതുക്കെ പറയെടി””അച്ഛൻ കേൾക്കും
ഞാൻ കരുതി അച്ഛനത് കേട്ടിട്ടുണ്ടാകും എന്നു. അതാ അച്ഛൻ ചോദിച്ചപ്പോൾ അവർ എന്നെ കളിയാക്കി എന്നു പറഞ്ഞത്.

“അതൊക്കെ പോട്ടെ എന്താ പ്ലാൻ?”

“എന്ത് പ്ലാൻ?”

“”അല്ല എന്താണ് ഭവതി മറുപടി കൊടുക്കാൻ ഉദ്ദേശിക്കുന്നത്?””

ഞാൻ എന്തു പറയാൻ ഒന്നും പറയുന്നില്ല

“അപ്പോൾ ഇഷ്ടമല്ല അല്ലെ എങ്കിൽ വിട്ടുകള .അവന്റെ കാര്യം ഞാനേറ്റു.”

പോടി “അങ്ങനെ പറയല്ലേ ,”

എങ്കിൽ ഉള്ളതു തുറന്നു പറ.

പെട്ടന്ന് അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു “”എനിക്കും ഇഷ്ടമാ”” അതും പറഞ്ഞുകൊണ്ട് അവൾ ഓടി മുറിക്ക് പുറത്തിറങ്ങി .ഞാൻ ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

അതു എന്റെ ചേച്ചി കേണൽ ഗംഗാധര മേനോനും ഭാര്യ ലെക്ഷ്മിക്കും രണ്ടു പെണ്ണ് മക്കൾ ഒരാൾ ആ ഇറങ്ങി പോയ ഗംഗ.മറ്റെയാൾ ഈ കസേരയിൽ ഇരിക്കുന്ന ഞാൻ ഗൗരി.

അവൾ അമ്മയെ പോലെ സുന്ദരിയും ഒരു മിണ്ടാപൂച്ചയും ആരോടും ഒന്നും പറയാതെ ആവശ്യത്തിന് പോലും വായ് തുറക്കാത്ത ഒരു സാധനം.ഞാൻ അതിനു വിപരീതം ഒന്നു ചോദിക്കുന്നതിനു ഒൻപതു മറുപടി പിന്നെ അടി ഇടി……

അച്ഛന്റെ ഒരേ ഒരു പരാതിയും അതാണ് ആരെങ്കിലും വല്ലതും പറഞ്ഞാൽ കേട്ട് കണ്ണീരും കൊണ്ടു വീട്ടിൽ വരും.

മിലിറ്ററിയിൽ നിന്ന് റിട്ടയർ ചെയ്തു അച്ഛൻ നാട്ടിൽ തന്നെ കുറച്ചു ബിസിനസും തോട്ടവും ഒക്കെ ആയി പോകുകയാണ്.പിന്നെ ഒരാൾ കൂടി ഉണ്ട് വീട്ടിൽ നമ്മുടെ പാച്ചു. വീട്ടിലെ കാവൽ നായ.

അവനും കുടുംബത്തിലെ ഒരംഗം

ചേച്ചി സി എ ക്ക് പഠിക്കുന്നു.ഞാൻ ബി ബി എ രണ്ടാം വർഷം.സന്തോഷം നിറഞ്ഞ കുടുംബം

വൈകിട്ട് കാർത്തിക വിളക്ക് വയ്ക്കാനുള്ള ഒരുക്കങ്ങൾ ഒക്കെ എല്ലാവരും കൂടി ചെയ്തു.അപ്പുറത്തെ പറമ്പിലെ മണിയമ്മയും കൂടി. അവിടെ മണിയമ്മയും ഭർത്താവ് മണിയച്ചനും മാത്രമേ ഉള്ളൂ ഒരു മകൾ ഉള്ളതു കെട്ടിച്ചു വിട്ടു.പറമ്പിലെ പണിക്കൊക്കെ മണിയച്ഛനാണ് വരുന്നത്.വീട്ടിലെ അത്യാവശ്യം പണിക്ക് ഒക്കെ മണിയമ്മയും സഹായിക്കും

ഞങ്ങൾ വിളക്ക് ഒക്കെ വച്ചിട്ടു നേരെ അമ്പലത്തിലേക്ക് പോയി. മണിയമ്മയും കൂടെ വന്നു പാച്ചുവിനെ കൊണ്ടു പോയില്ല പകരം അവനെ തുറന്നു വിട്ടു സ്വതന്ത്രനാക്കി.

അമ്പലത്തിൽ നിറയെ വിളക്ക് വച്ചു അലങ്കരിച്ചിരുന്നു.പിന്നെയും അവിടെല്ലാം കത്തിച്ചു വയ്ക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ തൊഴുതു ഇറങ്ങി വിളക്ക് കത്തിക്കാൻ കൂടി.കുറച്ചു വിളക്കുകൾ കത്തിച്ചു കഴിഞ്ഞു ഞാൻ ഗംഗേച്ചിയെ ചുറ്റും നോക്കി.അവിടെ എങ്ങും കണ്ടില്ല.അമ്മയും മണിയമ്മയും ആരോടോ വർത്താനം പറഞ്ഞു നിൽക്കുന്നു.ഞാൻ പതുക്കെ നടന്നു അവിടൊക്കെ നോക്കി

കുറച്ചു മുന്നോട്ടു ചെന്നപ്പോൾ ചുറ്റമ്പത്തിൽ വിലക്ക് വയ്ക്കുന്നത് കണ്ടു.ഇത് എപ്പോൾ ഇവിടെ എത്തി എന്നു ആലോചിച്ചു നിൽക്കുമ്പോഴാ അടുത്തു നിന്നു വിലക്ക് വയ്ക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത്.

“പാർഥൻ അല്ലെ ?
അതു.തന്നെ ”

“കൊച്ചു കള്ളി ആളു കൊള്ളാമല്ലോ ശരിയാക്കി തരാം “”ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു

“ഇവിടെ എന്താ മോളെ പരിപാടി ?” എന്റെ ശബ്ദം കേട്ടു ചേച്ചി ഞെട്ടി എന്നെ നോക്കി കൂട്ടത്തിൽ പാർഥനും.

“”ചേച്ചി വിളറി വിയർത്തു പാവത്തിന്റെ നിൽപ് കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഞാൻ അവളുടെ കയ്യിൽ പിടിച്ചു കയ്യിലിരുന്ന ചിരാതു വാങ്ങി കത്തിച്ചു.

“”പേടിക്കണ്ട!! ഞാൻ ആരോടും ഒന്നും പറയുന്നില്ല. പിന്നെ ഇദ്ദേഹത്തിനോട് എനിക്ക് ചിലതു ചോദിക്കാൻ ഉണ്ട് ഞാൻ പാർഥനെ നോക്കി പറഞ്ഞു .എന്നിട്ട് പാർഥന്റെ അടുത്തേക്ക് നീങ്ങി നിന്നു

“വേണ്ട ഗൗരി വാ നമുക്ക് പോകാം””

“ചേച്ചി പൊയ്ക്കോ ഞാൻ വന്നോളം””

അവൾ എന്നെ വിട്ടു കുറച്ചു മാറി നിന്നു.പാർഥൻ അപ്പോഴും വിളക്ക് വയ്ക്കുക ആയിരുന്നു

“”എന്താ മാഷേ ഉദ്ദേശം””?

പാർഥൻ മുഖം തിരിച്ചു എന്നെ നോക്കി.നിറയെ കാൻപീലികൾ കൊണ്ടു നിറഞ്ഞ തിളക്കമുള്ള കണ്ണും.നീളമുള്ള മൂക്കും വെളുത്ത മുഖത്തിൽ കറുത്ത മീശയും ആയി ആരോഗ്യദൃഢഗാത്രനായ ഒരു സുമുഖൻ.

“”നല്ല ഉദ്ദേശം””

“”അതു കുറച്ചു വിശദമായി പറയാമോ””?

എനിക്ക് ഗംഗയെ ഇഷ്ട്ടമാണ്.

വിവാഹം കഴിച്ചു ഞാൻ ഒരാളെ എന്റെ ജീവിതത്തിലേക്ക് കൈപിടിക്കുന്നുണ്ടെങ്കിൽ അതു അവളെ മാത്രം ആയിരിക്കും.

“എത്ര നാളായി തുടങ്ങിയിട്ട്?”

“അതു കുറെ നാളായി””

“ഈ കുറെ എന്നു വച്ചാൽ?”

“7വർഷം അവൾ ഹൈസ്കൂളിൽ പഠിക്കുന്ന സമയം തൊട്ട്””

“”അതു കേട്ടു ഞാൻ ചേച്ചിയെ തിരിഞ്ഞു നോക്കി

“അയാളോട് ഇപ്പോഴാ തുറന്നു പറഞ്ഞതു.””പാർഥൻ പറഞ്ഞു എന്നാലും അവൾക്ക് അതു തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

“”എന്താ ഭാവി പരിപാടി പട്ടാളത്തിൽ പോകുന്നു എന്ന് പറയുന്നതു കേട്ടല്ലോ?””

“”അടുത്ത ആഴ്ച പോകും ട്രെയിനിങ് കഴിഞ്ഞു .പഞ്ചാബിൽ ആണ് ആദ്യം പോസ്റ്റിംഗ്.””

“”അപ്പോൾ എങ്ങനെയാ?വീട്ടുകാരുടെ സമ്മതത്തോടെയോ അല്ലാതെയോ?””

“”അവരുടെ സമ്മതത്തോടെ വേണം എന്നാണ് ആഗ്രഹം.ഇല്ലെങ്കിൽ പിന്നെ വരുന്നത് പോലെ!!.””

“”അപ്പോൾ രണ്ടു സൈഡിലും പട്ടാളക്കാർ ആയതു കൊണ്ട് ഒരു യുദ്ധം പ്രതീക്ഷിക്കാം””

“”അങ്ങനെ ഒന്നും പറയല്ലേ ഗൗരി”!!എന്നെ നോക്കി ചേച്ചി പറഞ്ഞു.

എന്തയാലും പോകുന്നതിനു മുൻപ് അച്ഛനെ കണ്ടു വിവരം പറ. യുദ്ധത്തിന് തിരി കൊളുത്തിയിട്ടു പോകാം.

പാർഥൻ ഒന്നും മിണ്ടിയില്ല

ഞാൻ ചേച്ചിയെയും കൂട്ടി അമ്മയുടെ അടുത്തേക്ക് നടന്നു.

“പാർഥൻ പറഞ്ഞതു പോലെ വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും ചേച്ചി”

“അറിയില്ല”

“”പിന്നെ ചേച്ചി ഒളിച്ചോടാനോ രെജിസ്റ്റർ ചെയ്യാനോ താല്പര്യം ഉണ്ടെങ്കിൽ ഞാൻ കൂട്ടു നിൽക്കാം പക്ഷെ മേനോനെ ചതിക്കാൻ സമ്മതിക്കില്ല പറഞ്ഞേക്കാം അതുകൊണ്ടു ആണ് പാർഥനോട് വിവരം അച്ഛനോട് പറയാൻ പറഞ്ഞത് കേട്ടല്ലോ?””

കുറച്ചു നേരം കൂടി കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് നടന്നു .അമ്പലത്തിന്റെ ഗോപുര നടയിൽ പാർഥൻ നിൽപ്പുണ്ടായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ കണ്ടു.

വീടിന്റെ ഗേറ്റ് എത്തിയപ്പോൾ മണിയമ്മ യാത്ര പറഞ്ഞു പിരിഞ്ഞു..

വീടിന്റെ പടിക്കൽ എത്താൻ ഒരു നൂറു അടി നടക്കണം നടപാതക് ഇരുവശത്തും പൈൻ പോലുള്ള ഒരു മരം വച്ചു പിടിപ്പിച്ചിട്ടുണ്ട്. പടിക്കൽ എത്തി യപ്പോൾ പാച്ചു വരാന്തയിലെ കറുത്ത ഗ്രാനൈറ്റിൽ തലവച്ചു കിടപ്പുണ്ട് .കണ്ട മൈൻഡ് ഇല്ല കക്ഷിക്ക്. അച്ഛൻ ഓടി ചെന്നു അവന്റെ തലയിൽ ഒരു കൊട്ടു കൊടുത്തു കക്ഷിക്ക് അനക്കം ഇല്ല കൊണ്ടു പോകാത്ത ദേഷ്യം.

കതക് തുറന്നു അച്ഛൻ ഒരു കൂടു ബിസ്ക്കറ്റ് എടുത്തു കസേരയിൽ വന്നിരുന്നു അപ്പോഴേക്കും പാച്ചു പതുക്കെ ഏഴുനേറ്റു വാലും ആട്ടി അങ്ങോട്ടു ചെന്നു.

പിറ്റേന്ന് ഞാൻ കോളേജിൽ പോയ്‌ വന്നു താഴത്തു അങ്ങാടിയിൽ ബസ് ഇറങ്ങി.

അപ്പോൾ ചേച്ചി ആൽത്ത റയിലൂടെ നടന്നു വരുന്നത് കണ്ടു.ഞാൻ ചേച്ചിയെ കാത്തു നിന്നു

“എന്റെ ചേച്ചി നിനക്ക് ഈ കോളേജ് ബസിൽ പോകാതെ എന്റെ കൂടെ പ്രൈവറ്റ് ബസിൽ വന്നു കൂടെ?ഇത്രയും നടക്കണ്ടല്ലോ”

“”എനിക്ക് വയ്യ അതിൽ ഉള്ള കണ്ടക്ടറും മാരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ.””

എന്റെ ചേച്ചി കോളേജ് ബസിൽ സ്ഥിരം ആൾക്കാർ അല്ലെ ഉള്ളു.ഇതാകുമ്പോൾ എത്ര ചുള്ളന്മാരെ കാണാം.

“നീ കണ്ടോ എനിക്ക് വേണ്ട””

“”ഓ നിനക്കു ആളുണ്ടല്ലോ”

“”പോടി ……””

അതു പറഞ്ഞു തീർന്നപ്പോഴേക്കും പാർഥനും മറ്റൊരാളും കൂടി ബൈക്കിൽ ഞങ്ങളെ കടന്നു പോയി.

“ദേ പോണു….. ഞാൻ അവരെ ചൂണ്ടി പറഞ്ഞു.””

ഞാനും ചേച്ചിയും പതുക്കെ വീട്ടിലേക്ക് നടന്നു.

ഗേറ്റ് കടന്നപ്പോഴേ മുറ്റത്തു ഒരു ബൈക്കു ഇരിക്കുന്നത് കണ്ടു.!!

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.അവൾക്ക് ആരെ ഒരു പരവേശം.

ഞങ്ങൾ പതുക്കെ അകത്തേക്ക് കടന്നു.ഞാൻ ആണ് ആദ്യം കയറി ചെന്നത്.പാർഥനും മറ്റൊരാളും കൂടി അവിടെ ഇരുപ്പുണ്ട്.അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോഴേ കാര്യത്തിന്റെ ഗൗരവം മനസിലായി ഞങ്ങൾ മുറിയിലേക്ക് പോയി.

ചേച്ചി ഇപ്പോൾ തളർന്നു വീഴും എന്നു എനിക്ക് തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു ചേച്ചിയെ അച്ഛൻ വിളിക്കുന്നു എന്നു പറഞ്ഞു.
ചേച്ചി പതുക്കെ മുറിക്ക് പുറത്തേക്ക് നടന്നു.അവൾ തളർന്നു വീഴുമൊന്നു എനിക്ക് തോന്നി .ഞാനും പതുക്കെ അവൾക്ക് പുറക്കെ സ്വീകരണമുറിയിലേക്ക് ചെന്നു.

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.2/5 - (63 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!